ബിഗിൽ തെറി, മെർസൽ എന്നീ ഹിറ്റുകൾക്ക് ശേഷം അറ്റ്ലീ വിജയ് ടീമിന്റെ ചിത്രം എന്ന നിലയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്ന സിനിമ പക്ഷെ അറ്റ്ലീ ഇത് വരെ ഒരുക്കിയ ഏറ്റവും മോശം സിനിമ ആയി മാറുന്ന കാഴ്ച്ച ഒരു സ്പോർട്സ്, അതും ഫുട്‌ബോൾ പോലൊരു സ്പോർട്സ് പശ്ചാത്തലത്തിൽ ചിത്രം ഒരുക്കുമ്പോൾ മിനിമം ഒരു ഫുട്‌ബോൾ മാച്ച് മുഴുവൻ കണ്ട experience എങ്കിലും വേണം എന്നത് ഒരു മിനിമം ക്വാളിഫിക്കേഷൻ ആണ്. ഒരേ സ്റ്റൈലിൽ പറന്ന് കാല് പൊക്കി അടിക്കുക, ചുമ്മ ഗോൾ പോസ്റ്റിൽ പന്ത് കയറുക എന്നു കാണിച്ചാൽ കാണികളിൽ അത് ഒരു impactഉം ഉണ്ടാക്കില്ല ട്രയ്ലറിൽ കണ്ടതിൽ കൂടുതൽ ഒന്നും തന്നെ ഇല്ല എന്നിടത്ത് ചിത്രം അമ്പേ മുഷിപ്പിക്കുന്നു കൃത്യമായ കഥയോ തിരക്കഥയോ ഇല്ലാതെ വിജയ് എന്ന നടന്റെ മാർക്കറ്റ്, മാനറിസങ്ങൾ, ഫാൻസിനെ സുഖിപ്പിക്കൽ എന്നതിൽ കവിഞ്ഞ് ഒന്നും നൽകാൻ അറ്റ്ലീക്ക് ആയില്ല വിജയ് എന്ന നടന്റെ കയ്യിൽ റായപ്പൻ എന്ന കഥാപാത്രവും കോച്ചും നന്നായപ്പോ മൈക്കിൾ പരിവേഷം ഒരല്പം ഫാൻസിന് വേണ്ടി മാത്രമുള്ളതായി മാറിപ്പോയി ആദ്യപകുതി ഒന്നാന്തരം തട്ടിക്കൂട്ട് & പ്രവചനീയം ഏതൊരു പ്രേക്ഷകനും, രണ്ടാം പകുതിയും ഏറെ കുറെ അത് തന്നെ, അല്പം ഭേദം എന്നു മാത്രം എ ആർ റഹ്മാന്റെ ബി ജി എം കൊള്ളാം മൊത്തത്തിൽ ആമസോൺ പ്രൈമിൽ 1 മണിക്കൂറിൽ ഈ 3 മണിക്കൂർ സിനിമ നിങ്ങൾ കണ്ടു തീർക്കും Worst of Atlee Worst Screenplay ഐ എം വിജയൻ ഒരാവശ്യമില്ലാത്ത റോളിൽ ഉണ്ട്, പുള്ളിയെ വിളിച്ച് ആ ഫുട്‌ബോൾ സീനുകൾ എടുത്തിരുന്നെങ്കിൽ അതെങ്കിലും ഉണ്ടായേനെ
കൈദി ലോകേഷ് കനകരാജ് മാനഗരം എന്ന ഒറ്റ രാത്രി ത്രില്ലറിന് ശേഷം ഒരുക്കുന്ന മറ്റൊരു ഒറ്റ രാത്രി നടക്കുന്ന ത്രില്ലർ, നായകൻ കാർത്തി, ഒപ്പം നരേനും കഥയൊന്നും പറയുന്നില്ല മൊബൈൽ ഒക്കെ ഓഫ് ചെയ്ത് വെച്ച് സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ആദ്യാവസാനം ത്രിൽ അടിപ്പിക്കുന്ന, നല്ല ഇമോഷണൽ കണ്ടന്റ് ഉള്ള ഉഗ്രൻ സിനിമ കാർത്തി നന്നായിട്ടുണ്ട്, ആക്ഷൻ സീനുകൾ ഒരേ സമയം സിനിമാറ്റിക് & raw ആയി ചെയ്തിട്ടുണ്ട്. അഞ്ചാതെ കഴിഞ്ഞു നരേൻ ആദ്യാവസാനം കാർത്തിക്കൊപ്പം ഉണ്ട്, നല്ല റോൾ. വില്ലന്മാർ ആയി വന്നവർ ഒക്കെ നന്നായിട്ടുണ്ട്. പോലീസ് കോൺസ്റ്റബിൾ ആയി ജോർജ്ജ് മര്യൻ തകർപ്പൻ സാം സി എസ് ഒരുക്കിയ ബി ജി എംkidu ലോകേഷ് ഒരുക്കിയ സ്ക്രിപ്റ്റ് kidu ക്യാമറ വർക്ക് super സംവിധാനം excellent മൊത്തത്തിൽ നല്ല സൗണ്ട് സിസ്റ്റം ഉള്ള തിയറ്ററിൽ തന്നെ കാണേണ്ട ത്രില്ലർ മീഗാമാൻ, തടൈയറൈ താക്ക, തടം തുടങ്ങിയ ത്രില്ലറുകൾ ഇഷ്ടമാണെങ്കിൽ ആ ത്രില്ലറുകളെക്കാൾ ഇതിനെ ഇഷ്ടപ്പെടുത്തുന്നത്, വ്യത്യസ്തമാക്കുന്നത് നായികയും പാട്ടും ഒക്കെ ഇട്ട് സ്പീഡ് ബ്രേക്കറുകൾ ഇല്ല എന്നതാണ് Mark my words : Lokesh Kanakaraj will deliver a path breaking movie for VIJAY after Thuppakki in his next
Driving License Online reviews can be deceiving Strictly an avg movie A very small premise It's SURESH KRISHNA & SAIJU KURUP who kept the movie live with their scenes
My Santa ദിലീപ്, മാനസ്വി കൊട്ടാച്ചി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായ്കുമാർ, സിദ്ധിഖ്, ധർമജൻ, സണ്ണി വെയ്ൻ, അനുശ്രീ, സുരേഷ് കൃഷ്ണ, ഇർഷാദ്, ഷാജോൺ, ഇന്ദ്രൻസ് എന്നിവരും ഉണ്ട്. സുഗീത് ഒരുക്കിയ ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് നവാഗതനായ ജെമിൻ സിറിയക് ആണ്. ഒരു ഫെയറി ടെയിൽ എന്നൊക്കെ പറയാവുന്ന ഒന്നിനെ നല്ല റിച്ച് ആയിട്ട് എടുത്തിട്ടുണ്ട് ഒരു കൊച്ചു നല്ല ഫാന്റസി ചിത്രം. സുഗീതും ഫൈസൽ അലിയുടെ ക്യാമറയും സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും എല്ലാം ഓരോ ഫ്രെയിമും ഓരോ പെയിന്റിങ് പോലെ മനോഹരമാക്കിയിട്ടുണ്ട് വിദ്യാസാഗർ ഒരിടവേളയ്ക്ക് ശേഷം വന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഗാനങ്ങളും ബി ജി എം പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിലെ ബി ജി എം പുള്ളി ഇവിടെ ഒരങ്കത്തിന് കൂടി വരുന്നു എന്ന് അടിവരയിടുന്നു. ഒരു കൊച്ചു കുട്ടിയുടെ മനസ്സിനൊപ്പം യാത്ര ചെയ്യുന്ന ചിത്രം ആണ്. ക്രിസ്മസിന് സാന്റാ ക്ലോസിനെ കാണാൻ കാത്തിരിക്കുന്ന ഐസ എന്ന പെൺകുട്ടിയുടെ കഥ. അവളെ കാണാൻ എത്തുന്ന സാന്റാ ആയി ദിലീപും. 2 പേരും നല്ല പെർഫോമൻസ് സായ്കുമാർ, സിദ്ധിഖ് എന്നിവരെ പറ്റി എന്ത് പറയാൻ ധർമജൻ ഇന്നത്തെ തലമുറയ്ക്കും ഇന്നത്തെ കുട്ടികൾക്കും ഈ സിനിമ എത്രത്തോളം ഇഷ്ടപ്പെടും എന്നറിയില്ല. കാരണം പൂക്കാലം വരവായ് ഒക്കെ കണ്ടിഷ്ടപെട്ട ഒരു തലമുറയ്ക്ക് ഇന്ന് ആ സിനിമ പുതിയ പിള്ളേർക്ക് കാണിച്ചു കൊടുക്കുമ്പോൾ ലോജിക്കും മറ്റും പറയേണ്ടി വരും പക്ഷെ കുട്ടിത്തം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും ഈ കൊച്ചു നന്മ നിറഞ്ഞ ചിത്രം ഒരുപാട് ഇഷ്ടമാകും നിങ്ങൾ നിങ്ങളുടെ കുട്ടിയെ കൂട്ടി ഈ സിനിമയ്ക്ക് പോകുന്നത് നിങ്ങളുടെ ഇഷ്ടം. പക്ഷെ നിങ്ങൾക്ക് ഉള്ളിലെ ആ കുട്ടിയെ, ആ കുട്ടിത്തത്തെ കൂട്ടാതെ പോകരുത് ഈ സിനിമയ്ക്ക് കയറുമ്പോൾ
ദർബാർ രജനികാന്തിനെ അനുകരിക്കുന്ന രജനികാന്ത് മീശപിരി സിനിമകൾ അതിര് വിട്ട് പോയപ്പോൾ പിന്നീട് വന്ന പല മീശപിരി മോഹൻലാൽ ചിത്രങ്ങളും കണ്ട് പ്രേക്ഷകർ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് - ഞങ്ങൾ ഇഷ്ടപ്പെട്ട മോഹൻലാൽ ഭാവങ്ങൾ ഇതല്ല, പഴയ ആ സാധാരണക്കാരനായ, തമാശക്കാരനായ ആ നമ്മുടെ വീട്ടിലെ ആളെന്ന് തോന്നുന്ന മോഹൻലാലിനെ ആണെന്ന്. കേട്ടപാതി കേൾക്കാത്ത പാതി കുറെ കോമഡിയും ചെയ്യുന്ന നടന്മാരെ അണിനിരത്തി 80കളിലെയും 90കളിലെയും എന്ന പോലെ മോഹൻലാലിനെ അവതരിപ്പിക്കാൻ ശ്രമിച്ചു പലരും പരാജയപ്പെട്ട കാഴ്ച്ച കണ്ടതാണ്, അതേ സമയം നല്ല സംവിധായകരും തിരക്കഥാകൃത്തുക്കളും നരൻ പോലെ നല്ല മീശപിരി സിനിമകളും നല്ല സാധാരണക്കാരന്റെ റോളുകളും ഞങ്ങളിതാ ആ പഴയ മോഹൻലാലിനെ തിരിച്ചു തരുന്നേ എന്ന അവകാശവാദങ്ങളില്ലാതെ തന്നിട്ടുമുണ്ട് രജനികാന്ത് ഇപ്പോൾ ആ സ്റ്റേജിൽ ആണ്. പ്രേക്ഷകർ ഇഷ്ടപ്പെട്ട രജനി സ്റ്റൈൽ രജനി പോലും അറിയാതെ കാർത്തിക് സുബ്ബുരാജ് പേട്ടയിൽ നൽകിയപ്പോൾ ദർബാറിൽ എ ആർ മുരുകദാസ് ഓരോ സീനിലും ആ പഴയ രജനിയെ അനുകരിക്കാൻ രജനികാന്തിനെ നിർബന്ധിക്കുന്ന പോലെ ആണ് തോന്നിയത് ചിത്രത്തിലേക്ക് വന്നാൽ ഒരു മാസ് സിനിമ എന്ന സങ്കൽപ്പത്തിൽ നായകൻ പോലീസ് vs വില്ലൻ എന്ന സങ്കല്പം തുപ്പാക്കി എന്ന ചിത്രത്തിന് ശേഷം മുബൈ നഗരത്തിൽ പറിച്ച് നട്ടപ്പോൾ ഇല്ലാതെ പോയത് ശക്തമായ ഒരു തിരക്കഥ ആണ് എ ആർ മുരുകദാസ് അന്ധവിശ്വാസങ്ങൾ, ഹിറ്റ് ഫോർമുല ഇതൊന്നും വിശ്വസിക്കുന്ന ആളായി തോന്നിയിട്ടില്ല, പക്ഷെ ഇതിൽ.... അതേ തുപ്പാക്കി വിജയ് വീട്, അതേ costumes, അതേ പഴയ ഗജിനി ലാസ്റ്റ് സീൻ...ലിസ്റ്റ് നീളും. പുള്ളിടെ മാസ്റ്റർപീസ് ആയ ഇന്റർവെൽ പഞ്ച് ഇത്തവണ ഇല്ല. കണ്ടിരിക്കാവുന്ന ഒരു 80കളിലെ അല്ലെങ്കിൽ 90കളുടെ ആദ്യം വന്ന ഒരു വിജയകാന്ത് ചിത്രത്തിന് മുകളിൽ ഈ ചിത്രം ഒന്ന് രണ്ട് സീക്വൻസുകളിൽ മാത്രമാണ്. രജനികാന്ത് തന്റെ സ്റ്റൈൽ പറഞ്ഞ് ചെയ്യിപ്പിച്ച പോലെ ചെയ്തപ്പോൾ അല്ലാത്ത ചില രംഗങ്ങളിൽ നന്നായിട്ടുണ്ട്. പേരിന് ഒരു നായിക നയൻതാര, കുത്തിതിരുകിയ ഒരു പാട്ട് രണ്ടാം പകുതി തുടക്കത്തിൽ. നിവേദ തോമസ് വിശ്വാസത്തിലെ കണ്ണാന കണ്ണേ സോങ്ങ് പാടുന്നില്ല എന്ന കുറവ് പ്രേക്ഷകർ ക്ഷമിക്കുമെന്ന് കരുതുന്നു. യോഗി ബാബു ചിലയിടത്ത് ചിരിപ്പിച്ചു. സുനിൽ ഷെട്ടി ഇന്ത്യ കണ്ട ഏറ്റവും മണ്ടൻ ഇന്റർനാഷണൽ മാഫിയ കിങ്ങ് എന്ന പട്ടം വില്ല് എന്ന ചിത്രത്തിലെ പ്രകാശ് രാജിനെ ബഹുദൂരം പിന്നിലാക്കി നേടിയെടുത്തു, പ്രത്യേകിച്ച് ക്ലൈമാക്സ് (എന്റെ ഐഡിയ ആയിപ്പോയി...) അനിരുദ്ധ് ഇത്തവണ അല്പം നിരാശപ്പെടുത്തി. സന്തോഷ് ശിവൻ എന്ന ആളെ നേരത്തെ പറഞ്ഞ അന്ധവിശ്വാസത്തിനപ്പുറം ഇതിലേക്ക് കൊണ്ട് വരാൻ മാത്രം ഒന്നും കാണുന്നില്ല കണ്ടിരിക്കാവുന്ന ആദ്യ പകുതി, അല്പം ഭേദപ്പെട്ട് തുടങ്ങി പിന്നെ വെറും ബോംബ് ലൈൻ ആയ രണ്ടാം പകുതി Wait for Amazon Prime Release ചിത്രത്തിൽ ഫിസിക്കൽ ഫിറ്റ്നെസ് തെളിയിക്കാൻ കോടതി 4 ദിവസത്തെ സമയം കൊടുക്കുമ്പോൾ രാവിലെ ജിമ്മിൽ വന്നു ട്രെയിൽ ചെയ്തു മസിൽ പെരുപ്പിക്കുന്ന രജനികാന്ത് രംഗങ്ങൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ തമിഴ് പടം 2.0യിൽ ശിവ 10 മിനിറ്റ് കൊണ്ട് ഫിറ്റ്നെസ് എടുക്കുന്ന സ്പൂഫിന്റെ സ്പൂഫ് ആണോ എന്ന് തോന്നിപ്പോയി
അങ്ങ് വൈകുണ്ഠപുരത്ത് അല്ലു അർജ്ജുൻ നായകനായി ത്രിവിക്രം എഴുതി സംവിധാനം ചെയ്ത ചിത്രം. ഈ കൂട്ടുകെട്ടിന്റെ മുൻ ചിത്രങ്ങൾ പ്രത്യേകിച്ച് ഗജപോക്കിരി(ജുലായ്) വളരെ വളരെ ഇഷ്ടമുള്ള ഒരു ചിത്രമാണ്, ഒരു സൂപ്പർ എന്റർറ്റയ്നർ. കൃത്യമായി പറഞ്ഞാൽ ലക്കി ദി റേസർ (റേസ് ഗുർറാം) എന്ന ചിത്രത്തിന് ശേഷം ഒരു കിടിലം മാസ്സ് എന്റർറ്റയ്നർ അല്ലുവിൽ നിന്ന് പൂർണ്ണമായി ലഭിച്ചിട്ടില്ല ട്രെയിലറും ടീസറും ഒക്കെ മാസ്സ് സിനിമ എന്നതിനേക്കാൾ ഒരു ഫാമിലി എന്റർറ്റയ്നർ ത്രിവിക്രം ടെംപ്ലേറ്റ് ലൈനിൽ മാസ്സും കയറ്റിയ ഒന്നാണ് പ്രതീക്ഷിച്ചു കയറിയത് Attarantiki Daredi എന്ന ചിത്രമാണ് ത്രിവിക്രത്തെയും ചെറിയ രീതിയിൽ തെലുങ്ക് സിനിമയെയും വഴി തെറ്റിച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് വരെ ഒരു ആക്ഷൻ മൂഡ്, നല്ല വില്ലന്മാരും ത്രില്ലും ഒക്കെയായി പോയ ആൾ വെറും കുടുംബത്തെ ഒന്നിപ്പിക്കുന്ന, കുടുംബ പ്രശ്നങ്ങൾ തീർക്കുന്ന നായകനെ മുൻനിർത്തി കഥകൾ ആയി. ഇത്തവണ പക്ഷെ 80കളിൽ കണ്ടു മറന്ന ഒരു നല്ല കഥ ഇതിൽ മിക്സ് ചെയ്തിട്ടുണ്ട്. ആദ്യ പകുതി കൂടുതൽ സംഭവങ്ങൾ ഒന്നുമില്ല എങ്കിലും അത്യാവശ്യം നല്ല രീതിയിൽ പോയി. രണ്ടാം പകുതി പക്ഷെ കൈവിട്ട് പോകുന്ന കാഴ്ച്ച ആയിരുന്നു. അതേ പഴയ സംഭവങ്ങൾ തന്നെ. മലയാളം ഡബ്ബിങ്ങിൽ ചിത്രത്തിന്റെ ഒരു മാസ്സ് സീൻ പാട്ടുകളുടെ തിരഞ്ഞെടുപ്പ് കാരണം അപ്പാടെ ചീറ്റിപോകുന്ന കാഴ്ച്ച ആയിരുന്നു. ചിത്രം ക്ലൈമാക്സ് അടുക്കുമ്പോൾ വെറും ഹിന്ദി സീരിയൽ ലൈൻ ആയിപ്പോയി. അല്ലു അർജ്ജുൻ നന്നായിട്ടുണ്ട്. ജയറാം ലാസ്റ്റ് ഒരു സീനിൽ നന്നായിരുന്നു. പൂജ ഹെഗ്‌ടെ തുട കാണിച്ച് ഫുൾ പടത്തിൽ ഉണ്ടായിരുന്നു. നിവേദ പെത്തുരാജ് എന്തിനോ എന്തോ. രോഹിണി, തബു, നവദീപ്, സമുദ്രക്കനി, ജി പി ഒക്കെ പേരിന്. കോമഡി താരങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട് - പാട്ടിൽ ഒരു സീനിൽ ബ്രഹ്‌മാനന്ദം, 3 സീനിൽ വെണ്ണല കിഷോർ, നായക വേഷങ്ങളോട് റ്റാറ്റാ പറഞ്ഞ സുനിൽ, രാജേന്ദ്രപ്രസാദ്() രാഹുൽ രാമകൃഷ്ണ, 3 സീനിൽ ബ്രഹ്മാജി കോമഡി വില്ലൻ... ചിത്രം കൊണ്ട് ഏറ്റവും ഗുണം മുരളി ശർമ്മ എന്ന നടനാണ്. ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്ന കഥയിലെ കേന്ദ്രബിന്ദു. വില്ലനിസം കലർന്ന ഈ കഥാപാത്രം നന്നായിട്ടുണ്ട് തമൻ ഒരുക്കിയ ഗാനങ്ങൾ നന്നായിരുന്നു, പക്ഷെ ചിത്രത്തിൽ അവ എടുത്ത് വെച്ചേക്കുന്നത് അത്രത്തോളം നന്നായില്ല, പ്രത്യേകിച്ച് സാമജവരഗമന. ബി ജി എം കുഴപ്പമില്ല. മൊത്തത്തിൽ സ്റ്റേറ്റ് വിട്ട് ആക്ഷൻ എന്റർറ്റയ്നർ ചെയ്തിരുന്ന മനുഷ്യൻ ആദ്യം 2 രാജ്യത്തുള്ള കുടുംബക്കാർ, പിന്നെ അടുത്തുള്ള 2 ഗ്രാമത്തിലെ കുടുംബക്കാർ, ഇത്തവണ ഒരൊറ്റ വീട്ടിലേക്ക് കഥ ഒതുങ്ങുന്ന കാഴ്ച്ച Waiting for the grand comeback of Trivikram & Allu Arjun with high voltage entertainers