പീററ് സംപ്രസിന്റെ കരിയറിന്‍റെ അവസാന കാലഘട്ടത്തില്‍ അടുത്ത താരം ആരെന്നൊരു ചോദ്യം ഉയര്‍ന്നു വന്നു .ആദ്യം ലെയ്ട്ടണ്‍ ഹെവിററ് ആണ് പത്രങളുടെ ഇഷ്ട്ടതാരമായിരുന്നതെങ്കിലും, അത് ആന്‍ഡി റോഡിക്ക് ആണെന്ന് പിന്നീടവര്‍ വിധി എഴുതി. പക്ഷേ അക്കൊല്ലം വിബിള്‍ഡണ്‍ സെമിയില്‍ റോഡിക്കിനെ ഈസി ആയി തോല്‍പ്പിച്ചു. അന്ന് ആ മുടി നീട്ടി വളര്‍ത്തിയ 22 കാരന്‍റ കളി മനസ്സില്‍ കുടിയേറിയതാണ്. പിന്നീട് മാര്‍ക്ക് ഫിലിപ്പോസിനെ തോല്‍പ്പിച്ച് ആദ്യ ഗ്രാന്‍റ് സ്ലാം നേടിയ ഫെഡറിനു മുന്നില്‍ ടെന്നീസ് ലോകം കീഴടങുന്ന കാഴ്ച്ച ആണ് പിന്നീട് കണ്ടത്. തനിക്കൊപ്പം വന്നവരും തനിക്കു ശേഷം വന്നവരും വീണു പോയപ്പോളും ആ പ്രതിഭ തന്‍റെ പ്രയാണം തുടരുകയാണ്.34-ാം വയസ്സിലും. ഒരു പക്ഷേ പ്രായം ഡോക്കോവിച്ചിനു മുന്നില്‍ അദ്ദേഹത്തെ തളര്‍ത്തുന്നുണ്ടാകാം. പക്ഷേ ഇന്നും ഫുട്ബോളിനു മുകളില്‍ ടെന്നിസിനെ പ്രതിക്ഷട്ടിക്കുന്നത് ഈ കളികാരന്‍ കളിക്കുന്നതു കൊണ്ടാണ്. എന്‍റെ മകനു പേരിടുബോള്‍ മനസ്സില്‍ ഒാടിയെത്തിയത് അദ്ദേഹമാണ്. ഫെഡക്സ് എന്ന് അവനു പേരിട്ടതും ആ ആരധന കൊണ്ടു തന്നെ
CHAMPION! Angelique Kerber has secured her very first Grand Slam title after overthrowing reigning Champion, Serena Williams 6-4 3-6 6-2. The world no.6 is the first German woman to win the Australian Open singles title since Steffi Graf in 1994. #ausopen