1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread █♦-♣- PINNEYUM -♣-♦█ Janapriyanayakan Dileep Joining With Adoor Gopalakrishnan Releasing Today !!!

Discussion in 'MTownHub' started by Mayavi 369, Mar 23, 2016.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    fornt 2 rows ozhike full aayirunnu... mottham crew , media , guests aayirunnu..
    tkt edutthu keriyavar oru 3-4 rows varolu
     
  2. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
    Pinneyum /പിന്നെയും » a retrospect
    ✦ഒരു കാലഘട്ടം മുൻപ്* വരെ, ഗാനങ്ങളോ നൃത്തരംഗങ്ങളോ ഇല്ലാത്ത ചിത്രങ്ങൾ അപൂർണ്ണമാണെന്നുള്ള ചിന്താഗതികൾ മലയാളികളെ കീഴടക്കിയിരുന്നു. അന്നിറങ്ങിയ ചിത്രങ്ങൾ എത്രത്തോളം ഗൗരവമുള്ളതായിരുന്നാലും, അവയിൽ വാണിജ്യഘടകങ്ങൾ അത്യന്താപേക്ഷിതമായിരുന്നു. ഈ ചിന്താഗതികൾക്കെല്ലാം എതിരായിരുന്നു അടൂർ ഗോപാലകൃഷ്ണൻ എന്ന പ്രതിഭയുടെ ചിത്രങ്ങൾ. 'ഇന്ത്യക്ക് പുറത്തെ മലയാളസിനിമ.' -അതാണ്* അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങൾക്ക്* നൽകാവുന്ന വിശേഷണം. മലയാളസിനിമയെ ലോകനിലവാരത്തിലെത്തിച്ച സംവിധായകനാണ്* അദ്ദേഹം. കലാമൂല്യമുള്ള മലയാള ചിത്രങ്ങളുടെ പിതാവ്* എന്ന സ്ഥാനത്തിന്* അർഹനായ അടൂർ ഗോപാലകൃഷ്ണൻ, എട്ട് വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ പന്ത്രണ്ടാം ചിത്രവുമായി എത്തിയിരിക്കുകയാണ്*.


    ■"വെറുമൊരു പ്രണയകഥയല്ല" -എന്ന വാചകം, ചിത്രത്തിന്റെ പോസ്റ്ററുകളിൽ കണ്ടിരുന്നു. അതുതന്നെ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിക്കുവാനിടയായി. ഒരു അടൂർ ചിത്രത്തിന്റെ ചട്ടക്കൂടുകൾക്ക്* പുറത്തുനിൽക്കുന്ന ചിത്രമായിരിക്കുമെന്ന് തോന്നും വിധത്തിലായിരുന്നു 'പിന്നെയും' ട്രൈലർ. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആവിഷ്കാരമായിരിക്കുമോ ഇതെന്ന ആശയക്കുഴപ്പവും അത്* നമ്മിൽ പലരിലുമുണ്ടാക്കി. ജനപ്രിയനായകൻ എന്ന് പേരെടുത്ത ദിലീപും കാവ്യാമാധവനും ഒരു അടൂർ ചിത്രത്തിനായി ഒത്തുചേരുമ്പോൾ, മലയാളികൾക്ക്* അതൊരു മികച്ച സിനിമാനുഭവമായിത്തീരുമോ..?


    »SYNOPSIS

    ■121 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ കഥ തുടങ്ങുന്നത്*, ഏതാനും വർഷങ്ങൾക്ക്* മുൻപാണ്*. 31കാരനായ യുവാവായ പുരുഷോത്തമൻ, ഭാര്യയും ആറുവയസ്സുകാരിയായ മകളുമൊത്ത്* ഒരു സാധാരണവീട്ടിൽ ജീവിക്കുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്*. വിവാഹിതനെങ്കിലും, ജോലിയില്ലാത്ത പുരുഷോത്തമൻ, അതിനായി കഠിന ശ്രമം നടത്തുന്നു. ഒടുവിൽ അദ്ദേഹത്തിന്* ഗൾഫിലേക്ക്* ഒരു വിസ ലഭിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ്*, ചിത്രത്തെ മുന്നോട്ട്* നയിക്കുന്നത്*.



    CAST & PERFORMANCES

    ■നല്ല മൂശയിൽ പണിതെടുക്കുന്ന ആയുധങ്ങളുടെ മൂർച്ച കൂടും. അതുതന്നെയാണ്* ഈ ചിത്രത്തിൽ ദിലീപ്* അവതരിപ്പിച്ച നായകകഥാപാത്രമായ പുരുഷോത്തമനേക്കുറിച്ച്* പറയുവാനുള്ളത്*. ദിലീപ്* എന്ന നടൻ ഇവിടെ പൂർണ്ണമായും കഥാപാത്രമായി മാറുകയായിരുന്നു. സ്വജീവനേക്കാളേറെ, ഭാര്യയെ സ്നേഹിക്കുന്ന, എന്നാൽ തൊഴിൽ രഹിതനായിരിക്കുന്നതിന്റെ പേരിൽ, മറ്റുള്ളവരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടിവന്ന യുവാവിന്റെ വേഷം, ഒരൽപ്പം പോലും കൃത്രിമത്വം തോന്നാത്തവിധത്തിൽ ദിലീപ്* അവതരിപ്പിച്ചു. സംഭാഷണരംഗങ്ങൾ പ്രേക്ഷകനിലേക്ക്* ആഴ്*ന്നിറങ്ങും വിധത്തിലുള്ളതാണ്*. വിശേഷാൽ ചിത്രത്തിന്റെ അവസാനഭാഗങ്ങളിൽ.



    ■ഭർത്താവിന്റെ തൊഴിൽ രാഹിത്യത്തിൽ കുടുംബം പോറ്റേണ്ടിവന്ന വീട്ടമ്മയായുള്ള കാവ്യ മാധവന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ചിത്രത്തിൽ ഇതിലും യോഗ്യമായി ഈ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റ്* ആരെങ്കിലും പ്രാപ്തരാണോ എന്നുപോലും ചിലപ്പോൾ തോന്നിയേക്കാം. സ്വന്തം ശബ്ദത്തിലായിരുന്നു ഡബ്ബ്* ചെയ്തത്*. ഈ നടിയുടെ കരിയർ ബെസ്റ്റ്* പ്രകടനം എന്നുവേണമെങ്കിൽ നിസ്സംശയം പറയാം. പുരുഷോത്തമൻ-ദേവി ദമ്പതികളുടെ മകളായ രേവതിയെ അവതരിപ്പിക്കുന്നത്* ബേബി അക്ഷര.



    ■ഇന്ദ്രൻസ്* അവതരിപ്പിച്ച 'കുട്ടൻ' എന്ന കഥാപാത്രം, വാക്കുകൾക്കതീതമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്*. ചില സമയങ്ങളിൽ അദ്ദേഹം നമ്മുടെ കണ്ണുകളെ ആർദ്രമാക്കിയേക്കും. സുധീർ കരമന, നെടുമുടി വേണു, വിജയരാഘവൻ, കെ.പി.എസി ലളിത, നന്ദു, സ്രിന്ധ, രവി വള്ളത്തോള്*, പ്രൊഫ.അലിയാര്*, പി.ശ്രീകുമാര്*, മറാഠി താരം സുബോധ് ഭാവെ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

    MUSIC & ORIGINAL SCORES

    ■ഇന്നുള്ള, ഏറ്റവും മികച്ച യുവസംഗീതസംവി
    ധായകരിലൊരാളായ ബിജിബാൽ ആണ്* സംഗീതസംവിധാനം. ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിൽ സന്ദർഭോചിതമായ പശ്ചാത്തലസംഗീതം തന്നെ അദ്ദേഹമൊരുക്കി.



    »OVERALL VIEW

    ■കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയും, യാഥാർത്ഥ്യങ്ങളെ കറയറ്റ രീതിയിൽ ആഖ്യാനിക്കുകയും ചെയ്ത മികച്ച ഒരു ചലച്ചിത്രാനുഭവം. വ്യത്യസ്തമായ കഥ. മികച്ച തിരക്കഥയെ സന്ദർഭങ്ങൾക്കനുസൃതമായ വേഗതയിൽ, ചിന്തിക്കാൻ പ്രേരിപ്പിക്കും വിധത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. തൊഴിൽ രംഗത്തെ വെല്ലുവിളികളും, അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പുരുഷന്മാർക്ക്*, കുടുംബപരമായി നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളും, അസന്തുഷ്ടിയുമാണ്* ആദ്യപകുതിയിൽ വ്യക്തമാക്കുന്നതെങ്കിൽ, ഇടവേളയോടുകൂടി ചിത്രം അപ്രതീക്ഷിതമായ വഴിത്തിരിവിന്* സാക്ഷ്യം വഹിച്ചു. ഉദ്വേഗം നിറഞ്ഞ രംഗങ്ങളോടുകൂടി ആരംഭിച്ച രണ്ടാം പകുതി, മികച്ച ചില സന്ദേശങ്ങൾ കൈമാറിക്കൊണ്ട്* ഉപസംഹരിച്ചു.


    ■നിരവധി അർത്ഥതലങ്ങളുള്ള ഈ ചിത്രത്തിൽ, ഒരു കൂട്ടം അഭിനേതാക്കളുടെ വളരെ മികച്ച പ്രകടനം കാണാവുന്നതാണ്*. നന്മയിൽ നിന്നും തിന്മയിലേക്കുള്ള അകലത്തെ ഇവിടെ വ്യക്തമായി വരച്ചുകാട്ടിയിരിക്കുന്നു. കേവലം ആസ്വാദനം എന്നതിലുപരിയായി, നല്ല സിനിമകളെ കാത്തിരിക്കുന്ന പ്രേക്ഷകനുമുന്നിൽ, ഒരു മികച്ച കലാസൃഷ്ടിയുമായാണ്* പ്രിയസംവിധായകൻ എത്തിയിരിക്കുന്നത്*. അവതരണത്തിലെ തഴക്കവും, പക്വതയും പ്രേക്ഷകനും അനുഭവപ്പെടും. പതിവുപോലെതന്നെ, നാടകീയരംഗങ്ങൾക്ക്* സംവിധായകൻ വിലകൽപ്പിച്ചില്ല. പകരം, യാഥാർത്ഥ്യവുമായി ഇഴചേർന്നുകിടക്കുന്ന ചില ജീവിത നേർക്കാഴ്ച്ചകളെ അതേപടി അവതരിപ്പിച്ചിരിക്കുന്നു. വീക്ഷണങ്ങളിൽ മൃദുസമീപനം കാണിക്കുവാനും അദ്ദേഹം തയ്യാറായിരുന്നില്ല. പണമുള്ളവനോടും, ഇല്ലാത്തവനോടുമുള്ള ബന്ധുക്കളുടെ സമീപനരീതികളെ പ്രതിപാദിക്കുന്നതിനൊപ്പം, പണത്തോടുള്ള അത്യാർത്തി, മനുഷ്യനിലെ നന്മകളെ അകറ്റാനിടയാക്കുന്ന ചില സാഹചര്യങ്ങളും ചിത്രത്തിൽ വ്യക്തമാക്കപ്പെട്ടു.


    ■തന്റെ മുൻ ചിത്രങ്ങളുടെ ചട്ടക്കൂടുകളെ മാറ്റിയെഴുതിയിട്ടില്ലെങ്കിലും ഈ ചിത്രം, ധീരനായ സംവിധായകന്റെ മുൻ ചിത്രങ്ങളിൽ നിന്നും നിന്നും വ്യത്യസ്തമായി, തികച്ചും ലളിതമായ രീതിയിൽ ആവിഷ്കരിക്കപ്പെട്ടതായിത്തോന്നി. ധാരാളം കുടുംബചിത്രങ്ങൾ ഇന്ന് മലയാളത്തിലിറങ്ങുന്നുണ്ട്*. അതിൽനിന്നെല്ലാം വ്യത്യസ്തമായി വ്യക്തിബന്ധങ്ങൾക്കും, മാനുഷിക മൂല്യങ്ങൾക്കും വിലകൽപ്പിച്ചുകൊണ്ട്*, പ്രസക്തമായ സന്ദേശങ്ങൾ പകർന്നുതന്ന ഒരു ചിത്രമെന്നനിലയിൽ, 'പിന്നെയും' ശോഭിക്കും. ഗൗരവപൂർവ്വം സിനിമകളെ വീക്ഷിക്കുന്നവർക്ക്* മാത്രമല്ല, ഏതൊരു പ്രേക്ഷകനും വേദ്യമാവുന്ന വിധത്തിലായിരുന്നു ആഖ്യാനശൈലി. ഒരു മികച്ച കുടുംബചിത്രം ആസ്വദിക്കുക എന്ന ഉദ്ദേശമുള്ളവർ, ഒരു കാരണവശാലും ഈ ചിത്രം ഒഴിവാക്കാൻ പാടുള്ളതല്ല.


    »MY RATING: 3.75/★★★★★


    click here:https://goo.gl/O2l2NM *ജോമോൻ തിരുഃ*


    ➟വാൽക്കഷണം:
    ■വാണിജ്യ ലക്ഷ്യങ്ങൾ മാത്രം മുൻ നിർത്തിയുള്ള, ഒരേതരം ചിത്രങ്ങൾ സ്വീകരിക്കേണ്ടിവന്നിട്ടുള്ള നടനാണ്* ദിലീപ്*. തന്മൂലം നിരവധി ആക്ഷേപങ്ങൾക്കും അദ്ദേഹം പാത്രമായിത്തീർന്നിട്ടുണ്ട്*. ഇപ്പോൾ അതിനെയെല്ലാം മറികടന്ന്, ജനപ്രിയനായകൻ, ഒരു നല്ല ചിത്രത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. അതിനാൽ ഈ ചിത്രം, തിയെറ്ററിൽ പോയി കാണുവാനും, വിജയമാക്കിത്തീർക്കുവാനുമുള്ള പൂർണ്ണ ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമുണ്ട്*. അല്ലാത്തപക്ഷം, 'ദിലീപ്* ചിത്രങ്ങ'ളെ ആക്ഷേപിക്കുവാനോ വിമർശിക്കുവാനോ ഉള്ള യാതൊരു യോഗ്യതയും നമുക്കില്ല.

    read also at ➟ https://jomonthiru.wordpress.com
    https://m.facebook.com/jomonthiru http://www.dailyhunt.in/
     
  3. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    പിന്നെയും എന്ന ചിത്രം കണ്ടു...റിവ്യൂ ആയി ഒന്നും പറയുന്നില്ല..പടം കണ്ടു കൊണ്ടിരുന്നപ്പോൾ അനുഭവിച്ച ചില കാര്യങ്ങൾ മാത്രം പറയാം..ആദ്യമായിട്ടാ ഒരു പടത്തിന്റെ ടൈറ്റിൽ ക്രെടിട്സ് കാണിച്ചു തുടങ്ങിയപ്പോഴേ ഉറക്കം വരുന്നത്..പിന്നെ പടം തുടങ്ങി..എന്താ ഡയലോഗ്..ഇങ്ങനെ അച്ചടി ഭാഷയിൽ ഒക്കെ സംസാരിക്കുന്ന മനുഷ്യന്മാർ ഉണ്ടോ..എഴുതി വായിക്കുന്ന പോലത്തെ ഫീൽ...സത്യം പറഞ്ഞാൽ സിംഹവാലൻ മേനോൻ എന്ന സിനിമയിൽ മലയാളം മാത്രം പറയാൻ കഷ്ട്ടപ്പെടുന്ന ജഗദീഷിന്റെ കഥാപാത്രത്തെ ആണ് ഓർമ വന്നത്..ദിലീപേട്ടനെയും നെടുമുടി വേണു ചേട്ടനെയും ഒക്കെ പോലെ ഇത്ര സ്വാഭാവികമായി ഡയലോഗ് പറയാൻ അറിയാവുന്ന നടന്മാരെ കൊണ്ട് പോലും ഇങ്ങനെ ഒരു കൊലച്ചതി ചെയ്യിച്ചല്ലോ സംവിധായകൻ..ആദ്യ പകുതി തീർന്നു കിട്ടിയപ്പോ ഭയങ്കര ആശ്വാസം ആയി..രണ്ടാം പകുതി തുടങ്ങി..ഒച്ചയും ഇല്ല അനക്കവും ഇല്ല..മൊത്തം ഇരുട്ട് തന്നെ..അതിനിടക്ക് എന്തോ ശബ്ദം കേൾക്കാം..ഞാൻ ആദ്യം വിചാരിച്ചു കാവ്യാ മാധവൻ അടുക്കളയിൽ തേങ്ങാ ചിരണ്ടുന്നതിന്റെ ശബ്ദം ഡി ടി എസ് ഇട്ടു നൈസ് ആയിട്ട് കേൾപ്പിക്കുവായിരിക്കും എന്ന്..പിന്നെയാണ് മനസ്സിലായത്..രണ്ടു സീറ്റ് അപ്പുറം ഇരുന്ന ഒരു സിനിമ പ്രേമി കൂർക്കം വലിക്കുന്നതാണ് എന്ന്..അടിപൊളി..ദിലീപേട്ടനെ സിനിമയിൽ പിന്നെ കണ്ടിട്ടേ ഇല്ല..പകരം പ്ലാസ്റ്റിക് സർജറി ചെയ്തത് ആണെന്ന് പറഞ്ഞു വേറെ ഒരാൾ വന്നു..ഇവിടെയും സംഭാഷണങ്ങൾ അടിമുടി കൃത്രിമത്വം നിറഞ്ഞതായിരുന്നു..പണ്ടത്തെ രാജാപ്പാർട് നാടകങ്ങൾ ഇങ്ങനെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്..ഇത് അതിനെ വെല്ലും..എന്റെ പുരുഷൻ ചേട്ടൻ വിലപിക്കാതിരിക്കു...ഞാൻ യാത്ര ചോദിക്കുകയാണ് തങ്കം..എന്റെ പൊന്നിൻ കുടമേ ...നിനക്ക് ആയിരം ഉമ്മകൾ....ദയവു ചെയ്തു ഇവിടെ നിന്ന് പോകു ചേട്ടാ ..ചേട്ടന് എല്ലാ മംഗളങ്ങളും നേരുന്നു..ഇതൊക്കെ വെറും സാമ്പിൾ മാത്രം..ഇതിലും ഭീകരമായ ഐറ്റംസ് ആണ് പടം മുഴുവൻ..

    പടം കഴിഞ്ഞപ്പോ തിയേറ്റർ മൊത്തം കൂട്ടച്ചിരി...പ്രിയദർശനോ റാഫി മേക്കർട്ടിനോ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിനോ പോലും ഇത്രയധികം പ്രേക്ഷനെ ചിരിപ്പിക്കാൻ പറ്റുമോ എന്നറിയില്ല..മരിക്കാതെ രക്ഷപെട്ടതിന്റെ സന്തോഷം ആണോ എന്നറിയില്ല..അതിനിടയിൽ ഒരാൾ പറയുന്നത് കേട്ട്...അടൂർ ഗോപാലകൃഷ്ണന് പ്രാന്തായി എന്ന്....ഇതിലും മികച്ച ഓടിയൻസ് റിവ്യൂ സ്വപ്നങ്ങളിൽ മാത്രം...

    ഇങ്ങനെ പടം എടുക്കുന്നതിലും ഭേദം എടുക്കാതെ ഇരിക്കുന്നതാ ചേട്ടാ...വീട്ടിൽ എല്ലാവര്ക്കും സുഖം തന്നെയല്ലേ..ഞാൻ ഗോപാലകൃഷ്ണൻ ചേട്ടനോട് ഗുഡ് നൈറ്റ് പറഞ്ഞോ...ഇല്ലല്ലേ..എന്നാൽ ഗുഡ് നൈറ്റ്..പിന്നേയും ..ദി ബെസ്റ് മെഡിസിൻ ഫോർ ഇൻസോംനിയ...


    Sent from my C1904 using Tapatalk
     
  5. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
    Pinneyum Movie Review: Adoor Gopalakrishnan Strikes Hard, Once Again!
    Rating: 3.5/5
    Pinneyum, which has Dileep and Kavya Madhavan in the lead roles has hit the theatres today(August 18, 2016). The film marks the comeback of the internationally acclaimed film-maker Adoor Gopalakrishnan, after a gap of 8 years. Pinneyum (U): Book Your Tickets Right Away! The film has been jointly produced by Adoor Gopalakrishnan and Baby Mathew Somatheeram. Pinneyum, which is said to be a love story with a difference, has been scripted by the director himself.
    Synopsis The story of Pinneyum revolves around two main characters, Purushothaman and Devi, who are a married couple. Devi is a school teacher whereas Purushothaman is still in search of a job. The financial crunch forces him to go to the Gulf regions, in search of a job and the changes that happen when he comes back, forms the crux of the story. About the Movie The tagline of the film suggests that Pinneyum is not just a love story. Rightly so, the film delves deeply in to the importance of relationships, love, family etc. It also takes a look at how the job crisis and greed for money would affect the life of a common man and in turn their families. Pinneyum also has some important messages to deliver and that too, in the typical Adoor Gopalakrishnan style. Performances Dileep has given a solid performance as Purushothaman Nair. Not even in a single scene has he gone overboard and has delivered a controlled performance. A big round of applause for his dialogue delivery and the body language. Kavya Madhavan makes a strong comeback in the role of Devi and her performance in the film proves that a lot of talent is remaining in her to be tapped. Vijayaraghavan, Nedumudi Venu, Srinda Arhaan and Indrans have given some brilliant performances. A special mention to Indrans, who has now made it a point to impress us all with his performance films. Nandu and KPAC Lalitha are there only very a few scenes, but still they have made an impact. Script & Direction The name Adoor Gopalakrishnan itself is the biggest plus point of the film. We all know the brilliance of the director. This is his 12th film and he proves that he has the same fire and creative spark in him to give some brilliant and intense works. The writer in him has sparkled and has delivered a storyline that is different. In fact, the director this time has opted for a simple narration with a slight touch of commercial elements.There are some trademark Adoor Gopalakrishnan scenes, which have symbolic elements associated with them. At the same time, the dialogues could have been less dramatic. The slow pace might test the patience of the viewers of commercial cinema, but that is Adoor Gopalakrishnan's approach towards cinema. Cinematography & Editing The mastery of M J Radhakrishnan has come to play in full effect. He has set some realistic frames for the film. Editing by B Ajith Kumar is top-notch and the running length of the film is just above 2 hours. Music There are no songs in the film but Bijibal has stamped his presence in the film by providing some soulful BGM. Verdict Pinneyum is a complete Adoor Gopalakrishnan film. The master yet again proves why he is one among the best film-makers of Indian cinema. The film is highly recommended to the lovers of offbeat films.

    Read more at: http://www.filmibeat.com/malayalam/reviews/2016/pinneyum-movie-review-237885.html
     
  6. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
    [​IMG]
     
  7. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
    The Cinema Company
    Before moving on to express my viewpoints, there are two special things connected with Pinneyum, from renowned director Adoor Gopalakrishnan. First and foremost, this is the first chance that I am getting to review a film that has the golden touch of the man who is regarded as one of the finest directors of India. Secondly, this is my first experience watching his film in theatres that too a first day first show. Of course, I had little memories of watching Anantaram his fifth film in cinemas, but that happened way back; twenty nine years down the lane, to be precise.

    Now coming to Pinneyum, which is Adoor's twelfth movie of his illustrious and glittering career, the film gave a beautiful feel dwelling upon the importance of relationships, family life, love, romance and greed for money. A movie sans any noise is a welcome relief these days as Pinneyum is a typical Adoor Gopalakrishnan film with little mix of some commercial elements as well that has a family oriented subject as its backbone.

    I could sense the story partially inspired from a real incident which I cannot reveal. So basically the story has in it focused on Purushothaman Nair, his wife Devi and their six year old daughter. Purushothaman's father-in-law, his brother-in-law and Devi's uncle also has some role to play in this family oriented subject. The protagonist here is jobless inspite of several attempts attending various interview and this situation leads to unhappiness in his marital life. Pinneyum move on based on this situation.

    The treatment and how the plot is narrated is in typical AGK style without much noise and pace. A slow treatment with gradual build up takes some important turn towards the halfway mark. There are nothing in the film that can stake a claim to be a new generation thing as the director has adopted a conventional method and style which he is famous for without any melodrama.

    There are very limited characters in Pinneyum but each one of them has been sketched out well in the screenplay. Even some characters like that of Nandu who just appear in a single scene gets adequate importance in the totality of plot. The one area where I was a little disappointed was on the dialogues side which was a bit dramatic and sounded less natural especially after the post intermission session between Devi and her husband. May be it happened because of the way it was delivered by the actors. Whatever thats a small thing which can be ignored for other good things that the film offers.

    Audience and critics often complain about the choice of films that Dileep makes that has little or no substance in them and is full of mass elements in it. Well here is the answer to it as the actor has chosen a role that has substance in it but ultimately in an AGK film, screenplay is the main hero which the director quite often reiterate. A controlled, matured and balanced act from the actor. Its not a heavy and challenging role but whatever he has done is as per the demands of the character.

    Kavya Madhavan in her own voice played Devi to perfection showing that she has still got in her the ability to perform even after taking a break from films. As a wife and mother, she brought out different emotions to distinguish between two important roles in a women's life after marriage.

    Nedumudy Venu, Indrans and Vijayaraghavan supported with notable performances. KPAC Lalita, Srinda, Sudheer Karamana, Nandu, Ravi Vallathol and some of the familiar faces that we see in AGK's films also find a place in the story.

    Veteran and award winning cinematographer M.J.Radhakrishnan has wielded the camera with apt colour tone and frames suited for the story and background. Edits were fine. Bijipal has taken care of the BGM side with soulful and silent tunes that matches with the story and mood of each scene.

    Pinneyum has the stamp of the director in every scene. But it is watchable for all provided you change and adjust the mindset expecting something that has nothing of the usual elements of a complete commercial entertainer, something which need not be stressed again since one who has closely followed the director's track record would know it very well. I liked the film and Pinneyum was able to create a homely as well as haunting feel after watching it.

    Rating - 3.5 / 5
     
  8. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
  9. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
    പിന്നെയും ഒരു അടൂർ ചിത്രം

    [​IMG]
    പിന്നെയും എന്ന സിനിമയാണ് ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ഒരേ ഒരു മലയാള ചിത്രം. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളായ അടൂർ ഗോപാലകൃഷ്ണൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രശസ്ത നടൻ ദിലീപും നടി കാവ്യാ മാധവനും നായകനും നായികയും ആയി എത്തിയിരിക്കുന്നു. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അടൂർ ഗോപാലകൃഷ്ണനും വ്യവസായിയായ ബേബി മാത്യു സോമതീരവും ചേർന്നാണ്.

    പുരുഷോത്തമൻ, ദേവി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ദിലീപ് പുരുഷോത്തമൻ അവതരിപ്പിച്ചപ്പോൾ ദേവി ആയി എത്തിയത് കാവ്യാ മാധവൻ ആണ്. 6 വയസുള്ള ഒരു കുട്ടി ഉണ്ടായിട്ടു പോലും ഒരു ജോലി അന്വേഷിച്ചു നടക്കുന്ന കഥാപാത്രം ആണ് പുരുഷോത്തമൻ നായർ . അത് കൊണ്ട് വീട്ടിൽ പോലും പുരുഷോത്തമന് വിലയില്ല എന്നതാണ് അവസ്ഥ ..സ്കൂൾ ടീച്ചർ ആയ ഭാര്യ ദേവി ജോലി ചെയ്തു കൊണ്ട് വരുന്ന വരുമാനം ഉപയോഗിച്ചാണ് കുടുംബം മുന്നോട്ടു പോകുന്നത് . അങ്ങനെയിരിക്കെ സുഹൃത്തുക്കൾ വഴി പുരുഷോത്തമന് ഗൾഫിൽ ഒരു ജോലി ശെരിയാകുന്നു. അയാളുടെ ജീവിതത്തിൽ എല്ലാം മാറി മറിയാൻ തുടങ്ങുന്നു അതോടെ. പിന്നീട് പുരുഷോത്തമന്റെയും ദേവിയുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

    വളരെ വൈകാരികമായ ഒരു കഥ തന്റെ പതിവ് ശൈലിയിൽ തന്നെ മികച്ച രീതിയിൽ അവതരിപ്പിച്ചു സംവിധായകൻ. സമയമെടുത്ത് ഓരോ കഥാപാത്രങ്ങളെയും അവരുടെ അവസ്ഥകളെയും നമ്മുക്ക് മുന്നിൽ പരിചയപ്പെടുത്തി തരുന്ന രീതിയിൽ ആയിരുന്നു കഥയുടെ അവതരണം. പണം ഇല്ലാത്തപ്പോഴും പണം വരുമ്പോഴും നമ്മളോടുള്ള ആളുകളുടെ പെരുമാറ്റം, അതിപ്പോ സ്വന്തം ഭാര്യ അയാൾ പോലും ഏതു രീതിയിൽ ആണ് മാറി മാറി വരുന്നത് എന്ന് മനോഹരമായി വരച്ചു കാണിച്ചു സംവിധായകൻ. വളരെ റിയലിസ്റ്റിക് ആയ രീതിയിൽ ജീവിതത്തോട് ചേർന്ന് നിന്ന് കഥ പറഞ്ഞത് ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി. ആദ്യം മുതൽ അവസാനം വരെ ഒരു മികച്ച സംവിധായകന്റെ കയ്യൊപ്പു പതിയുന്ന രീതിയിൽ ചിത്രത്തെ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു അടൂരിന്.

    ദിലീപ് എന്ന നടൻ തന്റെ വേറിട്ട മുഖം ആണ് പ്രക്ഷകന് മുന്നിൽ എത്തിച്ചത് ..ഒരുപാട് രംഗങ്ങൾ ഉണ്ടായിരുന്നില്ല എങ്കിലും വളരെ കയ്യടക്കത്തോടെ സ്വാഭാവികമായി തന്നെ പുരുഷോത്തമനെ ദിലീപ് അവതരിപ്പിച്ചു . മിന്നുന്ന പ്രകടനം ആയിരുന്നു ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാവ്യാ മാധവൻ നടത്തിയത്..ദിലീപുമൊത്തുള്ള രസതന്ത്രം വീണ്ടും ഗുണം ചെയ്തു കാവ്യക്ക് എന്ന് പറയാം. ദേവിയുടെ വിഷമങ്ങളും മാനസികാവസ്ഥയും എല്ലാം ഭംഗിയായി തന്നെ കാവ്യാ അവതരിപ്പിച്ചു. ഇന്ദ്രൻസ്, നെടുമുടി വേണു ബേബി അക്ഷര കിഷോർ, ശ്രിന്ദ, കെ പി എ സി ലളിത , വിജയ രാഘവൻ, സുധീർ കരമന ,സതി പ്രേംജി, സുബോധ് ഭാവി, മീര നല്ലൂർ എന്നിവരേയും മികച്ച പ്രകടനം തന്നെയാണ് നൽകിയത്..കുട്ടൻ ചേട്ടൻ ആയുള്ള ഇന്ദ്രൻസിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. അത്ര ഗംഭീരമായിരുന്നു ഈ നടന്റെ വേഷ പകർച്ച.

    എം ജെ രാധാകൃഷ്ണന്റെ ദൃശ്യങ്ങൾ മികച്ചു നിന്നപ്പോൾ ബിജിപാൽ ഒരുക്കിയ പശ്ചാത്തല സംഗീതം വൈകാരിക രംഗങ്ങളിൽ വളരെയധികം മികച്ചു നിന്നു..ബി അജിത് കുമാറിന്റെ എഡിറ്റിംഗും നിലവാരം പുലർത്തി എന്ന് തന്നെ പറയാം.

    പിന്നെയും എന്ന ചിത്രം ഒരു വിനോദ ചിത്രമല്ല. കാമ്പുള്ള സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ് ഈ കൊച്ചു ചലച്ചിത്രം. നിങ്ങൾ നല്ല സിനിമകളെ സ്നേഹിക്കുന്നവർ ആണെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് തീർച്ചയായും ഇഷ്ടപെടും എന്നുറപ്പാണ്
     
  10. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara

Share This Page