Ith enna valiya pettiya.. padathil enthokeyo karyamayit undennu thonnunnu... sambavam enthayalum kollam
ഈ മ യൗ, ലിജോ പെല്ലിശേരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ചെമ്പനും വിനായകനും ദിലീഷ് പോത്തനും southlive.in കഥ പറച്ചിലിലും അവതരണത്തിലും പുലര്‍ത്തിയ പുതുമയിലൂടെ ഓരോ സിനിമയ്‌ക്കൊപ്പവും മലയാളിയെ അമ്പരപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. 86ലേറെ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ലിജോ പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷമുള്ള സിനിമയാണ് ഈ മ യൗ. പേരിലും അവതരണത്തിലും കൗതുകവുമായാണ് പുതിയ ചിത്രം. കൊച്ചിയിലെ ഒരു തീരദേശ ഗ്രാമവും വലിയൊരു ശവപ്പെട്ടിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. കൊച്ചിയിലെ ഒരു കടലോര ഗ്രാമം പശ്ചാത്തലമാക്കിയാണ് ഈ മ യൗ. സറ്റയറാണ് സിനിമ. ഒരു തീരദേശ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലൂടെ പറയുന്നതെന്ന് ലിജോ ജോസ് പെല്ലിശേരി സൗത്ത് ലൈവിനോട് പറഞ്ഞു. രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ് നിര്‍മ്മാണം. എഴുത്തുകാരനായ പി എഫ് മാത്യൂസാണ് തിരക്കഥ. നേരത്തെ ആന്റി ക്രൈസ്റ്റ് എന്ന പേരില്‍ ലിജോ പെല്ലിശേരി പി എഫ് മാത്യൂസിന്റെ രചനയില്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രവുമായി ഇ മ യൗ എന്ന സിനിമയ്ക്ക് ബന്ധമില്ല. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ മ യൗ. നായകന്‍,സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് എന്നീ അഞ്ച് സിനിമകള്‍ അഞ്ച് genreല്‍ ആണ് ലിജോ ഒരുക്കിയത്. പുതിയ ചിത്രവും മുന്‍സിനിമകളില്‍ നിന്ന് വേറിട്ട പരിചരണ ശൈലിയിലാണ.് ഷൈജു ഖാലിദാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. മനു ജഗദ് കലാ സംവിധാനം നിര്‍വഹിക്കുന്നു. ചെല്ലാനത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം. രംഗനാഥ് രവിയാണ് ശബ്ദരൂപകല്‍പ്പനയും ശബ്ദ സംവിധാനവും, ദീപു ജോസഫ് ആണ് എഡിറ്റര്‍.