വരിക്കാശ്ശേരി മനയിൽ ‘പായ്കപ്പൽ’ ഒരുങ്ങുന്നു കേരളത്തില്‍ മാടമ്പിമാരും അധികാരികളും കൊടികുത്തിവാണിരുന്ന കാലത്തെ ഒരു ഗ്രാമത്തിലെ കഥയുക്മയിൽ പായ്കപ്പലിന്റെ ചിത്രികരണം ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ നടക്കുന്നു.ഏറനാടന്‍ സിനിമാസിന്റെ ബാനറില്‍ ഖാദര്‍ തിരൂര്‍, ആര്‍ പ്രകാശ് എന്നിവര്‍ നിര്‍മിച്ച് മുഹമ്മദ് റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പായ്ക്കപ്പൽ.ഒരു ഗ്രാമത്തിൽ അടക്കിവാണ തങ്ങളുടെയും കുടുംബത്തിന്റെയും കഥയാണ് പശ്ചാത്തലം. പുതുമുഖങ്ങളായ നിഹാല്‍ ഉസ്മാന്‍, അങ്കിതാമഹാറാണ എന്നിവർക്കൊപ്പം മധു , ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍ ,നാരായണന്‍ നായര്‍ ,സാലു കൂറ്റനാട് , അംജത് മൂസ , ഖാദര്‍ തിരൂര്‍ , വേണു അയ്യന്തോള്‍ , അമല്‍ ദേവ് , കൂട്ടായി ബാവ,പ്രശാന്ത് മാത്യു, വിജി കെ വസന്ത് , വി എം എസ് പെരുമണ്ണൂര്‍ , ശരവണന്‍ ഹരി, ആര്‍ പ്രകാശ് ,കുക്കു പരമേശ്വരന്‍ , സലീറ്റ മേരി സൈമണ്‍ , മാസ്റ്റര്‍ വൈശാഖ് , സബാ അക്ബര്‍ , ജലീല്‍ ഷാന്‍ പ്രധാനകഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Producer v/s DSP , No new South Indian releases from Today. It is complete shutdown in Andhra & Telangana with theatres closing down from March 2, while in TN theatres will function. Karnataka & Kerala No shutdown, films censored can release.
BMX അഥവാ ബൈസിക്കിൾ മോട്ടോക്രോസ്സ് രംഗങ്ങൾ വിദേശഭാഷാ സിനിമകളിൽ കണ്ടു അത്ഭുതപ്പെട്ടിട്ടുള്ള മലയാളികൾക്കായി ഇന്ത്യയിലെ തന്നെ ആദ്യ BMX ചിത്രമെത്തുന്നു. ജോണി സാഗരിഗ ഗ്രൂപ്പ് ഓഫ് കമ്പനീസ് നിർമിക്കുന്ന "നോൺ സെൻസ്" എന്ന ചിത്രത്തിലൂടെയാണ് ഇത്തരത്തിൽ ഒരു ദൃശ്യാനുഭവം പ്രേക്ഷകരിലേക്കെത്തുന്നത്. എം സി ജിതിൻ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി ബ്രേക്ക് ഫ്രീ, ഐ ആം മല്ലു, ദിസ് ഈസ് ബെംഗളൂരു എന്നീ ആൽബങ്ങളിലൂടെ ശ്രദ്ധേയനായ റിനോഷ് ജോർജ് എത്തുന്നു. സ്‌കൂൾ കൗമാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ശ്രുതി രാമചന്ദ്രൻ, കലാഭവൻ ഷാജോൺ, ലാലു അലക്സ്, ഷിയാദ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ പുതുമുഖം ഫെബിയ നായികയായി എത്തുന്നു. സംവിധായകൻ തന്നെയായ എം സി ജിതിൻ, ലിബിൻ ടി ബി, മുഹമ്മദ് ഷെഫീക്ക് എന്നിവർ ചേർന്നാണ് വേറിട്ട രീതിയിൽ കഥ പറയുന്ന നോൺസെൻസിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ക്യാമറ അലക്‌സ് ജെ പുളിക്കൽ.
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി പാർവതി; എം മുകുന്ദന്റെ ചെറുകഥ സിനിമയാകുന്നു, നായകൻ ബിജുമേനോൻ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ സ്വന്തം പാർവതി ഇനി “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ”യായി വെള്ളിത്തിരയിൽ. എം. മുകുന്ദന്റെ ചെറുകഥയായ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് പാർവതി നായികയായി എത്തുന്നത്. ഒരു സാധാരണക്കാരിയായ രാധിക എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്.എം. മുകുന്ദന്റെ കഥകള്‍ നേരത്തേയും സിനിമയായിട്ടുണ്ട്. മദാമ്മ, സാവിത്രിയുടെ അരഞ്ഞാണം, ദൈവത്തിന്റെ വികൃതികള്‍ എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. പക്ഷേ, മുകുന്ദന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാകും ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. ഓട്ടോറിക്ഷ ഡ്രൈവറായി എത്തുന്നത്, മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബിജു മേനോനാണ്. സാധാരണ ജീവിതം നയിക്കുന്ന, എന്നാൽ അലസനായ സജീവൻ എന്ന കഥാപാത്രത്തിന്റെ ജീവിതലേക്ക് രാധിക കടന്നുവരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.ചിത്രത്തിന്റെ സംവിധാനം ഹരികുമാറാണ്.
തിരുവനന്തപുരം: കായല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കൈയേറി നിർമിച്ച ബോട്ടുജെട്ടി പൊളിച്ചു നീക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ജയസൂര്യ അപ്പീല്‍ നല്‍കിയത്. ഹര്‍ജി തള്ളിയതോടെ ജയസൂര്യ കൈയേറി നിർമിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചു നീക്കും. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു ജയസൂര്യക്ക് എതിരെ പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടവും ലംഘിച്ചു ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചതിന് കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്താശചെയ്തു കൊടുത്തെന്നാണ് പരാതി.