1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

███░ Forum Reelz ▬♦ Velli Nakshathram ♦▬ Updates ◥ June 06 ◤ ╅New Updates╅ ░ ███

Discussion in 'MTownHub' started by Aattiprackel Jimmy, May 25, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ലിജോ ജോസ് പെല്ലിശേരിക്ക് മമ്മൂട്ടി ചിത്രം

    [​IMG]

    നായകനും ആമേനും ഡബിള്‍ ബാരലും ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. കഥയും തിരക്കഥയും മമ്മൂട്ടിക്ക് ഇഷ്ടമായി. താമസിക്കാതെ ചിത്രീകരണം ആരംഭിക്കാമെന്ന് മമ്മൂട്ടി പറഞ്ഞിരിക്കുകയാണ്. എന്നു തുടങ്ങുമെന്നകാര്യം തീരുമാനമായിട്ടില്ല. ഫ്രൈഡേ ഫിലിംസും കാര്‍ണിവല്‍ ഫിലിംസും കൂടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്

     
    Mayavi 369 and nryn like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    പ്രിയദര്‍ശന് പൃഥ്വിരാജ് ചിത്രം

    [​IMG]
    മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിനു ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത മലയാള ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചര്‍ച്ച കൊച്ചിയില്‍ നടക്കുന്നു. മലയാളത്തില്‍ വന്‍ തിരക്കുള്ള പൃഥ്വിരാജ് ഇപ്പോള്‍ 5 ചിത്രങ്ങള്‍ക്കു ഡേറ്റ് നല്‍കി കഴിഞ്ഞു.
     
    Mayavi 369 and nryn like this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ക്കര്‍ തൃശൂര്‍കാരന്‍

    [​IMG]
    സത്യന്‍ അന്തിക്കാടും ദുല്‍ക്കര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ ഒരു സമ്പന്ന കച്ചവടകുടുംബത്തിലെ അംഗമായി അഭിനയിക്കുന്നു.അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥയൊരുങ്ങുന്നത്. ദുല്‍ക്കറിന്റെ അച്ഛന്‍ വേഷത്തില്‍ മുകേഷാണ്. ആദ്യമായാണ് ദുല്‍ക്കറും മുകേഷും ഒന്നിക്കുന്നത്. ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. തൃശൂര്‍ നഗരമായിരിക്കും പ്രധാന ലൊക്കേഷന്‍.
     
    Mayavi 369 and nryn like this.
  4. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    Trophy Points:
    43
    Da jimmy logo idada illel epol ithu kureyennam nanom manom illathe adichond pokum :badpc1::badpc1:
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    • [​IMG]
    • [​IMG]



    ണ്‍പതുകളുടെ അവസാനം മലയാളത്തില്‍ വലിയ വിജയങ്ങളായ ഗ്രാമീണ പശ്ചാത്തലമുള്ള ഹാസ്യ ചിത്രങ്ങളുടെ ശൈലിയില്‍ ഒരു പുതിയ ചിത്രം കൂടി.
    തികച്ചും സമകാലികമായ കഥയെ നന്‍മയുള്ള ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപെ്പടുത്തിപ്പറയുന്ന ഈ ചിത്രം അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടെണ്ണം പിന്നാലെ.
    ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതവും, കുഞ്ഞ് കുഞ്ഞ് പിണക്കങ്ങളും, ഇണക്കങ്ങളും, വാശികളും, മത്സരങ്ങളുമൊക്കെച്ചേര്‍ന്ന് വികസിക്കുന്ന പുതുമയുള്ള കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്. നവാഗതനായ അജിത് പൂജപ്പുരയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
    ഗ്രാമീണ ചിത്രം
    കൃഷി തൊഴിലായി സ്വീകരിച്ച പെരുമാള്‍പുരത്ത് രണ്ട് കുടുംബങ്ങളാണ് നാട്ടുപ്രമാണിമാര്‍. പെരുമാള്‍മാരും പിള്ളമാരും. ശേഖര പെരുമാളും, മകന്‍ കാര്‍ത്തിക പെരുമാളുമാണ് ദേശത്തിന്റെ അമരത്ത്. കൃഷിയെ പ്രോത്സാഹിപ്പിക്കുകയും, ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നവരുമായ പെരുമാള്‍മാര്‍ക്കൊപ്പമാണ് ജനങ്ങള്‍. അതില്‍ പിള്ളമാര്‍ അസംതൃപ്തരാണ്.
    അപ്രഖ്യാപിത നാട്ടുരാജാക്കന്‍മാരായി വാഴുന്ന പെരുമാള്‍മാരെ ഒതുക്കി എങ്ങനെയും തങ്ങളുടെ അധികാരം സ്ഥാപിക്കാന്‍ എന്ത് കുതന്ത്രവും പ്രയോഗിക്കാന്‍ പിള്ള ദേശത്തിന്റെ അമരത്ത് ഗണപതി പിള്ളയും, മകന്‍ അര്‍ജുനന്‍ പിള്ളയുമാണ്. പെരുമാള്‍മാരെ എങ്ങനെ തോത്പിക്കാം എന്ന് ചിന്തിച്ച് അതിന് വേണ്ട കരുക്കള്‍ നീക്കുകയാണ് അച്ഛനും മകനും. അവരുടെ സില്‍ബന്തികളായി കുറച്ച് പേരും. പക്ഷേ എല്‌ളായിടത്തും പിള്ളമാര്‍ക്ക് തോല്‍വിയാണ്.
    നന്‍മയുടെ പക്ഷത്ത് അടിയുറച്ച് നില്‍ക്കുന്ന പെരുമാള്‍മാര്‍ അതുകൊണ്ടു തന്നെ വിജയപാതയിലുമാണ്. രാഷ്ട്രീയത്തിന് ജനങ്ങള്‍ ഒരിക്കലും അടിമകളാകരുത് എന്നത് അന്നാട്ടില്‍ തലമുറകളായുള്ള തീരുമാനമാണ്. തര്‍ക്കമുണ്ടായാല്‍ തല്‌ളിയല്‌ള, മത്സരങ്ങളിലൂടെയാണ് തീര്‍ക്കേണ്ടതെന്നാണവരുടെ പക്ഷം. അതിപേ്പാഴത്തെ തലമുറയും കൃത്യമായി പിന്‍തുടരുന്നു. എന്നാല്‍ ഇനി പെരുമാള്‍മാരെ തോല്‍പ്പിക്കാന്‍ ഒരുവഴിയേ ഉള്ളൂ എന്ന് പിള്ളമാര്‍ തിരിച്ചറിയുന്നു. നാട്ടില്‍ രാഷ്ട്രീയം കൊണ്ടു വരിക. പാര്‍ട്ടികളുടെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുക. സ്വാധീനമുറപ്പിക്കുക. അങ്ങനെ ആ നാട്ടില്‍ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ പാലാ തങ്കച്ചന്‍ എത്തുന്നതോടെ കഥ മാറുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്.
    നരേന്റെ മടങ്ങി വരവ്
    ശേഖര പെരുമാളായി സായ്കുമാര്‍ വേഷമിടുമ്പോള്‍ മകന്‍ കാര്‍ത്തികപെ്പരുമാളാകുന്നത് നരേനാണ്. മലയാളത്തിലും തമിഴിലും നായകനെന്ന നിലയില്‍ തന്റെതായ സ്ഥാനമടയാളപെ്പടുത്തിയ നരേന്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുന്നു. നരേന്‍ നായകനായ ഹലേ്‌ളലൂയ കഴിഞ്ഞ വാരം പ്രദര്‍ശനത്തിനെത്തി. കവി ഉദ്ദേശിച്ചത് ഉള്‍പ്പടെ ഒരു പിടി ചിത്രങ്ങളിലും നരേന്‍ അഭിനയിക്കുന്നു. നരേന് ഏറെ പ്രതീക്ഷ യുള്ള ചിത്രമാണിത്. അര്‍ജുനന്‍പിള്ളയായി കുങ്കുമപ്പൂവിലൂടെ ശ്രദ്ധേയനായ ഷാനവാസ് അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടാണ് ഗണപതി പിള്ളയാകുന്നത്. കഴിഞ്ഞ കുറേ ചിത്രങ്ങളിലായി വ്യത്യസ്തതപുലര്‍ത്തുന്നതും, അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളെയാണ് സുരാജ് തിരഞ്ഞെടുക്കുന്നത്. ഒപ്പം ഹാസ്യവേഷങ്ങളിലും താരം കയ്യടി നേടുന്നു. ഈ ചിത്രത്തിലും പുതിയ ഗറ്റപ്പിലാണ് സുരാജ്. മീരാനന്ദനാണ് നായിക. പരുമാള്‍ പുരത്ത് കൃഷി ഓഫീസറായി എത്തുന്ന കൃഷിേയ യാതൊരു താത്പര്യവുമില്‌ളാത്ത അനു എന്ന കഥാപാത്രമാണ് മീരയ്ക്ക്. ആദ്യം കാര്‍ത്തിക പെരുമാളുമായി ഉടക്കുന്ന അനു തുടര്‍ന്ന് അയാളുമായി അടുക്കുന്നു. സിനിമയില്‍ നിന്ന് തത്കാലം ഒരു ചെറിയ ഇടവേളയെടുത്ത് ആര്‍.ജെയായി ദുബായില്‍ ജോലി ചെയ്തു വരുന്ന മീരയുടെ രണ്ടാം വരവിലെ ആദ്യ ചിത്രമാണിത്. നായകന്റെ നിഴലായൊതുങ്ങാത്ത ശക്തമായ ഒരു കഥാപാത്രമാണ് അനു. ചിത്രത്തിന്റെ കഥാഗതിയില്‍ മീരയുടെ വേഷം ശ്രദ്ധേയമാണ്.
    ഹാസ്യ താരങ്ങളുടെ നിര
    ഒരു വലിയ താരനിരയുടെ അകമ്പടിയുണ്ട് ചിത്രത്തില്‍. മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളുടെ സംഘം തന്നെ ചിത്രത്തിനായി അണിനിരക്കുന്നു. ചിരിക്കാനും, ചിന്തിക്കാനുമുള്ള വക ചിത്രത്തിലെമ്പാടുമുണ്ട്. പെരുമാള്‍പുരത്തെ രാഷ്ട്രീയം പഠിപ്പിക്കുവാനെത്തുന്ന പാലാ തങ്കച്ചന്‍ എന്ന കഥാപാത്രമാകുന്നത് മുകേഷാണ്. തങ്കച്ചന്റെ വരവോടെയാണ് കഥയുടെ ഗതി മാറുന്നത്. ഒരു ഘട്ടത്തില്‍ തങ്കച്ചന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പോകുമ്പോള്‍ പകരം വരുന്ന വില്‍സണ്‍ പുതുപ്പള്ളിയായി രമേശ് പിഷാരടി അഭിനയിക്കുന്നു. തങ്കച്ചന്റെ ശിഷ്യനും, ഉഡായിപ്പുമാണ് വില്‍സണ്‍. കളക്ടറായി ദേവനും, കൃഷി ഓഫീസിലെ പ്യൂണായി മനോജ് ഗിന്നസും, അര്‍ജുനന്‍പിള്ളയുടെ ശിങ്കിടി കാക്ക മധുവായി അസീസും, ബ്രോക്കര്‍ മണവാളന്‍ കുറുപ്പായി മാമുക്കോയയും, വെളിച്ചപ്പാടായി കൊച്ചുപ്രേമനും, രാഷ്ട്രീയ സംഗീതജ്ഞന്‍ തമ്പിക്കുട്ടന്‍ ഭാഗവതരായി നെല്‍സണും ചിത്രത്തിലെത്തും. കൂടാതെ രഞ്ജിപ്പണിക്കര്‍, ജനാര്‍ദ്ദനന്‍, തെസ്‌നി ഖാന്‍, കനകലത തുടങ്ങിയവരും വേഷമിടുന്നു.
    അണിയറയില്‍
    ഗ്രീന്‍ലാന്‍ഡ് വിഷന്റെ ബാനറില്‍ സുരേഷ് നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് നായരുടെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അനില്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷൈജു ജോസഫ്, സംഗീതം - എം. ജയചന്ദ്രന്‍, ഗാനരചന - അജയഗോപാല്‍, മുരുകന്‍ കാട്ടാക്കട, എഡിറ്റര്‍ - സന്ദീപ് നന്ദകുമാര്‍, കല - ജയന്‍മാസ്, വസ്ത്രാലങ്കാരം - കുക്കു ജീവന്‍, മേക്കപ്പ് - സന്തോഷ്. കോട്ടയം, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയാകുന്ന ചിത്രം മേയില്‍ തിയേറ്ററുകളിലെത്തും.
    - വി.ജി നകുല്‍
     
    Mayavi 369 and nryn like this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
    വൈശാഖ് സിനിമയ്ക്ക് മമ്മൂട്ടി-സുഗീത് ചിത്രം

    [​IMG]
    വൈശാഖ് സിനിമയ്ക്ക് വേണ്ടി വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും . സുഗീത് ആണ് സംവിധായകന്‍. സ്‌ക്രിപ്റ്റ് ബെന്നി പി നായരമ്പലം. ഈ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇതേ സമയം വൈശാഖ് സിനിമ നിര്‍മ്മിക്കുന്ന സുന്ദര്‍ദാസിന്റെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ജൂലായ് മാസത്തോടെ പൂര്‍ത്തിയാക്കും.
     
    Mayavi 369 and nryn like this.
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    പ്രിയന്റെ ഒപ്പം ഊട്ടിയിലും, വാഗമണ്ണിലും

    [​IMG]

    പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഒപ്പം വാഗമണ്ണില്‍ നടക്കുന്നു. അടുത്ത ഘട്ടചിത്രീകരണം ഊട്ടിയിലാണ്. വിമലാരാമനും അനുശ്രീയുമാണ് നായികമാര്‍. ആശീര്‍വാദ് സിനിമയ്ക്കുവേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
     
    Mayavi 369 likes this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
    അടൂരിന്റെ ദിലീപ് ചിത്രം ശാസ്താംകോട്ടയില്‍



    [​IMG]


    അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു ദിവസം തിരുവനന്തപുരത്ത് നടന്നു. അടുത്തദിവസം അടൂരിന്റെ സ്ഥിരം ലൊക്കേഷനായ ശാസ്താംകോട്ടയിലേക്കു ഷിഫ്റ്റ് ചെയ്തു. കാവ്യയാണ് നായിക. 25 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകും.
     
    Mayavi 369 and nryn like this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    യേശുദാസ് തോപ്പില്‍ ജോപ്പനു വേണ്ടി പാടുന്നു



    [​IMG]


    വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയ്ക്കുവേണ്ടി യേശുദാസ് പാടുന്നു. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ ശ്രേയയുമൊത്താണ് യേശുദാസ് പാടുന്നത്. ജോണി ആന്റണിയുടെ പതിവ് സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആണ് ഈണമൊരുക്കുന്നത്. മുന്‍പ് അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടായ വെണ്ണിലചന്ദനക്കിണ്ണം പാടിയത് യേശുദാസാണ് ചിത്രത്തിന്റ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്നു.
     
    Mayavi 369 likes this.
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    വൈറ്റ് സാമ്പത്തിക തര്‍ക്കത്തില്‍



    [​IMG]


    ലണ്ടനില്‍ ചിത്രീകരിച്ച മമ്മൂട്ടി ചിത്രമായ ഉദയ് അനന്തന്റെ വൈറ്റിന്റെ റിലീസ് സാമ്പത്തിക പ്രശ്‌നത്തെത്തുടര്‍ന്ന് വീണ്ടും മാറ്റി. വിഷുവിന് റിലീസ് വച്ചിരുന്ന ചിത്രം മെയ് 20 ലേക്കും ഇപ്പോള്‍ 27 ലേക്കും മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രം വിതരണം ചെയ്യുന്ന ഇറോസ് കമ്പനിയും നിര്‍മ്മാതാവുമായുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ റിലീസ് വീണ്ടും വൈകുമെന്നാണ്. കസബയായിരിക്കും അടുത്ത മമ്മൂട്ടി ചിത്രം.
     
    Johnson Master, Mayavi 369 and nryn like this.

Share This Page