1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
    THAMPURAN likes this.
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
    THAMPURAN likes this.
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    7.5 kodi MGku BUnni edutha padam breakeven aakan 25 kodi venamenno ?:roll:
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    FB_IMG_15095480573532471.jpg FB_IMG_15095480472432542.jpg
    Kottakkal leena 7 pm
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    FB_IMG_15095481686630249.jpg Mapranam
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    CKRVIEWS

    Cinema is a matter of what's in the frame and what's out..

    വില്ലന്‍

    ഒരു കഥൈ സൊല്ലട്ടാ സാര്‍ ?

    വര്‍ഷം 2001. ഒരു മറവത്തൂര്‍ കനവ്‌, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ ലാല്‍ ജോസ് എന്ന യുവസംവിധായകന്‍ പഴയ സൂപ്പര്‍സ്റ്റാര്‍ ആയ സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത രണ്ടാംഭാവം പുറത്തിറങ്ങുകയാണ്.


    പോസ്റ്ററില്‍ തോക്കും പിടിച്ചുകൊണ്ട് ബ്രഹ്മാണ്ഡഭാവവുമായി നില്‍ക്കുന്ന സുരേഷ് ഗോപിയെ കണ്ട് അദ്ധേഹത്തിന്‍റെ ടിപ്പിക്കല്‍ ഫയര്‍ ബ്രാന്‍ഡഡ് ഫോളോവേഴ്സ് തീയറ്ററിലേക്ക് കയറി.
    എന്നാല്‍ സ്ക്രീനില്‍ അവര്‍ കണ്ടത് നയനഗോളങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന, കര്‍ണപുടങ്ങളെ കിടിലംകൊള്ളിക്കുന്ന ആക്ഷന്‍ സിനിമയായിരുന്നില്ല.
    ഫലമോ, സിനിമ ദയനീയമായ പരാജയം ഏറ്റുവാങ്ങി.
    സുരേഷ്ഗോപി എന്ന നടന്‍റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നുണ്ടായിരുന്ന, ലാല്‍ ജോസ് എന്ന സംവിധായകന്‍റെ മികച്ച ഫാമിലി ഡ്രാമകളില്‍ ഒന്നായിരുന്ന രണ്ടാംഭാവം പരാജയപ്പെട്ടതിന്‍റെ കാരണം പില്‍കാലത്ത് ഒരു അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞിരുന്നു.
    അതിനു കാരണം സിനിമയുടെ നിലവാരത്തകര്‍ച്ച ആയിരുന്നില്ല, പ്രമോഷനില്‍ സംഭവിച്ച ഭീകരമായ പിഴവായിരുന്നു !
    ഒരു സിനിമ എന്താണ്, അല്ലെങ്കില്‍ ഒരു സിനിമ ഏത് വിഭാഗത്തില്‍ പെടുന്നതാണ് എന്നതിനെ പറ്റിയുള്ള വ്യക്തമായ ധാരണ പ്രേക്ഷകന് കൊടുക്കാന്‍ കഴിയാതെവന്നാല്‍ അത് സിനിമയുടെ ഭാവിയെ തന്നെ ബാധിച്ചേക്കാം എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നുതന്നെയാണ് മുകളില്‍ സൂചിപ്പിച്ച സംഭവം.

    വര്‍ഷങ്ങള്‍ക്കിപ്പുറം വില്ലനില്‍ എത്തിനില്‍ക്കുമ്പോഴും അവസ്ഥ മറിച്ചല്ല എന്ന് മാത്രമല്ല, കൂടുതല്‍ ദയനീയവുമാണ് !

    ഒരു സമ്പൂര്‍ണ ഇന്‍വെസ്റ്റിഗേഷന്‍/സസ്പ്പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ എന്ന ലേബലിനൊപ്പം ഒരു കടുത്ത ആരാധകനായ ഉണ്ണികൃഷ്ണന്‍റെ തള്ളുകളാലും സിനിമക്ക് വേണ്ടി ടെക്നോളജി ഉപയോഗിക്കാതെ ടെക്നോളജിക്ക് വേണ്ടി സിനിമയെ ഉപയോഗിക്കുന്ന രീതിയിലുള്ള പ്രാകൃതമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാലും മോഹന്‍ലാല്‍ എന്ന നടനെ മറ്റൊരു ബാലയ്യ/രജനികാന്ത് ലെവലിലേക്ക് പ്രതിഷ്ഠിക്കാനായി കളക്ഷന്‍ റെക്കോര്‍ഡ് വിഴുപ്പുമായി അലമുറയിട്ട് നിലവിളിക്കുന്ന നാലാംകിട ആരാധക ഗുണ്ടകളുടെയും കുത്സിതപ്രവൃത്തികളാലും വെറുക്കപ്പെടാന്‍ ഇടയുള്ള ഒരു നല്ല സിനിമ, അതാണ്‌ വില്ലന്‍ !

    "SEED" എന്നാല്‍ സംസ്കൃതത്തില്‍ ബീജമാണെന്നും "SEED ON FIRE" എന്നാല്‍ മുജീബിനെ പോലീസ് പൊക്കി എന്നാണ് അര്‍ത്ഥമെന്നും ഉദ്ബോധനം ചെയ്ത I.G, MEERASPA എന്നാല്‍ മീരയുടെ അച്ഛന്‍ ആണെന്ന അറിവ് പകര്‍ന്ന ത്രില്ലര്‍, അന്താരാഷ്‌ട്ര ബിസിനസ്സ് മാഗ്നറ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിക്ക് സൂസന്‍ എന്ന് പേരിടണം എന്ന് പഠിപ്പിച്ച I LOVE ME, "കടവുള്‍ മാതിരി പൊളന്ത് വന്തിറിക്കയെ നീ സിങ്കമാ നരസിങ്കമാ" എന്ന് വില്ലനെക്കൊണ്ട് തന്‍റെ ആരാധനാമൂര്‍ത്തിയായ നായകന്‍റെ മുഖത്തുനോക്കി ചോദിപ്പിച്ച മിസ്റ്റര്‍ ഫ്രോഡ് പോലെയുള്ള കള്‍ട്ട് ക്ലാസിക്കുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഉണ്ണിക്കൃഷ്ണന്‍ എന്ന സംവിധായകന് പറ്റിയ ഒരു കയ്യബദ്ധം തന്നെയായിരുന്നു ഗ്രാന്‍ഡ്‌മാസ്റ്റര്‍ എന്ന കൈയൊതുക്കമുള്ള ത്രില്ലര്‍ !
    അഗതാ ക്രിസ്റ്റിയുടെ A.B.C.Murdersല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട, ലക്ഷണമൊത്ത ഒരു cat & mouse ഗെയിം അനുഭവം സമ്മാനിച്ച ഗ്രാന്‍ഡ്‌മാസ്റ്റര്‍ B.ഉണ്ണിക്കൃഷ്ണന്‍ എന്ന സംവിധായകന്‍റെ ക്രാഫ്റ്റ് വിളിച്ചോതിയ സിനിമയായിരുന്നു.
    സര്‍വത്ര മേഖലയിലും ദുരന്തങ്ങള്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രണ്ടു സൃഷ്ടികളുമായി പിന്നീട് പ്രേക്ഷകനെ പരീക്ഷിച്ച അതേ സംവിധായകന്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം തന്നിലെ മികച്ച എഴുത്തുകാരനേയും സംവിധായകനെയും വീണ്ടെടുക്കുന്നുണ്ട് വില്ലനിലൂടെ.

    നഗരത്തില്‍ നടക്കുന്ന മൂന്നു കൊലപാതകങ്ങള്‍, കൊല്ലപ്പെടുന്ന രണ്ടുപേരുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത മൂന്നാമത്തെ വ്യക്തിയുടെ ദുരൂഹമായ സാന്നിധ്യം വിരല്‍ചൂണ്ടിയത് അടുത്ത കൊലപാതകത്തിലേക്ക് ആയിരുന്നു.
    വ്യക്തിജീവിതത്തില്‍ നേരിട്ട ദുരന്തത്തെ തുടര്‍ന്ന് ഏഴു മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം തന്‍റെ കരിയറിലെ അവസാന ദിവസത്തില്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന സമര്‍ത്ഥനായ കുറ്റാന്വേഷകന് നേരിടേണ്ടിവന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു.
    അന്വേഷണപുരോഗതിയിലൂടെ അയാളുടെ വ്യക്തിജീവിതത്തിലേക്കും കേസിന്‍റെ സങ്കീര്‍ണതയിലേക്കും നീങ്ങുന്ന തുടര്‍കഥാഗതി.
    പുറംകാഴ്ചകളില്‍ ഫിഞ്ചറിന്‍റെ സെവന്‍ മുതല്‍ ജീത്തുജോസഫിന്‍റെ മെമ്മറീസ് വരെയും Jung Geun-sub ന്‍റെ Montage മുതല്‍ ഉണ്ണിക്കൃഷ്ണന്‍റെ തന്നെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ വരെയും നീണ്ടുകിടക്കുന്ന ക്രൈം ത്രില്ലറുകളുടെ ഭാവഭേദങ്ങളും ക്ലീഷേ സ്വഭാവഘടനയും പ്രകടിപ്പിക്കുന്ന വില്ലന്‍ പക്ഷെ അതിന്‍റെ ആത്മാവ് പ്രകടമാക്കുന്നത് പ്രതികാരത്തിന്‍റെ നീതീകരണത്തിലൂടെയോ തീവ്രതയിലൂടെയോ അല്ല, പ്രതികാരം എന്ന വാക്കിന്‍റെ നിരര്‍ത്ഥകതയിലൂടെയാണ് !
    കൊലപാതകത്തെ കൊലപാതകം കൊണ്ടും പീഡനത്തെ ലിംഗച്ഛേദനം കൊണ്ടും നേരിടുന്ന ടിപ്പിക്കല്‍ പാരലല്‍ നീതിനിര്‍വഹണത്തിന്‍റെ ദിശാബോധത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയമാണ് വില്ലനെ വേറിട്ടുനിര്‍ത്തുന്ന ഘടകം.
    സീറ്റിന്‍റെ അറ്റത്തു നിര്‍ത്തി പ്രേക്ഷകന്‍റെ തലച്ചോറിനെ തീയിലിട്ടു പുകക്കുന്ന സസ്പ്പെന്‍സ് ത്രില്ലറോ മസ്തിഷ്കത്തിന്‍റെ ഉന്നതികളില്‍ കൂടുകൂട്ടിയ കിളികളെ പറത്തിവിടാന്‍ ഉപകരിക്കുന്ന സൈക്കോ ത്രില്ലറോ ആയിട്ടല്ല സംവിധായകന്‍ വില്ലനെ നിര്‍മിക്കാന്‍ ശ്രമിച്ചിരിക്കുന്നത് എന്നത് അഭിനന്ദനാര്‍ഹം.


    കൊലപാതകം എന്ന വാക്കിന്‍റെ അസ്വാഭാവികതയില്‍ വിശ്വസിക്കുന്ന മാത്യൂ മാഞ്ഞൂരാന്‍ എന്ന പ്രൊട്ടഗോണിസ്റ്റിന്‍റെയും കൊണ്ടുനടക്കുന്നവനെ കാര്‍ന്നുതിന്നുന്ന പ്രതികാരരോഗത്തിന് അടിമയായ ശക്തിവേല്‍ എന്ന ആന്‍റഗോണിസ്റ്റിന്‍റെയും കുറ്റകൃത്യങ്ങളോടുള്ള കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുന്ന വൈരുദ്ധ്യതയില്‍ ലക്ഷണമൊത്ത ഒരു ഇമോഷണല്‍ ഡ്രാമയുടെ ഭാവഭേദങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട് വില്ലന്‍.
    സ്നേഹം എന്ന വാക്കിന്‍റെ അവസാനത്തെ അര്‍ഥം മരണമാണ് എന്ന് വിശ്വസിക്കുന്നവന്‍ സ്നേഹപൂര്‍ത്തീകരണത്തിനായി ചെയ്യുന്ന കൊലപാതകവും ഇരുട്ടിനെ ഇരുട്ട് കൊണ്ട് അകറ്റാം എന്ന് വിശ്വസിക്കുന്നവന്‍ വെറുപ്പ്‌ കൊണ്ട് ചെയ്യുന്ന കൊലപാതകവും ഒന്നല്ല എന്ന് സിനിമ വ്യക്തമായി പറയാന്‍ ശ്രമിക്കുന്നു.

    ഓര്‍മകളില്‍ ജീവിക്കുന്ന, സിഗ്മണ്ട് ഫ്രോയിഡിനെയും ഷേക്സ്പിയറിനെയും സ്നേഹിക്കുന്ന, തന്‍റെ നഷ്ടത്തെ മറ്റൊരാളില്‍ നഷ്ടബോധം സൃഷ്ടിച്ചുകൊണ്ട് നികത്താന്‍ സാധിക്കില്ല എന്ന ബോധമുള്ള, ജീവിതം എന്ന ഡാര്‍ക്ക്‌ കോമഡിയെ ജീവിച്ചുതന്നെ തീര്‍ക്കണം എന്ന് വിശ്വസിക്കുന്ന, കറുപ്പിന്‍റെയോ വെള്ളയുടെയോ മാത്രം ഭാഗത്തുനിന്ന് ചിന്തിക്കാന്‍ ശ്രമിക്കാത്ത വേറിട്ട നായകകഥാപാത്രസൃഷ്ടിയും മതത്തെ ഉപയോഗിക്കുന്ന പുരോഹിതന്മാരുടെയും ശക്തിയെ ഉപയോഗിക്കുന്ന ഏകാധിപതിമാരുടെയും മൂലധനം ഭയമാണ് എന്ന തിരിച്ചറിവുള്ള വില്ലനും തമ്മില്‍ കഥാന്ത്യത്തില്‍ നടക്കുന്ന ശീതയുദ്ധമാണ് സിനിമയുടെ ഹൈലൈറ്റ് എന്ന് പറയാം.

    നിസ്സഹായതയുടെ അനന്തതയെ തന്‍റെ ജീവിതത്തില്‍ നേരിട്ട, അസ്വസ്ഥതയോടുകൂടി കുറ്റകൃത്യങ്ങളെ നോക്കിക്കാണുന്ന നായകന്‍റെ മാനസികാവസ്ഥ ഷെരിഫ് ടോമി ലീ ജോണ്‍സുമായും മറ്റുള്ളവനിലെ കുറ്റകൃത്യവാസനയെ തന്‍റെ തിയറിയുമായി തുലനം ചെയ്ത് തന്‍റെ പിന്‍ഗാമിയെ അവനിലൂടെ വിഭാവനം ചെയ്യുന്ന വില്ലന്‍റെ ചെയ്തികള്‍ രമണ്‍രാഘവുമായും പ്രതികാരത്താല്‍ അന്ധത ബാധിച്ചു എതിരാളിയുമായി തനിക്കുള്ള വ്യത്യാസത്തിന്‍റെ അതിര്‍വരമ്പുകള്‍ ലംഘിച്ച് അവനെക്കാള്‍ ക്രൂരനാവുന്ന അവസ്ഥ I saw the devilലെയും ബദലാപൂരിലെയുമൊക്കെ നായകന്മാരുമായൊക്കെ താദാത്മ്യം പുലര്‍ത്താന്‍ പര്യാപ്തമാണ്.

    നായകന് നല്‍കുന്ന സിമ്പിള്‍ ഇന്‍ട്രോഡക്ഷന്‍ മുതല്‍ സൂക്ഷ്മമായ ചെയ്തികളിലൂടെ പ്രകടമാവുന്ന ദുരൂഹതയും കഥാപാത്രനിര്‍മിതിയില്‍ പുലര്‍ത്തുന്ന ലാളിത്യവുമൊക്കെ ഒരു എഴുത്തുകാരന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഉണ്ണിക്കൃഷ്ണന്‍റെ മികവ് എടുത്തുകാണിക്കുന്നതാണ്.
    ഗ്രാന്‍ഡ്‌മാസ്റ്ററില്‍ കണ്ട കയ്യൊതുക്കം ആകെമൊത്തത്തില്‍ പ്രകടമാണെങ്കിലും ആ vintage ഉണ്ണിക്കൃഷ്ണന്‍റെ നിഴലാട്ടങ്ങള്‍ സിനിമയില്‍ അവിടെയുമിവിടെയുമായി ചെറിയ രീതിയില്‍ തെളിഞ്ഞുകാണാന്‍ സാധിക്കും.
    "തനിക്കു പകരം മറ്റൊരാള്‍ ഇല്ല" എന്ന് സിദ്ധിക്കിന്‍റെ കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്നത് പോലെയുള്ള പൊടിക്കൈകളും നായകന്‍റെ ഫ്ലാഷ്ബാക്കില്‍ തിരുകിക്കയറ്റിയ സംഘട്ടന രംഗവും പൊളിഞ്ഞുവീഴാറായ ഫാക്ടറിയില്‍ കളര്‍ഫുള്‍ സിംഹാസനത്തില്‍ ഇരിക്കുന്ന ഫെലിക്സിനെ പോലെയുള്ള വംശനാശം സംഭവിക്കാറായ വില്ലനും "ആരാണ് നീ" പാട്ടിനെ ഓര്‍മിപ്പിക്കുന്ന അനാവശ്യഗാനവും നായകന്‍ ട്രാന്‍സില്‍ പെട്ടുപോകുമ്പോള്‍ ഉള്‍പ്പെടുത്തിയ VFX ധാരാളിത്തഗാനവുമൊക്കെ കല്ലുകടികള്‍ തന്നെയെങ്കിലും മെയിന്‍ പ്ലോട്ടിനെ അതൊന്നും കാര്യമായി ബാധിക്കുന്നില്ല എന്നുതന്നെ പറയാം.

    നിഗൂഡതയുടെ ആള്‍രൂപമായ സദയത്തിലെ സത്യനാഥന് ശേഷം അത്ഭുതപ്പെടുത്തുന്ന അണ്ടര്‍പ്ലേയിലൂടെ മോഹന്‍ലാല്‍ എന്ന അതുല്യനടന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.
    ക്യാപ്റ്റന്‍ വിജയ്‌ മേനോനെ പോലെയോ ചിറക്കല്‍ ശ്രീഹരിയെ പോലെയോ പില്‍ക്കാലത്ത് ഒരു കള്‍ട്ട് ഫാന്‍ബേസ് മാത്യൂ മാഞ്ഞൂരാനും ഉണ്ടാവും എന്ന് തീര്‍ച്ചയാണ് !
    മമ്മൂട്ടി എന്ന നടനെ സ്നേഹിക്കുന്നവര്‍ക്ക് സമീപകാലത്ത് സി.കെ.രാഘവന്‍ എന്ന കഥാപാത്രം എത്രത്തോളം ആശ്വാസം പകരുന്നുവോ അത്രത്തോളം ആശ്വാസം പകരും മോഹന്‍ലാല്‍ എന്ന നടനെ സ്നേഹിക്കുന്നവര്‍ക്ക് മാത്യൂ മാഞ്ഞൂരാന്‍ !
    ഡോക്ടര്‍ ശക്തിവേല്‍ പളനിസാമി എന്ന കഥാപാത്രം വിശാലിന്‍റെ കയ്യില്‍ ഭദ്രമായിരുന്നു.
    പായും പുലിയും മരുതും കത്തി സണ്ടയും പോലെയുള്ള നാടന്‍ പാണ്ടിമസാലകളില്‍ നിന്നും മുക്തി നേടാന്‍ വല്ലപ്പോഴുമൊരിക്കല്‍ ഒരു കനിയന്‍ പൂങ്കുണ്ട്രനും ശക്തിവേലുമൊക്കെ അദ്ദേഹത്തെ തേടിവരട്ടെ എന്ന് ആശംസിക്കുന്നു !
    ആശുപത്രികിടക്കയിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് പോലും മഞ്ജുവാര്യര്‍ എന്ന നടി തന്‍റെ പഴയകാലത്തെ ഓര്‍മിപ്പിച്ചു.
    സൈറാബാനുവിന് ശേഷം കണ്ട മഞ്ജുവിന്‍റെ മികച്ച കഥാപാത്രമായി നീലിമയെ അടയാളപ്പെടുത്താം.
    ഡോക്ടര്‍ ശ്രേയ എന്ന കഥാപാത്രത്തെ അത്ര വെറുപ്പിക്കാതെ കൈകാര്യം ചെയ്യാന്‍ ഹന്‍സികക്ക് സാധിച്ചിട്ടുണ്ട്.
    DYSP ഇക്ബാലിനെ അവതരിപ്പിച്ച ചെമ്പന്‍ വിനോദും ഹര്‍ഷിത ചോപ്രയെ അവതരിപ്പിച്ച റാഷി ഖന്നയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയപ്പോള്‍ ശ്രീകാന്ത് അവതരിപ്പിച്ച ഫെലിക്സും രണ്‍ജി പണിക്കര്‍ അവതരിപ്പിച്ച ശ്രീനിവാസനും പേരിനു മാത്രമായി ഒതുങ്ങി.


    8K, VFX തള്ളലുകള്‍ കടന്നകൈ ആയിരുന്നുവെങ്കില്‍ പോലും സാങ്കേതികപരമായി സിനിമയുടെ മികവ് എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.
    ടൈറ്റില്‍ ഗ്രാഫിക്സിലെ മികവു മുതല്‍ മിഴിവാര്‍ന്ന ഫ്രെയിമുകളും മനോജ്‌ പരമഹംസയും N.K.എകാംബരവും ചേര്‍ന്ന് കൈകാര്യം ചെയ്ത കണ്ണിനു ആയാസം സൃഷ്ടിക്കാത്ത മനോഹരമായ ക്യാമറാമൂവ്മെന്റുകളും മികച്ചുനിന്നു.
    എസ്രക്കും ഗ്രേറ്റ്‌ ഫാദറിനും ശേഷം സുഷിന്‍ശ്യാം ഒരിക്കല്‍ കൂടി സിനിമയോട് ചേര്‍ന്നുപോകുന്ന പശ്ചാത്തലസംഗീതം വൃത്തിയായി ചെയ്തു.
    4Musics ചെയ്ത ഗാനങ്ങളില്‍ ഒരെണ്ണം മികവു പുലര്‍ത്തിയപ്പോള്‍ മറ്റുള്ളവ ശരാശരിക്കും താഴെയായി അനുഭവപ്പെട്ടു.

    ഞെട്ടിക്കുന്ന ട്വിസ്റ്റുകളും പടക്കം പൊട്ടുന്ന സസ്പ്പെന്‍സും നായകന് മാത്രം ചെയ്തുതീര്‍ക്കാവുന്ന ക്ലൈമാക്സ് കൂട്ടപ്പൊരിച്ചിലും നിറഞ്ഞ ഒരു ടിപ്പിക്കല്‍ മലയാളം ത്രില്ലറോ ആരാധകവിഡ്ഢികള്‍ക്ക് ആര്‍മാദിക്കാനുള്ള മാസ്സ് ആക്ഷന്‍ മസാലയോ പ്രതീക്ഷിക്കാതെ പരമ്പരാഗത കൊമേഴ്സ്യല്‍ ചേരുവകളോട് കഴിവതും മുഖംതിരിക്കുന്ന, വ്യക്തതയാര്‍ന്ന കഥാപാത്രസൃഷ്ടിയിലൂടെയും പ്രവചനാത്മകതക്ക് മുകളില്‍ പോവാത്ത കഥാഗതിയിലൂടെയും നീങ്ങുന്ന, വൈകാരികമായ ആഴമുള്ള ഒരു സ്ലോപേസ്ഡ് ഇമോഷണല്‍ ഡ്രാമ പ്രതീക്ഷിച്ച് ടിക്കറ്റ് എടുത്താല്‍ വില്ലന്‍ നിങ്ങള്‍ക്ക് സംതൃപ്തി നല്‍കിയേക്കാം.
    ഡീഗ്രേഡിംഗ് തൊഴിലാളികളുടെ രോദനങ്ങള്‍ക്കും തള്ള് വ്യവസായികളുടെ ആരവങ്ങള്‍ക്കും ചെവികൊടുക്കാതെ, അമിതപ്രതീക്ഷകളെ ഒഴിവാക്കി മിനിമം ഒരു 2K പ്രൊജക്ഷന്‍ ഉള്ള തീയറ്ററില്‍ (4K ആയാല്‍ അത്യുത്തമം) നിന്ന് തന്നെ വില്ലന്‍ ആസ്വദിക്കാന്‍ ശ്രമിക്കുക.
    സായിപ്പിന്‍റെയും കൊറിയക്കാരന്‍റെയും ഭാഷയിലൂടെ പുറത്തുവന്നാല്‍ മാത്രം മലയാളികള്‍ ചര്‍ച്ചിക്കാന്‍ സാധ്യതയുള്ള പ്രമേയത്തെ മലയാളസിനിമയില്‍ കണ്ടാല്‍ മലയാളി പുച്ഛം വാരിവിതറും എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് വില്ലന്‍ !

    വാല്: "ഫീല്‍ഡ്ഔട്ട്‌ ആയ സൂപ്പര്‍സ്റ്റാര്‍ സസ്പെന്‍ഷനില്‍ ആയ പോലീസുകാരന് സമാനമാണ്" എന്ന ഡയലോഗും "എന്‍റെ തലക്ക് മുകളില്‍ പറന്നാല്‍ പരുന്തിന്‍റെ ചിറക് അരിയും" എന്ന ഡയലോഗും തമ്മില്‍ പുലര്‍ത്തുന്ന താദാത്മ്യം ആകസ്മികമാണ് എന്ന് പറയാന്‍ കഴിയില്ല. എല്ലാ വെള്ളിയാഴ്ചകളിലും തിരുത്തിയെഴുതപ്പെട്ടുകൊണ്ടിരിക്കുന്നതാണ് സിനിമാക്കാരന്‍റെ ജാതകം എന്നുള്ളത് കൊണ്ടും, ഏറെക്കുറെ ഫീല്‍ഡ്ഔട്ട്‌ ആയ സൂപ്പര്‍സ്റ്റാറുകള്‍ക്കുണ്ടായിരുന്നതിനു സമാനമായ കോക്കസുകളിലും ഉപഗ്രഹങ്ങളിലുമാണ് സംവിധായകന്‍റെ സൂപ്പര്‍സ്റ്റാറും നിലകൊള്ളുന്നത് എന്നതുകൊണ്ടും ഫീല്‍ഡ്ഔട്ട്‌ എന്ന വാക്ക് എല്ലാ പ്രമുഖന്‍മാര്‍ക്കും ബാധകമായത് തന്നെ ! യഥാര്‍ത്ഥ പ്രേക്ഷകന് വേണ്ടത് സൂപ്പര്‍സ്റ്റാറുകളെയല്ല, സിനിമക്കൊപ്പം നീങ്ങുന്ന നടന്മാരെയാണ് എന്ന സത്യം ഇനിയെങ്കിലും പലരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.


    ================================


    from C K Raghavan blog
     
    nryn likes this.
  8. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    ee cinema edutha b unnikrishnanu :salute: cinemayude vidhi enthanelum oru kidilam performance kaanichu tharan saadhichu
     
    nryn and Sadasivan like this.
  9. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    Athokke major annan thanne, edukkumbol ettavum neat ayit koora item..
     
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Watched 6 times changanachery Abhinaya

    Addicted Mathew manjooran.....

    Ennu nalla status vannu....4 shows kootty

    120000 gross und

    Sent from my Lenovo A7020a48 using Tapatalk
     
    TWIST and Sadasivan like this.

Share This Page