1. Currently, we are accepting registrations.
  You are welcome to partake in the discussions provided you follow the community rules and guidelines.
  Click on the yellow "Review" tag to filter out only the reviews.

Review ▀▄▀╚●●ITV REVIEWS Thread●●╝▀▄▀ BEAST ▀▄▀

Discussion in 'MTownHub' started by ITV, Dec 18, 2015.

 1. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  2,366
  Likes Received:
  1,075
  Liked:
  2
  Trophy Points:
  313
  ഷൈലോക്ക്

  രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്

  ബോസ് എന്ന സിനിമ നിർമ്മാതാക്കൾക്ക് ഫിനാൻസ് ചെയ്യുന്ന ആളും ഷാജോൺ അവതരിപ്പിക്കുന്ന നിർമ്മാതാവിന്റെ കഥാപാത്രവും തമ്മിലുള്ള പ്രശ്നവും അതിനിടയിൽ കയറി വരുന്ന കമ്മീഷണർ ആയി സിദ്ധിഖും പിന്നെ 100% പ്രേക്ഷകർക്കും അറിയാവുന്ന ഫ്ലാഷ്ബാക്കും ഒരു മോശം ക്ലൈമാക്‌സും

  ചിത്രത്തിന്റെ ആദ്യ പകുതിയിൽ ബോസ് എന്ന സിനിമ ഡയലോഗുകൾ ഇടയ്ക്കിടെ situation വെച്ച് പറയുന്ന മമ്മൂട്ടിയുടെ പെർഫോമൻസ് ആണ് പടത്തിന്റെ ജീവൻ, തിരക്കഥയിൽ എടുത്ത് പറയാൻ പുതുമകൾ വേറൊന്നുമില്ല എങ്കിലും. പക്ഷെ രണ്ടാം പകുതി സിനിമ കാണുന്ന ഏതൊരു കൊച്ചുകുട്ടിക്കും ഊഹിക്കാവുന്ന ഒരു കഥയെ അതിലും പഴകിയ രീതിയിൽ എടുത്ത് വെച്ചിട്ടുണ്ട്. അമൽ നീരദിന്റെ അനിയനാണോ അജയ് എന്ന് തോന്നിക്കുന്ന രീതിയിൽ ഒരാവശ്യവുമില്ലാതെ സ്‌ക്രീനിൽ ആദ്യമായി മുഖം കാണിക്കുന്ന, പ്രേക്ഷകർക്ക് സുപരിചിതർ അല്ലാത്തവർക്ക് പോലും സ്ലോ മോഷൻ ഷോട്ടുകളാണ്. ഡിവിഡി കണ്ടിട്ട് തെലുങ്ക് തമിഴ് സിനിമ പോലെ എടുത്ത് വയ്ക്കുന്നതും സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്ന പോലെ അതിനെ അവതരിപ്പിക്കുന്നതും രണ്ടും രണ്ടാണ് എന്ന് കഴിഞ്ഞ 2 സിനിമകളിൽ നിന്നും അജയ് പഠിച്ചിട്ടില്ല ഇത്തവണയും

  ഒരു മാസ്സ് സിനിമയിൽ മാസ്സ് എന്ന ഫാക്ടർ പൂർണ്ണമായി വർക്ക് ആകണമെങ്കിൽ സ്‌ക്രിപ്റ്റിലെ ഇമോഷണൽ കണക്ടിനോപ്പം തന്നെ തോളോട് തോൾ ചേർന്ന് നിൽക്കേണ്ട ഒന്നാണ് പശ്ചാത്തല സംഗീതം. ഗോപി സുന്ദർ ഉത്സവപറമ്പിൽ എന്ന പോലെ 2 വശത്തും ഓരോ സ്പീക്കർ വെച്ച് പടത്തിന്റെ മുക്കിലും മൂലയിലും എല്ലാം മാസ്സ് ബോസ്സ് എന്ന് കൂവി കുളമാക്കിയിട്ടുണ്ട്, പാട്ടുകളും തഥൈവ

  കണ്ടിരിക്കാവുന്ന ആദ്യപകുതി, പ്രധാനമായും മമ്മൂട്ടിയുടെ കഥാപാത്രത്തിന് വേണ്ടി ഒരു സാദാ ഫ്ലാഷ്ബാക്കും മോശം ക്ലൈമാക്‌സും ചേർന്ന രണ്ടാം പകുതിയും

  വൈശാഖ് ചെയ്തിരുന്നു എങ്കിൽ വേറെ ലെവൽ ആകേണ്ട കഥാപാത്രവും ചില സീനുകളും
   
 2. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  2,366
  Likes Received:
  1,075
  Liked:
  2
  Trophy Points:
  313
  P S Y C H O
  #Psycho
  Engaging Thriller from Mysskin except highly cinematic liberty oriented pre climax, song in 1st half & if we can forget CCTV was invented

  സൈക്കോ

  ഒരു സൈക്കോ ത്രില്ലർ, വയലൻസ് കൂടിയത് എന്നൊക്കെ മേക്കർസ് അന്നൗൺസ് ചെയ്യുമ്പോൾ സംവിധായകന്റെ പേര് മിഷ്കിൻ എന്നാകുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷ വളരെ. വലുതാണ്

  ചിത്രത്തിന്റെ തുടക്കം തന്നെ സൈക്കോ ഒരു പെൺകുട്ടിയുടെ തല വെട്ടി മാറ്റുന്നതാണ്. പൊലീസുകാർ അന്വേഷിച്ചിട്ട് ഇത് വരെ കിട്ടാത്ത ഇത് വരെ 13 പേരെ കൊന്ന് തലയില്ലാതെ അവരുടെ ശരീരം പൊതു സ്ഥലത്ത് കൊണ്ടിടുന്ന സൈക്കോ, അദിതിയെ തട്ടിക്കൊണ്ട് പോകുന്നതും തന്നെ വൺവേ ലൈൻ അടിക്കുന്ന അന്ധനായ ഗായകൻ ഉദയനിധി സ്റ്റാലിൻ ഒരാഴ്ചയ്ക്കകം കണ്ടു പിടിക്കും എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച്ച അദിതിയെ കൊല്ലാതെ വയ്ക്കുന്നതും ഉദയനിധി നിത്യമേനോനും ചേർന്ന് കൊലയാളിയെ എങ്ങനെ കണ്ടെത്തുന്നു എന്നതാണ് ചിത്രം.

  കഥ നടക്കുന്ന കാലഘട്ടം വ്യക്തമാക്കാമായിരുന്നു മിഷ്കിന് ഇത്തവണ. ലോജിക് എന്ന സാധനം ദയവ് ചെയ്തു മനസ്സിൽ നിന്ന് ആദ്യമേ കളയുക, കാരണം CCTV എന്ന ഫാക്ടർ ഒരിടത്തും വരുന്നില്ല എന്നത് ഒരു വലിയ കല്ലുകടിയാകുന്നുണ്ട് ഒരുപാട് സീനുകളിൽ. ചിത്രത്തിന്റെ പ്രീ ക്ലൈമാക്സ് രംഗങ്ങൾ എത്രയൊക്കെ സിനിമാറ്റിക് ലിബർട്ടി എന്ന് പറഞ്ഞാലും ബോർ ആക്കിക്കളഞ്ഞു.

  എന്നിരുന്നാലും മിഷ്കിന്റെ കഥാപാത്ര സൃഷ്ടിയും തിരക്കഥയുടെ മുന്നോട്ട് പോക്കും അതിനായി തിരഞ്ഞെടുത്ത വഴികളും മേല്പറഞ്ഞ ലോജിക് പ്രശ്നം ഒരു പരിധി വരെ പ്രേക്ഷകർ മറന്നേക്കും എന്ന് കരുതാം. ക്ലൈമാക്സ് ഭാഗങ്ങൾ കൊള്ളാം.

  ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതം നന്നായപ്പോൾ 2 ഗാനങ്ങൾ ചിത്രത്തിൽ അനാവശ്യമായി തോന്നി.

  ഉദയനിധി സ്റ്റാലിൻ, ആടുകളം നരേൻ, സിങ്കംപുലി, മറ്റ് മിഷ്കിൻ ചിത്ര താരങ്ങൾ എന്നിവർ പതിവ് പോലെ

  അദിതി റാവു നന്നായപ്പോൾ *നിത്യമേനോനും രേണുകയും വില്ലനും അതിഗംഭീരം*

  *മിഷ്കിൻ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക്* ഈ ചിത്രവും engaging ആയ ഒന്നാണ്.

  യുദ്ധം സെയ്‌ തന്നെയാണ് ഇപ്പോഴും മിഷ്കിന്റെ ഏറ്റവും നന്നായി എഴുതി സംവിധാനം ചെയ്യപ്പെട്ട ത്രില്ലർ
   
 3. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  2,366
  Likes Received:
  1,075
  Liked:
  2
  Trophy Points:
  313
  അന്വേഷണം
  Big Screen Short Film

  E4E നിർമ്മിച്ച് ഒരു ത്രില്ലർ പ്രതീക്ഷ തന്ന ട്രയ്ലർ, pre release show response ഒക്കെ തന്ന പ്രതീക്ഷയിൽ ആദ്യ ഷോയ്ക്ക് തന്നെ കയറി.

  കഥയൊന്നും പറയുന്നില്ല. ഇപ്പോൾ വരുന്ന ഷോർട്ട് ഫിലിമുകൾ ഒക്കെ ബിഗ് സ്ക്രീൻ സിനിമ ലെവലിലേക്ക് ഉയരാൻ ശ്രമിക്കുമ്പോൾ ബിഗ് സ്ക്രീൻ സിനിമകൾ പഴയ ഷോർട്ട് ഫിലിം ലെവലിലേക്ക് പോവുകയാണ് എന്നതിന്റെ ഒരുദാഹരണമാണ് അന്വേഷണം.

  ചിത്രത്തിന്റെ കഥയോ തിരക്കഥയോ ഒന്നും ഒരു സിനിമാറ്റിക് ലെവലിൽ ഉയരുന്നില്ല, ചുരുക്കം ചില സീനുകൾ ഒഴികെ. ഡയലോഗുകൾ മോശമായി തോന്നി പല സീനുകളിലും.

  നടീനടന്മാരിൽ നന്ദുലാൽ അവതരിപ്പിച്ച seasoned police officer കഥാപാത്രം മാത്രമാണ് ചിത്രത്തെ ആ നടൻ വരുന്ന രംഗങ്ങൾ പിടിച്ചു നിർത്തുന്നത്. ബാക്കിയുള്ളവരൊക്കെ കിട്ടിയ റോളുകൾ അവതരിപ്പിച്ചു.

  ഉള്ളി തൊലിച്ച പോലൊരു സിനിമ ആകും പ്രേക്ഷകർക്ക് ചിത്രം. തൊലിച്ച് തൊലിച്ച് അവസാനം ഒന്നുമില്ലാത്ത ഒന്നാക്കി.

  Wait for Web Release
   
 4. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  2,366
  Likes Received:
  1,075
  Liked:
  2
  Trophy Points:
  313
  വരനെ ആവശ്യമുണ്ട്

  ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി, ശോഭന എന്നിവർ വരുന്നു
  സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ ആദ്യ ചിത്രം
  ദുൽക്കർ സൽമാന്റെ ആദ്യ നിർമ്മാണ സംരംഭം

  100 ശതമാനം കുടുംബവുമായി തിയറ്ററിൽ പോയി കാണേണ്ട ചിത്രം എന്ന് ഒറ്റവരിയിൽ പറയാം

  കഥയേക്കാൾ കഥാപാത്രങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്ന ഒരു സിനിമ ആണ് ഇത്. അതിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം ആ നടനെ വളരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഒരേ സമയം തമാശ, സെന്റിമെന്റ്സ്, റൊമാൻസ്, പൊടിക്ക്‌ ആക്ഷനും ഒക്കെയായി സുരേഷ് ഗോപിയെ നൽകി കൊണ്ട് ആക്ഷൻ ഹീറോ ഇമേജ് മാറ്റി നിർത്തി കുടുംബപ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച്ച. ശോഭനയുടെ കഥാപാത്രം ലാലു അലക്സിന്റെ കഥാപാത്രത്തിലൂടെ പറയുമ്പോൾ നീനയുടെ ഭൂതകാലം ഉൾപ്പടെ ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിലുടനീളം. വരുന്നത് 3~4 സീൻ ആണ്, പക്ഷെ *ഉർവശി* എന്ന നടിയെ വെല്ലാൻ ഇപ്പോഴും ആളില്ല. റെസ്റ്റോറന്റ് സീൻ ആ നടി വേറെ ലെവൽ ആക്കി. ദുൽക്കർ ബിപീഷ് എന്ന റോളിൽ നന്നായപ്പോൾ കല്യാണി വളരെ confident ആയ പ്രകടനം നടത്തി. കെ പി എ സി ലളിത ഒക്കെ പതിവ് പോലെ(ആ ആർട്ടിസ്റ്റിന് കിട്ടുന്ന വേഷം ഒക്കെ കിടു ആയി ചെയ്യുക എന്നതാണ് പതിവ്). ലാലു അലക്സ് കുറച്ചേ ഉള്ളൂ എങ്കിലും കൊള്ളാം. 2 സീനിൽ വന്ന സിജു വിൽസൺ ചിരിപ്പിച്ചു, പോസ്റ്റ് ക്രെഡിറ്റ് സീൻ മിസ്സ് ചെയ്യരുത്. മറ്റ് നടീനടന്മാരും നന്നായിട്ടുണ്ട്.
  ജോണി ആന്റണി എന്ന നടനെ പരാമർശിക്കാതെ പോയാൽ ഈ സെക്ഷൻ പൂർണമാവില്ല, കിക്കിടു, വരുന്ന ഓരോ സീനിലും ചിരിപ്പിച്ചു ഒരു വഴിയാക്കി

  അൽഫോൺസ് ഒരുക്കിയ ഗാനങ്ങൾ ചിത്രത്തിന്റെ മൂഡിന് ചേർന്നവയായപ്പോൾ ബി ജി എം കിടു ആയി. ആർട്ട് വിഭാഗവും ക്യാമറയും നന്നായിട്ടുണ്ട്. എഡിറ്റിംഗ് രണ്ടാം പകുതി അല്പം കൂടി നന്നാക്കാമായിരുന്നില്ലേ എന്ന് തോന്നി, ഒരു പക്ഷെ സ്‌ക്രിപ്റ്റിൽ വന്ന പ്രശ്നവുമാകാം, എന്തോ ഒരു വിട്ട് പോകൽ പോലെ

  അനൂപ് സത്യൻ ഈ കഥ പറയാൻ ചെന്നൈ നഗരം തിരഞ്ഞെടുത്തത് മുതൽ ഈ സിനിമയുടെ ആസ്വാദനം തുടങ്ങുന്നു. സ്ഥിരം മലയാള സിനിമ കഥാപാത്രങ്ങളിൽ നിന്ന് ഒരല്പം വേറിട്ട പാത്ര സൃഷ്ടിയാണ് സുരേഷ് ഗോപി, ശോഭന, ഉർവശി എന്നിവർക്ക്. ഒരു ചെറിയ വൺലൈൻ കഥ ഒരല്പം വലിയ ക്യാൻവാസിൽ തന്നെ നന്നായി ഒരു നിമിഷം പോലെ ബോർ അടിപ്പിക്കാതെ അവതരിപ്പിച്ചിട്ടുണ്ട്.
  അനൂപ് ഒരുക്കിയ ഡയലോഗുകൾ അത്യുഗ്രൻ. ഏറ്റവും ഇഷ്ടപ്പെട്ട 4 എണ്ണം
  ഒരൊറ്റ സെക്കൻഡ് കൊണ്ട് ചിരിയിൽ മറിഞ്ഞ തിയറ്ററിനെ പൂർണ നിശബ്ദതയിൽ എത്തിച്ച _എന്റെ അമ്മയ്ക്ക് സംസാരിക്കാൻ പറ്റില്ലായിരുന്നു_ സുരേഷ് ഗോപി അതിമനോഹരമാക്കി അത്
  മഴ സമയത്ത് വീട്ടിൽ കഴിക്കാൻ വല്ലതും ഉണ്ടോ എന്ന് ചോദിക്കുമ്പോൾ _ഒരു വെള്ളപ്പൊക്കം വന്നാൽ ആദ്യം വിളിക്കുന്നത് ഞങ്ങൾ പട്ടാളക്കാരെ അല്ലെ, ഞങ്ങളോടാരും ഇതൊന്നും ചോദിക്കാറില്ല_ എന്നിട്ടൊരു നടത്തം, ഒരൊറ്റ ഡയലോഗിൽ ഫുൾ ആർമിക്ക് സല്യൂട്ട് അടിപ്പിച്ചുകളഞ്ഞു
  പ്രീ ക്ലൈമാക്സ് സ്പീച്
  കല്യാണി പറയുന്ന _ഇന്ന് ഞാൻ തുറന്ന് സംസാരിച്ചില്ലേ, ഇന്ന് ഞാൻ നേരത്തെ ഉറങ്ങും_

  രണ്ടാം പകുതിയിൽ എവിടെയൊക്കെയോ അല്പം സീനുകൾ തമ്മിൽ ഒരു ചെറിയ ഫ്ലോ കുറവ് തോന്നിയെങ്കിലും സീനുകൾ നന്നായി തന്നെ പോയി. ക്ലൈമാക്സ് ഭാഗം മാത്രം അപൂർണ്ണമായി തോന്നി, ഒന്ന് കൂടി റീവർക്ക് ചെയ്യാമായിരുന്നു ആ സീനും ഡയലോഗുകളും, വളരെ പെട്ടെന്ന് തീർന്നല്ലോ എന്ന പോലെ ആയി പ്രേക്ഷകർക്ക്. റണ്ണിങ്ങ് ക്രെഡിറ്റ് രംഗം ഒരു പരിധി വരെ ആ കുറവ് നികത്തുന്നുണ്ട്.

  അനൂപ് സത്യന്റെ അരങ്ങേറ്റം നന്നായി, സത്യൻ അന്തിക്കാട് മലയാള സിനിമയ്ക്ക് നൽകിയ നന്മകളിൽ ഒരു വ്യക്തി കൂടി

  GO FOR IT WITH YOUR FAMILY
   
 5. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  2,366
  Likes Received:
  1,075
  Liked:
  2
  Trophy Points:
  313
  Very few romantic comedy movies stay true to its genre

  Oh! My Kadavule ticks all the boxes with a tinge of fantasy

  Excellent romantic comedy entertainer

  Go for it

  Don't miss this
   
 6. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  2,366
  Likes Received:
  1,075
  Liked:
  2
  Trophy Points:
  313
  Watched Oh! My Kadavule second time

  Kidilan packaging

  Romantic Comedy Entertainer ennokke parayunnathu ithaanu

  Ashok Selvan, Ritika Singh, Vani Bhojan, M.S.Bhaskar, ShaRa, Ramesh Thilak & Vijay Sethupathy all did a good job

  Leon James MUSIC & BGM SUPERB

  ASWATH MARIMUTHU writer & director is here to stay
   
 7. baappootty

  baappootty Fresh Face

  Joined:
  May 7, 2017
  Messages:
  231
  Likes Received:
  34
  Liked:
  59
  Trophy Points:
  1
  Marakkar il ullathu Ashok Selvan alle ?
   
 8. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  2,366
  Likes Received:
  1,075
  Liked:
  2
  Trophy Points:
  313
  Athe
   
 9. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  2,366
  Likes Received:
  1,075
  Liked:
  2
  Trophy Points:
  313
  ഫോറൻസിക് - Strictly Average
  #Forensic
  ചിത്രത്തിന്റെ ട്രയ്ലർ ഒരു ത്രില്ലർ സിനിമ പ്രേമി എന്ന നിലയ്ക്ക് ആകാംക്ഷ ഉളവാക്കി, ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്ന റിവ്യൂസും പ്രതീക്ഷ വർദ്ധിപ്പിച്ചു

  എല്ലാം വെറുതെ, ഒരു ആവറേജ് പടത്തിനപ്പുറത്തേക്ക് ഈ സിനിമ വരാത്തത് സ്‌ക്രിപ്റ്റിൽ ഉള്ള നല്ല നല്ല പുതുമയുള്ള ഐറ്റംസ് അത്രത്തോളം ഗംഭീരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കാതെ പോയ സംവിധാനത്തിലും സൈക്കോ കില്ലർ സിനിമ എന്ന നിലയ്ക്ക് ട്വിസ്റ്റ് കൊണ്ട് വരുവാൻ വേണ്ടി എന്നോണ്ണം വന്ന സബ് പ്ലോട്ടുകളുടെ എണ്ണവും ചിത്രത്തിൽ അവ അവതരിപ്പിച്ച രീതിയും പിന്നോട്ട് വലിച്ചു

  സാധാരണ സൈക്കോ കില്ലർ സിനിമ രീതിയിൽ തന്നെ പോകുന്ന ചിത്രത്തിൽ നായകന്റെ ഇൻട്രോ സീൻ കഴിഞ്ഞുള്ള സ്ലോ മോഷൻ നടത്തം പണി അറിയാവുന്ന ഒരു നല്ല സംവിധായകന് കയ്യടി വീഴ്ത്താൻ പാകത്തിൽ ഉള്ളത് സ്‌ക്രിപ്റ്റിൽ ഉണ്ടായിരുന്നു, പക്ഷെ ഇവിടെ നനഞ്ഞ പടക്കം ആയപ്പോൾ മുതൽ ചിത്രം പതിയെ പണി പാളി ലൈൻ ആയെങ്കിലും ഇന്റർവെൽ വരെ ചിത്രം പ്രേക്ഷകരെ ഇടയ്ക്ക് ചില സീനുകൾ ഒഴികെ പിടിച്ചിരുത്തുന്നുണ്ട്. പക്ഷെ രണ്ടാം പകുതി കൈവിട്ടു പോകുന്ന കാഴ്ച്ച ആയിരുന്നു. സ്‌ക്രിപ്റ്റിൽ നല്ലതെന്ന് തോന്നുന്നതൊക്കെ വളരെ ലളിതമായി ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാതെ പോയി. ഇത്തരം ചിത്രങ്ങളുടെ മർമ്മപ്രധാന ഭാഗം ക്ലൈമാക്സ് ആണ്. ഇവിടെ അത് നല്ല രീതിയിൽ പാളിപ്പോയി. ഒരുപാട് സബ്പ്ലോട്ടുകൾ, ക്ലാരിറ്റി ഇല്ലാത്ത മേക്കിങ്ങ് ഒപ്പം ലൗഡ് ബി ജി എം. എഡിറ്റിംഗ് നന്നായിട്ടുണ്ട്

  മൊത്തത്തിൽ പ്രതീക്ഷകൾ ഒന്നുമില്ലാതെ കണ്ടാൽ ഒന്ന് കണ്ടുമറക്കാവുന്ന ഒരു ചിത്രം തന്നെയാണ്

  ഈ സ്‌ക്രിപ്റ്റിൽ ഒരുപാട് ഒരുപാട് നന്നാക്കാമായിരുന്ന സംവിധാനം, അല്പം കൂടി ശ്രദ്ധിച്ചു വർക്ക് ചെയ്യേണ്ടിയിരുന്ന രണ്ടാം പകുതിയും
   
 10. ITV

  ITV Star

  Joined:
  Dec 7, 2015
  Messages:
  2,366
  Likes Received:
  1,075
  Liked:
  2
  Trophy Points:
  313
  കണ്ണും കണ്ണും കൊള്ളയടിത്താൽ

  ട്രയ്ലർ പോസ്റ്റർ ഒക്കെ കണ്ട് rom-com പ്രതീക്ഷിച്ചവർക്ക് rom- con എന്റർറ്റയ്നർ നൽകി ദേസിങ് പെരിയസാമി

  ദുൽക്കർ സൽമാൻ, ഋതു വർമ്മ, രക്ഷൻ, നിരഞ്ജനി & ഗൗതം മേനോൻ

  അയൻ എന്ന ചിത്രത്തിന് ശേഷം നല്ല വെറൈറ്റി തട്ടിപ്പുകൾ ഒക്കെ ഉള്ള നല്ല എന്റർറ്റയ്നർ ആണ്

  ആദ്യ 10~20 മിനിറ്റ് അല്പം ഡൗൺ ആണെങ്കിലും ആദ്യ തട്ടിപ്പ് മുതൽ ക്ലൈമാക്സ് വരെ ജെറ്റ് സ്പീഡിൽ പോയി ചിത്രം

  GO FOR IT
   

Share This Page