1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ BEAST ▀▄▀

Discussion in 'MTownHub' started by ITV, Dec 18, 2015.

  1. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Mother oru horror padam allallo symbolism upayogapeduthiya oru padam alle athu like guru
     
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Mothathil vattu padam
     
  3. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Athu shariyanu aadyam kanumbol onnum click aakuvella
     
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    ശിക്കാരി ശംഭു

    ഓർഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം സുഗീത്-കുഞ്ചാക്കോ ബോബൻ-നിഷാദ് കോയ കൂട്ടുകെട്ടിൽ വരുന്ന ഒരു ചിത്രം. നല്ല വിഷ്വൽസ് ഉള്ള നല്ല ഗാനങ്ങൾ, നല്ല ട്രയ്ലർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരീഷ് കണാരൻ, ശിവദ, സലീംകുമാർ, കൃഷ്ണകുമാർ, മണിയൻപിള്ള രാജു, സ്ഫടികം ജോർജ്ജ്, അൽഫോൻസ എന്നിവർക്കൊപ്പം നടന്മാരായി സംവിധായകർ ജോണി ആന്റണിയും അജി ജോണും. മോശമല്ലാത്ത ഒരു ചിത്രം ആകും എന്ന പ്രതീക്ഷ ആണ് ഉണ്ടായിരുന്നത്. പക്ഷെ ചിത്രം ഈ കൂട്ടുകെട്ടിൽ പിറന്ന ഇത് വരെ ഉള്ളതിൽ മികച്ചത് എന്ന് സധൈര്യം പറയാം

    കഥ ഒക്കെ തിയറ്ററിൽ പടം കാണൂ

    കുഞ്ചാക്കോ ബോബൻ ഇത്രയും അനായാസമായി ക്യാമറയ്ക്ക് മുന്നിൽ ഈസി ആയി കിടിലം പെർഫോമൻസ് ആയിരുന്നു ഫിലിപ്പോസ് എന്ന പീലി ആയി. കോമഡി ആയാലും മാസ്സ് ആയാലും മണ്ടത്തരം ആയാലും എല്ലാം പുള്ളിടെ കയ്യിൽ സേഫ് ആയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും നന്നായപ്പോൾ വരുന്ന സീനുകളിൽ ഒക്കെ ചിരി വാരി വിതറുകയും "കോമഡി ഇല്ലാത്ത സീനിൽ ചിരിക്കുന്നോ" എന്ന് പറഞ്ഞ് ഫൈറ്റ് സീനിൽ കയ്യടിയും വാങ്ങിക്കൂട്ടി ഹരീഷ് കണാരൻ. ശിവദ കിടു ആയിരുന്നു, ഇറച്ചിവെട്ടുകാരിയായും വാറ്റ്കാരിയായും ആണത്തമുള്ള പെണ്ണായി കസറി. മറ്റുള്ള എല്ലാവരും കലക്കി. സലീംകുമാറിന്റെ കഥാപാത്രം മാത്രം അല്പം ലൗഡ് ആയി തോന്നി, ഒരേച്ച്കെട്ടൽ.

    ഇത്തവണ നല്ല ഒരു കഥയിൽ സസ്പെൻസ് ഉൾപ്പടെ എല്ലാ ചേരുവകളും നന്നായി സംയോജിപ്പിച്ച് തിരക്കഥയും ഒരുക്കുന്നതിൽ നിഷാദ് കോയ വിജയിച്ചപ്പോൾ ഫൈസൽ അലി എന്ന ക്യാമറമാന്റെ കണ്ണിലൂടെ സംവിധാനം ചെയ്ത സുഗീത് ചിത്രം എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒന്നാക്കുന്നതിൽ 100% വിജയിച്ചു.

    മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന ചിത്രം ഒന്നുമല്ല ഇത്. നമ്മളൊക്കെ തിയറ്ററിൽ കയ്യടിച്ച് ആസ്വദിച്ചു രസിക്കുന്ന ടൈപ്പ് ചിത്രം ആണ്

    ചിത്രം തിയറ്ററിൽ കാണുക
    ആസ്വദിക്കുക
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Apol hit adikum.:Giveup: Thanx ITV !:clap:
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    THanks itv
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  8. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    കുട്ടനാടൻ മാർപാപ്പ GO FOR IT

    ഒരു പുതുമുഖ എഴുത്തുകാരൻ കൂടിയായ സംവിധായകന്റെ നല്ല കിടിലൻ അരങ്ങേറ്റം

    കഥയിൽ വലിയ പുതുമ ഇല്ല എങ്കിലും അത് പറഞ്ഞ പശ്ചാത്തലം കഥാപാത്രങ്ങൾ ജെറ്റ് സ്പീഡ് നറേഷൻ എല്ലാം കൊണ്ട് പ്രതീക്ഷ വയ്ക്കാവുന്ന ഒരാൾ ആകുന്നു ശ്രീജിത്ത് വിജയൻ, climax ഡയലോഗുകൾ കിടു കയ്യടി

    ഒരു കഥാപാത്രത്തിനും ഒരു അനാവശ്യ ബിൽഡപ്പ് നിറച്ച ഇൻട്രോ ഇല്ല. നല്ല കിടിലൻ ഡയലോഗുകൾ.

    എല്ലാവര്ക്കും ആസ്വദിച്ചു കയ്യടിച്ചു ഇറങ്ങാം

    ഫാമിലി പ്രേക്ഷകർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ശാന്തികൃഷ്ണ കഥാപാത്രം ഒരു റിലീഫ് ആണ് ടിപ്പിക്കൽ ക്ളീഷെകളിൽ നിന്ന്

    ചാക്കോച്ചൻ 2 mindset ഉള്ള കഥാപാത്രമായി കിടുക്കി. ധർമജന്റെ ചില ഡയലോഗുകൾ സൂപ്പർ. സലീംകുമാറും അജുവും സൂപ്പർ. അതിഥി വേഷങ്ങളിൽ സൗബിനും ഹരീഷും. അദിതിയുടെ കഥാപാത്രം നന്നായി സ്‌ക്രിപ്റ്റിൽ എഴുതിയ ഒന്നാണ്, ഒരു പക്ഷെ ഇത്തരം ആഘോഷ ചിത്രങ്ങളിൽ നായിക ഒന്നും അല്ലാതെ പോകുന്ന കാഴ്ചകളിൽ അദിതിക്ക് ഈ റോൾ ഒരു ഭാഗ്യം തന്നെയാണ്. കേന്ദ്ര കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

    അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണം ഉഗ്രൻ, ആർട്ട് വർക്കും

    ധൈര്യമായി ടിക്കറ്റ് എടുക്കാം

    Go for it
     
    Anupam sankar and Mayavi 369 like this.
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  10. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    പഞ്ചവർണതത്ത

    മണിയൻപിള്ള രാജു നിർമിച്ച് രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സ്ക്രിപ്റ്റ് രമേഷ് & ഹരി പി നായർ

    കൂടുതൽ പറഞ്ഞു വൃത്തികേടാക്കുന്നില്ല
    ചിത്രം നല്ല അസ്സൽ ബോർ ആണ്, 90കളിലെ ഓണം വിഷു ക്രിസ്മസ് ടൈമിൽ വരുന്ന ദൂരദർശനിലെ നന്മ വാരി വിതറിയ ടെലിഫിലിം രണ്ടര മണിക്കൂർ നീളത്തിൽ എടുത്ത് വെച്ചിട്ടുണ്ട്.

    ചിത്രത്തിൽ ഒരുപാട് നടീനടന്മാർ വന്നു പോകുന്നുണ്ട്. ജനാർദ്ദനൻ, ധർമജൻ, രാജു, സോഹൻ, ടിനി ടോം, സലിംകുമാർ, ജോജു, സുനിൽ സുഖദ തുടങ്ങി പേര് പോലും അറിയാത്ത അഭിനയം അത്ര കണ്ടു വശമില്ലാത്ത നടീനടന്മാരെ കൊണ്ട് കുറെ ഏൽക്കാത്ത സ്കിറ്റ് മോഡൽ കോമഡി പറയിച്ച് പ്രേക്ഷകരെ കരയിക്കുന്നുണ്ട്

    ജയറാമിന് ലുക്കിൽ ഉള്ള വ്യത്യസ്തത കഥാപാത്ര നിർമിതിയിൽ ഇല്ല.

    ചിത്രം കൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടേൽ അത് കുഞ്ചാക്കോ ബോബനും അശോകനും ആണ്. രണ്ടു പേരും കിട്ടിയ റോൾ ചിത്രത്തിന്റെ നിലവാരത്തിലേയ്ക്ക് ഇറങ്ങി ചെല്ലാതെ നന്നായി ചെയ്തിട്ടുണ്ട്. ഔസേപ്പച്ചന്റെ ബി ജി എം കൊള്ളാം, ക്ലൈമാക്സിൽ വരുന്ന പാട്ടും.

    ബാക്കി പാട്ടുകൾ യൂട്യൂബിൽ ഉണ്ട്, കണ്ടിട്ട് എന്നെ ചീത്ത വിളിക്കരുത്, ഇതാണോ 2018ൽ ഇറങ്ങിയ സിനിമയുടെ സോങ്ങ് വീഡിയോ എന്ന്.

    ഈ അവിഞ്ഞ സ്*ക്രിപ്റ്റിൽ രാഷ്ട്രീയക്കാരുടെ മത മുതലെടുപ്പ്, ബീവറേജ് പ്രശ്നം, ഹർത്താൽ തുടങ്ങിയവ പരാമർശിച്ച് സലിംകുമാറിന്റെ ശിഷ്യൻ തന്നെയാണ് താൻ എന്ന് പിഷാരടി അടിവരയിടുന്നു.

    100~150 രൂപ മുടക്കി ഈ ടെലിഫിലിം കാണണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം

    മണിയൻപിള്ള രാജു എന്ന നിർമ്മാതാവ് പിഷാരടിയോട് പറഞ്ഞ വാക്ക് പാലിച്ചപ്പോൾ ഒരു പക്ഷെ അനശ്വരം & ഒരു നാൾ വരും ഒഴികെ അത്ര ചീത്തപ്പേര് കേൾപ്പിക്കാത്ത നിർമാതാവ് പ്രേക്ഷനെ വഞ്ചിച്ചു

    BoX Office DISASTER
     

Share This Page