വടക്കേ മലബാർ പ്രദേശമായ തളിപ്പറമ്പ് മലയോര മേഖലയിലെ ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്ന നാട്ടു വൈദ്യന്റെ മകനായി ജനിച്ച്,എട്ടാം തരം വരെ പഠിച്ചീട്ടുള്ള കമ്മാരൻ സ്വാതന്ത്ര്യസമരം തലക്ക് പിടിച്ച് നാടുവിട്ട് സുഭാഷ് ചന്ദ്ര ബോസിനൊപ്പം കൂടുകയും,സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കയും ചെയ്ത ധീര ദേശാഭിമാനിയാണു കമ്മാരൻ. എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ കമ്മാരന്റെ കഥ ഒരു യാത്രയ്ക്കിടയിൽ കേട്ട സംവിധായകൻ രതീഷ് അമ്പാട്ട് അത് സുഹൃത്തായ മുരളിഗോപിയോട് പറയുകയും,മുരളി അതിൽ കൂടുതൽ റിസർച്ച് നടത്തി കമ്മാരന്റെ കഥ രൂപപ്പെടുത്തുകയായിരുന്നു,അതുകൊണ്ട് തന്നെ ചർത്ത്രത്തിലെ നിർണ്ണായകമുഹൂർത്തങ്ങൾ പലതും ഈ ചിത്രത്തിലുണ്ട്, കമ്മാരനെക്കുറിച്ചുള്ള കൂടുതൽ വ്യക്തിപരമായ വിവരണങ്ങൾ നൽകിയാൽ അത് കേരളരാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ നിറുത്തുന്നു.. #Kammarasambavam #Dileepettan #Massentry #Dileeponline