ഫിത്തൂറിലെ പ്രണയഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു Updated By Web Desk0 comments ആദിത്യ കപൂറും കത്രീന കൈഫും ഒന്നിക്കുന്ന പുതിയ ചിത്രം ഫിത്തൂറിലെ ഗാനം സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നു. സ്വാനന്ദ് കിര്‍ക്കിരെയുടെ വരികള്‍ക്ക് അമിത് ത്രിവേദി സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന ‘പഷ്മിന’ എന്ന ഗാനം മൂന്ന് ദിവസം കൊണ്ട് ഏകദേശം 23 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്. സിദ്ധാര്‍ഥ് റോയ് കപൂറും അഭിഷേക് കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.