1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄║█║★ ADAM JOAN ★║█║►On Par With WORLDCLASS Making █ Prithvi strikes GOLD Again █

Discussion in 'MTownHub' started by Idivettu Shamsu, Jan 10, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi


    ഓണം കയ്യിലെടുത്തു ആദം ജോണ്* - Movietodaylive.com


    നമ്മള്*ക്കുമുണ്ട് ഹോളിവുഡ് നിലവാരമുള്ള സിനിമ
    മലയാള സിനിമ ഹോളിവുഡ് നിലവാരത്തില്* എത്തിക്കുക എന്നതാണ് തന്*റെ ലക്ഷ്യം എന്ന് വര്*ഷങ്ങള്*ക്ക് മുന്*പ് ഒരു അഭിമുഖത്തില്* അഭിപ്രായപ്പെട്ടിരുന്നു.വളിച്ച കോമഡികളും വിരസ ചിത്രങ്ങളും കണ്ടു ശീലിച്ച മലയാളികള്* ആ അഭിപ്രായത്തെ ഗൌരവത്തില്* എടുക്കാന്* മടിച്ചു,ചിലര്* കളിയാക്കി ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചോദിച്ചു.അന്ന് ചോദിച്ചവര്*ക്കുള്ള അസ്സല്* ഉത്തരമാണ് ഇന്ന് റിലീസ് ചെയ്ത ആദം ജോണ്*.

    മലയാള സിനിമ ലോക നിലവാരത്തില്* ചിന്തിച്ചു തുടങ്ങിയത് പ്രിത്വിരാജ് എന്ന നടന്* വളര്*ന്നു വലുതായപ്പോള്* ആണ് എന്നത് ഇന്ന് ആര്*ക്കും നിഷേധിക്കാന്* കഴിയാത്ത വസ്തുത ആണ്.നാലുപാടു നിന്നും ആക്രമിക്കപ്പെട്ടിട്ടും ഉള്ളില്* ഉള്ള പോരാളിയുടെ വീര്യത്തോടെ ഇന്ന് മറ്റൊരു യുവ നടനും എത്താന്* കഴിയാത്ത ഉയരത്തില്* എത്തി നില്*ക്കുന്ന പ്രിത്വിയുടെ ഓരോ ചിത്രങ്ങളും വ്യത്യസ്തമാണ്.ഇന്ത്യന്* നിയമ വ്യവസ്ഥകളെ കൈക്കുമ്പിള്* ഇട്ടു അമ്മാനമാടുന്ന ആള്* ദൈവങ്ങളുടെ കഥയുമായി എത്തിയ ടിയാന്* അന്ന് നിലവില്* ഉണ്ടായിരുന്ന മറ്റൊരു വിഷയത്തില്* അധികം ചര്*ച്ച ചെയ്യപ്പെടാന്* ഉള്ള വേദികള്* ലഭിക്കാതെ എന്നാല്* കാലങ്ങളോളം ചര്*ച്ച ചെയ്യപ്പെടുന്ന ചിത്രമായി മാറും എന്ന് ഉറപ്പാണ്*.

    ആദം ജോണ്* പോത്തന്* കോട്ടയത്തെ ഒരു പ്ലാന്റര്* ആണ്.കര്*ഷകനായ ആദം എമിയെ പ്രണയിച്ചു വിവാഹം കഴിച്ചു സ്കോട്ട്ലാന്*ഡില്* ഹണിമൂണ്* ആഘോഷിക്കാന്* എത്തുകയാണ്.ആദമിന്*റെ സഹോദരന്*റെ വീട്ടില്* എത്തുന്ന അവര്* ഇരുവര്*ക്കും ചില അപ്രതീക്ഷിത സംഭവങ്ങളെ അഭിമുഖികരിക്കേണ്ടി വരുന്നു.തുടര്*ന്നിങ്ങോട്ട്* ചിത്രം ത്രില്ലിംഗ് ആയ മുന്നേറ്റം തുടരുന്നു.തീര്*ത്തും ത്രില്ലര്* എന്ന് വിശേഷിപ്പിക്കാന്* ഒരിക്കലും കഴിയുകയുമില്ല ചിത്രത്തെ.കുടുംബ ബന്ധങ്ങള്*ക്ക് വില നല്*കി കൊണ്ട് തന്നെ ത്രില്ലിംഗ് സ്വഭാവം നിലനിര്*ത്താന്* ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.


    അഭിനേതാക്കളുടെ പ്രകടനം എടുത്താല്* എടുത്തു പറയാവുന്ന പ്രകടനമാണ് പ്രിത്വിരാജ് നടത്തിയിരിക്കുന്നത്.രണ്ടു ഗെറ്റപ്പുകളില്* വന്ന പ്രിത്വിയുടെ ലുക്ക്* ശരിക്കും ഹോളിവുഡ് നിലവാരത്തില്* തന്നെ ആയിരുന്നു.ഓരോ ഡയലോഗും ആവേശത്തോടെ ആണ് പ്രേക്ഷകര്* സ്വീകരിച്ചത്.അഭിനയത്തില്* ഇനി ഒന്നും തെളിയിക്കാന്* ബാക്കി ഇല്ലാത്ത പ്രിത്വി ഇത്തരം വ്യത്യസ്ത ചിത്രങ്ങള്* തിരഞ്ഞെടുക്കൊമ്പോള്* പ്രേക്ഷകര്*ക്ക് ലഭിക്കുന്നത് പുതുമയുള്ള അനുഭവങ്ങള്* ആണ്.കാമുകിയും ഭാര്യയും ആയി അഭിനയിച്ച മിഷ്തി,ഭാവന,നരേന്*,രാഹുല്* മാധവ്*,സിദ്ധാര്*ഥ് ശിവ,ലെന,മണിയന്* പിള്ള രാജു തുടങ്ങിയവരായിരുന്നു.നരേന്* ചില രംഗങ്ങളില്* കയ്യടി നെടുന്നും ഉണ്ട്.
    ചിത്രത്തിന് വല്ലാത്ത ഭംഗി ആണ്.വിദേശ രാജ്യമായ സ്കോട്ട്ലാന്*ഡ് മനോഹരമായി തന്നെ ഒപ്പിയെടുത്തിരിക്കുന്നു ക്യാമറാ മാന്* ആയ ജിത്തു ദാമോദര്*.അടുത്ത കാലത്ത് ആയി കണ്ട ഏറ്റവും മികച്ച ക്യാമറ വര്*ക്ക് ആണ് ആദത്തില്*.വിദേശ രാജ്യത്ത് ചിത്രീകരിച്ച ഏറ്റവും മികച്ച മലയാള സിനിമയാണ് ആദം ജോണ്*.ഗോപി സുന്ദര്* ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ഫീല്* പകരുന്നു.വേഗമാര്*ന്ന എഡിറ്റിംഗ് ആണ് രഞ്ജന്* അബ്രഹാം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.ഒട്ടും ബോറടിക്കാതെ വലിച്ചു നീട്ടലോ എച്ചുകെട്ടലോ ഇല്ലാതെ ആസ്വദിക്കാം ചിത്രം.


    ജീവനുള്ളതും സത്യസന്ധവും ആയ കഥാപാത്രങ്ങളെ സൃഷ്ട്ടിച്ചു അതിനു തക്ക അഭിനേതാക്കളെ കണ്ടെത്തി ചിത്രം അവതരിപ്പിച്ച ജിനു എബ്രഹാം നൂറില്* നൂറു മാര്*ക്ക് വാങ്ങുന്നു.ഒരിക്കല്* പരാജയപ്പെട്ടു പോയ തിരക്കഥാകൃത്തില്* നിന്നും വിജയം പിടിച്ചു വാങ്ങിയ പോരാളി ആയി ജിനു തിരിച്ചു വരുമ്പോള്* അത് പ്രിത്വിരാജ് എന്ന നടന്* തിരഞ്ഞെടുത്ത ചിത്രത്തിന്*റെ വിജയം കൂടിയാണ്.ഓണച്ചിത്രങ്ങളുടെ മത്സരത്തില്* ഒന്നാമത് ആദം ജോണ്* തന്നെ എന്നതിന് യാതൊരു സംശയവും വേണ്ട.
    ലാസ്റ്റ് ലൈന്* : കര്*ണന്* നെപോളിയന്* ഭഗത് സിംഗ് എന്നീ തോറ്റുപോയവരോടുള്ള സ്നേഹം ജിനുവിനും ലഭിച്ചു എന്ന് ഉറപ്പ്.അതാണീ സിനിമയുടെ വിജയവും ധൈര്യമായി ടിക്കെറ്റ് എടുക്കാം.
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    [​IMG]
    സമീപ കാലത്ത് മലയാള സിനിമ കണ്ട മികച്ച ത്രില്ലർ ചിത്രം: ആദം ജോൺ റിവ്യൂ വായിക്കാം - Cinema Diary


    “പിന്നെ ഇളയുടെ കാര്യം.. എനിക് ഒറ്റക്ക് പോകാൻ പറ്റുന്നിടത്തോളം ഞാൻ പോകും.. ചെയ്യാൻ പറ്റുന്നിടത്തോളം ഞാൻ ചെയ്യും എന്നിട്ടും അവളെ കൊണ്ട് വരാൻ പറ്റിയില്ലെങ്കിൽ അവൾക്ക് ഒരു നിമിഷം മുമ്പെങ്കിലും ഞാൻ ഇല്ലാതായിരിക്കും”
    ആദം ജോണ്. ഈ വർഷത്തെ ഓണ ചിത്രങ്ങളിൽ അന്നൗൻസ്*മെന്റ് മുതൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു ചിത്രം ആയിരുന്നു.
    വെത്യസ്തത നിറഞ്ഞ രണ്ട് ടീസറുകൾ, മികച്ചൊരു പ്രണയ ഗാനം, പൃഥ്വിരാജ് വീണ്ടും പാടിയ ഗാനം എന്നിങ്ങനെ റിലീസിന് മുന്നേ വളരെ പ്രതീക്ഷകളാണ് ചിത്രം ഓരോ പ്രേക്ഷകർക്കും നൽകിയത്. മലയാളത്തിന്റെ യുവ താരങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന പ്രത്വിരാജിനെ നായകനാക്കി മാസ്റ്റേഴ്സിന്റെയും ലണ്ടൻ ബ്രിഡ്ജിന്റെയും കഥാകൃത്ത് ജിനു അബ്രഹാം സംവിധാനം ചെയ്യുന്ന അദ്യ ചിത്രമായിരുന്നു ആദം ജോൺ.


    സ്*കോട്ട്*ലൻഡ് ലെ ദുഃഖവെള്ളി കഴിഞ്ഞുള്ള ശനിയാഴ്ചയിൽ ആരംഭിക്കുന്ന ചിത്രം ക പിന്നീട് ദിവസങ്ങൾ പിന്നോട്ട്* സഞ്ചരിക്കുന്നു, ആദമിന്റെ അനുജൻ ഉണ്ണി-ശ്വേത ദമ്പതികളുടെ മകൾ നിളയിൽ തുടങ്ങുന്ന ഫ്ലാഷ്ബാക്ക് കിഡ്നാപ്പും മർഡറും എല്ലാം ആയി പ്രേക്ഷകനെ ആകാംക്ഷയിൽ എത്തിക്കുന്നു. സ്*കോട്ടലാന്റിലേക്ക് ആദത്തിന്റെ വരവോടെ കഥ പറഞ്ഞ് പോകുന്നതിന്റെ വേഗത കുറയുന്നു. നഷ്ടപ്പെട്ട് പോയ നിളയെ തേടിയുള്ള ആദംന്റെ അന്വേഷണമാണ് ഇൗ ത്രില്ലെർ ചിത്രത്തിന്റെ ഇതിവൃത്തം.
    കഥ അർഹിക്കുന്ന വേഗത്തിൽ രസ ചരട് പൊട്ടാതെ പറഞ്ഞ് പോയ അദ്യ പകുതി ചിത്രത്തിന്റെ ഇന്റർവെ ലിലേക്ക്* എത്തുമ്പോൾ ട്രാക്ക് മാറുകയാണ്.
    ആദ്യപകുതിയേക്കാൾ വേഗം കൂടിയ രണ്ടാം പകുതി കൂടുതൽ ചിത്രത്തെ കൂടുതൽ ത്രില്ലിങ്ങും ആകാംഷ നിറഞ്ഞതുമാക്കി മാറ്റുന്നു. ചിത്രത്തിന്റെ അപ്രതീക്ഷിത ക്ലൈമാക്സും ചേരുമ്പോൾ ആദം ജോൺ കയ്യടി നേടും എന്നത് തീർച്ച.


    ആദം ആയുള്ള പ്രിത്വിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. എമി ആയി വേഷമിട്ട മിഷ്ടിക്ക് കൂടുതലായി ഒന്നും ചെയ്യാനായില്ലയിരുന്നൂ. ആദമിന്റെ കൂട്ടുകാരനായ സിറിയക് എന്ന കഥാപാത്രം ആയി നരേനും അനിയന്റെ ഭാര്യയായി ഭാവനയും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയായി ചെയ്തു. ചിത്രത്തിൽ ഭാവന അവതരിപ്പിച്ച മഞ്ജരി എന്ന കഥാപാത്രം ആദം കഴിഞ്ഞാൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു കഥാപാത്രമാണ്.
    കഥയോടു ചേർന്ന് പോകുന്ന ഗാനങ്ങൾ ഒരുക്കിയ ദീപക് ദേവിന് വലിയൊരു കയ്യടി. കഥാ ഗതിയോട് വളരെ അധികം ഇണങ്ങി നിൽക്കുന്ന ഗാനങ്ങളും സന്ദർഭങ്ങൾക്ക് അനുയോജ്യമായ വിധം ഒരുക്കിയ പഛാത്തല സംഗീതവും മികച്ചു നിന്നു.


    ജിത്തു ദാമോദർ ചിത്രത്തിനായി ഒരുക്കിയ ഓരോ ഫ്രെയിമുകളും അങ്ങേയറ്റം ഭംഗിയുള്ളവയായിരുന്നൂ. സ്കോട്ട്ലന്റിന്റെ മനോഹാരിത എടുത്തു കാണിക്കുന്ന ഫ്രെയിംസും ചിത്രത്തിന്റെ മൂടിനനുസരിച്ച് ഒരുക്കിയ ഷോട്ടുകളും കയ്യടി അർഹിക്കുന്നു.
    തന്റെ മുൻ കാല ചിത്രങ്ങളിൽ ഉണ്ടായ കുറവുകളെല്ലാം ആദം ജോണിലേക്ക്* എത്തുമ്പോൾ ജിനു തിരുത്തിയിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ സ്വഭാവമുള്ള ചിത്രങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് പുതിയ അനുഭവമല്ല എന്നൽ ഇൗ ചിത്രം ഇവിടെ വെത്യസ്ഥമാവുകായാണ്. മലയാള സിനിമയിൽ ഇത് വരെ ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയത്തെ അതിന്റെ പരിപൂർണതയിൽ മനോഹരമായി എത്തിക്കുന്നതിൽ സംവിധായകനും കൂട്ടരും നൂറ് ശതമാനം വിജയം നേടിയിരിക്കുന്നു.

    വൈകാരികമായും കഥപരമായും മികച്ചു നിൽക്കുന്ന ഇൗ ചിത്രം അടുത്തിടെ ഇറങ്ങിയ മികച്ച മലയാള സിനിമകളുടെ കൂട്ടത്തിൽ ഉണ്ടാവും എന്നത് തീർച്ചയാണ്.

    http://cinemadiary.in/adam-joan-malayalam-movie-review/
     
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Ee Week Thanne Kaanum :Band:
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    pin Vrindavanam
    54 mins
    ആദം ജോൺ ( Adam Joan )
    ~~~~~~~~~~~~~~~~~~~~~~~
    പൃഥ്വിരാജ് നായകൻ ആയി ആദം ജോൺ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജിനു എബ്രഹാം സംവിധാനം ചെയ്തു ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തിയിരിക്കുന്നു . ഓണം ചിത്രങ്ങളിൽ ഏതു ആദ്യം കാണണം എന്ന ചിന്തയിൽ നിൽക്കുമ്പോൾ ഫേസ്ബുക്കിലെ പല പടങ്ങളുടെയും സമ്മിശ്ര പ്രതികരണങ്ങൾ കണ്ടതിനാൽ ഏറ്റവും പ്രതീക്ഷ ഇല്ലാതിരുന്നതും മമ്മൂട്ടി - മോഹൻലാൽ പടങ്ങൾ ഒഴിവാക്കി ആദം ജോൺ സെലക്ട് ചെയ്യുകയായിരുന്നു . ഫാമിലി ആയി കാണാൻ പറ്റുന്ന നല്ല ഒന്നാന്തരം ചിത്രം തന്നെ അപ്രതീക്ഷിതമായി ലഭിക്കുകയായിരുന്നു . സ്കോട്ലൻഡിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ലേക്ക് വഴി തെളിച്ചു . ഹൊറർ പശ്ചാത്തലവും കഥ പറഞ്ഞു പോയ രീതിയും വളരെ മികച്ചു . ഫ്ലാഷ്ബാക്ക് രംഗങ്ങൾ കേരളത്തിലേക്കും പ്രണയം , പാട്ടുകൾക്കും സ്കോപ്പ് നൽകി കൊണ്ട് മുന്നേറിയപ്പോൾ പ്രതീക്ഷിച്ചതും പ്രതീക്ഷിക്കാത്തതും ആയ ട്വിസ്റ്റ് കൊണ്ട് കഥ മുന്നേറി . ആദ്യ പകുതി കഥ പോകുന്നത് പതുക്കെ ആണെങ്കിലും അതെല്ലാം കണക്ട് ചെയ്തു രണ്ടാം പകുതി കൂടുതൽ ഇന്റെർസ്റ്റിംഗ് ആക്കി . ക്ലൈമാക്സ് നല്ല രീതിയിൽ തന്നെ ചെയ്തു നിർത്തി . പടത്തിനെ ഡെപ്രോമോട് ചെയ്യാൻ വേണ്ടി ക്ലൈമാക്സ് ആരെങ്കിലും പറഞ്ഞാൽ പടത്തിനു ഇത്ര ഫീൽ ഉണ്ടാകുമോ എന്ന് പറയാൻ കഴിയില്ല . പൃഥ്വിരാജ് , നായികാ മിസ്ടി എന്നിവരുടെ കോംബോ പ്രണയങ്ങളും , നരേൻ , ലെന , ഭാവന -രാഹുൽ മാധവ് എന്നിവരുടെ പ്രകടനവും മികച്ചു നിന്നു. വില്ലൻ സ്റ്റീവ് , പുരോഹിതന്മാർ , വിദേശീയ നടന്മാർ എല്ലാവുടെയും പ്രകടനം തൃപ്തി നൽകുന്നതായി . മൊത്തത്തിൽ സ്കോട്ലൻഡ് ലെ മലയാളി ഫാമിലിയിൽ സംഭവിക്കുന്ന ഹൊറർ പശ്ചാത്തലത്തിൽ ഉള്ള ക്രൈം ത്രില്ലെർ ആണ് ഈ ചിത്രം . ഇത്തരം കാറ്റഗറി ഇഷ്ടം ഉള്ളവർ ധൈര്യമായി ഓണത്തിന് ഫാമിലി ആയി പോയാൽ നഷ്ടം തോന്നാത്ത ഒരു ചിത്രം ആയിരിക്കും ആദം ജോൺ
    My Rating 4/5
     
  9. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    Adam Joan Kandu...Good one
    Kidilan Making aanu padam..decent script as well
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Ingane varan vazhi illallo

    Sent from my HUAWEI P7-L10 using Forum Reelz mobile app
     

Share This Page