Aju Varghese Page Liked · 1 hr · ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള A Nivin Pauly production All the best wishes
പ്രേമത്തിലെ മേരിയുടെ കൂട്ടുകാരൻ ഇനി സംവിധായകൻ; നായകനും നിർമ്മാതാവും നിവിൻ പോളി Monday 26 September 2016 04:30 PM IST by സ്വന്തം ലേഖകൻ നിവിൻ പോളി നായകനും നിർമാതാവുമാകുന്ന പുതിയ ചിത്രമാണ് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സിനിമയിൽ മേരിയുടെ കൂട്ടുകാരനായി വെള്ളിത്തിരയിലെത്തിയ അല്‍ത്താഫ് സലിം ഈ ചിത്രത്തിലൂടെ സംവിധായകനാകുന്നു. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ. സിനിമയുടെ പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. ലാൽ, റോഷൻ ആൻഡ്റൂസ്, കുഞ്ചാക്കോ ബോബൻ, നായികമാരായ അഹാന കൃഷ്ണകുമാർ, ഐശ്വര്യ, നിർമ്മാതാക്കളായ രഞ്ജിത്ത് രജപുത്ര, പി. രാജേഷ്, ആന്റണി പെരുമ്പാവൂർ, നടനും സംവിധായകനുമായ ദിലീഷ് പോത്തൻ, തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ചത്. ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ സ്വിച്ച് ഓണും, സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. നിവിൻ പോളി, ബോബി സിംഹ, സിദ്ധാർഥ് ശിവ, സൈജു കുറുപ്പ്, ബിജി ബാൽ, അഫ്സൽ യൂസഫ്, കിച്ചു, സിജു വിൽസൺ, ഷറഫുദ്ധിൻ, ജസ്റ്റിൻ, രാജീവ് പിള്ള, ആന്റോ ജോസഫ്, ശ്രിന്ദ, അഹാന കൃഷ്ണകുമാർ, ഐശ്വര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോമഡി എന്റര്ടെയ്നറായിരിക്കും ചിത്രം. സംവിധായകനും നടനുമായ ലാൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമം സിനിമയിൽ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ, സിജു വിൽസൺ തുടങ്ങിയവരും ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റു താരങ്ങളാണ്. മധു നീലകണ്ഠന്റെ സഹായിയായ മുകേഷ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണിത്. ബിജിബാലിന്റെ സഹായിയായി പ്രവർത്തിച്ച ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.