മാരി 2 ആദ്യഭാഗം തിയറ്ററിൽ ആ ഓളത്തിൽ കണ്ടപ്പോൾ ഇഷ്ടപെട്ട സിനിമയാണ്, പ്രത്യേകിച്ച് അന്ന് വരെ സിനിമകളിൽ കണ്ട് ശീലമില്ലാത്ത നായക കഥാപാത്രസൃഷ്ടിയും ധനുഷും സഹതാരങ്ങളും നടത്തിയ പെർഫോമൻസും മാരി 2ലേക്ക് വരുമ്പോൾ ആ പഴയ മാരിയെ നമുക്ക് എവിടെയൊക്കെയോ നഷ്ടപ്പെട്ടുവെന്നത് വേദനയോടെ അറിയാൻ സാധിക്കും. ആദ്യ ഭാഗത്തിൽ പ്രാവുകളെ അങ്ങേയറ്റം സ്നേഹിക്കുന്ന വയലൻസിൽ ഒരു ഫൺ മാത്രമായിരുന്നു എങ്കിൽ ഇവിടെ കുറച്ച് ലൗഡ് ആണ്. ധനുഷ് നന്നായിട്ടുണ്ട്, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ സായ് പല്ലവി കിടു ആയിരുന്നു ആനന്ദി ആയി. ടോവിനോ അത്യാവശ്യം മോശം പ്രകടനം ആയിരുന്നു, ഡയലോഗ് ഡെലിവറിയിലും വില്ലൻ പരിവേഷം സ്ക്രീനിൽ നിറഞ്ഞ് നിൽക്കേണ്ട സീനുകളിൽ അത് ഊട്ടിയുറപ്പിക്കാൻ പെടാപ്പാട് പെടുന്ന അവസ്‌ഥ. വരലക്ഷ്മി നല്ല elegant ആയിരുന്നു. ബാക്കിയുള്ളവർ ഒക്കെ പതിവ് പോലെ സ്ക്രിപ്റ്റ് മാരി എന്ന കഥാപാത്രം മാറ്റിനിർത്തിയാൽ ലീനിയർ ആയി പറഞ്ഞു പോകുന്ന ബാഷ സിനിമ തന്നെയാണ്. ഒരു നല്ല മാസ്സ് മസാല ഫോർമാറ്റിൽ അത് എടുത്തിട്ടുണ്ട്. രണ്ടാം പകുതി ആണ് കൂടുതൽ നന്നായത്, ക്ലൈമാക്സ് ഫൈറ്റ് മാത്രം മോശമാക്കി. ആദ്യഭാഗത്തേക്കാൾ ഒരു ഇമോഷണൽ ഇമ്പാക്റ്റ് ഉണ്ട് ഇതിൽ. മാരി ആദ്യഭാഗത്തിൽ പല സീനുകളുടെയും ആത്മാവ് അനിരുദ്ധ് ഒരുക്കിയ ബി ജി എം ആയിരുന്നു. ഇവിടെ യുവൻ ശങ്കർ രാജ മാസ്സ് സീനിൽ പരാജയപ്പെട്ടപ്പോൾ സെന്റി സീനുകളിൽ സ്കോർ ചെയ്തു. റൗഡി ബേബി സോങ്ങിൽ സായ് പല്ലവി പ്രഭുദേവ ഒരുക്കിയ സ്റ്റെപ്പുകൾ ഇട്ട് വേറെ ലെവൽ ആയിരുന്നു. മൊത്തത്തിൽ തിയറ്ററിൽ ഓളത്തിൽ കയ്യടിച്ചു കണ്ടു മറക്കാവുന്ന മാസ്സ് മസാല എന്റർറ്റയ്നർ
തട്ടുംപുറത്ത് അച്യുതൻ തട്ടുംപുറത്ത് അല്ല തട്ടിക്കൂട്ട് അച്യുതൻ എന്നാ വിളിക്കേണ്ടത്. ലാൽ ജോസ് എന്ന സംവിധായകൻ ഇത്രത്തോളം അധഃപതിച്ചോ എന്ന് തോന്നിപ്പോകുന്നു. സിന്ധുരാജിന്റെ ഏറ്റവും ബോറൻ സ്ക്രിപ്റ്റ് ഇത് തന്നെയാണ്. കുഞ്ചാക്കോ ബോബൻ എന്ന നടൻ സൗഹൃദത്തിന്റെ പേരിൽ സിനിമകൾ ചെയ്യുന്നത് നിർത്തിയില്ല എങ്കിൽ ..... ലാൽ ജോസ് ചിത്രങ്ങളിലെ ആകെ ആശ്വാസമായ നല്ല വിഷ്വൽസ് മാത്രം അല്പം ബാക്കിയുണ്ട്. 80കളിൽ പോലും ആവറേജ് വിജയത്തിന് മുകളിൽ സാധ്യത ഇല്ലാത്ത തിരക്കഥ എടുക്കാൻ ലാൽ ജോസ് എന്ന സംവിധായകൻ തീരുമാനിച്ചതിന് പിന്നിൽ എന്ത് X ഫാക്ടർ ആണിതിൽ ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല, അദ്ദേഹത്തിന്റെ ഏറ്റവും മോശമെന്നു മറ്റുള്ളവർ പറയുന്ന വെളിപാടിന്റെ പുസ്തകത്തിൽ പോലും ഒരു unique element ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. നെഞ്ചിനുള്ളിൽ എന്ന പാട്ട് ഒഴികെ ബാക്കി ഒക്കെ നല്ല ബോർ ഐറ്റംസ് ആണ്, അതും ആവശ്യമില്ലാതെ കുത്തിനിറച്ച പോലെ, നെഞ്ചിനുള്ളിൽ പാട്ടും വെറുതെ കുത്തിതിരുകിയത് തന്നെ എങ്കിലും ആ വിഷ്വൽസ് എവിടെയൊക്കെയോ ആ പഴയ ലാൽ ജോസ് ഉറക്കാമെണീറ്റത് കാട്ടിത്തരും. ആക്ഷൻ സീനിൽ ഭക്തിഗാനം ജാസ് ഇട്ട് ബി ജി എം ചെയ്തത് ദീപാങ്കുരൻ ഭാവി കൾട്ട് ലെവലിലേക്ക് ഉള്ള ചുവടുവയ്പ്പാണ് ഒരു പുതുമയും ഇല്ല എന്നതാണ് ഇതിന്റെ സ്‌ക്രിപ്റ്റിൽ ഉള്ള ഏറ്റവും വലിയ പുതുമ. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും ഒക്കെ കയ്യബദ്ധമായിരുന്നു എന്ന് തോന്നുന്നു. നടീനടന്മാരെ പറ്റി കൂടുതൽ പ്രസംഗിച്ച് ഒരധികപ്രസംഗി ആകാൻ ഉദ്ദേശിക്കുന്നില്ല, ആർക്കും ഒരു പുതുമയുള്ള റോളും ഇല്ല. ബിജു സോപാനത്തെ ഒക്കെ 2 ഡയലോഗിന് കൊണ്ട് വന്ന് ആ നടനെ അപമാനിച്ചു. താരകല്യാണിന് ഡാൻസ് ചെയ്യാൻ വന്നപ്പോ 2 ഡയലോഗ് കൊടുത്ത പോലെ. നായിക നായകൻ ടിവി ഷോയിൽ ഉള്ള കുറെ പേർ കുത്തിനിറയ്ക്കപ്പെട്ടിട്ടുണ്ട്. പുതിയ നായിക ശ്രവണ സ്‌കൂൾ നാടക രംഗത്തിന് ഒരു വാഗ്ദാനമാണ്. മൊത്തത്തിൽ ഈ ക്രിസ്മസ് സീസണിലെ ഏറ്റവും മോശം ചിത്രം, ലാൽ ജോസിന്റെ ഏറ്റവും മോശം ചിത്രവും
അടങ്കമറു കണ്ടു കഴിയുമ്പോൾ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു എന്നോ മാരി 2 ഒരിക്കൽ കൂടി കണ്ടാൽ മതിയായിരുന്നു എന്നൊക്കെ തോന്നിപ്പോകും 80കളിൽ കണ്ടു വന്ന സത്യസന്ധനായ പോലീസ് ഓഫീസർ പരാജയപ്പെടുകയും വില്ലന്മാർ അവരുടെ സ്വാധീനം ഉപയോഗിച്ച് സസ്‌പെൻഡ് ചെയ്യുക, കുടുംബത്തെ ഉന്മൂലനം ചെയ്യുക, വില്ലന്മാരെ ഓരോരുത്തർ ആയി നായകൻ വക വരുത്തുക എന്നീ കലാപരിപാടി മാത്രമാണ് 2018 അവസാനം റിലീസ് ആയ ഈ തമിഴ് സിനിമ. ചിത്രം എന്തോ ആണ് എന്ന് സംവിധായകൻ വരുത്തിതീർക്കാൻ ടെക്‌നോളജിയുടെ സഹായം തിരക്കഥയിൽ പല ഇടങ്ങളിലും മൈൻ പോലെ കുഴിച്ചിട്ടിട്ടുണ്ട്. പക്ഷെ അവയൊക്കെ തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ എത്തിക്കാൻ സാധിക്കാത്തത് തിരക്കഥയിൽ പുതുമ ഇല്ലാത്തതും എല്ലാം പ്രവചനാത്മകവും ആയിടത്താണ്. ഗാനങ്ങൾ, ബിജിഎം ഒക്കെ ശരാശരി ആയിരുന്നു ജയം രവി നന്നായിരുന്നു. രാശി ഖന്ന ഉള്ള സീനുകൾ നന്നാക്കി. ബാബു ആന്റണി ഉൾപ്പടെ ഉള്ള വില്ലന്മാർ നോക്കുകുത്തികൾ മൊത്തത്തിൽ ഡിവിഡിയിൽ ഓടിച്ചു കണ്ടു തീർക്കാം ഈ മാസം ആദ്യം വന്ന വിക്രം പ്രഭു നായകനായ തുപ്പാക്കിമുനൈ എന്ന ചിത്രവും ഏകദേശം ഇത് പോലൊരു ക്രൈം സീൻ ബേസ് ചെയ്താണ് കഥ തുടങ്ങുന്നത്. അവിടെ തിരക്കഥയിൽ കൊണ്ട് വരാൻ ശ്രമിച്ച പുതുമ ഇവിടെ തീരെയില്ല
പേട്ട രജനികാന്തിന്റെ മറ്റൊരു സിനിമ എന്നതിനേക്കാൾ പിസ്സ, ഇരൈവി, ജിഗർത്തണ്ട എന്നീ ഇഷ്ടചിത്രങ്ങളുടെ സംവിധായകന്റെ ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നു എന്നതായിരുന്നു ഈ സിനിമ അന്നൗൻസ് ചെയ്തപ്പോൾ മുതൽ പ്രതീക്ഷ ഉണ്ടാക്കിയത്. വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ധിഖ്, ബോബി സിംഹ, ശശികുമാർ, ഗുരു സോമസുന്ദരം, മണികണ്ഠൻ ആചാരി, സിമ്രാൻ, തൃഷ എന്നീ താരനിരയും പ്രതീക്ഷ കൂട്ടി. പക്ഷെ ചിത്രം അത്ര കണ്ട് കാത്തില്ല എന്നു തന്നെ പറയാം. കഥയൊക്കെ പഴയ ബോംബ് കഥ തന്നെ. പക്ഷെ ആദ്യപകുതിയിൽ പ്രത്യേകിച്ച് കഥയിലേക്ക് കടക്കുന്നില്ല എങ്കിലും ഇന്റർവെൽ വരെ ഉള്ള സീനുകൾ രജനികാന്ത് എന്ന താരത്തെയും നടനെയും എനർജെറ്റിക് ആയി അവതരിപ്പിക്കുന്നതിൽ വിജയിച്ചു. രണ്ടാം പകുതി പക്ഷെ കൈ വിട്ട് പോകുന്ന കാഴ്ച്ച ആയിരുന്നു, അടിയും ഇടിയും വെടിയും പുകയും പിന്നെ ഒട്ടും ഇമ്പാക്റ്റ് ഉണ്ടാക്കാത്ത ട്വിസ്റ്റുമായി എഡിറ്റർ ഉറങ്ങിപ്പോയോ എന്നു തോന്നിക്കുന്ന വിധത്തിൽ വളരെ ദൈർഘ്യമേറിയതായിപ്പോയി. രണ്ടാം പകുതി ഫ്ലാഷ്ബാക്ക് സീനുകൾ ഒട്ടും രസിപ്പിക്കുന്നില്ല എന്നതും ക്ലൈമാക്സ് ട്വിസ്റ്റ് ഉൾപ്പടെ പ്രവചനാത്മകമായതും ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഒരു പക്ഷെ പടയപ്പ, ബാബ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത്രയും ഈസി എനർജെറ്റിക് ആയ രജനികാന്ത് സ്ക്രീനിൽ വരുന്നത് ഇതിലാണ്. പുള്ളിയുടെ സ്ക്രീൻ പ്രസൻസ് ആണ് ചിത്രത്തിന്റെ ജീവൻ. രജനി കഴിഞ്ഞാൽ ചിത്രത്തിൽ അല്പമെങ്കിലും പെർഫോം ചെയ്യാനുള്ളത് സിമ്രാൻ, തൃഷ എന്നീ വലിയ നായികമാർക്കിടയിലും മാളവിക മോഹനനാണ്, സാരി ഗെറ്റപ്പിൽ അന്യായ ലുക്കും, തൃഷ വരെ സൈഡ് ആയിപ്പോകുന്ന കാഴ്ച്ച. വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ധിഖ് എന്നിവരുടെ കഥാപാത്രങ്ങൾ ഒക്കെ തീർത്തും പാതി വെന്തതാണ്, ഫ്ലാഷ്ബാക്കിൽ നവാസുദ്ദീൻ തികച്ചും ഒരു മോശം കാസ്റ്റിംഗ് ആയിപ്പോയി. അനിരുദ്ധിന്റെ ബി ജി എം ആണ് മറ്റൊരു പ്ലസ് പോയിന്റ്. ക്യാമറ വർക്കിൽ തിരു എന്നു കണ്ടാൽ പിന്നെ ബാക്കി പറയണോ കാർത്തിക് സുബ്ബരാജ് ഒരു രജനി ആരാധകൻ എന്ന നിലയിൽ ആരാധകർക്കായി എടുത്ത സിനിമ ആദ്യ പകുതി എല്ലാവരെയും രസിപ്പിക്കുമെങ്കിൽ രണ്ടാം പകുതി നിരാശപ്പെടുത്തി. ഒരു സാദാ മാസ്സ് മസാല സിനിമയ്ക്ക് മുകളിൽ ഈ സിനിമ ഉയരുന്നില്ല എന്നത് രജനികാന്ത് സിനിമ എന്ന നിലയ്ക്ക് നിരാശ ആണ്.രജനികാന്തിന്റെ മാസ്സ് സിനിമ എന്നതിനേക്കാൾ ഒരു മസാല സ്ക്രിപ്റ്റിൽ രജനികാന്ത് . ഡയലോഗുകളിൽ ഒളിഞ്ഞും തെളിഞ്ഞും ചില സീനുകളും രാഷ്ട്രീയം പറയുന്നുണ്ട് ഒന്ന് കണ്ടു മറക്കാം ഈ പേട്ട, ഡിവിടിയിൽ ആദ്യപകുതിയിലെ ചില രംഗങ്ങൾ വീണ്ടും കാണാം.
വിശ്വാസം പാളിപ്പോയ വിവേകം മാറ്റിനിർത്തിയാൽ വീരം, വേതാളം എന്നീ മാസ്സ് എന്റർറ്റയ്നർ ചിത്രങ്ങളുടെ ടീം അജിത്-ശിവ ഒരുക്കിയ *വിശ്വാസം* ഒരു ആശ്വാസം മാത്രമാണ്, അത്ര ബോർ ആയില്ല. മുൻ ചിത്രങ്ങൾ മാസ്സ് ടെംപ്ലേറ്റ് ആയിരുന്നു എങ്കിൽ ഇത്തവണ ഒരു കുടുംബ ചിത്രം ആണ് കഥയിലേക്കൊന്നും കടക്കുന്നില്ല. ഒരു സാദാ സിനിമ പ്രേക്ഷകന് ക്ലൈമാക്സ് അടക്കം ഊഹിക്കാവുന്ന ഒരെണ്ണം, അതിനെ ചെറുതായി മസാല മുക്കി എടുത്തിട്ടുണ്ട്. ആദ്യപകുതിയിൽ തുടക്കം നന്നായിരുന്നു. ആദ്യ ഗാനം മുതൽ തുടങ്ങുന്ന ഫ്ലാഷ്ബാക്ക് എപ്പിസോഡിൽ കുത്തിനിറച്ച ഗാനങ്ങൾ അരോചകമായി, ഒപ്പം ഒന്നും സംഭവിക്കാതെ ചുമ്മ കുറെ സീനുകൾ കളറിൽ മുക്കി എടുത്തിട്ടുണ്ട്. എന്നാൽ വീണ്ടും വർത്തമാനകാലത്തിലേക്ക് പോയ സിനിമ അവിടം മുതൽ പിന്നീട് വന്ന ഫ്ലാഷ്ബാക്ക് ഉൾപ്പടെ ഇന്റർവെൽ വരെ വളരെ നന്നായിപ്പോയി. ഇന്റർവലിൽ വരുന്ന മഴയത്തുള്ള ഫൈറ്റ് ത്രസിപ്പിച്ചു നിർത്തുന്നത് നയൻതാര-അനിഘ എന്നിവർ അപ്പോൾ നടത്തുന്ന ഫോൺ സംഭാഷണമാണ്. രണ്ടാം പകുതി തുടക്കം നന്നായി. വിവേക് കോവൈ സരള എന്നിവർ വന്നപ്പോൾ 2 നല്ല കോമഡി സീൻ പ്രതീക്ഷിച്ച ഞാനാണ് മണ്ടൻ. ഇത്തരം സിനിമകളിൽ വേണ്ടത് ശക്തരായ വില്ലന്മാർ ആണ്. ഇതൊരുമാതിരി..... അജിത് നന്നായിട്ടുണ്ട്, ഒരു പക്ഷെ സ്ഥിരം സീരിയസ് ഭാവമൊക്കെ വിട്ട് 90കളിൽ കണ്ട ആ ഒരു ഫയർ വന്നിട്ടുണ്ട് ഫ്ലാഷ്ബാക്കിൽ. നയൻതാര ഉള്ള ഭാഗം വൃത്തിക്ക് ചെയ്തു എന്ന് മാത്രം, അനിഘ കൊള്ളാം. വിവേക്, കോവൈ സരള എന്നിവരെ വെറുതെ കൊണ്ടു വന്നു. തമ്പി ദുരൈയെ ഇത്തവണ കയർ അല്പം മുറുക്കി കെട്ടിയിട്ടിട്ടുണ്ട്, വധമാക്കിയില്ല. ജഗപതി ബാബു ടൈപ്കാസ്റ്റ്. കഴിഞ്ഞ വർഷം കടയ്ക്കുട്ടി സിങ്കം, സീമരാജ എന്നീ എനർജെറ്റിക് ബി ജി എം നൽകിയ ഡി ഇമ്മാൻ ഗാനങ്ങളിലും ബി ജി എമ്മിലും നിരാശപ്പെടുത്തി, കണ്ണാന കണ്ണേ സോങ്ങ് ഒഴികെ. മറ്റ് ഗാനങ്ങൾ തീർത്തും അനാവശ്യവും ചുമ്മ ടൈം കളയാനും, എന്നാൽ കണ്ടിരിക്കാവുന്നതാണോ എന്നു ചോദിച്ചാൽ എല്ലാം ഒരേ പോലെ എടുത്ത് വച്ചിട്ടുണ്ട്. ശിവ A ക്ലാസ്, B&C ക്ലാസ് എന്നിങ്ങനെ 2 ലെവലിൽ ആയിട്ടാണ് തിരക്കഥ ഒരുക്കിയത് എന്നു തോന്നുന്നു. നയൻതാര, അനിഘ എന്നിവരൊക്കെ വരുന്ന സീനുകളിൽ അല്പം ഒത്തുക്കത്തോടെയും ബാക്കിയുള്ള സീനുകളിൽ പഴയ ശിവ ചാടിയെണീറ്റതും കാണാനുണ്ട്. എന്തായാലും ചിത്രത്തിൽ നല്ലൊരു വില്ലനെ കയറ്റി മാസ്സ് കയറ്റാതെ ഫാമിലി സിനിമ ആക്കിയത് നിരാശപ്പെടുത്തി *മൊത്തത്തിൽ 80കളിൽ വന്ന മമ്മൂട്ടി-ബേബി ശാലിനി-കുട്ടി-പെട്ടി ഐറ്റം തന്നെ* ഒരു തവണ വേണേൽ ഒന്നു കാണാം, പുതുമകൾ മാത്രമല്ല, ഒന്നും തന്നെ പ്രതീക്ഷിക്കാതെ ഇരുന്നാൽ എന്തായാലും *പേട്ട* പോലൊരു സിനിമ തിയറ്ററിനകത്ത് ഉണ്ടാക്കുന്ന ഓളം(ആദ്യപകുതിയിൽ പ്രധാനമായും) അതിനെ മറികടക്കാൻ ഈ ഇമോഷണൽ ഡ്രാമയ്ക്ക് ആകുമെന്നു തോന്നുന്നില്ല,പിന്നെ കടയ്ക്കുട്ടി സിങ്കം ബ്ലോക്ക്ബസ്റ്റർ ആയ തമിഴ്നാട്ടിൽ എങ്ങനെ സ്വീകരിക്കും എന്നറിയില്ല, മലയാളി പ്രേക്ഷകർക്ക് മാക്സിമം ശരാശരി പടം മാത്രമാണ് *വിശ്വാസം*
അള്ള് രാമേന്ദ്രൻ ചിത്രത്തിന്റെ സ്റ്റിൽസ്, പുതിയ അണിയറപ്രവർത്തകർ എന്നിവയാണ് ഈ ചാക്കോച്ചൻ ചിത്രത്തിന് പ്രതീക്ഷ നൽകിയ സംഭവം പോലീസ് ജീപ്പ് ഡ്രൈവർ ആയ രാമചന്ദ്രന്റെ ജീപ്പിന് അള്ള് കിട്ടി കിട്ടി പഞ്ചറായി നാട്ടിൽ പേര് അള്ള് രാമേന്ദ്രൻ ആകുന്നതും ആരാ ഇതിന്റെ പിന്നിൽ എന്നതും അതിനുള്ള പ്രതികാരവും അതിനിടെ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ കുഞ്ചാക്കോ ബോബൻ എന്ന നടനെ ബിലഹരി എന്ന സംവിധായകൻ നന്നായി ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഇന്റർവെൽ അടുപ്പിച്ചും രണ്ടാം പകുതിയിലും. സ്റ്റിൽസ് കണ്ട് ആരും മാസ്സ് ഒന്നും പ്രതീക്ഷിക്കേണ്ട, രാമേന്ദ്രൻ പേടിയുള്ള, കരയുന്ന, ദേഷ്യപ്പെടുന്ന എന്നാൽ അല്പം പരുക്കനായ സാധാരണക്കാരൻ മാത്രമാണ്. സലീംകുമാർ എന്ന നടൻ വീണ്ടും ഫോമിൽ ആയതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്, ധർമ്മജനും നന്നായി. കൃഷ്ണശങ്കർ നന്നായിട്ടുണ്ട്. ഉള്ള സീനുകളിൽ ഹരീഷ് കണാരനും ശ്രീനാഥ് ഭാസിയും ചിരിപ്പിക്കുന്നുണ്ട്. അപർണ ബാലമുരളി നന്നായപ്പോൾ ചാന്ദ്നിക്ക് ഒന്നും ചെയ്യാനില്ലാത്ത റോൾ ആയിപ്പോയി. ആദ്യപകുതി നല്ല രസമായിട്ടുണ്ട്, ഒരുപാട് ചിരിപ്പിക്കുന്നുമുണ്ട്. എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ഇനി ചിത്രത്തിൽ എന്താണ് ബാക്കി പുതിയതായി അണിയറക്കാർ ഒരുക്കിയിട്ടുള്ളത് എന്നത് ആദ്യപാകുതിയുടെ പ്രതീക്ഷയിൽ കാണുമ്പോൾ നിരാശ ഉണ്ടാക്കും. ക്ലൈമാക്സ് അടുപ്പിച്ചു വരുമ്പോൾ ശക്തനായ ഒരു വില്ലന്റെയും ഫ്ലാഷ്ബാക്ക് ഇല്ലായ്മയുടെയും പരിണിതഫലങ്ങൾ എത്രത്തോളമെന്ന് കാണുമ്പോൾ മനസിലാകും. എന്നിരുന്നാലും ലാസ്റ്റ് സീൻ അല്പം open ended എന്ന ലൈനിൽ നിർത്തിയതും ആ സീൻ എടുത്ത രീതിയും നന്നായിട്ടുണ്ട്. രണ്ടാം പകുതിയിലും ധർമ്മജനും സലീംകുമാറും ചിരിപ്പിക്കുന്നുണ്ട് എന്നത് വള്ളി പൊട്ടി കാറ്റത്ത് പറന്ന് പോയേക്കാവുന്ന പട്ടത്തെ മരച്ചില്ല രക്ഷിച്ചു പറമ്പിൽ നിർത്തുന്നതിനോട് ഞാൻ ഉപമിക്കും. ആദ്യ സംരംഭം എന്ന നിലയ്ക്ക് ഒരു ക്ലീൻ എന്റർറ്റയ്നർ ഒരുക്കാനുള്ള വെടിമരുന്ന് ഉള്ളവർ ആണ് സ്ക്രിപ്റ്റ് ഒരുക്കിയവരും സംവിധായകനും എന്ന് തെളിയിക്കുന്നുണ്ട്, പക്ഷെ സിനിമയെ അല്പം കൂടി വലിയ കാൻവാസിൽ കാണാൻ ശീലിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് മൊത്തത്തിൽ കുറെ ചിരിപ്പിക്കുന്ന രംഗങ്ങൾ ഉള്ള നല്ല ആദ്യപകുതിയും തമാശകൾ ഉണ്ടെങ്കിലും കഥാപരമായി കൈവിട്ട് പോയി എങ്കിലും അവസാനം ഒപ്പിച്ച് ലാസ്റ്റ് സീൻ നന്നാക്കിയ രണ്ടാം പകുതിയും Above Average
സർവ്വം താളമയം ഓടിത്തള്ളിക്കോ എ ആർ റഹ്മാൻ ഒരുക്കിയ സർവ്വം താളമയം എന്ന ഗാനത്തിന്റെ ചിത്രീകരണം മാറ്റിനിർത്തിയാൽ 80കളിൽ പോലും 100% ഡിസാസ്റ്റർ ആകുന്ന പടം അതേ 80കളിലെ സിനിമ നാണിക്കുന്ന രീതിയിൽ എടുത്ത് വച്ച് പ്രേക്ഷകരെ ഇത്തവണ വഞ്ചിച്ചു രാജീവ് മേനോൻ. ആളെ കയറ്റാൻ ആണോ നായകനെ വിജയ് ഫാൻ ആക്കി ഒരു പാട്ടും കുത്തിക്കയറ്റിയത് എന്ന് ആരും സംശയിക്കാതിരുന്നാലെ അത്ഭുതമുള്ളൂ. നെടുമുടിയുടെ പ്രകടനം ഒട്ടും ആത്മാർത്ഥത ഇല്ലാത്ത പോലെ തോന്നി. ജി വി പ്രകാശ്കുമാർ നന്നായി. അനുരാഗ സിംഹം ഉള്ള സീൻ ഒക്കെ ഒരേ ഭാവം. പടം ന്യുജെൻ ആക്കാനാണെന്നു തോന്നുന്നു ജി വി അപർണ ബാലമുരളി ബെഡ്റൂം സീൻ വച്ചത്, അത് ഊട്ടിയുറപ്പിച്ചത് പിന്നാലെ വന്ന ശ്രിന്ദയുടെ Did you take protection ഡയലോഗിൽ അടിവരയിട്ടു ഓടിത്തള്ളിക്കോ