1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

███░ Forum Reelz ▬♦ Velli Nakshathram ♦▬ Updates ◥ June 06 ◤ ╅New Updates╅ ░ ███

Discussion in 'MTownHub' started by Aattiprackel Jimmy, May 25, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Hii Guyz,, :hug:

    Starting A New Thread For Sharing " ♦Velli Nakshthram♦ " Magazine Updates

    Latest Issue | June 06 > Cover Pic >> Shajahanum Pareekkuttiyum }
    [​IMG]

    Previous Edition ~ Cover Pic

    [​IMG]
     
    Last edited: Jun 2, 2016
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG] [​IMG]

    ബഡി കളിക്കാന്‍ വാകത്താനത്തേയ്ക്ക് പോകുന്ന ജോപ്പന്റെ ടീം എസ്.ഐ ജോര്‍ജ്ജിന്റെ ടീമിനെ തോല്‍പ്പിച്ചു. ചതിയിലൂടെ മത്സരം ജയിക്കാന്‍ നോക്കുന്ന എസ്.ഐ ജോര്‍ജ്ജിന്റെ നീക്കത്തെ അതിസമര്‍ത്ഥമായൊരു പ്രകടനത്തിലൂടെ ജോപ്പന്‍ തകര്‍ക്കുകയായിരുന്നു. ജോപ്പന്റെ മികവിലാണ് ടീം എസ്.ഐ ജോര്‍ജ്ജിന്റെ കുതന്ത്രങ്ങള്‍ മറികടക്കുന്നത്. എസ്.ഐ ജോര്‍ജ്ജിന് ജോപ്പനോടും ടീമിനോടും ചെറുതല്ലാത്തൊരു പക ഉടലെടുത്തു.
    അങ്ങനെയിരിക്കെ എസ്.ഐ ജോര്‍ജ്ജ് ജോപ്പന്റെയും ടീമിന്റെയും സ്ഥലമായ തോപ്രാംകുടിയിലേയ്ക്ക് സ്ഥലം മാറിയെത്തി. കബഡി കളിയും ബാക്കി സമയത്ത് മദ്യപാനവുമാണ് ജോപ്പന്റെയും കൂട്ടരുടെയും രീതി. സ്ഥലം മാറിയെത്തിയ എസ്.ഐ ജോര്‍ജ്ജിന്റെ മുന്നില്‍ മദ്യപിച്ച വശം കെട്ട പാപ്പിച്ചായന്‍ അകപ്പെടുന്നു. പാപ്പിച്ചായനെ കസ്റ്റഡിയിലെടുത്ത എസ്.ഐ ജോര്‍ജ്ജ് ചില്ലറ ഭേദ്യങ്ങളും ചെയ്തു. പാപ്പിച്ചായന്‍ കസ്റ്റഡിയില്‍ ആയതറിഞ്ഞ് ജ്യാമ്യത്തിലെടുക്കാന്‍ വക്കീലിനെയും കൂട്ടി ജോപ്പന്‍ സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിലെത്തുമ്പോഴാണ് ജോര്‍ജ്ജാണ് എസ്.ഐ എന്ന് ജോപ്പന്‍ മനസ്‌സിലാക്കി.
    പാപ്പിച്ചായനെ ജോപ്പന്‍ ജാമ്യത്തിലെടുക്കാന്‍ വരുന്ന രംഗം ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ജോണി ആന്റണിയും സംഘവും.
    ജോപ്പന്റെ മാനറിസങ്ങള്‍ കൃത്യമായി കാണിക്കുന്ന തകര്‍പ്പന്‍ രംഗമാണിത്. ഉദയംപേരൂരിന് സമീപം ചെറുപുഷ്പം സ്റ്റുഡിയോയാണ് പൊലീസ് സ്‌റ്റേഷനായി ചിത്രീകരിക്കുന്നത്. മലയാളത്തിലെ ഒരുപാട് ചിത്രങ്ങളില്‍ പൊലീസ് സ്‌റ്റേഷനായി മാറിയ ഇടമാണിത്. മമ്മൂട്ടിയും, അലന്‍സിയറും സുധീറുമാണ് ഈ രംഗത്ത്. ജോപ്പനായി മമ്മൂട്ടിയും പാപ്പിച്ചായനായി അലന്‍സിയറും, എസ്.ഐ ജോര്‍ജ്ജായി സുധീറും വേഷമിടുന്നു.
    എല്ലാവരോടും ചിരിച്ച് തമാശപറഞ്ഞ് ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ വരുന്നവരെ നിരാശരാക്കാതെ മമ്മൂട്ടിഊര്‍ജ്ജസ്വലനായി നില്‍ക്കുന്നു. രസികനായ ഒരു കഥാപാത്രത്തിന്റെ റിലാക്‌സ്ഡായ ശരീരഭാഷ മമ്മൂട്ടിയിലുണ്ട്. കാണാം. ചെറുപ്പത്തിന്റെ എനര്‍ജി കാമറയ്ക്ക് മുന്നിലെന്ന പോലെ കാമറയ്ക്ക് പിന്നിലും മമ്മൂട്ടിക്കുണ്ട്.
    ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ മാനറിസങ്ങളെല്ലാം രസകരമായി ഉപയോഗിച്ച് ജോണി ആന്റണി ഒരുക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍ . ഓര്‍ഡിനറി, പോളിടെക്‌നിക്, മധുരനാരങ്ങ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. പ്രണയവും പ്രണയപരാജയവുമുണ്ടാക്കുന്ന കൊച്ചുകൊച്ചു വിഷമങ്ങളും, രസങ്ങളുമെല്ലാം തോപ്പില്‍ ജോപ്പനിലെ പ്രധാനഘടകമാണ്. ഹ്യൂമറിന്റെ വഴിയിലൂടെ സിനിമ സഞ്ചരിക്കുമ്പോള്‍ ഇതെല്ലാം കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് സംവിധായകന്‍ പറയുന്നത്.
    എപ്പോഴും ഒരു പുഞ്ചിരിയുമായി നടക്കുന്ന ജോപ്പനോട് എല്ലാവര്‍ക്കും പ്രത്യേകമൊരു ഇഷ്ടമുണ്ട് ജോണി ആന്റണി പറഞ്ഞു.
    തോപ്പില്‍ ജോപ്പന്‍
    മമ്മൂട്ടി തോപ്പില്‍ ജോപ്പനെന്ന ടൈറ്റില്‍ വേഷമാണ് ചെയ്യുന്നത്. മമ്മൂട്ടിയുടെ അച്ചായന്‍ വേഷങ്ങള്‍ പ്രേക്ഷകരെ എക്കാലവും ത്രസിപ്പിച്ചിട്ടുണ്ട്. തിയേറ്ററില്‍ മലയാളികളെ രസിപ്പിച്ച മമ്മൂട്ടിയുടെ അച്ചായന്‍ വേഷങ്ങളുടെ ഗണത്തിലേയ്ക്ക് കണ്ണി ചേര്‍ക്കാന്‍ പറ്റുന്ന കഥാപാത്രമാണ് ജോപ്പന്‍. തല്ലിന് തല്ല് അടിയ്ക്ക് അടി എന്ന നിലപാടുള്ള രസകരമായ ഒരു കഥാപാത്രമാണ് ജോപ്പന്റേത്. പ്‌ളാന്ററായ ജോപ്പന്‍ മദ്യപാനിയാണ്. കബഡി കളിയാണ് ഇഷ്ട വിനോദം. കബഡി ഇല്ലാത്തപ്പോള്‍ മദ്യമാണ് ഉറ്റതോഴന്‍.
    മാത്തന്‍ , എല്‍ദോസ്, പാപ്പിച്ചായന്‍, അരവിന്ദന്‍ എന്നിവരാണ് കബഡി ടീമില്‍ ജോപ്പനൊപ്പം കളിക്കുന്ന സുഹൃത്തുക്കള്‍. കബഡി കളിയില്ലാത്തപ്പോള്‍ മദ്യപാനമാണ് പ്രധാന ഹോബി. മാത്തനായി സോഹന്‍ സീനുലാലും, എല്‍ദോയായി സാജു നവോദയയും , അരവിന്ദനായി ശ്രീജിത്ത് രവിയും, പാപ്പിച്ചായനായി അലന്‍സിയറും അഭിനയിക്കുന്നു.
    പഴയൊരു പ്രണയ നൈരാശ്യമാണ് ജോപ്പനെ മദ്യപാനത്തിലെത്തിച്ചത്. ജോപ്പന്റെയും സുഹൃത്തുക്കളുടെയും മദ്യപാനം നാട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പ്രശ്‌നമാകുന്നുണ്ട്. സുഹൃത്തുക്കളില്‍ രണ്ടുപേര്‍ വിവാഹിതരാണ്. അതിനാല്‍ ജോപ്പനെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കണമെന്ന അപേക്ഷയുമായി ഇവരുടെ സുഹൃത്തുക്കളുടെ ഭാര്യമാര്‍ പള്ളിവികാരിയെ സമീപിക്കുന്നു. ഈ വിഷയത്തില്‍ പള്ളിവികാരി ഇടപെടുകയും ജോപ്പനെ പെണ്ണുകെട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
    ധ്യാന കേന്ദ്രത്തിലെ ധ്യാനഗുരുവായ ഫാദര്‍ ഐസക്കിന്റെ വേഷത്തിലെത്തുന്നത് സലിം കുമാറാണ്. ജോപ്പന്റെ ഇടവക പള്ളിയിലെ പള്ളിവികാരിയാകുന്നത് രണ്‍ജിപണിക്കരാണ്. ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. ആന്‍ഡ്രിയ ഒരു നായികയാകുന്നു. രണ്ടാമത്തെ നായിക മംമ്ത മോഹന്‍ദാസാണ്. ആനിയെന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിക്കുന്നത്. ജോപ്പന്റെ കുട്ടിക്കാലം മുതലുള്ള പ്രണയിനിയാണ് ആനി. പഴയൊരു പ്രണയ പരാജയത്തില്‍ ഇനി ജിവിതത്തിലൊരു സ്ത്രീ വേണ്ടെന്നാണ് ജോപ്പന്റെ നിലപാട്. ഹ്യൂമര്‍ തലത്തിലൂടെയാണ് സിനിമ പോകുന്നതെങ്കിലും തോപ്പില്‍ ജോപ്പന്‍ ഒരു പ്രണയ ചിത്രമാണ്്. പ്രണയം തന്നെയാണ് തോപ്പില്‍ ജോപ്പന്റെ പ്രധാന ഹൈലൈറ്റ്. ടിസ്റ്റുകളോ അപ്രതീക്ഷിത കൈ്‌ളമാക്‌സോ ഒന്നുമില്ലാത്ത ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയിനറായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു. വളരെ റിയലിസ്റ്റിക്കായി കഥ പറഞ്ഞുപോകുന്നൊരു രീതിയാണ് ചിത്രത്തിന്റെ പ്രത്യേകത.
    മമ്മൂട്ടി, ആന്‍ഡ്രിയ, മംമ്ത മോഹന്‍ദാസ്, സലിം കുമാര്‍, രഞ്ജി പണിക്കര്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അലന്‍സിയര്‍, സാജു നവോദയ, സോഹന്‍ സീനുലാല്‍, മേഘനാഥന്‍, ചാലി പാല, കവിയൂര്‍ പൊന്നമ്മ, റോസ്‌ലിന്‍, ശാന്തകുമാരി, ബേബി അക്ഷര തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
    ഗ്രാന്റെ ഫിലിം കോര്‍പ്പറേഷന്‍&എസ്.എന്‍. ഗ്രൂപ്പിന്റെ ബാനറില്‍ ജീവന്‍ നാസറും, നൗഷാദ് ആലത്തൂരുമാണ് തോപ്പില്‍ ജോപ്പന്‍ നിര്‍മ്മിക്കുന്നത്. സംവിധാനം ജോണി ആന്റണി. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിഷാദ് കോയ. ഛായാഗ്രഹണം സുനോജ് വേലായുധന്‍. സാലു കെ.ജോര്‍ജ്ജ് കലാസംവിധാനവും, സമീറ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട, ജോര്‍ജ്ജ്(മമ്മൂട്ടി) മേക്കപ്പും നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗറാണ് സംഗീതം ഒരുക്കുന്നത്.
    രഞ്ജന്‍ എബ്രഹാം എഡിറ്ററും, അന്‍പ്-അറിവ് ത്രില്‍സും, അജിത് വി.ശങ്കര്‍ നിശ്ചലഛായാഗ്രാഹണവും കൈകാര്യം ചെയ്യുന്നു. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സനല്‍ വെള്ളായണി പ്രൊജക്ട് കോഡിനേറ്ററും, നിഖില്‍ രഞ്ജി പണിക്കര്‍ ഫിനാന്‍സ് കണ്‍ട്രോളറുമാണ്. ഷെറിന്‍ സ്റ്റാന്‍ലി, റിച്ചാര്‍ഡ് എന്നിവരാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുമാര്‍. റ്റി.എന്‍.ബാബു, മാത്യൂസ് തോമസ് എന്നിവര്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാരും, മനേഷ് ബാലകൃഷ്ണന്‍, സഞ്ജു അമ്പാടി എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരും ജോമിഷ് ജേക്കബ് അസിസ്റ്റന്റ് ഡയറക്ടറുമാണ്. സജോ സി.ചാക്കോ, എം.രാജേഷ് എന്നിവര്‍ ചീഫ് അസോസിയേറ്റ് കാമറാമാന്‍മാരും വിപിന്‍ പി.വിജയന്‍, മുഹമ്മദ് ഹാഷിം, ബേസില്‍ ബി.കെ എന്നിവര്‍ അസിസ്റ്റന്റ് കാമറാമാന്‍മാരുമാണ്.
    ദിനേഷാണ് നൃത്തസംവിധായകന്‍. ദിലീപ് കുമാര്‍, എ.നാസ്, നിജില്‍ ദിവാകരന്‍ എന്നിവരാണ് ഓഫീസ് ഇന്‍ ചാര്‍ജ്ജ്.

    - ദിപിന്‍ മാനന്തവാടി
     
    Mayavi 369, nryn and Vincent Gomas like this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG] [​IMG]

    സെന്‍ട്രല്‍ ജയിലിലെ കോര്‍ട്ടില്‍ വോളിബോളും കൈയ്യിലേന്തി മഞ്ജു വന്നപ്പോള്‍ ബാബു ആന്റണി ചോദിച്ചു.
    മഞ്ജു ഇതിനു മുമ്പ് വോളിബോള്‍ കളിച്ചിട്ടുണ്ടോ?
    വോളി ബോളു പോയിട്ട് ഒരോലപ്പന്തുപോലും തൊട്ടിട്ടില്ല.
    വോളിബോള്‍ കോച്ചകാന്‍ തിരഞ്ഞെടുത്തപ്പോള്‍ എന്തു തോന്നി. ബൈജുവിന്റെ ചോദ്യമായിരുന്നു തുടര്‍ന്ന്
    ദീപുവിനോട് ഞാനാദ്യമേ പറഞ്ഞു എനിക്ക് കളിക്കാനറിയില്ലായെന്ന്.
    ദീപു പറഞ്ഞു. മഞ്ജുവേച്ചി ഒന്നും പേടിക്കേണ്ട. ഞാനത് അഡ്ജസ്റ്റ് ചെയ്‌തോളാം. ഷൂട്ടിംഗിനു മുമ്പ് നാലഞ്ചു ദിവസത്തെ പരിശീലനം ജിമ്മിജോര്‍ജ് സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
    മഞ്ജു വാര്യര്‍ പറഞ്ഞു.
    ദീപുകരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു മഞ്ജു ഇങ്ങനെ പറഞ്ഞത്.
    സെറ്റില്‍ സുരാജ് വെഞ്ഞാറമൂട്, പ്രദീപ് കോട്ടയം, ജേക്കബ് ഗ്രിഗറി, സുധീര്‍ കരമന, പത്മരാജ് രതീഷ്, ആഫ്രിക്കന്‍ വംശജനായ കെവിന്‍, സുദേവ് നായര്‍, മണിയന്‍ പിള്ള രാജു, നന്ദു എന്നിവരുണ്ട്.
    സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, നന്ദു എന്നിവര്‍ ജയില്‍ ഉദ്യോഗസ്ഥരാണ്. മറ്റുള്ളവര്‍ ജയില്‍പ്പുള്ളികളും.
    ജയില്‍ തടവുകാരില്‍ നിന്നും ഒരു വോളിബോള്‍ ടീമിനെ ഉണ്ടാക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ.
    ജയിലിലെ ചിത്രീകരണം, അതും സെന്‍ട്രല്‍ ജയിലിലെ ചിത്രീകരണം കര്‍ക്കശമായ നിയമത്തിനു വിധേയമായിക്കൊണ്ടേ നടത്താനാകൂ. അതു പാലിച്ചു തന്നെയായിരുന്നു ചിത്രീകരണം അത്യാവശ്യമുള്ളവരെ മാത്രമേ അകത്തു പ്രവേശിപ്പിച്ചിരുന്നുള്ളൂ. വളരെ നേരത്തെ തന്നെ ഐഡന്റികാര്‍ഡും മറ്റും നല്‍കിക്കൊണ്ട്. ജയില്‍ നിയമം അത്രക്കും സുരക്ഷിതമാണിപ്പോള്‍. അതുകൃത്യമായി പാലിച്ചു തന്നെയായിരുന്നു ചിത്രീകരണമെന്ന് സംവിധായകന്‍ ദീപു കരുണാകരന്‍ പറഞ്ഞു.
    മണിയന്‍പിള്ള രാജുവേട്ടന്‍ ഒഴിച്ചുള്ളവര്‍ക്കൊപ്പം ആദ്യമായാണ് ഞാന്‍ അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ഒപ്പം അഭിനയിക്കുന്ന പലരേയും എനിക്കറിയില്ല. എന്നാലിപ്പോള്‍ എല്ലാവരെയും പരിചയപ്പെട്ടു- സൗഹൃദത്തിലുമായി. മഞ്ജു പറഞ്ഞു.
    ഈ ചിത്രത്തിനുശേഷമുള്ള പ്രോജക്റ്റുകള്‍?
    മഞ്ജുവാര്യര്‍: രണ്ടു മൂന്നു കഥകള്‍കേട്ടു. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ജോ ആന്റ് ദ ബോയ് ഉദ്ദേശിച്ച പോലെ പ്രദര്‍ശന വിജയം നേടാത്തതില്‍ വിഷമമുണ്ട്. പ്രേക്ഷകര്‍ക്ക് ചില കണ്‍ഫ്യൂഷന്‍ ആ ചിത്രത്തിലുണ്ടായി എന്നു കേട്ടു. അതുകൊണ്ടുതന്നെ ഇനിയും അതു മനസ്‌സിലാക്കിയേ ചിത്രങ്ങള്‍ എടുക്കുന്നുള്ളൂ. മഞ്ജു പറഞ്ഞു.
    വന്ദന എന്ന വോളിബോള്‍ കോച്ചായാണ് മഞ്ജു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വന്ദനയുടെ ലക്ഷ്യം തങ്ങളുടെ കരിങ്കുന്നം സിക്‌സസ് എന്ന പ്രശസ്തമായ വോളിബോള്‍ ടീമിനെ വീണ്ടും ശക്തമായ നിലയില്‍ രംഗത്തു കൊണ്ടുവരികയെന്നതാണ്.
    ഭര്‍ത്താവ് വോളിബോള്‍ കോച്ചു കൂടിയായ എബിയുടെ നേതൃത്വത്തിലുള്ളതായിരുന്നു കരിങ്കുന്നം സിക്‌സസ്. എബിക്ക് ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍ ടീം അംഗങ്ങളില്‍ പലരും കൊഴിഞ്ഞുപോയി. എബിക്ക് വലിയ ആഗ്രഹമായിരുന്നു തന്റെ ടീമിനെ പ്രശസ്തമായ ഒരു മത്സരത്തില്‍ വിജയിപ്പിക്കക്കണമെന്നത്. പക്ഷെ വിധി എതിരായതോടെ പ്രതീക്ഷ അസ്തമിച്ചു ഇവിടെയാണ് വന്ദനയുടെ രംഗപ്രവേശം. കരിങ്കുന്നം സികസ്‌സിനെ വീണ്ടും ഇറക്കുക. അതിനുപറ്റിയ മികച്ച കളിക്കാരെ കണ്ടെത്തുക. ഇവിടെ വന്ദനയ്ക്ക് സഹായകമായത് സുഹൃത്തും ജയില്‍ ഐജിയുമായ ഹേമലത ഐപിഎസാണ്.
    ജയിലിലെ കളിക്കാരെ പരിശീലിപ്പിക്കുക.
    ഹേമലത പറഞ്ഞു. വന്ദനയ്ക്ക് ആ നിര്‍ദേശം ഇഷ്ടമായി. അതോടെ വന്ദന ജയില്‍ തടവുകാരെ വോളിബോള്‍ പരിശീലിപ്പിക്കുവാനുള്ള ശ്രമത്തിലായി.
    ഇതെല്ലാം രസകരമായി പറയുമ്പോഴും ജയില്‍പ്പുള്ളികള്‍ ഇടക്ക് തനിനിറം കാണിക്കുമായിരുന്നു. ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത് ഇവിടെയാണ്.
    എല്ലാ വിഭാഗം പ്രേക്ഷകരേയും ഒരു പോലെ ആകര്‍ഷിക്കുന്ന ഒരു ക്‌ളീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം.
    ലെന- ഹേമലതാ ഐ.പി.എസ്‌സിനെ അവതരിപ്പിക്കുന്നു. അനൂപ് മേനോനാണ് എബിയാകുന്നത്.
    ഇര്‍ഷാദ്, വിജയകുമാര്‍, മണിക്കുട്ടന്‍, ഡോ.റോണി, ജിത്ത്പിരപ്പന്‍കോട്, അംബിക മോഹന്‍, അഞ്ജന എന്നിവരും നിര്‍മ്മാതാവ് ഷാജി നടേശന്‍ സംവിധായകരായ ശ്യാമപ്രസാദ്, മേജര്‍രവി, എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.
    അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് തിരക്കഥ.
    സംഗീതം- രാഹുല്‍ രാജ്.
    ജെ.കെ ഛായാഗ്രഹണവും വി.സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
    കലാസംവിധാനം- സാബു മോഹന്‍,മേക്കപ്പ്- റഹിം കൊടുങ്ങല്ലൂര്‍, കോസ്റ്റിയും ഡസൈനര്‍- സ്‌റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വാവ കൊട്ടാരക്കര, അസോസിയേറ്റ് ഡയറകടേഴ്‌സ്- ജയന്‍ നമ്പ്യാര്‍, ജയപ്രകാശ് തവണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പീരപ്പന്‍കോട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എസ്.മുരുകന്‍, പ്രൊഡക്ഷന്‍മാനേജര്‍- ശ്രീകുട്ടന്‍.
    ബാക്ക് വാട്ടേഴ്‌സ് സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ അനില്‍ വിശ്വാസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മമാണപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നു.
    ഈ ചിത്രം മെയ് അവസാനം മാജിക്ക് ഫ്രെയിംസ് പ്രദര്‍ശനത്തിനെത്തിക്കും.
    - വാഴൂര്‍ ജോസ്
     
    Mayavi 369 and Vincent Gomas like this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG] [​IMG]

    ന്നും പതിവുപോലെ രാവിലെ മുതല്‍ ജോസഫിന്റെ വീട്ടില്‍ തിരക്കായിരുന്നു. ഭാര്യ അപര്‍ണ്ണ ഓടി നടന്ന് ജോലി ചെയ്യുന്നു. മക്കളെ സ്‌കൂളിലയക്കാനുള്ള തിരക്കാണ്.
    മക്കളായ അജോയ്‌യും ആകാശും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. കാലത്ത് എട്ടു മണിക്കു മുമ്പു സ്‌കൂള്‍ ബസ് എത്തും. അപര്‍ണ്ണയുടെ ഈ വെപ്രാളം കണ്ട് ജോസഫും സഹായത്തിനെത്തി.
    ദേ, അപര്‍ണ്ണ നീ മോളുടെ മുടി ചീകി കൊടുക്ക് ഞാന്‍ ഇവന്റെ ബാഗിലെല്ലാം അടുക്കി വച്ചു കൊടുക്കാം.
    കുട്ടികള്‍ക്ക് എത്രയും വേഗം സ്‌കൂള്‍ ബസിലെത്തണം. അവരുടെ കൂട്ടുകാരല്ലൊം അതിലുണ്ട്.
    അവരുടെ ഡ്രൈവറും ആയയുമെല്ലാം ഒന്നിച്ച് തിമിര്‍ത്ത് രസിച്ച് സ്‌കൂളിലേക്കൊരുയാത്ര. കുട്ടികള്‍ക്ക് സ്‌കൂള്‍ വിട്ടാല്‍ പിന്നെ സ്‌കൂള്‍ ബസാണ് രസം. അനുഭവിക്കുന്നവര്‍ക്കേ ആ രസം മനസിലാകൂ.
    കുട്ടികളെ സ്‌കൂളിലേക്കു വിട്ടുകഴിഞ്ഞാല്‍ ജോസഫിനും അപര്‍ണ്ണക്കും വലിയൊരു ആശ്വാസമാണ്.
    പിന്നെ ജോസഫിന്റെ ഊഴമാണ്.
    അപര്‍ണ്ണാ എനിക്കും സമയമായി ഓഫീസില്‍ പോകാന്‍. ജോസഫ് ഒരു പ്രമുഖ കമ്പനിയുടെ നഗരത്തിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ്.
    അപ്പോ എനിക്കും പോകണ്ടോ...?
    അപര്‍ണ്ണയും ഉദ്യോഗസ്ഥയാണ്. നഗരത്തില്‍ നല്ലൊരു ബെട്ടിക് നടത്തുന്നു. മിക്കവാറും എല്ലാ വീടുകളിലേയും സ്ഥിതി ഇതുതന്നെയാണ്. റോഷന്‍ ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയും സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന് ഈ പശ്ചാത്തലത്തില്‍ ഒരു കഥയാണൊരുക്കിയിരിക്കുന്നത്.
    ജോസഫ് അപര്‍ണ്ണ എന്നിവരെ ജയസൂര്യയും അപര്‍ണ്ണാ ഗോപിനാഥുമാണ് അവതരിപ്പിക്കുന്നത്. ആകാശ്, അഞ്ജലി റോഷന്‍ എന്നിവര്‍ അജോയയെയും അഞ്ജലിനയെയും അവതരിപ്പിക്കുന്നു. കൊച്ചിയിലെ കാക്കനാട്ടെ ഒരു ഫ്‌ളാറ്റിലായിരുന്നു ചിത്രീകരണം.
    ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്റെ മകനാണ് ആകാശ്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മകളാണ് അഞ്ജലീന.
    ബി.കെ.മുരളീധരന്‍ കുടുംബസമേതം വര്‍ഷങ്ങളായി സ്‌റ്റേറ്റ്‌സിലാണ്. ഷൂട്ടിംഗ് വന്നതോടെ കുട്ടികളുടെ ക്‌ളാസ് നഷ്ടമാകുമെന്ന വിഷമത്തിലാണ് ആള്‍. അതു പരിഹരിക്കുന്നതിന് സെറ്റില്‍ ട്യൂഷന്‍ ടീച്ചേഴ്‌സിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്്.
    ജോസഫിന്റെയും അപര്‍ണ്ണയുടെയും ജീവിതത്തിലേക്ക് പുറത്തു നിന്നും ചിലര്‍ എത്തുന്നിടത്താണ് കഥക്ക് വഴിത്തിരിവുണ്ടാകുന്നത്. അതില്‍ പ്രധാനി എസ്.ഐ.ഗോപകുമാറാണ്. ഗോപകുമാറിന്റെവരവ് എന്തിനാണ്. സ്‌കൂള്‍ ബസ് ഇതിനു ഉത്തരം നല്‍കുന്നു.
    കുഞ്ചാക്കോ ബോബനാണ് എസ്.ഐ.ഗോപകുമാറിനെ അവതരിപ്പിക്കുന്നത്. പൊലീസ് വേഷം കുഞ്ചാക്കോ ബോബന്‍ ആദ്യമായി അവതരിപ്പിക്കുന്നതും ഈ ചിത്രത്തിലാണ്.
    സുധീര്‍ കരമന, നന്ദു, ആല്‍ബര്‍ട്ട് അലക്‌സ്, ജെറി.എ.വി, അനൂപ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
    ബോബി സഞ്ജയ്‌യുടേതാണ് തിരക്കഥ.
    സംഗീതംഗോപിസുന്ദര്‍, സി.കെ.മുരളീധരനാണ് ഛായാഗ്രാഹകന്‍, എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, കലാസംവിധാനം-.സിറിള്‍ കുരുവിള, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂംഡിസൈനര്‍- സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വാവ കൊട്ടാരക്കര, അസോസിയേറ്റ് ഡയറക്ടര്‍- ദിനേശ് മേനോന്‍, ഓഫീസ് നിര്‍വഹണം- അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജു, മാനേജര്‍-ശ്രീജേഷ് ചിറ്റാഴ.
    ഏ.വി.എ.പ്രെഡക്ഷന്‍സിന്റെ ബാനറില്‍ ഏ.വിഅനൂപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
    ഈ ചിത്രം മെയ് ഇരുപത്തിയേഴിന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
    - വാഴൂര്‍ ജോസ്
     
    Vincent Gomas likes this.
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG] [​IMG]

    വാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന പാവയില്‍ എണ്‍പതു വയസ്‌സുകാരന്‍ വര്‍ക്കിയെയാണ് അനൂപ് അവതരിപ്പിക്കുന്നത്. ഇടതൂര്‍ന്ന നരച്ച താടിയും, മുടിയുമായി തികച്ചും വ്യത്യസ്ത ഗെറ്റപ്പിലാണ് താരം. പാപ്പനേയും, വര്‍ക്കിയേയും കുറിച്ച് എന്നതിന്റെ ചുരുക്കെഴുത്താണ് പാവ.
    പാപ്പന്‍, വര്‍ക്കി എന്നീ സുഹൃത്തുക്കള്‍ക്കിടയിലെ തീവ്രമായ സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പാപ്പനാകുന്നത് മുരളീ ഗോപിയാണ്. എണ്‍പതുകാരനായി വ്യത്യസ്ത ഗെറ്റപ്പിലാണ് മുരളിയും. കോട്ടയം പശ്ചാത്തലമാക്കി രണ്ട് സമ്പന്ന ക്രിസ്ത്യന്‍ കുടുംബങ്ങളിലൂടെ വികസിക്കുന്ന ചിത്രത്തിന്റെ കഥയും, തിരക്കഥയും അജീഷ് തോമസ്‌സിന്റേതാണ്. ഷബ്‌ന എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ മുഹമ്മദ് സിയാദ് നിര്‍മ്മിക്കുന്ന പാവയില്‍ വര്‍ക്കിയുടെ ഭാര്യ പിലോ ആയി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി അഭിനയിക്കുന്നു. വന്‍ താരനിരയുടെ സാന്നിധ്യമുള്ള ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
    കരിങ്കുന്നം സിക്‌സസ്
    മഞ്ജു വാര്യരെ ്രപധാന കഥാപാത്രമാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസില്‍ മഞ്ജുവിന്റെ ഭര്‍ത്താവിന്റെ വേഷത്തിലാണ് അനൂപ്. അനൂപ് അവതരിപ്പിക്കുന്ന എബി എന്ന കഥാപാത്രം വോളിബോള്‍ കോച്ചാണ്. ഭര്‍ത്താവിനു വേണ്ടി ജയില്‍ പുള്ളികളുടെ വോളിബോള്‍ ടീമുണ്ടാക്കാനെത്തുന്ന വന്ദനയാണ് മഞ്ജു. ബാക്ക് വാട്ടര്‍ സൊല്യൂഷന്റെ ബാനറില്‍ ജയലാല്‍, അനില്‍ ബിശ്വാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചയിതാവ് അരുണ്‍ലാല്‍ രാമചന്ദ്രനാണ്. മലയാളത്തിലെ ശ്രദ്ധേയ താരനിര അണിനിരക്കുന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറാകുന്നു.
    പത്ത് കല്‍പ്പനകള്‍
    പ്രശസ്ത ചിത്രസംയോജകന്‍ ഡോണ്‍മാക്‌സ് ആദ്യമായി സംവിധായകനാകുന്ന പത്ത് കല്‍പ്പനകളില്‍ അനൂപ് മേനോന്‍ നായകന്‍ ഡേവിഡിനെ അവതരിപ്പിക്കുന്നു. രണ്ടു കാലഘട്ടങ്ങളിലായി ഡേവിഡ് എന്ന പൊലീസുകാരന്റെ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ അനൂപിന്റെ നായിക സാറയായി കനിഹ എത്തുമ്പോള്‍, മറ്റൊരു ്രപധാനകഥാപാത്രമായ ഷാസിയ അക്ബര്‍ എന്ന ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായി മീരാജാസ്മിന്‍ അഭിനയിക്കുന്നു. മീരയുടെ അഭിനയരംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ്. ഷട്ടര്‍ ബഗ്‌സ് ഇന്‍ അസോസിയേഷന്റെ ബാനറില്‍ ജിജി, മനു പത്മനാഭന്‍, ഫൈസല്‍ ലത്തീഫ്, ബിജു തോരണാടേല്‍, ജേക്കബ്ബ് കോയിപ്പുറം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു വലിയ താരനിരയുമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാനത്ത് പുരോഗമിക്കുന്നു. സംവിധായകന്റെതാണ് തിരക്കഥ.
    കുട്ടികളുണ്ട് സൂക്ഷിക്കുക
    കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുണ്ട് സൂക്ഷിക്കുകയില്‍ മേജര്‍ ഗൗതം കേശവ് എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. അനൂപിന്റെ ഭാര്യ ഷാഹിദയായി ഭാവന അഭിനയിക്കുന്നു. ഇരുവരുടെയും രണ്ടു മക്കളടങ്ങുന്ന കുടുംബത്തില്‍ നിന്ന് ഇതള്‍ വിരിയുന്ന കഥയാണ് ചിത്രത്തിന്റേത്. എം. സ്റ്റാര്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജി. മോഹനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്നു.
    സര്‍വ്വോപരി പാലാക്കാരന്‍
    അനൂപ് മേനോന്‍ നായകനായി ആഗസ്‌റ്റോടെ ചിത്രീകരണമാരംഭിക്കുന്ന പുതിയ ചിത്രമാണ് സര്‍വ്വോപരി പാലാക്കാരന്‍. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോസ് കെ മാണി എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐ ആണ് അനൂപിന്റെ കഥാപാത്രം. ജോസ്് കെ മാണിയുടെ പിതാവ് കൈതപ്പറമ്പില്‍ മാണിയായി അലന്‍സിയര്‍ ലേ അഭിനയിക്കുന്നു. പാലായുടെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ഹണിറോസും, മിയയുമാണ് നായികമാര്‍. ഒരു ആക്റ്റിവിസ്റ്റിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഹണി. സുരേഷിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കോട്ടയം, പാല, എറണാകുളം, തൃശൂര്‍, വാരണാസി എന്നിവിടങ്ങളാണ്. മലയാളത്തിലെ ശ്രദ്ധേയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
    - വി.ജി നകുല്‍
     
    Mayavi 369 and Vincent Gomas like this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG]

    താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ പാട്ടെഴുതുന്നതു പതിവാണ്.
    ഒരു പാടുപേര്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ പുതിയൊരു സംവിധായകന്‍ കൂടി ഗാനരചയിതാവായി.
    മേജര്‍ രവി.
    അന്യര്‍ക്കു പ്രവേശനമില്ല എന്ന ചിത്രത്തിലാണ് മേജര്‍ രവി പാട്ടെഴുതിയത്.
    ഈ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വി.എസ്.ജയകൃഷ്ണയുടെതാണ് സംഗീത സംവിധാനം. ഇതിലെ നായകന്‍ ടിനിടോം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
    ഭേ ഖോ മേതും പേ
    കിത്‌നാ മര്‍തി ഹും
    മേം സിര്‍ഫ് തും സേ
    പ്യാര്‍ കര്‍തീഹും....
    എന്ന ഹിന്ദിഗാനമാണ് മേജര്‍രവി എഴുതി വി.എസ്.ജയകൃഷ്ണ ഈണം നല്‍കി ടിനിടോം പാടിയത്. എണ്‍പതുകളിലെ പ്രണയഗാനങ്ങളുടെ ഇമ്പമുള്ള ഈണത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വാഗമണ്ണില്‍ ചിത്രീകരിച്ച ഈ ഗാനരംഗത്ത് ടിനിടോം അതിഥി റായ് എന്നിവര്‍ അഭിനയിച്ചു. രേഖയാണ് നൃത്തച്ചുടവുകള്‍ ഒരുക്കിയത്.
    സൂരാജ് വെഞ്ഞാറമൂട്, ശ്രീജിത്ത് രവി, ഇടവേള ബാബു, സുനില്‍ സുഗത, ചാലിപാല, ബിജുക്കുട്ടന്‍, കലാഭവന്‍ റഹ്മാന്‍, ജീന, പൊന്നമ്മ ബാബു, ശ്രുതി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വി.എസ്.ജയകൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടിനിടോമാണ് നായകന്‍. അതിഥി റായ് നായികയാകുന്നു.
    പ്രിയദര്‍ശന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആള്‍ ഡബിംഗ് ആര്‍ട്ടിസ്റ്റാണ്. കൊച്ചിയില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഫ്‌ളാറ്റില്‍ ഭാര്യ അഞ്ജനയ്‌ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു. ഇവരുടെ കുടുംബ ജീവിതത്തിലേക്ക് അടുത്ത ഫ്‌ളാറ്റിലെ താമസക്കാരും സുഹൃത്തുക്കളുമായ മൂന്ന് പേര്‍ ചാക്കോ, ഡേവിഡ്, കൈമള്‍ എന്നിവര്‍ എത്തുന്നു. തുടര്‍ന്ന് പ്രിയദര്‍ശന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് അന്യര്‍ക്ക് പ്രവേശനമില്ല എന്ന ചിത്രംപറയുന്നത്.
    ഡി.ഡി.എന്റര്‍ടെയ്ന്‍മെന്റ് ആന്റ് ഗ്രാമി എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ സനേഷ് കക്കാട്, സജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രിയദര്‍ശനായി ടിനിടോമും അഞ്ജനയായി അതിഥി റായ്‌യും അഭിനയിക്കുന്നു. ഇടവേളബാബു ചാക്കോയായും ചാലിപാല കൈമളായും സുനില്‍ സുഗത ഡേവിഡായും പ്രത്യക്ഷപ്പെടുന്നു.
    ഹരി മാടായി ജയരാജ് മാടായി എന്നിവര്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ്, രാജേഷ് നാരായണന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ഷാബി പനങ്ങാട്, മേജര്‍ രവി എന്നിവരുടെ വരികള്‍ക്ക് വരുണ്‍ രാഘവ്, വി.എസ്.ജയകൃഷ്ണ എന്നിവര്‍ ഈണം പകരുന്നു. ജാസിഗിഫ്റ്റ് ടിനിടോം ഷീന്‍ഷ ഷാജഹാന്‍, അഞ്ജലി സുഗുണന്‍ എന്നിവരാണ് ഗായകര്‍.
    കല- അനീഷ് കൊല്ലം, മേക്കപ്പ്- ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ്- പ്രേം ലാല്‍ പട്ടാഴി, പരസ്യകല- ജിസണ്‍ പോള്‍, എഡിറ്റര്‍- കപില്‍ ഗോപാലകൃഷ്ണന്‍, അസോസിയേറ്റ്ഡയറക്ടര്‍- തുഫൈല്‍ പൊന്നാനി, സംവിധാന സഹായികള്‍- ഫൈസല്‍ മാനന്തവാടി, രതീഷ് പത്തനാപുരം സുജിത് ആസിഫ് കുറ്റിപ്പുറം.
    മെയ് 27 ന് അന്യര്‍ക്ക് പ്രവേശനമില്ല പാരഡൈസോ റിലീസ് തിയേറ്ററിലെത്തിക്കും.
    - എ.എസ്.ദിനേശ്
     
    Mayavi 369 and Vincent Gomas like this.
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Interview's

    [​IMG] [​IMG] [​IMG]

    'ചിക്കനൊണ്ട് മട്ടനൊണ്ട് ചള്ളാസൊണ്ട് കഴിച്ചോളൂ കഴിച്ചോളൂ'' ഈ ഡയലോഗ് ഒരു തുടക്കമായിരുന്നു, ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് സിനിമയിലെ അഭിവാജ്യഘടകമായ ഹാസ്യതാരത്തിലേക്കുള്ള ഒരു നടന്റെ വളര്‍ച്ചയുടെ തുടക്കം. ഇപേ്പാള്‍ തന്നെ നിഷ്‌കളങ്കമായി ചിരിക്കുന്ന മിനുസക്കഷണ്ടിയുള്ള ഒരു മനുഷ്യന്റെ രൂപം മനസ്‌സില്‍ തെളിഞ്ഞിലേ്‌ള.....അതേ, അത് കോട്ടയം പ്രദീപാണ്.
    ഇപ്പോള്‍ മലയാളത്തില്‍ പ്രദീപില്‌ളാത്ത മുഖ്യധാരാ ചിത്രങ്ങള്‍ കുറവാണ്. ഒരു സീനിലെങ്കില്‍ ഒരു സീനില്‍ അദ്ദേഹം നേടുന്ന കയ്യടി ഈ മനുഷ്യനെ പ്രേക്ഷകര്‍ എന്ത് മാത്രം ഇഷ്ടപെ്പടുന്നു എന്നതിന് തെളിവാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങി തമിഴില്‍ വിജയുടെ ചിത്രത്തില്‍ വരെ ഇപേ്പാള്‍ പ്രദീപ് ഇണ്ട്. ചിത്രീകരണത്തിരക്കുകള്‍ക്കിടെ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും, കടന്നു വന്ന വഴികളെക്കുറിച്ചും ്രപദീപ് സ്വതസിദ്ധമായ പ്രത്യേക ശൈലിയില്‍ പറഞ്ഞു തുടങ്ങി.
    നൂറോളം സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി, പലരില്‍ ഒരാളായി നിന്ന പ്രദീപിന് ലഭിക്കുന്ന ആദ്യ ശ്രദ്ധേയ വേഷം തമിഴിലായിരുന്നു. അതും സാക്ഷാല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍. തമിഴിലെ എക്കാലത്തേയും മികച്ച പ്രണയചിത്രങ്ങളിലൊന്നായ വിണൈ്ണ താണ്ടിവരുവായയില്‍ നായിക തൃഷയുടെ മലയാളിയായ അമ്മാവനായി പ്രദീപ് നിറഞ്ഞു നിന്നു.
    എങ്ങനെയായിരുന്നു വിണൈ്ണ താണ്ടി വരുവായയിലേക്കുള്ള വരവ്.
    കോട്ടയം പ്രദീപ്: സിനിമയിലെ എന്റെ സുഹൃത്തായ റഫീക്കാണ് പറഞ്ഞത് ചേട്ടാ ഗൗതം മേനോന്റെ പുതിയ തമിഴ് ചിത്രത്തില്‍ നായിക തൃഷയുടെ അമ്മാവന്റെ വേഷത്തിലേക്ക് ഒരു പുതിയ നടനെ വേണമെന്ന്. ആലപ്പുഴയിലാണ് ഓഡീഷന്‍. ഒന്നു ചെല്‌ളാന്‍. എന്നാലെനിക്കൊട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്‌ള. ഞാന്‍ ശരിയാകുമോ, എന്നെ ഗൗതം സാറിനിഷ്ടപെ്പടുമോ എന്നെല്ലാം സംശയം പറഞ്ഞപേ്പാള്‍ റഫീക്ക് നിര്‍ബന്ധിച്ചു ചേട്ടനൊന്നു ചെന്നു നോക്ക് ആലപ്പുഴ വരെ പോയാപേ്പാരെയെന്ന്. അങ്ങനെ പറഞ്ഞ ദിവസം രാവിലെ ഞാന്‍ ടിപ്പ് ടോപ്പില്‍ ഒരുങ്ങി (ചിരി) ആലപ്പുഴയിലെ ഓഡീഷന്‍ നടക്കുന്ന റിസോര്‍ട്ടിലെത്തി. എനിക്ക് വേഷം കിട്ടും എന്ന് യാതൊരു ഉറപ്പുമില്‌ള. പിന്നെ പോയതിനു പിന്നിലെ ഒരേയൊരു ഉദ്ദേശ്യം ഗൗതം സാറിനെ അടുത്തു കാണാം എന്നതാണ്. ഞാന്‍ ചെല്‌ളുമ്പോള്‍ നന്ദു പൊതുവാളും അവിടെയുണ്ട്. നന്ദുവും എന്റെ സുഹൃത്താണ്. പത്തരയായപേ്പാള്‍ ഒരു ബര്‍മൂഡയും, ചുവന്ന ടീ ഷര്‍ട്ടുമിട്ട് കൂളിംഗ് ഗ്‌ളാസ് വച്ച് ഗൗതം സാറ് വന്നു. വന്ന ഉടന്‍ റൂമിലേക്ക് കയറിപേ്പായി. ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞ് നന്ദു വന്നു വിളിക്കുന്നെന്നു പറഞ്ഞു. ഞാനകത്തുചെന്നു. സത്യത്തില്‍ ഞാന്‍ സാറിനോട് ചാന്‍സ് വേണമെന്നല്‌ള പറഞ്ഞത്. എന്റെ വിഷമങ്ങളാണ്. തൊണ്ണൂറ്റൊന്‍പത് മുതല്‍ സിനിമയിലുണ്ട്. പക്ഷേ ഒരു നല്‌ള കഥാപാ്രതം ലഭിച്ചിട്ടില്‌ള. കൂട്ടത്തിലൊരാളായി പേരോ, ഡയലോഗോ ഇല്‌ളാത്ത വേഷങ്ങളായിരുന്നു എല്‌ളാം. എല്‌ളാവര്‍ക്കും എന്നെ അറിയാം പഷേ ആരും ഒരു കഥാപാത്രമായി വളിച്ചിട്ടില്‌ള. പുള്ളി എല്‌ളാം കേട്ടിരുന്നിട്ട് പൊയ്‌ക്കോളാന്‍ പറഞ്ഞു. പുള്ളി പറയുന്നത് കേട്ടപേ്പാള്‍ തന്നെ എന്നെ എടുത്തിട്ടില്‌ള എന്ന് മനസ്‌സിലായി. ഞാന്‍ തിരിച്ചു പോകാന്‍ ഒരുങ്ങിയപേ്പാള്‍ നന്ദു പറഞ്ഞു എന്തായാലും ഇരിക്ക് കാര്യം അറിഞ്ഞിട്ട് പോകാം എന്ന്. അങ്ങനെ അവിടെയിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപേ്പാള്‍ നന്ദു വന്നു പറഞ്ഞു പ്രദീപേ പ്രദീപിനെ എടുത്തു എന്ന്. കേട്ടേപ്പാള്‍ എനിക്ക് എന്ത് പറയണം എന്ന് അറിയാത്ത ഒരവസ്ഥയായി. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.
    എങ്ങനെയുണ്ടായിരുന്നു ഷൂട്ടിംഗ് അനുഭവങ്ങള്‍
    ആലപ്പുഴയില്‍ ഒരു പള്ളിയും, കായലും ചേര്‍ന്ന മനോഹരമായ സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. വര്‍ഷങ്ങളായി പരിചയമുള്ള ഒരാളെപേ്പാലെയായിരുന്നു ഗൗതം സാറിന്റെ പെരുമാറ്റം. ഓരോ ഷോട്ട് കഴിഞ്ഞും ഞാന്‍ പേടിയോടെ സാറിനെ നോക്കും. അപേ്പാള്‍ ചിരിയോടെ ഓക്കെ എന്ന് ആഗ്യം കാണിക്കും. സാറ് നന്നായിട്ട് മലയാളം പറയും. പാലക്കാട് തമിഴ്‌നാട് ബോര്‍ഡറിനോട് ചേര്‍ന്നാണ് സാറിന്റെ ജന്‍മദേശം. ഇപേ്പാഴും സാറിന്റെ സിനിമകള്‍ കണ്ട് ഞാന്‍ മെസേജ് അയക്കും. ഉടന്‍ തന്നെ താങ്ക് യൂ പ്രദീപ് എന്ന് പറഞ്ഞ് റിപേ്‌ള വരും. അതേ പോലെ തൃഷയും ചിമ്പുവുമെല്ലാം നല്‌ള കമ്പനിയായിരുന്നു. ചിമ്പു എന്നെ അങ്കിള്‍ എന്നാണ് വിളിക്കുക. അങ്കിളിന്റെ കഷണ്ടി എനിക്കൊത്തിരി ഇഷ്ടമാണെന്നു എപേ്പാഴും പറയും. അതേ പോലെ തൃഷ ഞാന്‍ ലൊക്കേഷനില്‍ വന്നാലുടന്‍ അങ്കിള്‍ എന്ന് വിളിച്ചോണ്ട് ഓടി വരും. അതു കാണുമ്പോള്‍ ഗൗതം സാറൊക്കെ വലിയ ചിരിയാണ്. അത്രയ്ക്ക് സ്‌നേഹമുള്ള ആളുകളാണവര്‍. വലുപ്പച്ചെറുപ്പമില്‌ളാതെ നമ്മളെ അവര്‍ ഒപ്പം നിര്‍ത്തും. ഞാനീ യനുഭവങ്ങള്‍ എന്റെ വീട്ടില്‍ പറഞ്ഞിട്ട് അവരാരും ആദ്യം വിശ്വസിച്ചില്‌ള.

    ആ ചിത്രത്തിലെ ചേട്ടന്റെ ഡയലോഗ് ഒത്തിരി ്രശദ്ധേയമായിരുന്നലേ്‌ളാ

    തൊണ്ണൂറ്റൊന്‍പതില്‍ ഞാന്‍ അഭിനയം തുടങ്ങിയതാണ്. വിണൈ്ണ താണ്ടി വരുവായ വരുന്നത് രണ്ടായിരത്തി ഒന്‍പതിലാണ്. ആ ചിത്രം കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടായതില്‍ ഒരാള്‍ ഞാനാണ്. അതിനു ശേഷമാണ് ശ്രദ്ധേയമായ വേഷങ്ങള്‍ എന്നെ തേടി വന്നു തുടങ്ങിയത്. വിണൈ്ണ താണ്ടി വരുവായയില്‍ ആ ഡയലോഗാണ് കൂടുതല്‍ ആളുകളുടെ മനസ്‌സില്‍ രജിസ്റ്ററായത്. പക്ഷേ ഇപേ്പാഴത്തെ ഒരു സങ്കടം എല്‌ളാ സിനിമയിലേക്കും അത് വലിച്ചിഴക്കുകയാണ്. ഞാന്‍ എല്‌ളാവരോടും ഇപേ്പാള്‍ പറയുന്നത് ദൈവത്തേ ഓര്‍ത്ത് എന്നെക്കൊണ്ടത് പറയിക്കലേ്‌ള എന്നാണ്. പല സിനിമകളിലും അതുമായി ബന്ധപെ്പട്ട ഒരു ഡയലോഗ് എനിക്ക് എഴുതി വയ്ക്കും. പലതിലും ഞാനത് പറഞ്ഞ് മാറ്റിച്ചിട്ടുണ്ട്. കാരണം പ്രേക്ഷകര്‍ക്ക് ചെടിച്ചാല്‍ തീര്‍ന്നു. അവര്‍ക്ക് നമ്മളെയും മടുക്കും.

    ചെറുതെങ്കിലും കയ്യടി കിട്ടുന്ന വേഷങ്ങളാണലേ്‌ളാ ചേട്ടന് കൂടുതല്‍ ലഭിച്ചിട്ടുള്ളത്.

    ഏറ്റവും വലിയ ഭാഗ്യം താരങ്ങള്‍ക്കൊപ്പമുള്ള സീനുകളിലാണ് കൂടുതലും ഞാനുണ്ടാകുക എന്നതാണ്. അവരെ കാണിക്കുമ്പോള്‍ ഡയലോഗില്‌ളങ്കിലും ഞാനും സീനിലുണ്ടാകും. അങ്ങനെയാണ് എല്‌ളാവരുടേയും മനസ്‌സില്‍ നോട്ടബിളാകുന്നത്.

    അമര്‍ അക്ബര്‍ അന്തോണിയില്‍ മികച്ച വേഷമായിരുന്നലേ്‌ളാ, ഇന്ദ്രജിത്തിന്റെ അച്ഛനായി

    നല്‌ള വേഷമായിരുന്നു. അതിന്റെ ഷൂട്ടിംഗും ഒരിക്കലും മറക്കാനാകില്‌ള. രാജു, ജയന്‍, ഇന്ദ്രന്‍, ലളിതച്ചേച്ചി എല്ലാമുള്ള വലിയ ടീം. നാദിര്‍ഷയെപേ്പാലെ ഒരു നല്‌ള വ്യക്തിക്കൊപ്പം വര്‍ക്ക് ചെയ്യാനായി എന്നതും വലിയ സന്തോഷം. സിനിമ വന്നു കഴിഞ്ഞ് എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കമന്റുകള്‍ ആളുകള്‍ അറിയിക്കുന്നത് നാദിര്‍ഷ എന്നെ വിളിച്ച് പറയുമായിരുന്നു.

    സിനിമയോട് ഇത്ര താത്പര്യം വന്നതെങ്ങനെ?

    കോട്ടയമാണ് എന്റെ നാട്. ബാല്യത്തിലേ ഒരുപാട് സിനിമകള്‍ കാണുമായിരുന്നു. ഞങ്ങളുടെ വീടിനോട് ചേര്‍ന്ന് ഒരു ബി ക്‌ളാസ് തിേയറ്ററുണ്ട് തിരുവാതുക്കല്‍ രാധാകൃഷ്ണ. വീട്ടിലിരുന്നാല്‍ സിനിമ മൊത്തം കേള്‍ക്കാം. ഫുള്‍ ടൈം ഞാന്‍ തിയേറ്ററിലായായിരുന്നു. വീട്ടില്‍ ആരു വന്നാലും എന്നെ തിരക്കുമ്പോള്‍ അച്ഛനും അമ്മയും സ്ഥിരം പറഞ്ഞിരുന്നത് അവനാ തിയേറ്ററിനകത്തു കാണും എന്നാണ്.

    എങ്ങനെയായിരുന്നു അഭിനയരംഗത്തേക്ക് വരാന്‍ തീരുമാനിച്ചപേ്പാള്‍ വീട്ടിലെ ്രപതികരണം

    വീട്ടില്‍ എല്‌ളാവരും ഒരുപാട് പിന്‍തുണച്ചിട്ടുണ്ട്. പ്രത്യേകിച്ച് അച്ഛന്‍. ഞാന്‍ എണ്‍പത്തി എട്ടില്‍ എല്‍.ഐ.സിയില്‍ ജോലിക്ക് കയറിയതാണ്. ഇപേ്പാള്‍ കോട്ടയം നാഗമ്പടത്തെ ഓഫീസില്‍ അസിസ്ന്റന്റ് ഓഫീസറാണ്. ഓഫീസില്‍ എല്‌ളാവരും നല്ല പിന്‍തുണ നല്‍കാറുണ്ട്. ചില ദിവസങ്ങളില്‍ അവധിയെടുക്കുമെങ്കിലും ആരും അതില്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടില്‌ള.

    തമിഴില്‍ വീണ്ടും ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയലേ്‌ളാ?

    ആറ്റ്‌ലീയുടെ രാജാ റാണിയില്‍ എനിക്ക് നല്‌ള വേഷമായിരുന്നു. അതേ പോലെ തെറിയിലും മൂന്ന് സീന്‍ കിട്ടി. അതും വിജയുടെ കൂടെ. വിണൈ്ണ താണ്ടി കണ്ട് എന്നെ അറ്റ്‌ലി തന്നെ നേരിട്ട് വിളിക്കുകയായിരുന്നു. അതിലും 'എന്‍ പൊണ്ണ് തങ്കമാന പൊണ്ണ് കുടിച്ചോളൂ, കുടിച്ചോളൂ....' എന്ന ഡയലോഗ് ഹിറ്റായിരുന്നു.

    വിനിത് ശ്രീനിവാസന്‍ ചിത്രങ്ങളില്‍ സജീവമാണലേ്‌ളാ

    അതെ, തട്ടത്തിന്‍മറയത്തിലാണ് മലയാളത്തിലെ ആദ്യത്തെ ഹിറ്റ് വേഷം വരുന്നത്. അതില്‍ ഞാന്‍ കഷണ്ടിയില്‍ ചീപ്പുന്ന ഒരു സീന്‍ ഭയങ്കര ചിരിയുണ്ടാക്കി. അതിന്റെ ഫുള്‍ ക്രെഡിറ്റ് വിനീതിനാണ്. ഷൂട്ട് ചെയ്യുമ്പോള്‍ പെട്ടെന്ന് കയ്യില്‍ ചീപ്പുണ്ടോ ചേട്ടാ നമുക്കിങ്ങനെ ചെയ്യാം എന്ന് പറയുകയായിരുന്നു. തിയേറ്ററില്‍ വന്നപേ്പാള്‍ അതിന് പശ്ചാത്തലത്തില്‍ കിര്‍....കിര്‍.... എന്ന ഒരു ശബ്ദവുമുണ്ടായിരുന്നു. അതിനു ശേഷം വിനീതിന്റെ മിക്ക പടങ്ങളിലും എനിക്കൊരു വേഷമുണ്ടായിട്ടുണ്ട്.

    ഇപേ്പാള്‍ എത്ര ക്യാരക്ടര്‍ വേഷമായി

    എഴുപത്തി അഞ്ചോളം ആയി. എന്നാല്‍ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായിട്ടേയുള്ളൂ.

    പുതിയ ചിത്രങ്ങള്‍

    കരിങ്കുന്നം സിക്‌സസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ആടുപുലിയാട്ടം തുടങ്ങി പത്തോളം ചിത്രങ്ങള്‍.

    ജീവിതത്തില്‍ ആരോടാണ് കൂടുതല്‍ കടപ്പാട്

    കുമാരനല്‌ളൂരമ്മയുടെ അനുഗ്രഹമാണ് ഈ ജീവിതം.

    കുടുംബം

    ഭാര്യ മായ, മകള്‍ ബൃന്ദ, മകന്‍ വിഷ്ണു. അവരുടെ സേപ്പാര്‍ട്ട് വലുതാണ്.

    ചേട്ടന്‍ വളരെ ഓപ്പണായി സംസാരിക്കുന്നുണ്ടലേ്‌ളാ

    അതേ ഞാനൊരു തനികോട്ടയം കാരനാണ് അതുകൊണ്ടാ. പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

    - വി.ജി നകുല്‍
     
    Mayavi 369, nryn and Vincent Gomas like this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG]

    വില്ലന്‍ വേഷങ്ങളുടെ ശക്തിയും സൗന്ദര്യവും തനത് രീതിയില്‍ പരുവപ്പെടുത്തിയ നടനാണ് സമ്പത്ത്.
    ഹ്യൂമറിന്റെ നിഴല്‍വീണ വില്ലന്‍വേഷങ്ങളിലും സമ്പത്ത് തിളങ്ങാറുണ്ട്.
    തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെ മുന്‍നിര വില്ലനായ സമ്പത്ത് മലയാള സിനിമയിലും സജീവമാകുന്നു. ആടുപുലിയാട്ടത്തിലൂടെ മലയാളത്തില്‍ എത്തിയ സമ്പത്തിന്റെ രണ്ടാമത്തെ ചിത്രമാണ് കസബ. പളനിയില്‍ കസബയുടെ ലൊക്കേഷനിലിരുന്ന് സമ്പത്ത് സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു.

    ഇത് രണ്ടാമത്തെ മലയാള ചിത്രമാണല്ലെ?

    സമ്പത്ത്: അതെ, റിലീസിന് തയ്യാറെടുക്കുന്ന ആടുപുലിയാട്ടമാണ് ആദ്യ ചിത്രം. കസബ രണ്ടാമത്തെ ചിത്രമാണ്. ആടുപുലിയാട്ടം കഴിഞ്ഞ ഉടനെ തന്നെ മറ്റൊരു മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്ന് വിചാരിച്ചതല്ല. പക്ഷെ കസബയിലേത് ശക്തമായൊരു വേഷമാണ്. കഥകേട്ടപ്പോള്‍ തന്നെ കഥാപാത്രം വല്ലാതെ ആകര്‍ഷിച്ചിരുന്നു. അഭിനയ സാധ്യതയുള്ള വേഷമായതിനാല്‍ ഒഴിവാക്കാന്‍ തോന്നിയില്ല.

    മലയാളത്തിലേയ്ക്കുള്ള വരവ് എങ്ങനെയായിരുന്നു?

    ആടുപുലിയാട്ടത്തിന്റെ കഥ കേള്‍ക്കുമ്പോഴും മലയാളത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നില്ല. മലയാളം സംസാരിക്കാന്‍ അറിയാത്തതാണ് എന്നെ പിന്നോട്ട് വലിച്ചത്. ഒടുവില്‍ “എനിക്ക് വേണ്ടി ആടുപുലിയാട്ടത്തില്‍ അഭിനയിക്കണമെന്ന” ജയറാമിന്റെ അഭ്യര്‍ത്ഥന അനുസരിച്ചു. ആടുപുലിയാട്ടത്തില്‍ അഭിനയിക്കുന്ന സമയത്ത് എന്ത് കൊണ്ട് മലയാളം ശ്രമിച്ച് കൂടെന്ന് എനിക്ക് തോന്നി. അങ്ങനെ ഡയലോഗെല്ലാം ആദ്യമെ വാട്ട്‌സ് ആപ്പിലൂടെ മേടിച്ച ശേഷം മലയാളത്തിലുള്ള ഡയലോഗ് പഠിച്ച് പറയാന്‍ നന്നായി ശ്രമിച്ചു. ആടുപുലിയാട്ടത്തില്‍ എനിക്ക് സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യാന്‍ സാധിച്ചു. കസബയില്‍ എന്റെ ആദ്യ സീന്‍ സ്‌ക്രീനില്‍ കണ്ട ശേഷം നിശ്ചയമായും കസബയില്‍ എന്റെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു. തെന്നിന്ത്യയില്‍ ഞാന്‍ അഭിനയിച്ച തമിഴ്, കന്നഡ, തെലുങ്ക് ഇപ്പോള്‍ മലയാളം എന്നീ ഭാഷകളിലെല്ലാം സ്വയം ഡബ്ബ് ചെയ്യുകയായിരുന്നു.

    മമ്മൂക്കയോടൊപ്പമുള്ള അഭിനയ അനുഭവം പങ്കുവയ്ക്കാമോ?

    തീര്‍ച്ചയായും. ചെറുപ്പം മുതല്‍ മമ്മൂട്ടിയെ കാണുന്ന ആളാണ് ഞാന്‍. അപ്പോഴെങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും അദ്ദേഹം, ഒരു മാറ്റവുമില്ല. ഇങ്ങനെ ചെറുപ്പമായി ഇരിക്കുന്നതിന്റെ രഹസ്യമെന്താണ് സാറെന്ന് ഞാന്‍ ചോദിച്ചിരുന്നു. എളിമയായി ഇരിക്കുന്നതാണ് 'ഇളൈമ’യായി ഇരിക്കുന്നതിന്റെ രഹസ്യമെന്നായിരുന്നു മറുപടി. കഴിഞ്ഞ 25 ദിവസമായി ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ട്. തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ തെറ്റാന്നെന്നും നല്ലതെന്ന് തോന്നുന്നവ നല്ലതാണെന്നും മുഖത്ത് നോക്കി പറയുന്ന അദ്ദേഹത്തിന്റെ രീതി എനിക്ക് ഇഷ്മാണ്. അദ്ദേഹം ഒന്നും മനസ്‌സില്‍ വച്ച് നീറ്റുന്ന ഒരാളല്ല. സന്തോഷമായാലും ദേഷ്യമായാലും സങ്കടമായാലും അപ്പപ്പോള്‍ അത് പ്രകടിപ്പിച്ച് കഴിഞ്ഞ് സ്വസ്ഥമായ മനസേ്‌സാടെ ഉറങ്ങാന്‍ പോകുന്നതായിരിക്കും ഒരു പക്ഷെ അദ്ദേഹത്തിന്റെ നിത്യയൗവ്വനത്തിന്റെ രഹസ്യം.

    മറ്റ് തെന്നിന്ത്യന്‍ സിനിമകളുമായി മലയാളത്തെ താരതമ്യപ്പെടുത്തിയാല്‍?

    മലയാളം സിനിമകളുടെ ചിത്രീകരണം വളരെ വേഗത്തിലാണ് മലയാള സിനിമയില്‍ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളുടെ ധാരാളിത്തമുണ്ട്. ഒരു അഭിനേതാവിന്റെ കഴിവുകളെ വെല്ലുവിളിയ്ക്കുന്ന കഥാപാത്രങ്ങളാണ് മലയാള സിനിമയുടെ പ്രധാന പ്രത്യേകത.

    മലയാളത്തില്‍ തുടരാന്‍ തീരുമാനിച്ചല്ലെ?

    തീര്‍ച്ചയായും, നല്ല തിരക്കഥയും കഥാപാത്രങ്ങളും വന്നാല്‍ അഭിനയിക്കും. വില്ലന്‍ വേഷം മാത്രമല്ല ക്യാരക്ടര്‍ വേഷവും ചെയ്യാന്‍ ഇഷ്ടമാണ്. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ മലയാളത്തില്‍ തുടര്‍ന്നും അഭിനയിക്കും.

    കസബയെക്കുറിച്ച് ?

    കൊമേഴ്‌സ്യല്‍ ഹിറ്റാകാനുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. കസബയുടെ തിരക്കഥ മികച്ചതാണ്. മമ്മൂക്കയുടെ ഫാന്‍സിനെ സന്തോഷിപ്പിക്കുന്ന സിനിമയായിരിക്കും കസബയെന്നതില്‍ തര്‍ക്കമില്ല. നവാഗത സംവിധായകനെന്ന നിലയില്‍ നിഥിന്‍ രഞ്ജിപണിക്കര്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

    അടുത്ത സിനിമകള്‍?

    തെലുങ്കില്‍ വെങ്കിടേഷ് എന്നൊരു സിനിമ ചെയ്യുന്നു. ഇനിയൊരു തെലുങ്കു ചിത്രം കൂടി ഉണ്ടാകും. ഇത് കൂടാതെ ഒരു തെലുങ്ക്-കന്നഡ ബൈലിംഗല്‍ സിനിമയും ചെയ്യുന്നുണ്ട്. തമിഴില്‍ തല്‍ക്കാലം സിനിമകളൊന്നുമില്ല. ഒരു ഹിന്ദി ചിത്രത്തിന്റെ കഥകേട്ടിരുന്നു. പ്രതീക്ഷിച്ചത് പോലെല്ലാം സംഭവിച്ചാല്‍ അത് നടക്കും.

    - ദിപിന്‍ മാനന്തവാടി
     
    Mayavi 369, nryn and Vincent Gomas like this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]

    ലയാളത്തിന്റെ സൂപ്പര്‍താരങ്ങളെല്ലാം തിരക്കിലാണ്. വിശ്രമവും അവധിക്കാലവും കഴിഞ്ഞ് വിദേശങ്ങളില്‍ നിന്നും തിരിച്ചെത്തിയ താരങ്ങളെല്ലാം ഒരോരോ പ്രോജക്ടുകളില്‍ സജീവമായിക്കഴിഞ്ഞു. മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷത്തിലെത്തുന്ന തോപ്പില്‍ ജോപ്പന്‍, മോഹന്‍ലാല്‍ ആദ്യമായി മുഴുനീള അന്ധന്‍ വേഷത്തിലെത്തുന്ന ഒപ്പം, ഇടവേളയ്ക്കു ശേഷമുള്ള ജയറാമിന്റെ ആക്ഷന്‍ ചിത്രം സത്യ, ദിലീപ് തടവുപുള്ളിയായി അഭിനയിക്കുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, പൃഥ്വിരാജിന്റെ ത്രില്‌ളര്‍ മൂവി ഊഴം എന്നവയാണ് ചിത്രീകരണം പുരോഗമിക്കുന്ന സൂപ്പര്‍ താരചിത്രങ്ങള്‍. മമ്മൂട്ടിയുടെ വൈറ്റ്, കസബ മോഹന്‍ലാലിന്റെ പുലിമുരുകന്‍ കുഞ്ചാക്കോയുടെവള്ളീം തെറ്റി പുള്ളീം തെറ്റി ജയസൂര്യയുടെ സ്‌കൂള്‍ബസ്, ഇടി, ജയറാമിന്റെ ആട്പുലിയാട്ടം എന്നിവയാണ് പ്രദര്‍ശനസജ്ജമായ വന്‍ താരചിത്രങ്ങള്‍.
    തോപ്പില്‍ ജോപ്പന്‍
    മമ്മൂട്ടിയുടെ അച്ചായന്‍ വേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് ഹരമാണ്. കോട്ടയം കുഞ്ഞച്ചനിലും, സംഘത്തിലുമൊക്കെ തനി നാടന്‍ അച്ചായന്‍ കഥാപാത്രങ്ങളില്‍ നിറഞ്ഞാടിയ മമ്മൂട്ടി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രാമീണ അച്ചായനായി എത്തുകയാണ് ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍. ചിത്രത്തിനും, മമ്മൂക്കയുടെ നായകവേഷത്തിനും ഒരേ പേരാണ്. 'തോപ്പില്‍ ജോപ്പന്‍’’. ജോപ്പന്‍ ഒരു മലയോര ഗ്രാമത്തില്‍ ജീവിക്കുന്ന കബഡി സ്‌നേഹിയാണ്. രസകരമായ കഥാപാത്രം. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ ആദ്യമായാണ് അദ്ദേഹം ഒരു കബഡികളിക്കാരനെ അവതരിപ്പിക്കുന്നത്. കബഡിയും, സൗഹൃദങ്ങളും, പ്രണയവും നിറഞ്ഞ ജോപ്പന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിച്ചപേ്പാഴൊക്കെ ചിരിക്കാനും, ആഘോഷിക്കുവാനുമുള്ള വകയാണ്
    ്രേപക്ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇരുവരും ആദ്യമായി കൈകോര്‍ത്ത തുറുപ്പ്ഗുലാന്‍ മമ്മൂട്ടിയുടെ ഹാസ്യപ്രകടനത്താല്‍ ശ്രദ്ധേയമായിരുന്നു. തട്ടുകട നടത്തിപ്പുകാരനായ കുഞ്ഞുമോനായാണ് ചിത്രത്തില്‍ താരം എത്തിയത്. രണ്ടാം ചിത്രമായ പട്ടണത്തില്‍ ഭൂതത്തില്‍ മമ്മൂട്ടി ഭൂതമായി അഭിനയിച്ച ഫാന്റസി ചിത്രമായിരുന്നു. ഈ കൂട്ടുകെട്ടിന്റെ താപ്പാനയില്‍ സാംസണ്‍ എന്ന കള്ളനെയാണ് മമ്മൂക്ക അവതരിപ്പിച്ചത്. ഇവ നേടിയ വിജയം ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിലും ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. നിഷാദ് കോയയാണ് തോപ്പില്‍ ജോപ്പന്റെ രചന നിര്‍വ്വഹിക്കുന്നത്. കോട്ടയം, പാല, കുട്ടിക്കാനം, വാഗമണ്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജര്‍മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. ഗ്രാന്റെ ഫിലിം കോര്‍പ്പറേഷന്റെയും എസ്.എന്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ജീവന്‍ നാസറും, നൗഷാദ് ആലത്തൂരും ചേര്‍ന്നാണ് തോപ്പില്‍ ജോപ്പന്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം - സുനോജ് വേലായുധന്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, മേഘനാഥന്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍ ലേ, രണ്‍ജി പണിക്കര്‍, സാജു നവോദയ, ശ്രീജിത് രവി, സോഹന്‍ സീനുലാല്‍, ചാലി പാല, പടന്നയില്‍, ശാന്തകുമാരി, റോസ്‌ളിന്‍, ബേബി അക്ഷര, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നത്.
    ഒപ്പം
    മോഹന്‍ലാല്‍ ആദ്യമായി ഒരു മുഴുനീള അന്ധന്‍ വേഷത്തിലെത്തുന്നു എന്നതാണ് ഒപ്പത്തിന്റെ പ്രത്യേകത. മലയാളത്തിന് നിരവധി മെഗാഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ അവരുടെ സ്ഥിരം ചട്ടക്കൂട്ടില്‍ നിന്ന് മാറിയുള്ള ഒരു ചിത്രമാകും പ്രേക്ഷകര്‍ക്ക് ലഭിക്കുക. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്‌ളറായാണ് ഒപ്പം പ്രിയന്‍ അണിയിച്ചൊരുക്കുന്നത്. നവാഗതനായ ഗോവിന്ദിന്റെ കഥയ്ക്ക് പ്രിയന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ഒരു ഫഌറ്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായ ശിവരാമന്‍ എന്ന കഥാപാത്രമാണ് േമാഹന്‍ലാലിന്. അന്ധനായ അയാള്‍ ഒരിക്കല്‍ ലിഫ്റ്റിനുള്ളില്‍ നടക്കുന്ന ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. അതയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്താതിരുന്നാല്‍ അയാള്‍ തന്നെ പ്രതിയാകുന്ന അവസ്ഥ. ഒടുവില്‍ കുറ്റവാളിയെ കണ്ടെത്തേണ്ട ചുമതല ശിവരാമന്റെ ചുമലിലാകുന്നു. ഇതാണ് ഒപ്പത്തിന്റെ പശ്ചാത്തലം. കൊടൈക്കനാല്‍, കൊച്ചി, ചെന്നെ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഒപ്പത്തില്‍ വിമലാ രാമനാണ് നായിക. ചിത്രത്തില്‍ മലയാളത്തിലെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
    സത്യ
    നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാം ആക്ഷന്‍ ഹീറോയാകുന്നു എന്നതാണ് സത്യയെ ശ്രദ്ധേയമാക്കുന്നത്. ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യ എന്ന സമര്‍ത്ഥനായ ചീട്ടുകളിക്കാരനെയാണ് ജയറാം അവതരിപ്പിക്കുന്നത്. പോണ്ടിച്ചേരിയിലെ ചൂതാട്ടകേന്ദ്രങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. കൊച്ചിയില്‍ നിന്ന് േപാണ്ടിച്ചേരിയിലെത്തി ചീട്ടുകളിയുടെ വാതുവെപ്പില്‍ പെട്ട് ഒരു വലിയ ഉത്തരാദിത്വം ഏറ്റെടുക്കേണ്ടി വരുകയാണ് സത്യയ്ക്ക്. അതയാളുടെ ജീവിതം മാറ്റി മറിക്കുന്നു. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു റോഡ് മൂവിയാണ് സത്യ. എ.കെ സാജന്റെതാണ് രചന. മമ്മൂട്ടിയെയും, നയന്‍താരയെയും പ്രധാനകഥാപാത്രങ്ങളാക്കി സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ നിയമം എന്ന ഫാമിലി ത്രില്‌ളര്‍ വലിയ വിജയം നേടിയിരുന്നു. തുടര്‍ന്നുള്ള സാജന്‍ ചിത്രമെന്ന നിലയിലും സത്യ വാര്‍ത്തകളിലിടം പിടിക്കുന്നു. പുതിയ മുഖം, ഹീറോ തുടങ്ങിയ ആക്ഷന്‍ ഹിറ്റുകളൊരുക്കിയ ദീപനും സത്യ ഒരു പുതിയ പരീക്ഷണമാണ്. കൊച്ചി, പോണ്ടിച്ചേരി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നികിത തുക്രാലാണ് നായിക. റോമ, രാഹുല്‍ ദേവ് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ഷാഹ്നാസ് മൂവീസിന്റെ ബാനറില്‍ ഫിറോസ് സഹീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം - ഗോപീസുന്ദര്‍, ഗാനരചന - ഹരിനാരായണന്‍, ഛായാഗ്രഹണം - ഭരണി കെ ധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സേതു അടൂര്‍.
    വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍
    ദിലീപ് വീണ്ടും ജയില്‍ പുള്ളിയുടെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. ജോഷി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം റണ്‍വേയിലുള്‍പ്പടെ ദിലീപ് മുന്‍പും തടവുകാരനായി അഭിനയിച്ചിട്ടുണ്ടെങ്കിലും വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിലെ നായകകഥാപാത്രം ഉണ്ണിക്കുട്ടന്‍ ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നത്. അയാള്‍ ജയിലിനുള്ളില്‍ എല്‌ളാവര്‍ക്കും പ്രിയപെ്പട്ടവനാണ്. ഉണ്ണിക്കുട്ടന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയവും, ചില സുപ്രധാന വഴിത്തിരിവുകളുമാണ് പിന്നീടുള്ള ചിത്രത്തിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. ദിലീപിന് സല്‌ളാപത്തിലൂടെ വിജയനായകപദവി സമ്മാനിച്ച സുന്ദര്‍ദാസാണ്് വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ സംവിധായകന്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ നായികയാകുന്നത് വേദികയാണ്. ബെന്നി പി നായരമ്പലമാണ് രചന. വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖാ രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അഴകപ്പന്‍, സംഗീതം - ബേണി ഇഗ്‌നേഷ്യസ്, നാദിര്‍ഷ, പ്രൊജക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്.
    ഊഴം
    മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഊഴം വലിയ പ്രതീക്ഷയുണര്‍ത്തുന്നു. കുടുംബപശ്ചാത്തലത്തിലുള്ള റിവഞ്ച് ത്രില്‌ളറാണിത്. ചിത്രത്തില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ദിവ്യാപിള്ള നായികയാകുന്നു. ബാലചന്ദ്രമേനോന്‍ പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിക്കുന്നു. കിഷോര്‍സത്യ, നീരജ് മാധവ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. കോയമ്പത്തൂര്‍, എറണാകുളം, ഹൈദരാബാദ്, ചെന്നെ, പൂന എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റെതാണ്. ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജി. ജോര്‍ജ്ജ് ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ - ശ്യാം ദത്ത്, സംഗീതം - അനില്‍ ജോണ്‍സ്.
    - വി.ജി നകുല്‍


    കസബയും പുലിമുരുകനും
    ഉടനെത്തും

    മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലി മുരുകന്‍, മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രണ്‍ജിപ്പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്നീ ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങള്‍. ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ സമ്മാനിക്കുന്ന ഇരു ചിത്രങ്ങളും താരങ്ങളുടെ ആരാധകരെ തൃപ്തിപെ്പടുത്തുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജയറാം നായകനായി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ആട്പുലിയാട്ടം, മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്ത വൈറ്റ് എന്നീ ചിത്രങ്ങള്‍ ഉടന്‍ തിയേറ്ററുകളിലെത്തും. യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു പിടി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
     
    Mayavi 369, nryn and Vincent Gomas like this.
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
    നീല ഷോട്ട്‌സും ജാക്കറ്റു മണിഞ്ഞ് മമ്മൂട്ടി.
    കൂടെ പാഷാണം ഷാജി.
    ശ്രീജിത്ത് രവി, അലന്‍സിയര്‍, സോഹന്‍, സീനുലാല്‍ എന്നിവരും മറ്റേതാനും പേരും ഇതേ യൂണിഫോമില്‍ സ്‌റ്റേഡിയത്തിലുണ്ട്.
    ജാക്കറ്റില്‍ ചിയേര്‍സ് എന്നെഴുതിയിട്ടുണ്ട്. ചാരനിറത്തിലുള്ള ഷോട്ട്‌സും ജേഴ്‌സിയുമണിഞ്ഞ മാരിയേഴ്‌സ് എന്ന പേരോടുകൂടിയ മറ്റൊരു സംഘവും അവിടെയുണ്ട്. ഗ്യാലറിയിലും ഗ്രൗണ്ടിലുമായി രണ്‍ജിപണിക്കര്‍, ഹരിശ്രീ അശോകന്‍ എന്നിവരടക്കം നിരവധി പേര്‍.
    ഗ്യാലറിയില്‍ നിറയെ വേറെയും ആള്‍ക്കാര്‍. അവര്‍ ഇവിടെ കളി കാണാന്‍ എത്തിയതാണ്.
    രണ്‍ജിപണിക്കര്‍ വൈദിക വേഷത്തിലാണ്. ഫാദര്‍ ജയിംസ് ആനക്കാട്ടില്‍.
    തോപ്രാംകുടി എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഇടുക്കി ജില്ലയിലെ മലയോര, കാര്‍ഷിമേഖല. ഇവിടെ ഒരു കബഡി മത്സരം നടക്കുകയാണ്. ഉലഹന്നന്‍ മെമ്മോറിയല്‍ കബഡി മത്സരത്തിന്റെ ഫൈനല്‍ മത്സരം. തോപ്പില്‍ ജോപ്പന്‍ നേതൃത്വം നല്‍കുന്ന ചിയേഴ്‌സ് എന്ന ടീമും എസ്.ഐ ജോര്‍ജ് നേതൃത്വം നല്‍കുന്ന വാര്യേഴ്‌സ് ടീമുമാണ് ഫൈനലില്‍ ഏറ്റു മുട്ടുന്നത്.
    ഡ്രാക്കുള ഫെയിം സുധീറാണ് എസ്.ഐ ജോര്‍ജിനെ അവതരിപ്പിക്കുന്നത്.
    ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലെ രസകരമായ ഒരു രംഗമാണ് ഈ കബഡി മത്സരം.
    തോപ്പില്‍ ജോപ്പന്‍ തോപ്രാംകുടിയിലെ കൊള്ളാവുന്ന ഒരു കുടുംബത്തിലെ അംഗമാണ്. ആള്‍ പ്‌ളാന്ററാണ് അമ്മയും സഹോദരി നാന്‍സിയുമാണ് ബന്ധുക്കള്‍. നാന്‍സിയുടെ വിവാഹം കഴിഞ്ഞു. അവള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.
    ജോപ്പന്റെ അമ്മ വലിയ ധൈര്യവും ചങ്കുറ്റവുമുള്ളയാളാണ്. തോപ്രാം കുടിയിലെ നാട്ടുകാര്‍ക്കിടയില്‍ അവര്‍ക്ക് അല്പം മതിപൊക്കെ ഉണ്ടായിട്ടുണ്ട്.
    തോപ്രാം കുടിക്കാര്‍ക്ക് കബഡികളി ബലഹീനതയാണ്. അവര്‍ പൂര്‍ണ്ണമനസേ്‌സാടെ തന്നെ ഇതിനായി ഇറങ്ങും.
    ചെറുപ്പം മുതല്‍ കബഡികളിയോടുള്ള കമ്പം തന്നെയാണ് ഒരു ടീം ഉണ്ടാക്കുവാന്‍ ഇവര്‍ക്ക് പ്രചോദനമായത്. കളി കാണുന്നതിനേക്കാള്‍ കളിക്കാനിറങ്ങുന്നതാണവന്റെ രസം.
    ചിയേഴ്‌സ് എന്ന് ടീമിനു പേരിട്ടിരിക്കുന്നതിന്റെ പിന്നിലും ഒരു കൗതുകമുണ്ട്. നല്ലൊരു മദ്യപാനിയാണ് ജോപ്പന്‍. താന്‍ മാത്രമല്ല തന്റെ സുഹൃത്തുക്കളും ഒപ്പം മദ്യപിക്കണം എന്നയാള്‍ക്ക് നിര്‍ബന്ധമുണ്ട്. അങ്ങനെയുള്ളവരെ ജോപ്പന്‍ തന്റെ സുഹൃത്തുവലയത്തിലാക്കും. ഇവിടെ പാപ്പിച്ചായനും എല്‍ദോയും അരവിന്ദനും മാത്തനുമാണ് ഏറ്റവും അടുത്ത കൂട്ടുകാര്‍. മറ്റെ ടീമിന് ചിയേഴ്‌സിനെ അല്പം ഭയവുമുണ്ട്.
    കബഡികളി പലപ്പോഴും അവസാനിക്കുന്നത് കൈയ്യാങ്കളിയിലാണ്. ഇത്തരം സാഹചര്യങ്ങളും മദ്യം നല്‍കുന്ന ആവേശവും പിന്നെ കൂട്ടത്തിലെ ചില ഇഷ്ടക്കേടുകളുമെല്ലാമാണ് പലപ്പോഴും കൈയ്യാങ്കളിയിലെത്തുന്നത്. കബഡി കളിയാണെങ്കിലും കൈയ്യങ്കാളിയാണെങ്കിലും ജോപ്പനും കൂട്ടര്‍ക്കും അതായത് ചിയേഴ്‌സ് ടീമിന് ഒരു ലക്ഷ്യമേയുള്ളൂ. ജയം. രണ്ടിനും അവര്‍ റെഡിയാണ്. റിഹേഴ്‌സലുകള്‍ പൂര്‍ത്തിയാക്കും മുമ്പുതന്നെ ചിയേഴ്‌സ് ടീം രഹസ്യമായി കരുതിയിരുന്ന മദ്യസേവ നടത്തി ആവേശത്തോടെ കളിക്കളത്തിലേക്ക് കുതിച്ചു. അവിടെ വച്ച് വാര്യേഴ്‌സ് ടീം ക്യാപ്റ്റന്‍ എസ്.ഐ.ജോര്‍ജുമായി ചെറിയൊരു വാക്കപ്പയറ്റ്.
    അപ്പോഴേക്കും കളി തുടങ്ങാനുള്ള അനൗണ്‍സ്‌മെന്റെത്തി. ജോര്‍ജുമായുള്ള ജോപ്പന്റെ ഏറ്റുമുട്ടല്‍ ഏറെ നാളായി കളിക്കളത്തിനു പുറത്തും ഉള്ളതാണ്. ചിത്രം പലപ്പോഴും ഉദ്യോഗജനമാകുന്നതും ഈ അവസരത്തിലാണ്.
    ജോപ്പന്റെ മദ്യപാനം നിര്‍ത്തുകയെന്നത് ഏറെ കാലമായി അവന്റെ അമ്മയുടെ ആഗ്രഹമാണ്.
    ടീമില്‍ ജോപ്പനും മാത്തനുമൊഴികെയുള്ളവര്‍ വിവാഹിതരാണ്. അമിതമായ മദ്യപാനം അവരുടെ കുടുംബങ്ങളിലും പ്രശ്‌നമാകുന്നതോടെ പള്ളി വികാരി ഫാദര്‍ ജേക്കബ് ആനക്കാട്ടില്‍ രംഗത്തെത്തി. ഫാദര്‍ ജേക്കബ് ആനക്കാട്ടില്‍ ഒരു തീരുമാനത്തിലെത്തി. ജോപ്പനും കൂട്ടുകാരും ഒരാഴ്ചത്തെ ധ്യാനം കൂടുക. നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് ധ്യാനത്തില്‍ പങ്കെടുക്കേണ്ടിവന്നു. ഇവിടെ വച്ചാണ് ജോപ്പന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവത്തിന്റെ ചുരുളുകള്‍ നിവരുന്നതും വഴിത്തിരിവുകള്‍ ഉണ്ടാകുന്നതും. ഏറെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഴിയും വിധമാണ് തോപ്പില്‍ ജോപ്പനെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയാണ് ജോപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ചേര്‍ത്താണ് ജോപ്പനെ ഒരുക്കിയിരിക്കുന്നത്.
    ജോപ്പനൊപ്പം എത്തുന്ന പാപ്പിച്ചായന്‍, എല്‍ദോ അരവിന്ദന്‍, മാത്തന്‍ എന്നിവരെ യഥാക്രമം അലന്‍ സിയര്‍, പാഷാണം ഷാജി, ശ്രീജിത്ത് രവി,സോഹന്‍ സീനുലാല്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ഒരു പുതിയ ടീമിനെയും ഇക്കൂറി ജോണി ആന്റണി ജോപ്പന്റെ സുഹൃത്തുക്കളിലൂടെ അവതരിപ്പിക്കുന്നുണ്ട്.
    നാലു സംവിധായകന്‍
    ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത നാലു സംവിധായകര്‍ അഭിനയിക്കുന്നുയെന്നതാണ്. ഫാദര്‍ ആനക്കാട്ടില്‍ ഈപ്പച്ചനെന്ന പ്രധാനകഥാപാത്രത്തെ രണ്‍ജിപണിക്കരാണ് അവതരിപ്പിക്കുന്നത്.
    സോഹന്‍ സീനുലാല്‍, ജൂഡ് ആന്റണി, സലിംകുമാര്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. ഫാദര്‍ വാളമ്പറമ്പിലിനെ അവതരിപ്പിക്കുന്നത് സലിംകുമാര്‍ ആണ്. ജൂഡ് ആന്റണി തോമസുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
    ആന്‍ഡ്രിയാ ജെര്‍വിയാണ് നായിക. കൃഷ്ണ, മോഹന്‍, ജോസ്, ചാലിപാല, കെ.റ്റി.എസ്.പടന്നയില്‍, കണാരന്‍ ഹരീഷ്, രശ്മിബോബന്‍, കവിയൂര്‍പൊന്നമ്മ, തോമസ് കുര്യാക്കോസ്, ബേബി ആഷദ, ബേബി ഷിഫ, ജെയ്‌സ് കലാഭവന്‍ ഹനീഷ്, നസീര്‍ സംക്രാന്തി തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കു തിരക്കഥ എഴുതയിട്ടുള്ള നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
    റഫീഖ് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെതാണ് ഗാനങ്ങള്‍. സംഗീതം- വിദ്യാസാഗര്‍, സുനോജ് വേലായുധന്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.
    കലാസംവിധാനം സാലു.കെ. ജോര്‍ജ്, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റിയും ഡിസൈനര്‍- സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറ്കടര്‍- ടി.എം.ബാബു, അസോസിയേറ്റ് ഡയറക്ടര്‍- മാത്യുസ് തോമസ്, സഹസംവിധാനം- മനേഷ് ബാലകൃഷ്ണന്‍, സഞ്ജു അമ്പാടി,ജോമിഷ് കെ. ജേക്കബ്, ലൈന്‍ പ്രൊഡ്യൂസര്‍- നിഖില്‍ രണ്‍ജിപണിക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദ്ഷ പ്രൊജക്റ്റ് ഡിസൈനര്‍, സജിത്ത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷെറിന്‍ കലവൂര്‍, റിച്ചാര്‍ഡ് പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സനല്‍ വെള്ളയാണി.
    ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്‍ ആന്റ എല്‍.എല്‍ ഗ്രൂപ്പിന്റെ ബാനറില്‍ നൗഷാദ്അലത്തൂര്‍, ജീവന്‍ നാസര്‍, സഞ്ജു എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, വാഗമണ്‍, കോട്ടയം എന്നിവിടങ്ങളിലായി പൂര്‍ത്തിയാകുന്നു.
    - വാഴൂര്‍ ജോസ്
     
    Mayavi 369, nryn and Vincent Gomas like this.

Share This Page