1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ►► KARNAN 3D ◄◄ Vikram- R.S Vimal India's Biggest Movie ★★

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Yes malayalathile itharam Big Budget experimentsinellam recovery secondary aakum..!Otherwise nammude industryil aarum itharam filmsine pati chinthikuka koodi illallo....Pazhassirajayum Kalapaniyum onnum profit target cheythirakiya films allallo..Even Urumi/Double Barrel...!Sathyathil ithra limited budgetil nammude industryil Kalapaniyum Pazhassiyum Veeragathayum Urumiyum ok sambhavikunnath thanne albhuthakaramanu...!
     
    chumma and Mark Twain like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Karna varsham :vida:
     
  3. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Chumma report adichirikkaayalo. Karnante nte 3000 Jayanthi pramaanichu randu padangal :Engane:
     
    Red Power and Mark Twain like this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Athum sheriyanu...Original mudi polum wig ennu thonnaarund chilapol...Athenthayalum Moidheene innu aa roopathil allaathe sankalpikan polum saadhikilla...!:Lol:
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ

    Athu colour akum :kiki:

    Mt koodi randamoozham announce cheyum apol :Cheers:
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :kiki:
     
  7. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Trophy Points:
    98
    ആര്‍ എസ് വിമല്‍ അഭിമുഖം: കര്‍ണ്ണന്റെ പൗരുഷവും ഗാംഭീര്യവും പൃഥ്വിരാജിനുണ്ട്, 45 കോടിയല്ല ബജറ്റ്

    [​IMG]



    മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമായി ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ കര്‍ണന്‍ ഒരുങ്ങുന്നു. പൃഥ്വിരാജ് നായകനായ കര്‍ണ്ണനെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു.

    ഇതിഹാസ രചനകളിലെ കര്‍ണ്ണനെയാണോ, പുനര്‍വായനകളിലൂടെയുള്ള കര്‍ണ്ണനെയാണോ സിനിമ അവതരിപ്പിക്കുന്നത്?

    കുട്ടിക്കാലം തൊട്ടേ കേട്ടറിഞ്ഞും വായിച്ചറിഞ്ഞും നമ്മുടെ മനസ്സില്‍ രൂപപ്പെട്ട കര്‍ണ്ണന്റെ ഒരു ചിത്രമുണ്ട്. എന്റെയും പ്രിയപ്പെട്ട ഹീറോയാണ് കര്‍ണ്ണന്‍. പഠനകാലത്തും മാധ്യമപ്രവര്‍ത്തന കാലത്തും എഴുതുമ്പോഴും മനസ്സിലുള്ള ഹീറോകളില്‍ പ്രഥമസ്ഥാനം കര്‍ണനായിരുന്നു. പുനര്‍വാനയകളിലൂടെയോ പിന്നീടുണ്ടായ രചനകളിലൂടെയോ വരച്ചിട്ട കര്‍ണനെയല്ല എന്റെ മനസ്സില്‍. കര്‍ണ്ണന്‍ എന്ന ഇതിഹാസ പുരുഷന്‍ എങ്ങനെയാണോ അതാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. മറ്റൊരു എഴുത്തിന്റെ പിന്‍ബലത്തില്‍ അല്ല ഞാന്‍ കര്‍ണ്ണനെ രൂപപ്പെടുത്തിയിരിക്കുന്നത്. എന്റെ മനസ്സിലുള്ള കര്‍ണ്ണന്‍.

    എന്ന് നിന്റെ മൊയ്തീന്‍ നേടിയ കൂറ്റന്‍ വിജയം നല്‍കിയ ആത്മവിശ്വാസമാണോ വളരെ പെട്ടെന്ന് ഇത്ര വലിയൊരു പ്രൊജക്ട് പ്രഖ്യാപിക്കാന്‍ കാരണം?

    തീര്‍ച്ചയായും, എന്ന് നിന്റെ മൊയ്തീന് ലഭിച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് കര്‍ണ്ണനൊരുക്കാനുള്ള പ്രചോദനവും കരുത്തും. എന്നാല്‍ എന്ന് നിന്റെ മൊയ്തീന്റെ വിജയത്തിന് ശേഷം പെട്ടെന്നൊരു ദിവസം പ്ലാന്‍ ചെയ്ത ചിത്രമല്ല കര്‍ണ്ണന്‍. വളരെ നേരത്തെ തന്നെ കര്‍ണ്ണനെ കേന്ദ്രകഥാപാത്രമാക്കിയ സിനിമ മനസ്സിലുണ്ടായിരുന്നു. മൊയ്തീന്‍ മലബാറിന്റെ ഹീറോയായിരുന്നു. അതുപോലെ ലോകത്തിന് മുന്നില്‍ നമുക്ക് ഉയര്‍ത്തിക്കാട്ടാവുന്ന വലിയൊരു ഹീറോയാണ് കര്‍ണ്ണന്‍. രണ്ട് സിനിമയുടെ സ്‌ക്രിപ്ടില്‍ ഇടപെടുമ്പോള്‍ ചില സാദൃശ്യങ്ങളുണ്ട്. ഇരുവഴിഞ്ഞിപ്പുഴ മൊയ്തീന് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു. അതുപോലെയാണ് കര്‍ണ്ണന് ഗംഗ. ആത്മസംഘര്‍ഷങ്ങളിലും പ്രതിസന്ധികളിലും കര്‍ണ്ണന്‍ ഗംഗാതീരത്ത് എത്തുമായിരുന്നു.

    പുരാണങ്ങളില്‍ അര്‍ജുനനായിരുന്നു കര്‍ണനെക്കാള്‍ പ്രാധാന്യം? സിനിമയാകുമ്പോള്‍ ഈ ഭാഗങ്ങളെയൊക്കെ എങ്ങനെ സമീപിക്കും?

    ഇത് കര്‍ണ്ണന്റെ കഥയാണ്. കര്‍ണ്ണന്‍ എന്ന ത്യാഗശ്രേഷ്ഠന്റെ ജീവിതം. മഹാഭാരതകഥകളില്‍ കര്‍ണ്ണനായിരുന്നു യഥാര്‍ത്ഥ നായകന്‍ എന്ന കാഴ്ചപ്പാടിലാണ് ഈ സിനിമ.

    എപ്പോഴാണ് ഷൂട്ടിംഗ്?

    ഒരു ഡെഡ് ലൈന്‍ പ്രഖ്യാപിച്ച ശേഷമായിരുന്നില്ല ഞാന്‍ എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയത്. തിരക്കഥ പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷമെടുത്തു. സിനിമ പ്രേക്ഷകരിലെത്തിയത് ആ സിനിമയിലേക്ക് കടന്നതിന് ശേഷമുള്ള ആറാം വര്‍ഷത്തിലാണ്. കര്‍ണ്ണന്റെ തിരക്കഥാ രചനയിലാണ് ഇപ്പോള്‍. കൃത്യമായ ആസൂത്രണത്തോടെ സിനിമയൊരുക്കാനാണ് ആഗ്രഹിക്കുന്നത്. മൊയ്തീന്‍ ചെയ്യുന്ന സമയത്തും തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം കാരക്ടര്‍ സ്‌കെച്ചുണ്ടാക്കിയിരുന്നു. സ്‌റ്റോറി ബോര്‍ഡ് ഉണ്ടാക്കി. അതിന് ശേഷമാണ് അഭിനേതാക്കളിലേക്ക് എത്തിയത്. സമാനമായി കര്‍ണന്റെ കാര്യത്തിലും തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം സ്റ്റോറി ബോര്‍ഡിലേക്കും കാസ്റ്റിംഗിലേക്കും കടക്കും. ചിത്രത്തിന് വേണ്ടിയുള്ള റിസര്‍ച്ച് എന്ന നിലയില്‍ ഉത്തരേന്ത്യയില്‍ ഞാന്‍ കുറേ ദിവസം ചെലവഴിച്ചിരുന്നു. ഗംഗയിലും ഋഷികേശിലുമെല്ലാം യാത്ര നടത്തി.

    [​IMG]

    45 കോടി ബജറ്റിലാണ് സിനിമ. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ചിത്രമൊരുക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ വന്‍ റിസ്‌കല്ലേ ഏറ്റെടുക്കുന്നത്?

    45 കോടിയാണ് ബജറ്റ് എന്ന് ഞങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. 45 കോടി കൊണ്ട് മാത്രം ഈ സിനിമ പൂര്‍ത്തിയാക്കാനാകുമെന്ന് വിശ്വസിക്കുന്നുമില്ല. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് എന്ന നിലയില്‍ അല്ല കര്‍ണന്‍ കണ്‍സീവ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും പുറത്തിറക്കാനുള്ള സിനിമയാണ്. ബഡ്ജറ്റിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നില്ല. ലോകനിലവാരത്തിലുള്ള ഒരു സിനിമ സാധ്യമാക്കാനാണ് ശ്രമം. ഈ സിനിമയുടെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും അത്തരത്തില്‍ ഒരു സിനിമ പ്രതീക്ഷിച്ചാണ് ഭാഗമായിരിക്കുന്നത്. ഈ സിനിമ എത്ര തുക ഡിമാന്‍ഡ് ചെയ്യുന്നുണ്ടോ അത്രയും മുടക്കാന്‍ അദ്ദേഹം തയ്യാറാണ്.
    അത് ഈ സബ്ജക്ടിനോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണ്.

    മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്ത് വലിയ തോതില്‍ സ്വീകാര്യത ലഭിക്കാറില്ലല്ലോ?

    തെലുങ്കിലും തമിഴിലുമുള്ള വലിയ സിനിമകള്‍ ലോകത്താകമാനം ഒരേ ദിവസം റിലീസ് ചെയ്യുന്നു. നമ്മള്‍ ഇവിടെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിന്നും ഒരു സിനിമയ്ക്ക് അത്തരമൊരു നേട്ടം സാധ്യമാകുമോ എന്നറിയാനാണ് ശ്രമിക്കുന്നത്. 2000ത്തോളം തിയറ്ററുകളില്‍ ഒരേ സമയം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. മലയാള സിനിമയുടെ വാണിജ്യ സാധ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ ചിത്രത്തിന് പിന്നിലുണ്ട്.

    മലയാളത്തിന്റെ ബാഹുബലി എന്ന രീതിയിലുള്ള വിശേഷമൊക്കെ പലയിടത്തും കണ്ടു? പക്കാ എന്റര്‍ടെയിനര്‍ സ്വഭാവത്തിലാണോ സിനിമ?

    ബാഹുബലിയുമായി കര്‍ണനെ താരതമ്യം ചെയ്യേണ്ടതില്ല. രണ്ടും രണ്ട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളാണ്. പീരിഡ് സിനിമ എന്ന നിലയില്‍ യുദ്ധരംഗങ്ങള്‍ കര്‍ണ്ണനിലുണ്ടാകും. മഹാഭാരതത്തിന്റെ ആസ്വാദനാനുഭവം സാധ്യമാക്കുന്ന സിനിമയായിരിക്കും കര്‍ണ്ണന്‍. എല്ലാ വിഭാഗം പ്രേക്ഷകരെയും പരിഗണിക്കുന്ന ചിത്രമായാണ് ഒരുക്കുന്നത്. മികച്ച ടെക്‌നീഷ്യന്‍സായിരിക്കും ചിത്രത്തിനൊപ്പം ഉണ്ടാവുക. ബാഹുബലി,ഈച്ച എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ സെന്തില്‍ കുമാറാണ് ക്യാമറ. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരെ വിഎഫ്എക്‌സിലും അനുബന്ധ സാങ്കേതിക വിഭാഗത്തിലും ഉള്‍പ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

    [​IMG]

    പൃഥ്വിരാജിനെ കൂടാതെ വേറെ ആരൊക്കെയാണ് താരങ്ങള്‍?അന്യഭാഷയില്‍ നിന്ന് മുന്‍നിര താരങ്ങളുണ്ടോ?

    ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് യോജിച്ച താരങ്ങളെയാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഹിന്ദിയിലും മലയാളത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമുള്ള മികച്ച അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകും.

    രണ്ടാമത്തെ ചിത്രത്തിലും പൃഥ്വിരാജിനെ നായകനാക്കാന്‍ എന്താണ് കാരണം? കര്‍ണനായി എന്തുകൊണ്ടാണ് പൃഥ്വിരാജ്?

    എനിക്ക് ചലച്ചിത്രമേഖലയില്‍ ഒരു പാട് പരിചയക്കാരില്ല, സൗഹൃദങ്ങളില്ല. ഏറ്റവും അടുപ്പമുളളത് പൃഥ്വിരാജിനോടാണ്. എന്ന് നിന്റെ മൊയ്തീന്‍ എല്ലാ വെല്ലുവിളികളും മറികടന്ന് പുറത്തിറക്കാന്‍ എനിക്കൊപ്പം നിന്ന ആളാണ് പൃഥ്വിരാജ്. കര്‍ണ്ണന്‍ എന്ന സിനിമ ആലോചിച്ചപ്പോള്‍ കഥാപാത്രം എന്ന നിലയില്‍ മനസ്സിലേക്ക് ആദ്യമെത്തിയത് പൃഥ്വിരാജിന്റെ മുഖമാണ്. കര്‍ണ്ണന്റെ പൗരുഷവും ഗാംഭീര്യവും ക്യാമറയ്ക്ക് മുന്നില്‍ പ്രതിനിധീകരിക്കാന്‍ മറ്റൊരു നടനെ എനിക്ക് ചിന്തിക്കാനായില്ല. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ആത്മബന്ധവുമുണ്ട്.
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :) :)
     
  9. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Trophy Points:
    98
    കാണാം, കര്‍ണന്റെ മുന്നൊരുക്കത്തിനായി ആര്‍എസ് വിമല്‍ നടത്തിയ മഹാഭാരത യാത്ര

    [​IMG]



    പൃഥ്വിരാജ് ടൈറ്റില്‍ റോളിലെത്തുന്ന കര്‍ണന്‍ എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി സംവിധായകന്‍ ആര്‍ എസ് വിമല്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചിരുന്നു. ആ യാത്രയുടെ വീഡിയോ വിമല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കും. വൈകിട്ട് 7.30ന് യു ട്യൂബ് ചാനല്‍ വഴി വീഡിയോ റിലീസ് ചെയ്യുമെന്ന് വിമല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. പൃഥ്വിരാജിന്റെ ജി മാര്‍ത്താണ്ഡന്‍ ചിത്രം പാവാട റിലീസായ ദിവസം രാത്രിയാണ് പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടെ കര്‍ണന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. വന്‍ മുടക്കുമുതലിലാണ് ചിത്രം ഒരുങ്ങുക. മഹാഭാരതയുദ്ധം നടന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളില്‍ത്തന്നെ കര്‍ണന്‍ ഷൂട്ട് ചെയ്യാനാണ് വിമല്‍ ഒരുങ്ങുന്നത്. അതിനായി അദ്ദേഹം നടത്തിയ യാത്രകളുടെ വീഡിയോയാണ് ഇന്ന് വൈകിട്ട് യുട്യൂബിലൂടെ പുറത്തുവിടുക.

    അതേസമയം മമ്മൂട്ടിയെ കര്‍ണനാക്കി പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാലും സിനിമയൊരുക്കുന്നുണ്ട്. 18 വര്‍ഷം മുന്‍പ് ഈ പ്രോജക്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണെന്ന് ശ്രീകുമാര്‍ സൗത്ത്‌ലൈവിനോട് പറഞ്ഞിരുന്നു.
     
  10. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    2000 Theatre... Ente Vimaletta Ithokke Rhombha Over Allee...
     

Share This Page