ഇരുമ്പ്തിരൈ Genre : Cyber Crime Thriller ട്രെയ്ലറിൽ കണ്ട പോലെ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രം ചെയ്യുന്ന സൈബർ കുറ്റകൃത്യത്തിന് പിറകെ പോകുന്ന മിലിട്ടറി ട്രെയ്നർ ആയ വിശാൽ എന്ന cat&mouse ഗെയിം ആണ് ചിത്രം ചിത്രത്തിന്റെ ആദ്യപകുതി കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണെങ്കിലും ഒരല്പം നീളം കൂടിപ്പോയി. ചിത്രം ഒരു മണിക്കൂർ പത്ത് മിനിറ്റ് കഴിഞ്ഞാണ് കാര്യത്തിലേക്ക് കടക്കുന്നത് അതും പ്രവചനാത്മകമായി തന്നെ. പിന്നീടങ്ങോട്ട് ഇന്റർവെൽ വരെ ത്രസിപ്പിക്കുന്ന പടം ഇന്റർവെൽ പോയിന്റിൽ ആക്ഷൻ കിംഗ് അർജുന്റെ അവതരണത്തോടെ സൂപ്പർ ആകുന്നു. ചിത്രത്തിന്റെ രണ്ടാം പകുതി ഒരുപാട് റിസർച്ച് നടത്തിയത് കാണാനുണ്ട് എങ്കിലും ഒരുപാട് നല്ല കിടിലൻ സീനുകൾ ഉണ്ടെങ്കിലും മൊത്തത്തിൽ ഒരു പഞ്ച് കുറവ് പലപ്പോഴും അനുഭവപ്പെട്ടു. ക്ലൈമാക്സ് ഒന്നുകൂടി വർക്ക് ചെയ്ത് വേറെ ലെവൽ ആക്കാമായിരുന്നു, ഒരു സാദാ പടം പോലെ ആയി. ഒരു പക്ഷെ സിദ്ധാർഥ് അഭിമന്യുവിന്റെ അനിയൻ ആയി വരും സത്യമൂർത്തി എന്ന കഥാപാത്ര സൃഷ്ടി. അർജുൻ തന്റെ സ്റ്റൈൽ & സ്ക്രീൻ പ്രെസെൻസ് കൊണ്ട് കിടു ആക്കി. വിശാൽ തോക്ക് ചൂണ്ടുമ്പോൾ ആക്ഷൻ കിങ്ങ്ക്കെ ഗൺ എന്ന ലൈനിൽ പേടിച്ചേ സ്റ്റൈൽ expression സൂപ്പർ വിശാൽ നന്നായി എങ്കിലും ആ കഥാപാത്രത്തെ ഒരു സാധാരണക്കാരനാക്കിയോ അല്ലെങ്കിൽ പാണ്ഡ്യനാട് എന്ന ചിത്രത്തിലേതിന് സമാനമായ റോൾ ആയിരുന്നു എങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. മിലിട്ടറി backdrop ഒട്ടും സീരിയസ് അല്ലാതെ present ചെയ്തത് കല്ലുകടിയായി. സാമന്ത രതീദേവി എന്ന സൈക്യാട്രിസ്റ്റ് റോളിൽ നന്നായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ ഗുണ്ടകൾ തട്ടിക്കൊണ്ട് പോയിക്കഴിഞ്ഞുള്ള സീനിലെ ആ ചിരി കിടിലൻ Technically ചിത്രം കിടു ആണ്, ക്യാമറ എഫക്ട്സ്, സൗണ്ട് ഒക്കെ മാരകം. എഡിറ്റിംഗ് മാത്രം അല്പം വലിഞ്ഞു. BGM യുവൻ ശങ്കർ രാജ കിടുക്കി. പ്രത്യേകിച്ച് അർജുന് കൊടുത്തത്. വിശാൽ-സാമന്ത റൊമാൻസ് പാട്ടുകൾ ചിത്രത്തിൽ ഇല്ല ഒരുപാട് താരങ്ങൾ ഒന്ന് രണ്ടു സീനുകൾ മാത്രമായി വന്നു പോകുന്നുണ്ട്, കഥയിൽ പ്രത്യേകിച്ച് യാതൊരു മുന്നോട്ട് പോക്കിന് ഉപകരിക്കാതെ. ഒരല്പം കൂടി വർക്ക് ചെയ്തിരുന്നു എങ്കിൽ കണിതൻ എന്ന ചിത്രത്തിന് മുകളിൽ നിന്നേനെ ഈ പടം ചിത്രം മുന്നോട്ട് വയ്ക്കുന്ന തീം, കുറെ പുതിയ ഐറ്റംസ്, അർജുൻ എന്നിവയ്ക്കായി ധൈര്യമായി കാണാം ഈ ചിത്രം INFORMATION IS POWER On the whole It's GOOD, not GREAT
ഗീതാഗോവിന്ദം GO FOR IT പെല്ലി ചൂപ്പുലു, അർജ്ജുൻ റെഡ്‌ഡി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ വിജയ് ദേവർകൊണ്ട നായകനായും കന്നഡ ചിത്രം കിരിക് പാർട്ടി, തെലുങ്ക് ചിത്രം ചലോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രാഷ്‌മിക മന്ദാന നായികയായും വരുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പരശുറാം ആണ്. ഒരു നല്ല റൊമാന്റിക് കോമഡി ചിത്രം ഒരുപാട് ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ആദ്യാവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട് കുടുംബമായിട്ട് ഒന്നിച്ച് പോയി ചിരിച്ച് രസിക്കാവുന്ന ഒരു നല്ല സിനിമ Go for it
Watched GEETHA GOVINDAM* again Vijay Devarkonda Rashmika Mandana Subbaraju Rahul Ramakrishna & Vennela Kishore provided ample laughs Gopi Sundar's music and BGM Parasuram's script and direction Vijay Devarkonda's unmatchable charisma took this movie to something special Considering the scenario in state right now, the 8th day status of a direct Telugu movie release with subtitles in capital city where movie is still screening in 4 theatres, it's incredible
*ഇമയ്‌ക്കാ ഞൊടികൾ* Demonte Colony എന്ന അരുൾനിധി നായകനായ ഹൊറർ ചിത്രം ഒരുക്കിയ ആർ. അജയ് ഞാനമുത്തു ഒരുക്കിയ ഈ ചിത്രം സി ബി ഐ ഓഫീസർ ആയ അഞ്ജലി എന്ന നയൻതാര കഥാപാത്രവും അനുരാഗ് കശ്യപിന്റെ രുദ്ര എന്ന സൈക്കോ കില്ലറും തമ്മിലുള്ള cat&mouse എന്നതിനേക്കാൾ ചിത്രത്തിൽ പറയുന്ന പോലെ കഴുതപുലിയുടെയും സിംഹത്തിന്റെയും കഥയാണ്. ചിത്രം കാണുക മാസ് പരിവേഷവുമായി നയൻതാര നിറഞ്ഞാടിയപ്പോൾ രുദ്ര ആയി അനുരാഗ് കശ്യപ് ഗംഭീരമായി. ചിത്രത്തിന്റെ ആദ്യപകുതി അഥർവ്വയ്ക്ക് കാര്യമായ ഗുണം ചെയ്തില്ല എങ്കിലും രണ്ടാം പകുതിയിൽ കയ്യടി വാരിക്കൂട്ടാനുള്ള വെടിമരുന്ന് സ്‌ക്രിപ്റ്റിൽ നിറഞ്ഞ് നിന്നു. രാശി ഖന്ന തമിഴ് അരങ്ങേറ്റം മോശമാക്കിയില്ല. കുറെ കാലത്തിന് ശേഷം ദേവന് തമിഴിൽ ഒരു നല്ല റോൾ. തിയറ്റർ പക്ഷെ കൊണ്ടാടിയത് വളരെ ചുരുക്കം സീനുകളിൽ മാത്രം വരുന്ന *വിജയ് സേതുപതി* യുടെ ഇൻട്രോയ്ക്കാണ്. ഇമോഷണൽ സീനുകൾ നന്നായിരുന്നു. ടെക്നിക്കല്ലി ചിത്രം ഗ്രാന്റ് ആണ്. ഗാനങ്ങൾ അത്ര ആവശ്യമില്ലാത്ത സ്‌ക്രിപ്റ്റിൽ ഓക്കേ ഗാനങ്ങൾ എങ്കിലും ബി ജി എം സൂപ്പർ ആക്കി ഹിപ് ഹോപ് തമിഴാ ടീം. ലോജിക്കിന്റെ വാളോലകളുമായി കയറിയാൽ കീറിമുറിക്കാൻ ഒരുപാടുണ്ട് ചിത്രത്തിൽ. പക്ഷെ നടീനടന്മാരുടെ പ്രകടനവും ചിത്രം നിലനിർത്തുന്ന ത്രില്ലർ മൂഡും അതൊക്കെ നമ്മളെ മറന്ന് ചിത്രത്തിൽ പിടിച്ചിരുത്തുന്നുണ്ട്. ആദ്യ പകുതി ഗംഭീരമായപ്പോൾ രണ്ടാം പകുതി അത്രത്തോളം ഉയർന്നില്ല എങ്കിലും നന്നായി തന്നെ പോയി. ക്ലൈമാക്സിന് ഒരു പഞ്ച് കുറവ് അനുഭവപ്പെട്ടു. ഒരു ഗംഭീര ക്ലൈമാക്സ് ചിത്രത്തിനും വില്ലനും അനിവാര്യമായിരുന്നു *Enjoy this thriller in theatres* ചിത്രത്തിന്റെ സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതായി ഫേസ്ബുക്കിൽ കണ്ടിരുന്നു - *മമ്മൂട്ടി* ആയിരുന്നു ആദ്യം മനസ്സിൽ കണ്ടത് ഈ ചിത്രത്തിനായി എന്ന്. ഒരു പക്ഷെ ചിത്രത്തിന്റെ ഒറ്റവരി കഥ മനസ്സിൽ കണ്ടാൽ എവിടെയൊക്കെയോ ഇത് *അബ്രഹാമിന്റെ സന്തതികൾ* എന്ന ചിത്രവുമായി എന്തൊക്കെയോ സാദൃശ്യങ്ങൾ ഇല്ലേ എന്ന ചിന്ത ആകാം ഇത് ഒഴിവാക്കിയതിന് പിന്നിൽ എന്ന് തോന്നുന്നു, അല്ലെങ്കിൽ അനുരാഗ് കശ്യപ് ചെയ്ത റോൾ മമ്മൂട്ടി ചെയ്യണമായിരുന്നു.