1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄|✪ഈ. മ. യൗ ♠ LJP ♠ Chemban vinod ♠ Vinayakan ♠ Dileesh Pothan ✪|◄ ✪

Discussion in 'MTownHub' started by Mark Twain, Jun 30, 2017.

  1. Tommychan Geo

    Tommychan Geo Fresh Face

    Joined:
    Dec 8, 2015
    Messages:
    290
    Likes Received:
    80
    Liked:
    81
    Trophy Points:
    3
    Review podan samayamilla pakshe rating 5/5.
     
    Mayavi 369, ഞാൻ and Mark Twain like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :Band: :Band:
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഇന്റർവെൽ കഴിഞ്ഞ് ഒരു പത്ത് മിനുട്ടു കൂടി ഇടക്കിടക്ക് കൈയ്യടിക്കാൻ പറ്റിയിരുന്നു ..
    പിന്നെ കയ്യും ആനങ്ങുന്നില്ല ചോരേം ഓടുന്നില്ല ...
    പടം കഴിഞ്ഞ് ഇറങ്ങി ഒരു ഉപ്പുസോഡ കുടിക്കുന്ന വരെ ബീ.പീ ഗ്രാഫ് ഇങ്ങനെ ഹിമാലയം പോലെ ...
    .
    You should watch this before you die.
    But while watching,
    make sure that you are not dying..!
     
    Mayavi 369 and ഞാൻ like this.
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    # ഈ.മ.ഔ #
    അങ്കമാലിയിലെ കട്ട ലോക്കല്‍ ജീവിതത്തില്‍ നിന്നും LJP നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് വാവച്ചന്‍ മേസ്തിരിയുടെ മരണ വീട്ടിലേക്കാണ്....പ്രേക്ഷകര്‍ ഒരുപാട് കാത്തിരുന്ന മരണാനന്തര ചടങ്ങ്....
    മരിക്കുന്നതിന് തൊട്ടു മുന്‍പും, എന്നത്തെയും പോലെ മകന്‍ ഈസിയോടു വാവച്ചന്‍ മേസ്തിരി പറയുന്ന ആഗ്രഹമാണ് തന്‍റെ മരണാനന്തര ചടങ്ങ് രാജകീയമായിരിക്കണമെന്ന്....തന്നേടൊപ്പം മദൃപിച്ച ശേഷം മരണപ്പെടുന്ന അപ്പന്‍റെ ആഗ്രഹം നിറവേറ്റാന്‍ പരക്കം പായുന്ന ഈസിയെയും ശേഷമുളള സംഭവങ്ങളും വേദനയിലും നര്‍മ്മത്തിലും, ഇരുട്ടിലും വെളിച്ചത്തിലും ശബ്ദ അകമ്പടിയിലും ഇടകലര്‍ത്തി അവതരിപ്പിച്ചു...കടലോര പശ്ചാത്തലത്തില്‍ 2 മണിക്കുറും നമ്മള്‍ മരണ വീട്ടിലാണ്...കടല്‍ക്കരയുടെ സതൃമായ ഭാവം, കാണികളെപ്പോലും വിസ്മയിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചു സംവിധായകന്‍...
    ഷെെജു ഖാലിദിന്‍റെ കൃാമറയും പ്രശാന്ത് പിളളയുടെ സംഗീതവും വളരെയധികം പ്രശംസ അര്‍ഹിക്കുന്നു...
    വാവച്ചനായ കെെനകിരി തങ്കരാജും ,ഈസിയായി ചെമ്പനും ,മെമ്പര്‍ അയ്യപ്പനായി വിനായകനും ,വികാരിയച്ചനായി പോത്തനും ,പെണ്ണമ്മയായി പോളി വത്സനും അഭിനയിക്കുകയായിരുന്നില്ല....വളരെ മികച്ച കഥാപാത്രങ്ങള്‍....
    There is no Heros ...Every one is Hero...
    മലയാളത്തിലെ മറ്റൊരു മികച്ച അനുഭവവുമായി പ്രിയ സംവിധായകന്‍ LJP...
    #Master of Mundane...LJP #

    കൂടുതലൊന്നും പറയാനില്ല....കണ്ടറിയുക ...
    ❤❤❤
     
    Mayavi 369 likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഗംഭീരം എന്നതിന് അപ്പുറം ഒരു വാക്കില്ല. കാണാതെ പോയാൽ ഒരു നഷ്ടം എന്നല്ലാതെ ഒരു അഭിപ്രായവും പറയാനും ഇല്ല. ലിജോ നിങ്ങൾ മനുഷ്യൻ തന്നെ അന്നോ എന്നാ സംശയം മാത്രം ബാക്കി !!!!
     
    Mayavi 369 likes this.
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഈ.മ.യൗ

    ▪ ചീത്രം അന്നൗൺസ്‌ ചെയ്ത അന്ന് മുതൽ കാത്തിരിക്കുവായിരുന്നു ഈ ചിത്രം ഒന്ന് കാണാൻ... അതിന് ഇപ്പോ ഈ പടം വമ്പൻ താരങ്ങളാൽ സമ്പനമായ,
    മാസ്സ് കുൾ സംഭാഷണങ്ങൾ കൊണ്ട് നമ്മെ ആവേശപരിതരാക്കുന്ന തരത്തിലുള്ള ഒന്നായത് കൊണ്ട് അല്ലാ.. അതിൽ എല്ലാം ഉപരി
    സംവിധാനം -ലീജോ ജോസ് പല്ലീശേരി എന്ന് ഒറ്റ പേര് എന്നതുകൊണ്ടുമാത്രം...

    ▪ 2017 നവംമ്പർ
    30ന് കേരളത്തിൽ ഓഗ്ഗി കൊടുങ്കാറ്റ് വീശയതിനെതുടർന്ന് ഉണ്ടായ ഒരു വർഷത്തിനടുത്ത് ഓളം ഉള്ള നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമമാകുകയാണ്..
    Normal theatrical റിലീസിനു മുന്നേ മികച്ച സംവിധായകനുള്ള, മികച്ച സ്വാഭാവിക നടിക്കുള്ള, മികച്ച ശബ്ദ മിശ്രണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹയായി നാഥനായി ഈ ചിത്രം മാറി എന്നതും
    എന്നിലെ പ്രേക്ഷകന് ആകാംക്ഷയും പ്രതീക്ഷയും ഉണർത്തുന്ന ഒന്ന് കുടിയായിരുന്നു

    ▪ എന്തിരുന്നാലും ലിജോ ജോസ് എന്ന് സംവിധായകനോടുള്ള അടിയുറച്ച വിശ്വാസം അതൊന്നു മാത്രമാണ് ആദ്യ ദിനം തന്നെ ticket counter ൽ പണം നല്ക്കാൻ പ്രേരണായത് കാരണമായത്..

    {{{{{ എന്നിട്ട് സംവിധായകനോടുള്ള
    വിശ്വാസം നഷ്ടപ്പെട്ടോ...
    പടം പ്രതീക്ഷയ്ക്ക് വീപരീതമായോ അതോ അതിലുപരിയാണോ???? }}

    ● കഴിഞ്ഞ തവണ അങ്കമാലി പൊർക്കിൻ കുട്ടത്തിൻ ഇടയിലേക്കാണ് സംവിധായകൻ എന്നെ കുട്ടി കൊണ്ട് പോയത്.. എങ്കിൽ ഇക്കുറി ച്ചെലാനത്തുള്ള വാവച്ചൻ മേസ്തിരിയുടെ മരണ വീട്ടിലേക്കാണ്... പോകാൻ താല്പര്യമില്ല എങ്കിലും മരണ വീട്ടിൽ ഞാൻ പോകാറുണ്ട് മ്രദ ശരീരം നോക്കി കൈ കെട്ടി 2 Secnd നിന്നതിന് ശേഷം വേണ്ടപ്പെട്ടവരുടെ തൊളത്തും തട്ടി നമ്മൾ നമ്മുടെ കാര്യം നോക്കി മടങ്ങാറുണ്ട്... പക്ഷെ മരണ വീട്ടിൽ കുട്ടകരച്ചിലിന് മാത്രമല്ലാ പൊട്ടി ചിരിക്ക് വകയുണ്ട് എന്നതാണ് ഈ ചിത്രം നമ്മെ ബോധ്യമാക്കുന്നത്..
    അത് മാത്രമല്ലാ സ്വന്തം വീട്ടിൽ ഒരു മരണം ഉണ്ടാവുമ്പോൾ നാം അറിയേണ്ടത് നേരിടേണ്ടത് പ്രതിക്ഷിക്കേണ്ടത് അപ്രതിക്ഷമായ വന്ന് എത്തുന്നത് .. നാം എന്താണ് കരുതേണ്ടത് എന്ത് എന്നാണ് തീരിച്ചറിയേണ്ടത്.. എന്ന് ഇങ്ങനെ ഇവയെല്ലാം കുട്ടിച്ചേർത്ത് കൊണ്ടാണ് ചിത്രം സഞ്ചരിക്കുന്നത്...

    ● പതിഞ്ഞ Band മേളത്തിന്റെ അകമ്പടിയോടെ കുടി മരണയാത്രയാൽ ആരംഭിച്ച് ചിത്രം പര്യവസാനിക്കുന്നതും മരണത്തിന്റെ പല മുഖങ്ങൾ കാട്ടികൊണ്ടാണ്...
    ആമേൻ എന്ന് ചിത്രത്തിന്റെ cLimax കണ്ടിറങ്ങിയപ്പോൾ കിട്ടിയ ആ പ്രത്യേക ഫീൽ ഈ ചിത്രത്തിന്റെ cLimax ലുടെ എനിക്ക് വീണ്ടും പകർന്ന് കിട്ടി..

    ● ചിത്രത്തിന്റെ അവസാന നിമിഷങ്ങളിലെ വിനായകന്റെയും ച്ചെമ്പൻ വിനോദിന്റെയും പ്രകടനം
    ഒരു രക്ഷയുമില്ലായിരുന്നു..
    പെണ്ണമ്മ എന്ന് കഥാപാത്രത്തിന്റെ കരച്ചിൽ കേട്ടിട്ട് തീയേറ്ററിൽ പൊട്ടി ചിരി മുഴുങ്ങി കൊണ്ടിരുന്നു..

    ● ഇത്ര വൃത്തിക്ക് ഇത്ര റീയൽ ആയിട്ട് പച്ചയായ ജീവിതാവിശ്ക്കാരം പകർത്തി എടുത്ത് മേന്മയുള്ള നിലവാരമുള്ള ഘടകങ്ങളിലുടെ അതിനെ ഒരു സിനിമയാക്കി അത് പ്രേക്ഷകനിലേക്ക് എത്തിച്ച് ലീജോ ജോസ് എന്ന് സംവിധായകനും മറ്റ് Crew നും ഞാൻ ആശംസകളും അഭിവാദ്യങ്ങളും അർപ്പിച്ചിടുന്നു........

    ■ റേറ്റിoഗ്
    5/5
    -------
    (മേൽപറഞ്ഞ അഭിപ്രായം വ്യക്തിപരം.. ഏവരും സ്വയം വിലയിരുത്തുക )

    രാഹുൽ
     
    Mayavi 369 likes this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    നടക്കുമെന്നുറപ്പുള്ള, എന്നാൽ നടക്കാനാഗ്രഹിക്കാത്ത ഒന്നേയുള്ളു ജീവിതത്തിൽ.

    " മരണം "

    എന്നെങ്കിലുമൊരിക്കൽ മരിക്കേണ്ടിവരുമെന്ന് ഓർമ്മിപ്പിക്കുന്നതുകൊണ്ടാവാം മരണവീടുകൾ ഒഴിവാക്കാനാണു ഞാനുൾപ്പടെ ചിലരെങ്കിലും ശ്രമിക്കാറുള്ളത്‌. പക്ഷേ മിക്കപ്പൊഴും മരിച്ചയാളോടുള്ള ഇഷ്ടത്തിന്റെ പേരിലോ വെറും ഉപചാരത്തിന്റെ പേരിലോ മരണവീട്ടിൽ പോയേ തീരൂ എന്നാവും അവസ്ഥ.

    പക്ഷെ ഇഷ്ടപ്പെട്ട്‌, കാത്തിരുന്ന്, ആഗ്രഹിച്ച്‌ ഒരു മരണവീട്ടിൽ പോയെിൽ അത്‌ ഈസിയുടെ അപ്പച്ചൻ വാവച്ചൻ മേസിരിയുടെ മരണവീട്ടിലാണ്.

    വാവച്ചൻ മേസിരി മഹാനൊന്നുമല്ല. മൂന്നു മക്കളാണു മേസിരിക്‌. രണ്ടു പെണ്ണും ഒരാണും. ഇടയ്ക്കൊക്കെ എങ്ങോട്ടോ മുങ്ങുന്ന, പള്ളിയിലെ ഒറ്റത്തടിയിൽ താൻ പണ്ടു പണിത അൾ്താര പൊളിക്കുന്നെന്നറിഞ്ഞപ്പൊ ഉടക്കാനൊന്നും മിനക്കെടാത്ത ഒരു സാധാരണക്കാരൻ. സ്വന്തം അപ്പന്റെ അടക്ക്‌ പോലൊരു അടക്കാണു വാവച്ചന്റെ അവസാന ആഗ്രഹം. ആ ആഗ്രഹം സാിച്ചുകൊടുക്കാമെന്ന് ഈസി ഏറ്റിട്ടുമുണ്ട്‌.

    ഇതിലെന്ത്‌ കഥ അല്ലേ?

    ഓരോ മരണവീടും ആളു കൂടുന്നിടമാണ്. ഓരോ ആൾക്കാരും ഓരോ ജീവിതങ്ങളാണ്. കഥകളാണ്. അവിടെക്കേൾക്കുന്ന ഓരോ മൂളലിനും അർത്ഥങ്ങളുണ്ടാവാം. ചില നോട്ടങ്ങൾ പോലും സംസാരിച്ചെന്നു വരാം.

    ഇത്രയ്ക്ക്‌ സ്വഭാവികമായ ഒരു മരണവീട്‌, അവിടത്തെ അറിഞ്ഞുകൊണ്ടുള്ള അഭിനയങ്ങൾ, മരിച്ചാലും മരിക്കാത്ത പക, മരണദൂതന്മാരുടെ പകിടകളി, കുറുമ്പുകൾ, കുന്നായ്മകൾ.അപൂർവ്വം ചിലരുടെ ആത്മാർത്ഥത . . .എല്ലാം രണ്ടുമണിക്കൂറിൽ ഒപ്പിയെടുത്തിട്ടുണ്ട്‌. . .മനോഹരമായി. ചെമ്പൻ വിനോദ്‌ ജോസും വിനായകനും അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടി. പോത്തേട്ടന്റെ വികാരിയച്ചനും മരണവീട്ടിൽ വന്നും പോയുമിരുന്ന മറ്റ്‌ എല്ലാവരും അവനവന്റെ ഭാഗങ്ങൾ ജീവിച്ചുതീർത്തു.

    ലിജോ ജോസ്‌ പെല്ലിശേരി ഒരു മുതൽക്കൂട്ടാണ്. സിനിമയുടെ കാര്യത്തിലും അതേ, നട്ടെല്ലിന്റെ കാര്യത്തിലുമതേ

    കണ്ണിനു മുന്നിൽ കാണുന്നതല്ല കാണാമറയത്തു നടക്കുന്നതെന്ന് പടം കണ്ടുകഴിയുമ്പൊ മനസിലാക്കാം. :)

    മലയാള സിനിമയുടെ ഭാവിക്കുമേലുള്ള എല്ലാ ആശങ്കകൾക്കും മറുപടികൾ ഒന്നിലേറെ ഈ വർഷം തന്നെയുണ്ടാകുന്നത്‌ എത്ര സന്തോഷകരമാണ്.

    ഈ . മ. യൗ എന്നത്‌ മരണസമയത്ത്‌ ചൊല്ലിക്കൊടുക്കുന്ന ഒരു പ്രാർത്ഥനയുടെ ചുരുക്കമാണ്. ഈശോ മറിയം യൗസേപ്പേ, ഈ ആത്മാവിനു കൂട്ടായിരിക്കണമേ എന്നതിന്റെ ചുരുക്കം.

    സംശയിക്കേണ്ട, ഈശോയും മറിയവും യൗസേപ്പും ആ ആത്മാവിനു മാത്രമല്ല , മലയാള സിനിമയുടെ ഭാവിക്കും കൂട്ടിനുണ്ട്‌ :)
     
    Mayavi 369 likes this.
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    അപ്പോ പറഞ്ഞു വരുന്നത്‌ എന്താണെന്നു വെച്ചാൽ നിലവിൽ മലയാള സിനിമയിൽ *ലിജോ ജോസ്‌ പല്ലിശ്ശേരിയെ* വെല്ലുന്ന ഒരു ഡയറക്ടർ ഇനി വെറെ ജെനിക്കണം

    ഈ. മ. യൗ...♥♥


    :Yahoo: :Yahoo:
     
    Mayavi 369 likes this.
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Thalayolaparambu Carnival 6.45pm Screenshot_2018-05-04-16-50-39-197_com.bt.bms.png
     
    Mayavi 369 and Mark Twain like this.

Share This Page