#GameOver ഗെയിം ഓവർ 'മായ' എന്ന നയൻതാര ചിത്രത്തിന്റെ സംവിധായകൻ അശ്വിൻ ശരവണന്റെ അടുത്ത ചിത്രം, കിടു ട്രയ്ലർ. ആദ്യ ദിനം തന്നെ കാണാൻ മറ്റെന്ത് വേണം. കഥയൊന്നും പറയുന്നില്ല, കണ്ടറിയുക. 1 മണിക്കൂർ 43 മിനിറ്റ് ഉള്ള സിനിമയുടെ 1 മണിക്കൂർ ഉള്ള ആദ്യ പകുതിയിൽ ആദ്യ 2 മിനിറ്റ് ഇതെന്താ ഷോർട്ട് ഫിലിം പോലെ എന്നൊക്കെ തോന്നിച്ചവരെ മൂന്നാം മിനിറ്റ് ഞെട്ടിത്തരിപ്പിച്ച് കൊണ്ട് തുടങ്ങുന്ന സിനിമ പതിഞ്ഞ താളത്തിൽ പുതുമയുള്ള കഥാഘടനയും മറ്റുമായി ഇന്റർവെൽ വരെ 4~5 കഥാപാത്രങ്ങൾ മാത്രം വെച്ച് മുന്നോട്ട് പോയി. എന്നാൽ രണ്ടാം പകുതി 43 മിനിറ്റ് കിടിലോൽക്കിടിലം. Dolby Atmos എന്ന ശബ്ദവിന്യാസത്തെ എ ആർ രാജാകൃഷ്ണൻ എന്ന മാന്ത്രികൻ എത്ര വിദഗ്ദമായി ചിത്രത്തിലുടനീളം ഉപയോഗിച്ചു എന്നറിയണം എങ്കിൽ നല്ലൊരു സൗണ്ട് സിസ്റ്റം ഉള്ള തിയറ്ററിൽ ചിത്രം കാണുക, കഥാപാത്രത്തിന്റെ ശ്വാസോച്ഛാസം വരെ പ്രേക്ഷകന്റെ ടെൻഷൻ കൂട്ടുന്ന ലെവൽ വർക്ക് അശ്വിൻ, കാവ്യ എന്നിവർ ഒരുക്കിയ സ്ക്രിപ്റ്റ് അതിന്റെ പൂർണതയിൽ സ്‌ക്രീനിൽ അശ്വിൻ എത്തിച്ചിട്ടുണ്ട്. ഒരു ഡോക്ടർ, 2 പൊലീസുകാർ എന്നിവർ അല്ലാതെ മറ്റെല്ലാവരും സ്ത്രീകഥാപാത്രങ്ങൾ മാത്രം. തപ്സി തനിക്ക് കിട്ടിയ റോൾ ഗംഭീരമാക്കി. മറ്റൊരു എടുത്ത് പറയേണ്ട റോൾ കലാമ്മ എന്ന കഥാപാത്രമായി ചിത്രത്തിലുടനീളം വന്ന വിനോദിനി വൈദ്യനാഥൻ ആണ്. മലയാളിയായ പാർവതി നല്ലൊരു കഥാപാത്രമായി ചിത്രത്തിലുണ്ട്. പുതുമകൾ വേണ്ടവർ, ഇഷ്ടപ്പെടുന്നവർ ത്രില്ലർ ഇഷ്ടപ്പെടുന്നവർ GO FOR IT രണ്ടാം പകുതിയിൽ തിയറ്ററിൽ എവിടെയും മൊബൈൽ സ്ക്രീൻ വെളിച്ചമോ ശബ്ദമോ കേൾക്കാനായില്ല, അത്രത്തോളം ത്രില്ലിൽ Edge of Seat experience ആണ് ചിത്രം നൽകിയത്. ചിത്രത്തിന്റെ അവസാന 15 മിനിറ്റിൽ ഉയർന്നു തുടങ്ങിയ കയ്യടികൾ തീരുന്ന വരെ ത്രില്ലിൽ കൊണ്ട് പോയി