1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ██▇▆◤DULQUER SALMAAN◥▆▇██ ▌Super Star In Making ▌OFFICIAL THREAD ▌★

Discussion in 'MTownHub' started by Novocaine, Dec 4, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    From Lalu to Jomon, from Megastar Son to Young Superstar, from Youth Icon to Best Actor- Dulquer Salmaan has come a long way in 5 years [​IMG][​IMG]
     
    VivekNambalatt likes this.
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    [​IMG]
     
    ANIL likes this.
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Dulquer Salmaan
    Page Liked · 4 mins ·
    [​IMG]



    5 years ago today, the world as I knew it changed for the better ! Honestly, a part of me never thought I could do it. It was daunting and the pressure was immense. But from then to now every day, every film, every year there's been only one thing pushing me to do better and become a better version of my self. Love ! The endless & immeasurable love that each of you have given me and my movies, the selfless & unconditional love from my family, and the never judging & ever encouraging love from my friends and colleagues. Reach for the stars. Dreams do come true. All you need is Love

    [​IMG]
     
    VivekNambalatt likes this.
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    അഭിനയത്തിന്റെ അഞ്ചാണ്ട്: മമ്മൂട്ടിയുടെ മേല്‍വിലാസമില്ലാതെ ദുല്‍ഖര്‍ സല്‍മാന്‍ നേടിയ സ്വീകാര്യത

    [​IMG]

    [​IMG]
    മനീഷ് നാരായണന്‍



    ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലെത്തിയത് ഒരു സര്‍പ്രൈസ് എന്‍ട്രിയിലൂടെയാണ്. ലിംഗുസ്വാമിയുടെ സംവിധാനത്തില്‍ തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നുവെന്ന് 2011ല്‍ വാര്‍ത്തകള്‍ വന്നിരുന്നു. ദുല്‍ഖറിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് ആ ഘട്ടത്തില്‍ മമ്മൂട്ടി പറഞ്ഞു കേട്ടതുമില്ല. പിന്നീട് 2011ല്‍ അന്‍വര്‍ റഷീദ് ചിത്രം ‘ഒരു ബിരിയാണിക്കഥ’യില്‍ ദുല്‍ഖര്‍ നായനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. മലയാളത്തിലെയോ തമിഴിലെയോ സൂപ്പര്‍ഹിറ്റ് സംവിധായകര്‍ക്കൊപ്പം താരപുത്രന്റെ നായകഅരങ്ങേറ്റം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തെറ്റി. പുതുമയുള്ള ഒരു പരീക്ഷണത്തിനായി കൈകോര്‍ത്ത പുതിനിരയ്‌ക്കൊപ്പം അവരിലൊരാളായി ദുല്‍ഖര്‍ സല്‍മാന്‍ ക്യാമറയ്ക്ക് മുന്നിലെത്തി. മലയാളത്തിലെ മെഗാതാരത്തിന്റെ മകന്‍ എന്ന മേല്‍വിലാസം ആനുകൂല്യവും സാധ്യതയുമാക്കാതെ സെക്കന്‍ഡ് ഷോ എന്ന ചിത്രം തുടങ്ങി. ചാനല്‍ ക്യാമറകള്‍ക്കോ സോഷ്യല്‍ മീഡിയാ പ്രചാരകര്‍ക്കോ പിടി കൊടുക്കാതെ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രം ബഹളമേതുമില്ലാതെ പൂര്‍ത്തിയാക്കി. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകനൊപ്പം സണ്ണി വെയിന്‍ എന്ന സഹതാരത്തിനൊപ്പം പുതിയ തിരക്കഥാകൃത്തിനും സംഗീത സംവിധായകനുമൊപ്പം അവരിലൊരാളായി ദുല്‍ഖര്‍ സല്‍മാന്റെ
    ആദ്യ സിനിമ.

    [​IMG]
    5 വര്‍ഷത്തെ അഭിനയജീവിതം (ദുല്‍ഖര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കൊളാഷ്)
    വാണിജ്യസാധ്യതയുള്ള സിനിമ പരിഗണിക്കാതെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ നൂറ് ശതമാനം പരീക്ഷണത്തിന് തന്നെ വിട്ടുനല്‍കിയ നടനുമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്റെ ആദ്യ ചിത്രം എന്ന ടാഗ് ഇല്ലാതെയാണ് സിനിമ തിയറ്ററുകളിലെത്തിയത്. വന്‍വിജയമായില്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്റെ നാല് വര്‍ഷത്തെ കരിയറില്‍ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിലൊന്നായി സെക്കന്‍ഡ് ഷോ ഉണ്ട്. സിനിമയുടെ റിലീസിന് ശേഷവും ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലും പ്രചരണത്തിനായുള്ള അഭിമുഖങ്ങളിലും ദുല്‍ഖറിനെ കണ്ടില്ല. കുറച്ചുകൂടി സിനിമകള്‍ ചെയത ശേഷം സംസാരിക്കാമെന്ന മറുപടിയുമായാണ് ദുല്‍ഖര്‍ ചാനല്‍ ക്യാമറകളെ നേരിട്ടത്.

    [​IMG]
    സെക്കന്‍ഡ് ഷോയില്‍ കുരുടിയുടെ ആത്മമിത്രമായ ലാലു
    സെക്കന്‍ഡ് ഷോ മുതല്‍ കമ്മട്ടിപ്പാടംവരെ, ഇരിപ്പുറപ്പിക്കുന്ന നടന്‍

    അഞ്ച് വര്‍ഷം കൊണ്ട് 20 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനിലെ അഭിനേതാവിനും കൂടുതല്‍ പാകത കൈവന്നിരിക്കുന്നു. മമ്മൂട്ടിയുടെ മകന്‍ എന്ന രീതിയില്‍ മമ്മൂട്ടിയുടെ ശൈലിയുമായി ദുല്‍ഖറിനെ താരതമ്യം ചെയ്യുന്നത് ശബ്ദഗാംഭീര്യവും നടപ്പിലെ സമാനതയും പരിഗണിച്ചാണ്. എന്നാല്‍ മമ്മൂട്ടിയും ദുല്‍ഖറും അഭിനേതാവ് എന്ന രീതിയില്‍ രണ്ട് ശൈലിയുടെ വക്താക്കളാണ്. ശൈലീകൃത അഭിനയത്തിന്റെ സാധ്യതകളെയാണ് ദുല്‍ഖര്‍ തുടക്കം മുതല്‍ ഉപയോഗപ്പെടുത്തിയത്. വൈകാരിക രംഗങ്ങള്‍ അനായാസേന കൈകാര്യം ചെയ്യാനാകാത്തതും ഹാസ്യരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അയവില്ലായ്മ ഘട്ടം ഘട്ടമായി പരിഹരിച്ച് പാകപ്പെടുന്നതിനാണ് പ്രേക്ഷകര്‍ സാക്ഷിയായത്. താരത്തെ വഹിച്ച ശരീരഭാഷയിലും മാനറിസങ്ങളിലും കാഴ്ചക്കാരെ തന്നിലേക്കാകര്‍ഷിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. അഭിനയത്തില്‍ നാടകീയാംശമില്ലാതെ വിശ്വസനീയമായ വിനിമയത്തിന്റെ ഊഷ്മളത ദുല്‍ഖറില്‍ കാണാനാകുന്നുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്‌സ്, ഞാന്‍, ഓക്കെ കണ്‍മണി, ചാര്‍ലി,കലി, കമ്മട്ടിപ്പാടം,ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ ഇത് ഭംഗിയോടെ കാണാനാകും. സെക്കന്‍ഡ് ഷോയില്‍ നിന്ന് കജോമോന്റെ സുവിശേഷങ്ങളിലെത്തുമ്പോള്‍ കരുത്തുറ്റ കഥാപാത്രങ്ങളെ ഭാവഭദ്രമാക്കാന്‍ പോന്ന പ്രകടനശേഷിയുള്ള നടനെന്ന് ദുല്‍ഖര്‍ തെളിയിച്ചു.

    [​IMG]
    ഉസ്താദ് ഹോട്ടലില്‍ ഉപ്പൂപ്പയുടെ ഫൈസിയായി ദുല്‍ഖര്‍
    വീട് വിട്ടോടുന്ന നായകന്‍, ബൈക്കില്‍ പറക്കുന്ന സഞ്ചാരി

    ദുല്‍ഖറിന്റെ 20 ചിത്രങ്ങളെയും ചേര്‍ത്തുനോക്കുമ്പോള്‍ ആവര്‍ത്തിക്കുന്ന ചില സമാനതകള്‍ കാണാം. കുടുംബാന്തരീക്ഷത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കൂട് പറിച്ചെറിഞ്ഞ് പുറപ്പെട്ടുപോകുന്ന അസ്തിത്വവ്യഥയുള്ള നായകനെയാണ് ദുല്‍ഖര്‍ കൂടുതലായി അവതരിപ്പിച്ചത്. തന്നെ നിരന്തരം തേടുകയും ഏതോ ഒരു മുഹൂര്‍ത്തത്തില്‍ തിരികെപ്പിടിച്ച് മടങ്ങുന്നതുമായ നായകന്‍. കലിയില്‍ തന്നോട് തന്നെ പൊരുതുകയും ആത്മനിയന്ത്രണത്തിന് പാടുപെടുകയും ചെയ്യുന്ന നായകനാണ് ദുല്‍ഖര്‍. കമ്മട്ടിപ്പാടത്തില്‍ അയാള്‍ മുംബെയില്‍ നിന്ന് തിരികെ വണ്ടികയറുന്നത് ഇടയ്‌ക്കെപ്പോഴോ നഷ്ടമായ തന്നെ വീണ്ടെടുക്കാനാണ്. പുറപ്പെട്ടുപോക്കില്‍ നിന്ന് തിരികെ വരവിലേക്കുള്ള മാറ്റം കമ്മട്ടിപ്പാടത്തിലുണ്ട്. ജോമോനിലും പലതും തിരികെ നേടാനുള്ള നാട് വിടലാണ് ഇതിവൃത്തം.

    പുറപ്പെട്ടുപോക്കിന്റെ പല കാലങ്ങളെയും പല തലങ്ങളെയും ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്‌സ്, ഞാന്‍, വിക്രമാദിത്യന്‍, ചാര്‍ലി എന്നീ സിനിമകള്‍ കാണിച്ചു തന്നു. സെക്കന്‍ഡ് ഷോ മുതല്‍ ചാര്‍ലി വരെ ദുല്‍ഖറിലെ നായകന്റെ ജീവിതയാത്ര ബൈക്കിലേറിയായിരുന്നു. ബൈക്കിലേറിയ നായകന്‍ ദുല്‍ഖര്‍ ചിത്രങ്ങളും മിനിമല്‍ പോസ്റ്ററായിരുന്നു.

    [​IMG]
    മമ്മൂട്ടിയോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍
    തുടക്കക്കാര്‍ക്കൊപ്പം തുഴ പിടിച്ച്, ആറ് നവാഗത സംവിധായകര്‍

    മലയാളത്തില്‍ ഏറ്റവുമധികം സംവിധായകര്‍ക്ക് അവസരമൊരുക്കിയ താരമായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ദുല്‍ഖറും പിന്നിലല്ല. അഭിനയിച്ച 20 ചിത്രങ്ങളില്‍ ആറ് ചിത്രങ്ങള്‍ തുടക്കക്കാര്‍ക്കൊപ്പമാണ്. ആദ്യചിത്രമായ സെക്കന്‍ഡ് ഷോയില്‍ ശ്രീനാഥ് രാജേന്ദ്രന്‍, രൂപേഷ് പീതാംബരന്‍(തീവ്രം), അഴകപ്പന്‍(പട്ടം പോലെ), ശരത് ഹരിദാസന്‍(സലാല മൊബൈല്‍സ്), ബാലാജി മോഹന്‍(സംസാരം ആരോഗ്യത്തിന് ഹാനികരം), ജനൂസ് മുഹമ്മദ് (100 ഡേയ്‌സ് ഓഫ് ലവ്) ആദ്യ ചിത്രമൊഴികെ തുടക്കക്കാര്‍ക്കൊപ്പം സഹകരിച്ച ഒറ്റ ദുല്‍ഖര്‍ ചിത്രവും ഹിറ്റായിട്ടില്ല.

    [​IMG]
    ഓക്കെ കണ്‍മണിയില്‍ ദുല്‍ഖര്‍
    തമിഴിലും വരവേല്‍പ്പോടെ ഇടമുറപ്പിച്ചു

    വായ മൂടി പേശവും, ഓക്കെ കണ്‍മണി എന്നീ രണ്ട് ചിത്രങ്ങളാണ് ദുല്‍ഖര്‍ തമിഴില്‍ ചെയ്തത്. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും വലിയ വിജയമായില്ല. മണിര്തനം ചിത്രമായ ഓകെ കണ്‍മണിയില്‍ നായകനായ ദുല്‍ഖറിന് അമിതാബ് ബച്ചന്‍ മുതല്‍ ഗൗതം വാസുദേവ മേനോന്‍ വരെയുള്ളവരുടെ പ്രശംസ പിടിച്ചുവാങ്ങാനായി.ഹന്‍സികയുടെ നായകനായി ദുല്‍ഖറിന്റെ അടുത്ത തമിഴ് ചിത്രവും അണിയറയിലുണ്ട്.

    കോമ്രേഡ് ഇന്‍ അമേരിക്ക ഫസ്റ്റ് ലുക്ക്
    കോമ്രേഡും സോളോയും ഒരു പിടി പ്രതീക്ഷകളും

    2017ല്‍ അഭിനയ ജീവിതം അഞ്ചാം വര്‍ഷത്തിലെത്തുമ്പോള്‍ മലയാളത്തിലെ പ്രതീക്ഷ പുലര്‍ത്തുന്ന വമ്പന്‍ പ്രൊജക്ടുകളില്‍ പലതും ദുല്‍ഖര്‍ സല്‍മാന്റേതാണ്. അമല്‍ നീരദ് -ദുല്‍ഖര്‍ കൂട്ടുകെട്ടിലുള്ള കോമ്രേഡ് ഇന്‍ അമേരിക്ക, ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ മലയാളത്തില്‍ ഒരുക്കുന്ന സോളോ, സലാം ബുഖാരിയുടെ മാസ് മസാലാ എന്റര്‍ടെയിനര്‍, ആഷിക് അബു ചിത്രം, അമല്‍ നീരദിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രം തമിഴ് പ്രൊജക്ട്, സൗബിന്‍ ഷാഹിര്‍ ചിത്രം പറവ തുടങ്ങി ഒരു പിടി പ്രതീക്ഷയേകുന്ന പ്രൊജക്ടുകള്‍. ബോളിവുഡിലും ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം കുറിക്കുന്നതായി സൂചനയുണ്ട്.

    [​IMG]
    കമ്മട്ടിപ്പാടത്തിലെ കൃഷ്ണനായി ദുല്‍ഖര്‍
    ബോക്‌സ് ഓഫീസിനും പ്രിയനായകന്‍

    മലയാളത്തില്‍ ഏറ്റവും മികച്ച ഇനീഷ്യല്‍ ലഭിക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ചാര്‍ലി, കലി, കമ്മട്ടിപ്പാടം എന്നീ ദുല്‍ഖര്‍ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡാണ്. ചാര്‍ലി 2.19 ലക്ഷം രൂപാ ആദ്യദിനകളക്ഷനായി നേടിയപ്പോള്‍ കലി നേടിയത് 2.38 ലക്ഷമാണ്. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകരുടെ പ്രതീക്ഷ തുടര്‍ച്ചയായി നിലനിര്‍ത്തുന്നതും കഥാപാത്രങ്ങളിലെ വൈവിധ്യതയുമാണ് ദുല്‍ഖറിന്‍ സ്വീകാര്യത വര്‍ധിപ്പിച്ചത്.

    [​IMG]
    അമ്മയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്ന ദുല്‍ഖര്‍

    സ്വാധീനശേഷിയുള്ള യുവതാരം

    പരിമിതികള്‍ പുറത്തറിയിക്കുന്ന പ്രകടനമാണ് ആദ്യചിത്രങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയിരുന്നത്. സെക്കന്‍ഡ് ഷോയില്‍ നിന്ന് കമ്മട്ടിപ്പാടത്തിലെത്തുമ്പോള്‍ തന്നിലെ പോരായ്മകളെ പരിഹരിച്ചുമുന്നേറുന്ന നടനെയാണ് ദുല്‍ഖറില്‍ കാണാനാകുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണനെ പ്രകടനത്താല്‍ മറികടന്നാല്‍ ദുല്‍ഖര്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. ജൂറി ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ ‘’പത്തേമാരിയിലെ പളളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന് സമാനമായ കഥാപാത്രങ്ങളെ മമ്മൂട്ടി മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. ചാര്‍ലി എന്ന കഥാപാത്രമായി ദുല്‍ഖര്‍ പ്രകാശം നിറഞ്ഞ യൗവനത്തെ അനായാസമായി തന്നിലേക്കാവാഹിക്കുകയും അത് അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്തു. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ചാര്‍ലി ആവശ്യപ്പെടുന്ന ചലനങ്ങളും ശൈലിയിലും ഭാവരീതികളുമാണ് ദുല്‍ഖറില്‍ നിന്നുണ്ടായത്. വളരെ ബുദ്ധിമുട്ടേറിയ റോള്‍ അനായാസമായാണ് ദുല്‍ഖര്‍ അവതരിപ്പിച്ചതെന്നും ജൂറി ചെയര്‍മാന്‍ പറഞ്ഞിരുന്നു.

    [​IMG]
    ജിക്യു അവാര്‍ഡ് നിശയില്‍ ആമിര്‍ഖാനൊപ്പം ദുല്‍ഖറും ഭാര്യയും
    ജിക്യു മാഗസിന്റെ ഇന്ത്യയിലെ സ്വാധീനശേഷിയുള്ള യുവാക്കളുടെ പട്ടിക ഉണ്ടാക്കിയപ്പോള്‍ നാലാമനായി ദുല്‍ഖറും ഇടംപിടിച്ചു. വിരാട് കോഹ്ലിയെ പിന്നിലാക്കിയായിരുന്നു ദുല്‍ഖറിന്റെ നേട്ടം.

    അഭിനേതാവ് എന്ന നിലയിലുള്ള പരിമിതികളെയും അയവില്ലായ്മയെയും ആദ്യ സിനിമ മുതല്‍ പരിഹരിച്ച് മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തുന്ന ദുല്‍ഖറിനെയാണ് സമീപകാല സിനിമകളില്‍ കണ്ടത്.
     
    VivekNambalatt likes this.
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    [​IMG]

    Sent from my ONEPLUS A3003 using Tapatalk
     
    VivekNambalatt likes this.
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    [​IMG]

    Sent from my ONEPLUS A3003 using Tapatalk
     
    VivekNambalatt likes this.
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

Share This Page