1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▬○▬◙ Kabali ◙▬○▬ The Industry Hit of Kollywood - 300Cr WW Gross ! Thalaivar Da!!!!

Discussion in 'OtherWoods' started by SIJU, Dec 6, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG] [​IMG]
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Now that Kabali shows in several cities are slowly beginning, various reports are coming forth one by one. The latest we hear from our close sources is about a smashing 20 minute flashback episode which is set to give goose bumps to all Rajni fans.

    Going into details, the said flash back comes at a crucial point and will showcase Rajni as a 30 year old man. The dialogues, mannerisms and the emotions that will be generated through Rajni’s young character will remind everyone of his Basha days and is said to be the biggest highlight of the film.

    Rajni plays an ageing don in the film who fights for the rights of Tamils in Malaysia. Directed by Ranjith Pa, Kabali has Radhika Apte as the female lead.
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Looks like there is no stopping Kabali. The film is hours away from its release and the business that the film is still managing is just amazing. Latest update now reveals that the Telugu satellite rights of the film have been sold for a whopping 8 crores.

    This is the highest for any Rajni film till date in Telugu. In Nizam alone, the film is releasing in over 300 screens making this project a hot property. Several special shows have been planned all over the world and Rajni fans are going berserk with the promotions of the film.

    Directed by Ranjith Pa, Kabali is Rajni’s biggest release till date and is releasing in over 4000 screens world wide.
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Movie Rating
    ★★★★★★★★★★
    യെന്തിരന്‍ റിലീസ് ചെയ്തതിന് ശേഷം സംവിധായകന്‍ കെ ബാലചന്ദര്‍ രജനീകാന്തുമായി ഒരു അഭിമുഖം നടത്തിയിരുന്നു. തമിഴ് സംവിധായകരുടെ സംഘടനയുടെ വാര്‍ഷികാഘോഷത്തിനിടെയാണ് പൊതുവേദിയില്‍ രജനിയുടെ ഗുരു കൂടിയായ ബാലചന്ദറിന്റെ ഇന്റര്‍വ്യൂ. സൂപ്പര്‍താര പ്രതിഛായ മൂലം രജനിയെ നായകനാക്കി തനിക്ക് ഇനിയൊരു സിനിമ ചെയ്യാനാകില്ല അതിനാല്‍ നമുക്ക് ഒരു നാടകം ചെയ്താലോ എന്ന് ബാലചന്ദര്‍ ഈ അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. താരഭാരമെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാതെ നാടകത്തില്‍ നടിക്കാമെന്നാണ് രജനി സമ്മതിക്കുന്നത്. നിറംകെട്ട ചെറുപ്പക്കാരനായി പലരും മാറ്റിനിര്‍ത്തിയ രജനിയെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചതും രസികര്‍ക്ക് രാജയാക്കിയതും ഇതേ കെ. ബാലചന്ദറാണ്. രജനീകാന്തിന്റെ ആദ്യകാലകഥാപാത്രങ്ങളിലെ വില്ലനും നായകനുമെല്ലാം തമിഴ്തായ്മണ്ണിലെ താഴേത്തട്ടിലുള്ളവരായിരുന്നു. രജനിയുടെ നടിപ്പിനെക്കാള്‍ ചടുലമേറിയ നടപ്പിനും, വായുവിലേക്ക് പറത്തി സിഗരറ്റ് ചുണ്ടിലേക്ക് പതിക്കുന്ന ശൈലിക്കും, കഥാപാത്രത്തെ പേരെടുത്ത് പരിചയപ്പെടുത്തി പ്രാസവും താളവുമൊപ്പിച്ച ശബ്ദവിന്യാസനത്തിനൊപ്പമുള്ള പഞ്ച് ഡയലോഗുകള്‍ക്കും ആരാധകരേറിയതോടെ ആരവപ്പുറത്തേറിയത് രജനിയെന്ന താരമാണ്. അസാധ്യമെന്ന പദം തന്നെ അപ്രസക്തമാകുന്ന അമാനുഷിക നായകത്വത്തിലാണ് തുടര്‍ന്നുള്ള ഓരോ രജനീചിത്രങ്ങളും. പതിവ് രജനീകാന്ത് സിനിമകളുടെ ചേരുവകളെ പുറത്ത് നിര്‍ത്തിയൊരു ചിത്രത്തിന് സമീപവര്‍ഷങ്ങളില്‍ ധൈര്യംകാട്ടിയത് ഷങ്കര്‍ മാത്രമാണ്. അതുകൊണ്ടാണ് അഴകാന രജനിപ്പടവും, അതിഗംഭീര ഷങ്കര്‍ സിനിമയുമായി യെന്തിരന്‍ മാറിയത്. പക്ഷേ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ കെ എസ് രവികുമാറിന്റെ ലിംഗാ പഴഞ്ചന്‍ പതിവുകളിലേക്കാണ് മടങ്ങിയത്. വന്‍തുകയ്ക്ക് വിതരണത്തിനെടുത്ത് വിതരണക്കാര്‍ രജനിയുടെ ബംഗഌവിന് മുന്നില്‍ പ്രതീകാത്മകമായി പിച്ച തെണ്ടിയാണ് ലിംഗായുടെ പരാജയത്തെ നേരിട്ടത്. കാലോചിതമായും അഭിരുചിഭേദമറിഞ്ഞും കളംമാറാം എന്ന് രജനിയെ ചിന്തിപ്പിച്ചതും ഇതേ ലിംഗയാണ്. സെമി റിയലിസ്റ്റിക് സ്വഭാവത്തില്‍ ദ്രാവിഡ സാമൂഹികജീവിതം അവതരിപ്പിച്ച അട്ടക്കത്തിയും,മദ്രാസും സംവിധാനം ചെയ്ത പാ രഞ്ജിത് രജനിയുടെ പുതിയ ചിത്രമൊരുക്കുന്നു എന്ന വാര്‍ത്ത ചെറുതല്ലാത്ത പ്രതീക്ഷ തീര്‍ത്തു. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള ആദ്യ ഗെറ്റപ്പ് മുതല്‍ എയര്‍ഏഷ്യാ വിമാനത്തിന്റെ പുറംപാളികളില്‍ പതിച്ച തലൈവര്‍ പടം വരെ ഈ പ്രതീക്ഷകളെ കൊടുമുടിയേറ്റി. ബാഷയും പടയപ്പയും ശിവാജിയും പോലൊരു അതിരടിപ്പടമെന്ന് നിനച്ചുപോയാല്‍ കബാലി നിരാശയാകും. കാരണം കബാലി രജനീകാന്തിലെ നടനെ തിരിച്ചെടുക്കുന്ന സിനിമയാണ്. പാ രഞ്ജിത്തിന്റെ മുന്‍സിനിമകളുടെ ആഖ്യാനരീതികളോടാണ് കബാലിക്ക് അടുപ്പം. അതേ സമയം തന്നെ രജനീകാന്ത് എന്ന താരമൂര്‍ത്തിയെ താരാട്ടുന്ന ജനപ്രിയ രസച്ചേരുവകളും കബാലിയിലുണ്ട്. ആകെ കാഴ്ചയില്‍ രജനീകാന്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നുമാണ് കബാലി.

    രജനീകാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ്. ലോകത്ത് ഏറ്റവുമധികം ഫാന്‍സ് ക്ലബ്ബുകള്‍ ഉള്ള താരത്തെ ജനപ്രിയതയുടെ ചേരുവകളില്ലാതെ സ്‌ക്രീനിലെത്തിക്കുക പ്രയാസമാണ്. കഥയും കഥനരീതിയും പഴകി പല്ലുതേഞ്ഞിടത്താണ് ബാബയും ലിംഗായുമെല്ലാം പച്ച തൊടാതിരുന്നത്. കഥയില്‍ പുതുമ തേടുന്നില്ലെങ്കിലും കഥ പറയുന്ന രീതിയിലും കഥാപാത്രനിര്‍മ്മിതിയിലും തെരഞ്ഞെടുത്ത അഭിനേതാക്കളിലും പാ രഞ്ജിത് പതിവുകളെ പൂര്‍ണമായി ഉപേക്ഷിക്കുന്നുണ്ട്. തമിഴ് ദേശീയബോധത്തിന്റെ തിരതള്ളലിനെയും കറുപ്പിനോട് വെറുപ്പ് പാടില്ലെന്ന തീക്ഷ്ണമായ രാഷ്ട്രീയം കബാലി പേറുന്നുണ്ട്. അടിമയായും തൊഴിലാളിയായും ജീവിച്ചവര്‍ മുഖ്യധാരയിലേക്ക് മുന്നേറുമ്പോള്‍ പിന്നോക്കനിരയിലേക്ക് ഇരിപ്പിടം ചുണ്ടുന്നവരോട് കലഹിക്കുന്നുണ്ട് കബാലി. ഏത് നാട്ടിലെത്തിയാലും മറ്റൊന്നും കൂടെ കരുതിയില്ലെങ്കിലും ജാതീയത കൂടെക്കൂട്ടുന്നവരെ കബാലീശ്വരന്‍ പരിഹസിക്കുന്നത് സ്വന്തം ജീവിതം ഉദാഹരിച്ചാണ്. ഗാന്ധിജി ഒറ്റമുണ്ടുടുത്തപ്പോള്‍ അംബേദ്കര്‍ കോട്ടും സ്യൂട്ടും ധരിച്ചതിന് ഒരു രാഷ്ട്രീയമുണ്ടെന്ന് ദ്രാവിഡ കീഴാഴ സ്വത്വത്തില്‍ നിന്ന് കൊണ്ട് കബാലീശ്വരന്‍ പറയുന്നിടത്ത് രജനീസിനിമകളുടെ തമിഴ്മക്കള്‍വാഴ്‌കൈ ആര്‍പ്പുവിളിയല്ല ദളിത് സ്വത്വബോധമാണ് ഉശിരോടെ ഉയരുന്നത്. വൈ ബി സത്യനാരായണ എന്ന ദളിത് ചിന്തകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്ന രംഗത്തില്‍ നിന്നാണ് കബാലീരനെ ആദ്യമായി കാണിക്കുന്നത്. പെണ്ണിന് അടക്കവും ഒതുക്കവും ആണിനോടുള്ള ദാസ്യവുമാണ് വേണ്ടതെന്ന് തുടര്‍ച്ചയായി പ്രഖ്യാപിച്ച രജനീചിത്രങ്ങളെ പിന്‍പറ്റാതെ പെണ്‍മയുടെ പെരുമ പാടുകയാണ് കബാലി. സ്വത്വവും വ്യക്തിത്വവുമുള്ള നായികമാരുമാണ് കബാലിയിലേത്. ഗര്‍ഭിണിയായ ഭാര്യയെ സംരക്ഷിക്കാനാകാത്തതിന്റെ കുറ്റബോധവും,കുമുദവല്ലിയും അവരുടെ നോക്കിലും വാക്കിലും രൂപപ്പെടുന്ന ഊര്‍ജ്ജവുമാണ് തന്റെ ഉയിരെന്ന് മടിയില്ലാതെ പലവട്ടം പ്രഖ്യാപിക്കുന്നുണ്ട് കബാലീശ്വരന്‍. തനിക്ക് നേരെ വിരല്‍ചൂണ്ടിയ പൊമ്പിളെയും തനിക്ക് മുന്നില്‍ കാല്‍കയറ്റിയിരുന്ന പെണ്ണും കാല്‍ക്കീഴിലെത്തി മാപ്പിരന്ന് കരയുന്ന പൊതുബോധതൃപ്തിയുടെ കാലത്ത് നിന്ന് രജനീകാന്ത് സിനിമകളുടെ വഴിമാറ്റം തന്നെയാണ് കബാലി.

    അറുപത് പിന്നിട്ട കബലീശ്വരന്റെ ജയില്‍വാസത്തിലാണ് സിനിമയുടെ തുടക്കം. മലേഷ്യയെ കാല്‍ക്കീഴില്‍ നിര്‍ത്തിയ അധോലോക നായകനായിരുന്നു അയാള്‍. നഷ്ടങ്ങളിലേക്കാണ് അയാളുടെ മടക്കം. അമാനുഷിക ചെയ്തിയാല്‍ ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കുന്ന വീരനായകന്റെ സ്ഥാനത്ത് എല്ലാം നഷ്ടപ്പെട്ട വയോധികന്‍. സൂപ്പര്‍സ്റ്റാറിനെ കാട്ടുമ്പോള്‍ തന്നെ പാടവരമ്പത്ത് അര്‍ദ്ധനഗ്ന നായികയ്‌ക്കൊപ്പം നൃത്തവാദ്യങ്ങള്‍ ഉയരുന്ന പതിവില്ല. പകരം മന്ദതാളത്തില്‍ നിന്ന് സ്വാഭാവികമായി മുറുക്കമേറുകയും ചടുലതീവ്രമാവുകയും ചെയ്യുന്ന പശ്ചാത്തല സംഗീതം. നെരുപ്പ് ഡാ എന്ന തീവ്രതയിലെത്തുമ്പോഴേക്കും കബാലീശ്വരനെ ഉഗ്രരൂപത്തിലെത്തിക്കുന്നു സംവിധായകന്‍.

    ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് അഴികള്‍ക്കുള്ളിലെത്തിയതാണ് കബലീശ്വരന്‍. പുറത്തേക്കിറങ്ങുന്നത് ലഹരിയിലില്‍ നിന്നും മനുഷ്യനും, വ്യവസ്ഥയും തീര്‍ത്ത തടവുകളില്‍ നിന്നും ഓരോ ജീവിയും പുറത്തേക്ക് പറന്നുയരട്ടെ എന്ന ആഗ്രഹത്തിനൊപ്പമാണ്. രജനീകാന്തിന്റെ പൂര്‍വകഥാപാത്രങ്ങളുടെ ഛായയിലാണ് കബാലിയും. പുറമേക്ക്് ശാന്തമായ അഗ്നിപര്‍വ്വതം. ചുറ്റുമുണ്ടാകുന്ന ഓരോ മുറിവിലും ശാന്തത വെടിയുകയും തീ പുകയുകയും ചെയ്യും. ശാന്തത പൊട്ടിത്തെറിക്കുള്ള തയ്യാറെടുപ്പാണ്. പക്ഷേ രജനിയുടെ സൂപ്പര്‍താര സിനിമകള്‍ കാട്ടാന്‍ മടിച്ച നായകന്റെ സങ്കീര്‍ണമായ മനുഷ്യാവസ്ഥകളെ കബാലി വിശാലമായി കാണിക്കുന്നുണ്ട്. മനുഷ്യന്റെ നിസ്സാരതയും, നിസഹായതയും ധാര്‍മ്മിക പ്രതിസന്ധിയും ആത്മസങ്കടവുമെല്ലാം വിവിധ ഭാഗങ്ങളിലായി കബാലീശ്വരനിലൂടെ കാട്ടുന്നുണ്ട്. 25 വര്‍ഷം മുമ്പ് തനിക്ക് നഷ്ടമായതിനെല്ലാം കണക്ക് ചോദിക്കാനാണ് കബാലിയുടെ മടക്കം. നായകന്‍ തലൈവരാകുമ്പോള്‍ ഏഴൈകള്‍ക്കെല്ലാം തോഴനാകണം എന്ന കാര്യം പാ രഞ്ജിത്തും മറക്കുന്നില്ല. ജീവിതം പലവഴിക്ക് കൈവിട്ടവരെ തിരികെയെത്തിച്ച് പുനരധിവാസം നടത്തുന്ന സ്ഥാപനത്തിന്റെ സാരഥിയാണ് മലേഷ്യയിലെ എക്‌സ് ഡോണ്‍ കബാലീശ്വരന്‍. നല്ലവന്‍-കെട്ടവന്‍ സമവാക്യത്തെ വിസ്തൃതമാക്കി മയക്കുമരുന്നും മനുഷ്യക്കടത്തും മാംസക്കച്ചവടവും നടത്തുന്ന അധോലോകവും നന്മയില്‍ വാഴുന്ന അധോലോകവുമായി രജനി ഗാംഗിനെയും എതിര്‍ഗാംഗിനെയും വേലികെട്ടിത്തിരിച്ചിട്ടുണ്ട്. കബാലീശ്വരന്റെ ഗാംഗ്‌സ്റ്റര്‍ ട്രാക്ക് ഭൂരിഭാഗവും പതിവ് അടി ഇടി വെടി സംഗതികളാണ്. ഒതുക്കവും പിരുമുറുക്കവുമുള്ള ആദ്യപകുതിയില്‍ നിന്ന് മുന്നേറുമ്പോള്‍ സിനിമ ശോഷിച്ച് പോകുന്നത് അനാകര്‍ഷകമായ ഗാംഗ് സ്റ്റോറിയുടെ ആവര്‍ത്തനത്താലാണ്. രജനീകാന്തിന്റെയും രാധികാ ആപ്‌തേയുടെയും ധന്‍സികയുടെയും സഹതാരങ്ങളുടെയും പ്രകടനവും, സിനിമയുടെ വൈകാരിഭാവവും വേഗവും ഉള്‍ക്കൊണ്ട സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതമാണ് ഈ വിരസഘട്ടങ്ങളെ മറികടക്കാന്‍ സഹായിക്കുന്നത്. നായകന്റെ കുടുംബകൂട്ടത്തിലുള്ളയാളുടെ ഒറ്റുകൊടുക്കലും,മുഖ്യസഹായിയുടെ ജീവത്യാഗവുമെല്ലാം കബാലിയെയും വിട്ടൊഴിയുന്നില്ല.

    ഉദ്വേഗമുണര്‍ത്തുന്ന തുടക്കവും പതിയെ പതിയെ ഭാവതീവ്രമാവുകയും ക്ലൈമാക്‌സിലേക്ക് കടക്കുമ്പോള്‍ രസച്ചരട് മുറുകി നില്‍ക്കുയും ചെയ്യുന്ന ഫോര്‍മാറ്റ് അല്ല കബാലിയുടേത്. രജനീകാന്ത് എന്ന താരത്തെയും നടനെയും തുല്യഅളവില്‍ പരിഗണിക്കണമെന്ന നിര്‍ബന്ധം പാ രഞ്ജിത്തിന് ചിലയിടങ്ങളില്‍ ബാധ്യതയായിട്ടുണ്ട്. അമാനുഷികതയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട നായകനെ വൈകാരിക ദൗര്‍ബല്യങ്ങളിലും റിയലിസ്റ്റിക് ഭാവപരിസരങ്ങളിലേക്കും നയിക്കുമ്പോള്‍ സിനിമയുടെ അവതരണസ്വഭാവത്തിനും മാറ്റമുണ്ടാകുന്നുണ്ട്. രണ്ടാംപകുതിയില്‍ കുതിച്ചോടുകയും കിതച്ച് നില്‍ക്കുകയും ചെയ്യുന്നത് പോലെയാണ് അവസാനഭാഗങ്ങളിലെ അനുഭവം. മലേഷ്യയിലെ തമിഴ് തൊഴിലാളികളിലൊരുവനായ കബാലീശ്വരന്‍ വീ ആര്‍ നോട്ട്് ബെഗ്ഗേഴ്‌സ് മട്ടില്‍ ഡയലോഗ് അടിച്ച് തമിഴ്മക്കളുടെ തലൈവരാകുന്നതും ഉഗ്രരൂപിയാകുന്നതും സാമ്രാജ്യം സ്ഥാപിക്കുന്നതുമെല്ലാം ആദ്യഭാഗത്താണ്. കൂടുതല്‍ വേഗവും താളവും ഉദ്വേഗവുമുള്ളത് ആദ്യപകുതിക്കാണ്. കുടുംബത്തെ തിരിച്ചുപിടിക്കുക, തന്നെയും കൂട്ടരെയും തകര്‍ത്തവരെ ഉന്മൂലനം ചെയ്യുക എന്നീ രണ്ട് ദൗത്യങ്ങളാണ് കബാലിക്കുള്ളത്. രണ്ട് ദൗത്യങ്ങളുടെ വിവരണത്തിനും രണ്ട് ആഖ്യാനസ്വഭാവമുണ്ടായതാണ് പോരായ്മയായി തോന്നിയത്.

    [
    രജനീകാന്ത് നായകനായ സിനിമയില്‍ നായകന് എന്തെങ്കിലും അപായം സംഭവിക്കുമോ, ജീവഹാനിയുണ്ടാകുമോ എന്ന ഭീതി ഒരു ഘട്ടത്തില്‍ പ്രേക്ഷകന് ഉണ്ടാകാനിടയില്ല. ആണ്ടവന്‍ സൊല്‍റാന്‍ അരുണാചലനം മുടിക്കിറേന്‍ എന്നൊക്കെ നായകന്‍ പറയുമ്പോള്‍ ദൈവമോ ദൈവത്തിന്റെ പ്രതിരൂപമോ ആയ നായകന് എന്ത് സംഭവിക്കാനാണ്?. എന്നാല്‍ ഈ മുന്‍വിധിയെ കഴപുഴക്കുന്നുണ്ട് കബാലി. ഒരു ടിപ്പിക്കല്‍ രജനീകാന്ത് ഫിലിം ഇങ്ങനെയൊക്കെയാണ് അല്ലെങ്കില്‍ ഇങ്ങനെയാകണം എന്ന മുന്‍വിധിയെ തന്നെയാണ് പാ രഞ്ജിത് പൊളിച്ചടുക്കിയത്. ജയിലിന് പുറത്തെത്തുന്നത് മുതല്‍ കബാലീശ്വരന് അപകടത്തിലോ ചതിയിലോ പെടുമോ എന്ന ആശങ്കയിലും ജീവന്‍ നഷ്ടപ്പെടുമോ എന്ന ഭീതിയിലും പ്രേക്ഷകരെയെത്തിക്കാന്‍ പാ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവ സഹായിയായി ചേരുന്ന വേളയിലും, കുമുദവല്ലിയെ തേടിയുള്ള കബാലീശ്വരന്റെ യാത്രയിലും, ചെന്നൈവരവിലുമെല്ലാം ഇത്തരത്തില്‍ ഉദ്വേഗം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചു. കുമുദവല്ലിയെ തേടല്‍ 1994ല്‍ രജനീകാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത വീര എന്ന സിനിമയുടെ അവസാനഭാഗങ്ങള്‍ക്ക് സമാനമായ രീതിയിലാണ്.

    കബാലി എന്ന ചിത്രം അനൗണ്‍സ് ചെയ്ത വേളയില്‍ സംവിധായകന്‍ പാ രഞ്ജിത് പറഞ്ഞത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രജനീകാന്ത് കഥാപാത്രം കാളിയാണ്. കാളിയിലേത് പോലൊരു പ്രകടനം ഈ സിനിമയില്‍ കാണാമെന്നാണ്. റിലീസിന് മുമ്പുള്ള അഭിമുഖങ്ങളിലും പതിവില്‍ നിന്ന് വേറിട്ടൊരു രജനീകാന്തിനെ സ്‌ക്രീനില്‍ കാണാമെന്ന് സംവിധായകന്‍ ആവര്‍ത്തിച്ചു. ഈ വാഗ്ദാനം സംവിധായകന്‍ പാലിച്ചിട്ടുണ്ട്. രജനീകാന്തിന്റെ അഭിനയജീവിതത്തിലെ നിര്‍ണായക ചിത്രം തന്നെയാണ് കബാലി. യോഗിയും കബാലിയും കണ്ടുമുട്ടുന്ന രംഗങ്ങള്‍, കുമുദവല്ലിയെ കണ്ടെത്തുന്ന മുഹൂര്‍ത്തവും കാത്തിരിപ്പും,മീനയുടെ വാക്കുകളില്‍ തട്ടി വികാരാധീനനാകുന്ന കബാലിയിലെ പിതാവ് തുടങ്ങി രജനീകാന്ത് മനോഹരമായ അണ്ടര്‍പ്‌ളേയിലൂടെ ഹൃദയത്തില്‍ തൊടുന്ന നിരവധി രംഗങ്ങള്‍ കബാലിയിലുണ്ട്. ഒതുക്കമില്ലാതെ വിരിഞ്ഞാടുന്ന നായകനും, മുഷിപ്പന്‍ ഹാസ്യരംഗങ്ങള്‍ക്കിടയില്‍ എളിയില്‍ കൈകുത്തി നില്‍ക്കുന്ന രജനീകാന്തിനും പകരം വൈകാരികമായ വേലിയേറ്റങ്ങളെ ഉള്ളിലൊതുക്കിയ കഥാപാത്രത്തെയാണ് കൂടുതല്‍ സമയവും കബാലി കാട്ടുന്നത്. പ്രായം അറുപത്തിയഞ്ചിലെത്തി നില്‍ക്കുമ്പോഴും പ്രായമേറാത്ത പ്രകടനമികവ്. രജനീകാന്ത് സിനിമകളിലെ ശിങ്കിടി കഥാപാത്രങ്ങളുടെ പതിവ് സാന്ദര്‍ഭിക നര്‍മ്മ വെറുപ്പിക്കല്‍ കബാലിയില്‍ ഇല്ല. സഹതാരങ്ങളെല്ലാം ഒന്നിനൊന്ന് മികവ് പുലര്‍ത്തിയിട്ടുണ്ട്. അമിതാഭിനയത്തിന്റെ അതിര്‍ത്തിവിടുന്ന അഭിനേതാക്കള്‍ക്ക് പകരം സ്വാഭാവികതയുടെ പരിസരവും പരിധിയും കടന്നുപോകാത്ത മികച്ച നടീനടന്‍മാരെയാണ് പാ രഞ്ജിത്ത് രജനിക്കൊപ്പം വിന്യസിച്ചിരിക്കുന്നത്. രാധികാ ആപ്‌തേയും ധന്‍സികയും ഇക്കൂട്ടത്തില്‍ രജനിക്കൊപ്പം പ്രകടനത്തില്‍ ഉയര്‍ന്നിട്ടുണ്ട്. കബാലി-കുമുദവല്ലി കൂടിക്കാഴ്ചയില്‍ രജനീകാന്തിന്റെ സ്‌ക്രീന്‍പ്രസന്‍സിനൊപ്പം പ്രകടനം കൊണ്ട് എത്തിച്ചേരുന്നുണ്ട് രാധികാ ആപ്‌തേ. തീക്ഷ്ണമായ നോട്ടം കൊണ്ടും പക്വമാര്‍ന്ന പ്രകടനം കൊണ്ടും ധന്‍സികയുടെ യോഗിയും ഉജ്വലമാണ്. ടോണി ലീയെ അവതരിപ്പിച്ച വിദേശതാരം വിന്‍സ്റ്റണ്‍ അത്ര തീപ്പൊരി വില്ലനല്ല. ഇതിനെക്കാള്‍ ഉയരെ നിന്നത് കിഷോറിന്റെ കഥാപാത്രമാണ്. ജീവയെ അവതരിപ്പിച്ച ദിനേശ് രവി ചലനങ്ങളിലും ശൈലി കൊണ്ടും രസിപ്പിച്ചു.


    റഹ്മാന്‍ ഈണങ്ങള്‍ വേഴാമ്പല്‍ക്കിനാവ് പോലെ ആണ്ടിലൊന്ന് ആകര്‍ഷിക്കുമ്പോള്‍ തമിഴ് യുവനിരയുടെ പുത്തനീണം സന്തോഷ് നാരായണനാണ്. തന്റെ ട്രേഡ് മാര്‍ക്ക് നഷ്ടപ്പെടാത്ത രീതിയില്‍ കബാലിയുടെ ശ്വാസതാളമായി സംഗീതത്തെയും പശ്ചാത്തലത്തെയും സന്തോഷ് മാറ്റിയിട്ടുണ്ട്. വിസില്‍ തീം, നെരുപ്പ് ഡാ, മായാനദി എന്നീ ഗാനങ്ങളെ സിനിമയുടെ വൈകാരികഭാവങ്ങള്‍ക്കൊത്ത് സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. നാടകീയമായി പതിഞ്ഞ താളത്തില്‍ തുടങ്ങി പ്രാസഭംഗിയിലേക്ക് ലയിച്ചാണ് രജനിയുടെ സംഭാഷണശൈലി. പഞ്ച് ഡയലോഗായി രജനീകാന്ത് എന്ന താരദൈവത്തിന്റെ നിലപാടുകളും ദര്‍ശനങ്ങളും ഓരോ സിനിമയിലും കുത്തിത്തിരുകും. ഏതായാലും കബാലിയില്‍ അത്തരം ഗിമ്മിക്കുകളില്ല. രജനീകാന്ത് ദര്‍ശനങ്ങളെക്കാള്‍ സംവിധായകന്റെ കാഴ്ചപ്പാടുകള്‍ക്കാണ് സംഭാഷണങ്ങളില്‍ മുന്‍തൂക്കമുണ്ട്. നീണ്ട സംഭാഷണങ്ങളല്ല കുറുക്കിയെടുത്ത കൂര്‍ത്ത വാചകങ്ങളാണ് കബാലിയുടെ ശൈലിയാക്കിയിക്കുന്നത്.

    ചുരുക്കത്തില്‍ രജനീകാന്ത് എന്ന താരത്തെ തിടമ്പേറ്റിയ തിരനിറഞ്ഞാട്ടമല്ല കബാലി. മാസ് മസ്സാലാ സിനിമകളുടെ അറുപഴഞ്ചന്‍ ഫോര്‍മാറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരത്തെ പുതിയ കാലത്തിന്റെ ആസ്വാദനരീതികളിലേക്ക് വലിയൊരളവില്‍ പറിച്ചുനടുന്നുണ്ട് കബാലി. ദളപതിയില്‍ രജനീകാന്ത് കഥാപാത്രം മരിക്കുന്ന ആദ്യപതിപ്പ് വന്നപ്പോള്‍ സ്‌ക്രീനിലേക്ക് കത്തിയെറിഞ്ഞവരും, രജനീകാന്ത് കഥാപാത്രത്തിന് എതിരാളിയായി അഭിനയിച്ച വില്ലന്‍ കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് ആക്രമിക്കാന്‍ ഒരുമ്പെട്ടവരുമായ ആരാധകരുടെ കാലത്ത് നിന്ന് സിനിമ മാറിയപ്പോള്‍ ആരാധകര്‍ക്കും മാറ്റമുണ്ടായോ എന്ന് കബാലിയുടെ ബോക്‌സ് ഓഫീസില്‍ കണ്ടറിയണം. അജിത്തും വിജയ്‌യും സൂര്യയും മാസ് മസാലകളിലെ മടുപ്പന്‍ ഫോര്‍മുലകളില്‍ ആവര്‍ത്തിച്ചാടുമ്പോള്‍ രജനീകാന്തിന്റെ വഴിമാറ്റം അഭിനന്ദനീയമാണ്. രജനികാന്ത് എന്ന താരത്തെ കാലോചിതമായി പൊളിച്ചെഴുതിയ പാ രഞ്ജിത്തിന്റെ ധൈര്യത്തിനും കയ്യടി
     
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Kabali, the much anticipated Super Star Rajinikanth’s intense gangster drama, released amidst an overwhelming fanfare across the world last night. The film’s Tamil and Telugu versions released big in North America and they have raked in a staggering $1.45 million as of now from the premiere shows.

    With this, Kabali has overtaken the previous record set by Baahubali The Beginning, which had collected $1,395,309 from its premieres last year. Trade analysts are already predicting that Kabali will end up collecting anywhere between $4-$4.5 million in its first weekend.
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    For many die-hard fans of Super Star Rajinikanth, July 22 is a Kabali Day as Thalaivar’s latest film, Kabali, has released today amid unprecedented euphoria. The film is off to some sensational opening numbers and it has already surpassed the overseas premiere record set by Rajamouli’s Baahubali.

    While all the fans and film lovers across the globe are drenched in the Kabali mania, Rajamouli, on the other hand, is quite upset. The maverick director took to his Twitter profile this morning and said, “Missing kabaali FDFS[​IMG].. Stuck in shooting.. How i wish i could be there in the theatre engulfed by thalaiva mania…”

    Poor Rajamouli and Baahubali team are shooting for The Conclusion and are missing all the festivities surrounding Kabali.
     
  7. Niranjan

    Niranjan Fresh Face

    Joined:
    Jul 7, 2016
    Messages:
    357
    Likes Received:
    380
    Liked:
    155
    Trophy Points:
    8
    Location:
    Cochin
    Padam kandirunnu..Pan cinemas 10.30 show..HF. Sorry to say heavily disappointed with movie..Rajini delivers one of his recent best performance but poor story line spoils entire show. Radhika apte emotional scene super akkiyittundu...Villain nalla bore ayi...Overall felt nothing for Rajini fans neither Ranjith fans...BO yil initial nu sesham veezhan anu chance....
     
    Mark Twain and Don Mathew like this.
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    An extra ordinary emotional don story with ordinary climax 8/10
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20160722_171504.jpg
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20160722_172405.jpg
     

Share This Page