1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

▬○▬◙▬○ Style ▬○▬◙▬○ Mass Entertainer - Relzd With Gud Reports!!

Discussion in 'MTownHub' started by SIJU, Dec 5, 2015.

  1. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
  2. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Style Moviesmile emoticon
    തമിഴർക്ക് മാത്രമല്ല നമ്മ മലയാളികൾക്കും നല്ല അസ്സൽ മസാല-ആക്ഷന് പടം എടുക്കാനറിയാം എന്ന് കാണിച്ചു തന്നിരിക്കുന്നു ഡയറക്ടർ ബിനു.എസ് smile emoticon
    തമാശ-പ്രണയം-പാട്ട്-അക്ഷന് ഒക്കെ സമാസമം ചേര്ത്ത് നല്ല ഒരു എന്റര്ടെയ്നറ് ഉണ്ടാക്കിയിരിക്കുന്നു. കാര്യം ക്ലീഷേകളുടെ സമ്മേളന വേദിയാണെന്കിലും അവതരണ സ്റ്റൈല് ഒന്നു വേറെ തന്നെ
    ഫസ്റ്റ് എട്ഗരിനെ പഞ്ഞിക്കിടണ സീന് ഒന്നു റീവൈന്റ് ചെയ്താല് കൊളളാമായിരുന്നു എന്ന് തോന്നിപോയി. നോളന്റെ പടം കണ്ട് ശീലിച്ചവരും,ശ്യാമ പ്രസാദിന്റെ സൃഷ്ടികളെ വരെ കീറി മുറിക്കുന്നവര്ക്കും ഈ സിനിമ 100% ഇഷ്ടപെടില്ല. തമിഴന് ആക്ഷന് ചെയ്യുംബോ-ആഹാ,മലയാളി ചെയ്യുംബോ - ഓഹോ...!
    ടോമായി-ഉണ്ണിമുകുന്ദനും,വില്ലന് എഡ്ഗരിനായി - ടൊവിനോയും തകര്ത്തു....ബിനു.എസിന്റെ അടുത്ത സിനിമക്കായി വെയ്റ്റ് ചെയ്യുന്നു
     
  3. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
  4. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Star cast : Unni Mukundan ,Tovino Thomas, Priya Kandwal, Balu Varghese
    Release :December 25, 2015
    Movie Rating :3.5/5

    2016’s fresh release from Unni-Tovino team,today in theaters.Mollywood’s risingg star Tovino Thomas and the most loving actor Mukundan are appearing together which makes the film worth watching.

    Style tells the story about a guy named Tom who works with his father and leads a very simple life. He does not want a lot of materialistic things and he is very happy with his simple existence. Tom loves his brother who is a lot younger than him. Tom falls in love with a girl and just when it seems that happy times are on the way for Tom and his family things started going horribly wrong. Tom then realized that the person who is responsible for all the bad things happening with his family is none other than a person who he thought one of his closest friends. This man loves old cars and to get them he can go to any length. He shows up as Tom’s friend first but then creates problem for him and his family.

    The main focus was on to the stylish performance of Unni Mukundan and Tovino Thomas and they had done their character to the maximum they can. While Unni Mukundan got applause for his stylish appearance and fight sequences, Tovino Thomas had stole show with his fabulous screen presence and cool attitude on screen.

    Priyanka looks beautiful but doesn’t appear totally in the comfort zone and looks plain in romantic sequences.Balu Varghese is typically exuberant with a few not so familiar faces creating some funny interludes.Vijayaraghavan,Baiju,Santhosh Keezhattoor,Noby etc.are also among the cast while Master Ilhan impresses with his bubbly presence.

    DOP by Sinoj Ayyappan was super as his frames were very good like that he did in Ithihasa. Jassie Gift’s songs were just average ones and the background scoring by Rahul Raj were mass even though at many parts it reminded us of various Tamil film’s background music. Priya Khandelwal was just ok as the female lead and in fact she had nothing to do in the film except her cute looks. The fight sequences were high octane, the one before the interval portion. Unni Mukundan was just fabulous in that sequence specially. He is good in the romantic and comic part as well.

    Style is altogether a decent mass entertainer for those who loves Tamil or Telugu like entertainers.

    >>>> Our Rating 3/5

    Reasons to watch Style

    • Great storyline
    • Unni and Tovinp in lead role
    • Vinu S as the director
    • Amazing cinematography


    Read more at: http://www.cinemamaxx.com/reviews/style-malayalam-movie-review/
    © cinemamaxx.com
     
    Johnson Master likes this.
  5. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി "സ്റ്റൈല്‍"
    ------------------------------------------------------------------------------
    2014 ഒക്ടോബര്‍ മാസത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നിശബ്ദമായി ഒരു കൊച്ചു ചിത്രം തിരശ്ശീലയില്‍ വന്നണഞ്ഞു. പേരെടുത്ത താരങ്ങളുടെ സാന്നിധ്യമോ, ഓമനിക്കാന്‍ മാധ്യമങ്ങളുടെ പിന്തുണയൊ ഇല്ലാതെ എത്തിയ ആ ചിത്രം പയ്യെ പയ്യെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. നവാഗതരുടെ ഈ കൂട്ടായ്മയെ മലയാള സിനിമ പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം നെഞ്ചിലേറ്റി... യാതൊരു അവകാശവാദങ്ങളുമില്ലാതെ എത്തിയ "ഇതിഹാസ" മലയാള സിനിമാ ചരിത്രത്തില്‍ പുതിയ ഇതിഹാസം തന്നെ രചിച്ചു. "ഇതിഹാസ" നല്‍കിയ ദൃശ്യവിരുന്ന് തന്നെയാണ് ആ ടീമിന്‍റെ "സ്റ്റൈല്‍" എന്ന ചിത്രത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കാനുള്ള കാരണവും. ഒരു ഉജ്ജ്വല ആക്ഷന്‍ ചിത്രത്തിന്‍റെ മൂഡ്‌ പകര്‍ന്നു നല്‍കിയ ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ ആ പ്രതീക്ഷകളുടെ ആക്കം കൂട്ടുകയും ചെയ്തു.
    .
    സ്റ്റൈല്‍ തിരശ്ശീലയില്‍ പങ്കുവയ്ക്കുന്നത് എന്ത് ?
    --------------------------------------------------------------------------
    ഒരു ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ ആയിരുന്നിട്ടും വാഹനങ്ങളോടുള്ള കമ്പം മൂലം മെക്കാനിക് ആയി ജോലിനോക്കുന്ന ചെറുപ്പക്കാരനാണ് ടോം. വളരെ അവിചാരിതമായാണ് ദിയ എന്ന സുന്ദരിക്കുട്ടിയെ ടോം കണ്ടുമുട്ടിയത്‌. എന്നാല്‍ ദിയയെ സ്വന്തമാക്കാനുള്ള അവന്‍റെ ശ്രമങ്ങള്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി വന്നണയുന്ന പ്രതിബന്ധങ്ങള്‍ പലതായിരുന്നു...
    .
    ആദ്യ പകുതി ലാളിത്യമുള്ള നര്‍മ്മ രംഗങ്ങളാലും, പ്രണയരംഗങ്ങളാലും സമ്പന്നമാണ്. പ്രിയ കാണ്ട്വാള്‍ എന്ന നായിക വെളുത്ത് ചുകന്നു സുന്ദരിയായിരുന്നുവെങ്കിലും ഒരു മുഴുനീള റൊമാന്റിക് ചിത്രത്തിന് ഭാഷ മനസ്സിലാകുന്ന മലയാളിക്കുട്ടി ആയിരുന്നെങ്കില്‍ കൂടുതല്‍ മികച്ചു നില്‍ക്കുമായിരുന്നു എന്ന് തോന്നി. സിനിമയുടെ വലിയൊരു ഭാഗം അപഹരിക്കുന്ന പ്രണയരംഗങ്ങള്‍ക്ക് ആത്മാവ് ഉണ്ടായിരുന്നില്ല എന്നത് തിരക്കഥയിലെ വലിയ പോരായ്മയായും തോന്നി. "ഇതിഹാസ"യില്‍ ചിരി നിറച്ച ബാലു വര്‍ഗ്ഗീസ് "കൊച്ചി മച്ചാനായി " ഈ ചിത്രത്തിലും കസറിയിട്ടുണ്ട്. ഡോണി, ഡിക്രൂസ് തുടങ്ങിയവരും ഇക്കാര്യത്തില്‍ ബാലുവിന് നല്ല പിന്തുണ നല്‍കിയിട്ടുണ്ട്. ആദ്യ പകുതി അവസാനിക്കും മുന്‍പ് തമിഴ് മാസ്സ് ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധം ആക്ഷന്‍ ധമാക്കക്ക് കൊടി കയറുന്നു. മലയാള സിനിമയില്‍ അപൂര്‍വ്വമായി മാത്രം ദൃശ്യമാകുന്ന കിടിലന്‍ സങ്കേതികത്തികവോടെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗത്തോടെ ഇടവേളക്ക് പിരിയുമ്പോള്‍ "സൈമാ... നീ ഞെട്ടാന്‍ റെഡിയായിക്കോ" എന്നൊരു ഉള്‍വിളി അനുഭവപ്പെട്ടു .
    .
    പക്ഷെ, രണ്ടാം പകുതിയിലെ ആദ്യ മിനുട്ടുകള്‍ ഇടവേള പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍, പ്രണയ ചിത്രം എന്ന ലേബലില്‍ നിന്നും തെന്നിമാറുന്ന സിനിമയില്‍ പിന്നീട് പതിനായിരം വോള്‍ട്ട് ചാര്‍ജ്ജ് നിറച്ച ആക്ഷന്‍റെ പൊടിപൂരമായിരുന്നു. ചില രംഗങ്ങള്‍ "പുതിയ മുഖം" സിനിമ മനസ്സില്‍ തെളിയിച്ചു. ശരീര സൗന്ദര്യമുള്ള ടോവീനോയും, ഉണ്ണി മുകുന്ദനും ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങളില്‍ തിമിര്‍ത്ത് തകര്‍ത്തു. തുള്ളിക്കളിക്കുന്ന മസിലുകളുമായി ആ രംഗങ്ങളില്‍ ഉണ്ണി ആവേശത്തിന്‍റെ അമിട്ടിന് തീ കൊളുത്തി. ഒരു തമിഴ് ആക്ഷന്‍ മസാല ചിത്രം കണ്ട പ്രതീതിയോടെയാണ് തിയേറ്റര്‍ വിട്ടത്.
    .
    മുന്നണിയിലും, പിന്നണിയിലും :-
    ---------------------------------------------------
    ബാലു വര്‍ഗ്ഗീസ് ആന്‍ഡ്‌ ടീമിന്‍റെ കൊച്ചി ഹാസ്യം രണ്ടു പകുതികളിലും രസിപ്പിക്കാന്‍ പര്യാപ്തമാകുന്നുണ്ട്. മെക്കാനിക് ലാസര്‍ ആയി വേഷമിട്ട ഡോക്ടര്‍. റോണിയും ഗൗരവമുള്ള ചിരി നിറച്ചു. ഉണ്ണി മുകുന്ദന്‍റെ അച്ഛന്‍ വേഷത്തില്‍ വിജയരാഘവന്‍ മിന്നി എങ്കിലും ചില നോണ്‍ വെജിറ്റേറിയന്‍ തമാശകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് തോന്നി. ഉണ്ണിയുടെ അനുജനായി വേഷമിട്ട മാസ്റ്റര്‍ ഇല്‍ഹാന്‍ കിടിലന്‍ പ്രകടനമായിരുന്നു എങ്കിലും കുഞ്ഞുവായിലെ വലിയ വാക്കുകള്‍ ചിലര്‍ക്ക് അരോചകമായേക്കാം. സന്തോഷ്‌ കീഴാറ്റൂര്‍, ഒറ്റ രംഗത്ത്‌ പ്രത്യക്ഷപ്പെടുന്ന ഷൈന്‍ ടോം ചാക്കോ എന്നിവരും തങ്ങളുടെ സാന്നിധ്യമറിയിച്ചു. നായിക തെലുങ്ക്‌ സിനിമയിലെ നായികയെപ്പോലെ സുന്ദരി ആയിരുന്നുവെങ്കിലും മലയാള ഭാഷ അറിയാത്തതിന്‍റെ പോരായ്മകള്‍ അങ്ങിങ്ങ് നിഴലിച്ചു.
    സിനിമയില്‍ എടുത്തുപറയേണ്ട പേരുകള്‍ നമ്മുടെ യുവരക്തങ്ങളായ ടോവീനോയും, ഉണ്ണി മുകുന്ദനുമാണ്. ഇതേവരെ ഒരു ചിത്രത്തിലും കാണാത്തത്ര സ്റ്റൈലിഷ് ആയി ടോവീനോ കുറഞ്ഞ സ്ക്രീന്‍ സമയത്തും നിറഞ്ഞു നിന്നു. സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ വേഷമിട്ട മാര്‍ട്ടിനുമായി കോര്‍ക്കുന്ന ആദ്യരംഗത്തെ പുസ്തകം വച്ചുള്ള ഇടി മാരകമായിരുന്നു. ക്ലൈമാക്സ്‌ ഫൈറ്റിലും ടോവീനോ മിന്നി. റൊമാന്റിക് ഹീറോ ആയി പ്രത്യക്ഷപ്പെടുന്ന രംഗങ്ങളില്‍ ഉണ്ണി ലേശം പതറിയെങ്കിലും ആക്ഷന്‍ രംഗങ്ങളില്‍ യുവത്വത്തിന്‍റെയും, ആവേശത്തിന്‍റെയും തീപ്പൊരികള്‍ ചിതറിച്ചു. ഈ ചിത്രം ഉണ്ണിക്ക് അന്യഭാഷാ ചിത്രങ്ങളിലേക്കുള്ള വഴികള്‍ തുറന്നേക്കാം.
    .
    സിനോജ് അയ്യപ്പന്‍ ഒരുക്കിയ ദൃശ്യങ്ങളാണ് "സ്റ്റൈലിന്‍റെ" ഏറ്റവും വലിയ പ്ലസ് പോയിന്റുകളില്‍ ഒന്ന്. ഓരോ രംഗവും ആവേശം ജ്വലിപ്പിക്കും വിധം പ്രേക്ഷകരിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അനില്‍ നാരായണന്‍, ഡൊമിനിക് അരുണ്‍ എന്നിവരുടെ തിരക്കഥ കണ്ടു പഴകിയ അന്യഭാഷാ ചിത്രങ്ങളുടെ ആവര്‍ത്തനമായിരുന്നുവെങ്കിലും അവതരണത്തിലെ ഊര്‍ജ്ജം കൊണ്ട് സംവിധായന്‍ ബിനു.എസ്. ആ പോരായ്മകള്‍ മറികടക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും, മറ്റൊരു "ഇതിഹാസ" ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുമില്ല. ദേശീയ അവാര്‍ഡ്‌ ജേതാവായ വിവേക് ഹര്‍ഷന്‍റെ എഡിറ്റിംഗ് മികവും അക്കാര്യത്തില്‍ സംവിധായകന് തുണയായി. എങ്കിലും 153 മിനുട്ടുകള്‍ നീളമുള്ള ഈ ചിത്രത്തിലെ അനാവശ്യ ഗാനങ്ങളും, ചില വലിച്ച് നീട്ടലുകളും ഒഴിവാക്കി കൂടുതല്‍ വേഗത നല്‍കിയിരുന്നുവെങ്കില്‍ സിനിമ കൂടുതല്‍ ആസ്വാദ്യകരമാകുമായിരുന്നു. ജാസി ഗിഫ്റ്റ് ഈണമിട്ട ആദ്യ ഗാനം കൊള്ളാമായിരുന്നുവെങ്കിലും രണ്ടാം ഗാനം നിരാശപ്പെടുത്തി. ചിത്രത്തിന് മാസ്സ് ഫീല്‍ പകര്‍ന്നു നല്‍കുന്നതില്‍ രാഹുല്‍ രാജ് നല്‍കിയ പശ്ചാത്തല സംഗീതത്തിന്‍റെ പങ്ക് വളരെ വലുതാണ്‌. എങ്കിലും, ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് സില്‍വ, റണ്‍ രവി എന്നിവര്‍ തന്നെയാണ് അണിയറയിലെ കേമന്മാര്‍.
    .
    3rd EYE CONCLUSION :-
    ------------------------------------
    അന്യഭാഷാ ചിത്രങ്ങളെ "മാസ്സ്" എന്ന പേരില്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി സിനിമാ പ്രേക്ഷകര്‍. അത്തരം മാസ്സ് ചിത്രങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് നല്ലൊരു ദൃശ്യവിരുന്നാണ് "സ്റ്റൈല്‍". യാതൊരു അവകാശവാദങ്ങളും ചുമലില്‍ പേറാത്ത ആക്ഷന് പ്രാധാന്യമുള്ള എന്റര്‍ടെയിനര്‍ മാത്രമാണ് "സ്റ്റൈല്‍". സംഘട്ടന രംഗങ്ങളില്‍ അന്യഭാഷാ ചിത്രങ്ങളെ കവച്ചുവെക്കുന്ന മികവ് പുലര്‍ത്താനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രമേയത്തിലെ പുതുമയോ, നവതരംഗ ഗിമിക്കുകളോ, വികാരനിര്‍ഭരമായ രംഗങ്ങളോ ഈ ചിത്രത്തിലില്ല. പക്ഷെ, ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകരെ രസിപ്പിക്കുക എന്ന ധര്‍മ്മം ചിത്രം കൃത്യമായി നിറവേറ്റിയിട്ടുമുണ്ട്. സിനിമ ഒരു വിനോദോപാധി മാത്രമായി കാണുന്ന പ്രേക്ഷകരെ ഈ ചിത്രം നിരാശപ്പെടുത്തില്ല. സിനിമയുടെ പരസ്യ വാചകം ഓര്‍മ്മിപ്പിക്കുന്ന പോലെ "2016 ഇലെ ആദ്യ ക്ലീഷേ പടം" അമിത പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ നിങ്ങളെ രസിപ്പിച്ചേക്കാം.
     
    Johnson Master likes this.
  6. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Peppermedia Creation
    ·


    മലയാള സിനിമയിൽ ഇത് വരെ കാണാത്ത ആക്ഷൻ രംഗങ്ങൾ ആണ് Style Movieയിൽ.തമിഴിലും തെലുങ്കിലുമെല്ലാം കാണുന്ന പോലെയുള്ള പക്കാ ആക്ഷൻ മാസ്സ് സിനിമയാണ് സ്റ്റൈൽ.Read Review:http://goo.gl/9BN9Wz
     
    Johnson Master likes this.
  7. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
  8. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :Read:
     
  10. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    സിനിമാ റിവ്യൂ
    പുതുവർഷത്തെ ആദ്യ മലയാള സിനിമ റിലീസ് : http://goo.gl/mQ94X9

    [​IMG]
     

Share This Page