1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌╚★ **കോടതി സമക്ഷം ബാലൻ വക്കീൽ **★╝ ▌► Dileep★Mamtha★B.Unnikrishnan★ Superhit

Discussion in 'MTownHub' started by Anupam sankar, Jul 2, 2018.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Edappally vanitha 10pm soldout
     
    Kunjaadu likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Sure alle

    Dileep padam cheriya center aalu kayarum ath ithin und
     
    Kunjaadu likes this.
  4. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  5. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  6. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  7. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  8. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    കോടതി സമക്ഷം ബാലൻ വക്കീൽ

    'ജനപ്രിയനായകൻ' എന്ന വിളിപ്പേരിന്‌ എന്തുകൊണ്ടും ദിലീപ്‌ തന്നെയാണ്‌ അർഹനായിരിക്കുന്നത്‌ എന്നതിൽ സംശയമില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി, കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുന്ന കഥാപാത്രങ്ങളിലൂടെ, ആ സ്ഥാനം ദിലീപ്‌ നേടിയെടുക്കുകയായിരുന്നു എന്ന് പറയുവാനാകും. സിനിമയെ 'സിനിമയായി മാത്രം' കാണുവാൻ കഴിയുന്ന ബഹുഭൂരിപക്ഷം പ്രേക്ഷകർക്കും ദിലീപ്‌ എന്ന നടനോടുള്ള ഇഷ്ടത്തിൽ ഒരുമാറ്റവും ഇല്ലെന്നുതന്നെ പറയാം. ആദ്യദിവസം തന്നെ തിയേറ്ററിലേയ്ക്കെത്തിയ വൻ ജനാവലി അതിന്റെ തെളിവായിരുന്നു.

    ഏറെ പ്രതീക്ഷകളോടുകൂടി പുറത്തിറങ്ങുന്ന 'ജനപ്രിയനായകൻ' ചിത്രമാണ്‌ 'കോടതി സമക്ഷം ബാലൻ വക്കീൽ.' ചിത്രത്തിന്റെ പേരിൽ തുടങ്ങുന്ന കൗതുകം, ഹാസ്യപ്രധാനമായ ട്രൈലറും ആദ്യഗാനവും നിലനിറുത്തുകതന്നെ ചെയ്തിട്ടുണ്ട്‌. കഴിഞ്ഞ കുറച്ചുനാളുകളായി ദിലീപ്‌ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലേയ്ക്ക്‌ ഒന്നു കണ്ണോടിക്കുകയാണെങ്കിൽ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തുപ്പെടുത്തിയ രാമലീലയും നിരൂപകപ്രശംസകൾ ഏറ്റുവാങ്ങിയ കമ്മാര സംഭവവും നൽകിയ പ്രതീക്ഷകൾ തന്നെ നമുക്ക്‌ ഈ ചിത്രവും നൽകുന്നുണ്ട്‌. ബി. ഉണ്ണികൃഷ്ണൻ, ദിലീപ്‌ എന്നിവർ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. മാടമ്പിയും ഗ്രാൻഡ്‌ മാസ്റ്ററും സൃഷ്ടിക്കപ്പെട്ട കൈകളിൽ നിന്നും എത്തുന്ന ആദ്യ കോമഡിച്ചിത്രം എത്തരത്തിലുള്ളതായിരിക്കുമെന്നും ആകാംക്ഷ ജനിച്ചിരുന്നു. ശ്രദ്ധേയമായ ചിത്രങ്ങളുടെ നിർമ്മാണ കമ്പനിയായ Viacom 18 നിർമ്മിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ്‌ 'കോടതിസമക്ഷം ബാലൻ വക്കീൽ.'

    കോടതിമുറിയിലെ സംഭാഷണങ്ങളിൽ നിന്നുമാരംഭിക്കുന്ന, 155 മിനിറ്റുകൾ ദൈർഘ്യമുള്ള ചിത്രം, കോമഡിയുടെ പശ്ചാത്തലത്തിലാണ്‌ പറഞ്ഞുതുടങ്ങുന്നത്‌. ബാലകൃഷ്ണൻ വിക്കനായ ഒരു വക്കീലാണ്‌. ചുറ്റുമുള്ളവർ അദ്ദേഹത്തിന്റെ വിക്കിനെ പരിഹസിക്കാറുണ്ട്‌. ബാലൻ വക്കീലിനെ തേടി പരാതിയുമായി ഒരു യുവതി കടന്നുവരികയും സഹായമഭ്യർത്ഥിക്കുകയും ചെയ്യുന്നു. മനസില്ലാമനസോടെ അദ്ദേഹം അവരെ പരിഗണിക്കുന്നു.

    ആദ്യപകുതി ഹാസ്യസംഭാഷണങ്ങളുടെ അകമ്പടിയോടുകൂടി ഏറെ രസകരമായി കടന്നുപോയപ്പോൾ രണ്ടാം പകുതി ത്രില്ലർ മൂഡിലാണ്‌ നീങ്ങുന്നത്‌. ബി. ഉണ്ണികൃഷ്ണന്റെ മുൻ ചിത്രങ്ങളിൽ എന്നതുപോലെ ബ്രില്യന്റ്‌ ആയ തിരക്കഥ തന്നെയാണ്‌ ഈ ചിത്രത്തിന്റെയും പ്രധാന സവിശേഷത. അർഹമായ വിശദീകരണങ്ങൾ ഉൾപ്പെട്ട, തൃപ്തികരമായ ഉപസംഹാരവും ചിത്രത്തിനുണ്ട്‌. പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട്‌ ചിത്രം അവസാനിപ്പിക്കുവാൻ സംവിധായകനു സാധിച്ചിട്ടുണ്ട്‌.

    ഒരു ദിലീപ്‌ ചിത്രത്തിൽ പലപ്പോഴും ഹാസ്യം അവതരിപ്പിക്കുന്നതിൽ സ്കോർ ചെയ്യുന്നത്‌ ദിലീപ്‌ തന്നെ ആയിരിക്കുമ്പോൾ ഇത്തവണ സഹ അഭിനേതാക്കൾക്കാണ്‌ പ്രേക്ഷകരെ ചിരിപ്പിക്കുവാനുള്ള ജോലി. മകനെ ലാളിക്കുന്ന മാതാവ്‌, ഉത്തരവാദിത്തബോധമുള്ള പിതാവ്‌ എന്നീ സ്ഥിരം രീതികളിൽ നിന്നും, ബാലകൃഷ്ണന്റെ കുടുംബാന്തരീക്ഷം തികച്ചും വിഭിന്നമാണ്‌. കേവലം ചിരിപ്പിക്കുക എന്നതിലുപരി, നമ്മിൽ പലരുടേയും കുടുംബാവസ്ഥകൾ തന്നെയാണ്‌ ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്‌. സിദ്ധിഖ്‌, ബിന്ദു പണിക്കർ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്‌. ഇരുവരുടേയും കൗണ്ടറുകൾ തിയെറ്ററുകളിൽ വലിയ ചിരിയുണർത്തി. അൻസാർ അലി എന്ന കഥാപാത്രമായി അജു വർഗ്ഗീസ്‌ ചിരിപ്പിക്കുന്നുണ്ട്‌. സമീപകാലത്ത്‌ ഇത്രത്തോളം ആക്ടീവായി അജു വർഗ്ഗീസിനെ കണ്ടിട്ടേയില്ല.

    നായകന്റെ സംഭാഷണവൈകല്യത്തെ സ്വന്തപിതാവുൾപ്പെടെ ഏവരും കളിയാക്കുന്നുണ്ട്‌. എന്നാൽ അതിനെ അമിതമായി, അനവസരത്തിൽ ആവർത്തിച്ച്‌ കാണിച്ച്‌ വെറുപ്പിക്കുവാൻ സംവിധായകൻ താത്പര്യം കാണിച്ചില്ല എന്നത്‌ ഗുണകരമാണ്‌. നായകന്റെ ക്ലേശങ്ങൾ പെരുപ്പിച്ച്‌ കാണിച്ച്‌ സഹതാപം സൃഷ്ടിക്കാതെതന്നെ, പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലേയ്ക്ക്‌ ചിത്രം പ്രേക്ഷകരെ ആനയിച്ചു.

    വിക്ക്‌ ഒരു അയോഗ്യത അല്ലെന്ന് ചിത്രം പറയുന്നുണ്ടെങ്കിലും, സംഭാഷണവൈകല്യമുള്ള ഒരു വക്കീലിനെ, പൊലീസ്‌ സ്റ്റേഷനിൽ വച്ച്‌ നിയമപാലകർ കൈകാര്യം ചെയ്യുന്ന വിധങ്ങൾ അനുചിതമായിത്തോന്നി. അഭിഭാഷകരുടെയിടയിലെ മത്സരങ്ങളും പകയും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളുമെല്ലാം ചിത്രത്തിൽ പ്രതിപാദ്യമാവുന്നുണ്ട്‌.

    നായകന്റെ മുൻകാല ജീവിതത്തിലേയ്ക്കുള്ള പ്രയാണവും അപൂർണ്ണങ്ങളായ വിശദീകരണങ്ങളും സംബന്ധിച്ച്‌ ചില ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടേക്കാം. രണ്ട്‌ കാലഘട്ടങ്ങളിലെ നായകന്റെ സ്വഭാവ, പെരുമാറ്റ വ്യത്യാസങ്ങൾക്ക്‌ അർഹമായ ന്യായീകരണങ്ങൾ ലഭിച്ചിരുന്നില്ലെന്ന് പറയേണ്ടിവരും. എങ്കിൽത്തന്നെയും ഹാസ്യപ്രധാനമായ ഒരു ചിത്രത്തെ സംബന്ധിച്ചിടത്തോളം, സംവിധായകൻ പ്രേക്ഷകനോട്‌ പരമാവധി നീതിപുലർത്തുന്നുണ്ട്‌. ചിത്രത്തിന്റെ സംഗീതവിഭാഗം രാഹുൽ രാജ്‌, ഗോപി സുന്ദർ എന്നിവർ കൈകാര്യം ചെയ്തു. ചിത്രത്തിനു ചേരും വിധത്തിൽ സംഗീതമൊരുക്കുവാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്‌. അഖിൽ ജോർജ്ജ്‌ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

    ഒരുനിമിഷം പോലും ബോറടിപ്പിക്കാത്ത വിധത്തിലുള്ള ആഖ്യാനശൈലി തന്നെയാണ്‌ ചിത്രത്തിന്റെ പ്രധാന നേട്ടം. കുടുംബ പ്രേക്ഷകരെ ചിത്രം തിയേറ്ററുകളിലേയ്ക്ക്‌ ആകർഷിക്കുമെന്നതിൽ സംശയമില്ല. അമിതപ്രതീക്ഷകൾ മാറ്റിനിറുത്തിക്കൊണ്ട്‌, ധൈര്യപൂർവ്വം ബാലൻ വക്കീലിനെ കാണാൻ ടിക്കറ്റെടുക്കാവുന്നതാണ്‌.

    ★★★☆☆

    #jomonthiru

    Sent from my INE-LX1 using Forum Reelz mobile app
     
  9. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  10. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode

Share This Page