ആമി കണ്ടു .ഒരു നല്ല സിനിമാനുഭവം .രാധ-കൃഷ്ണ സങ്കല്പത്തിന്റെ പൊരുളിലേക്കു ആഴ്ന്നിറങ്ങുന്ന പ്രമേയം . ഭദ്രമായ രൂപം മാത്രം പോരാ രൂപവുംഭാവവും എങ്ങനെ സമന്വയിപ്പിക്കണമെന്നത് കമൽ കാണിച്ചു തരുന്നുണ്ട് ആമിയിൽ .മഞ്ജു വാര്യരെ സിനിമയിൽ എങ്ങും കാണാൻ കഴിഞ്ഞില്ല ,ആമിയെയും, കമലയെയും, കമല ദാസിനെയും കമല സുരയ്യയെയും സിനിമയിൽ ഉടനീളം കാണാം .നിങ്ങളും കാണുക .മാധവിക്കുട്ടിയെ വായിച്ചിട്ടുള്ളവർക്കും കമല യെ ആരാധിക്കുന്നവർക്കും ,നല്ല സിനിമയെ സ്നേഹിക്കുന്നവർക്കും ഇഷ്ടപ്പെടും.അത്രയ്ക്ക് കൈ ഒതുക്കത്തോടെയാണ് ഈ സിനിമ രചിച്ചിരിക്കുന്നത് .സിനിമ കാണുന്ന സ്ത്രീകളിൽ പലർക്കും തങ്ങളെ ആമിയിൽ കാണാൻ കഴിയും . (അഭിപ്രായം അപൂർണം ,എഴുതാം ) Copied from Meera Sahib's FB post