Nammalku romanjam varumbo kayyadikkum allel thullichadum.. Pekshe bujiku romanjam vannal vattamkarangi odum...buji da..eppudume vere level doyy
Lijo Jose Pellissery’s next is a satire set in a fishing village Director Lijo Jose Pellissery's proved that big stars or even known faces are not required to make a critically and commercially-acclaimed film with his previous directorial Angamaly Diairies. For his next titled Ee. Ma. Yow, the filmmaker has roped in three actors - Vinayakan, Chemban Vinod and Dileesh Pothen - to play the lead roles and will feature a set of newcomers too. The film has already begun shooting in Kochi. Lijo tells us, "The film is a satire set in a fishing village like Chellanam, Kochi. Apart from the trio, the rest of the cast would be those from the village. It's a small movie so there's no burden of expectations." The movie is based on the story by Lijo and screenplay by PF Mathews. Shyju Khalid will be cranking the camera. http://timesofindia.indiatimes.com/...in-a-fishing-village/articleshow/59971067.cms
18 ദിവസം കൊണ്ട് ഈ മ യൗ ചിത്രീകരണം പൂര്‍ത്തിയാക്കി ലിജോ പെല്ലിശേരി, തീരദേശ ഗ്രാമത്ത് നിന്നുള്ള സറ്റയര്‍ പ്രഖ്യാപനത്തിനൊപ്പം തന്നെ പ്രേക്ഷകരെ കാത്തിരിപ്പിലേക്ക് എത്തിച്ച ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ഈ മ യൗ. 86 പുതുമുഖങ്ങളെ മലയാളത്തിന് സമ്മാനിച്ച അങ്കമാലി ഡയറീസിന് ശേഷമുള്ള ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ. ഒരു മലയാള സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ശരാശരി അമ്പത് ദിവസം എടുക്കുമ്പോള്‍ ലിജോ പെല്ലിശേരിയുടെ പുതിയ ചിത്രം പൂര്‍ത്തിയായത് 18 ദിവസം കൊണ്ട്. 25 ദിവസത്തെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്ത സിനിമ ഈ മാസം 23ന് പൂര്‍ത്തിയായപ്പോള്‍ ചിത്രീകരണത്തിന് എടുത്തത് 18 ദിവസം. തീരദേശ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഈ മ യൗ. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ മ യൗ. തിരക്കഥാരചനയ്ക്ക് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പി എഫ് മാത്യൂസിന്റേതാണ് രചന. ക്രിസ്ത്യാനികള്‍ മരണ അറിയിപ്പിനൊപ്പം ഈ മ യൗ എന്ന് രേഖപ്പെടുത്താറുമുണ്ട. ചെല്ലാനത്താണ് പ്രധാനമായും സിനിമ ചിത്രീകരിച്ചത്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. കഥ പറച്ചിലിലും അവതരണത്തിലും പുലര്‍ത്തിയ പുതുമയിലൂടെ ഓരോ സിനിമയ്ക്കൊപ്പവും മലയാളിയെ അമ്പരപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. കൊച്ചിയിലെ ഒരു തീരദേശ ഗ്രാമവും വലിയൊരു ശവപ്പെട്ടിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു തീരദേശ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലൂടെ പറയുന്നതെന്ന് ലിജോ ജോസ് പെല്ലിശേരി നേരത്തേ സൗത്ത് ലൈവിനോട് പറഞ്ഞിരുന്നു. രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ് നിര്‍മ്മാണം. എഴുത്തുകാരനായ പി എഫ് മാത്യൂസാണ് തിരക്കഥ. നേരത്തെ ആന്റി ക്രൈസ്റ്റ് എന്ന പേരില്‍ ലിജോ പെല്ലിശേരി പി എഫ് മാത്യൂസിന്റെ രചനയില്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രവുമായി ഇ മ യൗ എന്ന സിനിമയ്ക്ക് ബന്ധമില്ല. നായകന്‍,സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് എന്നീ അഞ്ച് സിനിമകള്‍ അഞ്ച് genreല്‍ ആണ് ലിജോ ഒരുക്കിയത്. പുതിയ ചിത്രവും മുന്‍സിനിമകളില്‍ നിന്ന് വേറിട്ട പരിചരണ ശൈലിയിലാണ.് മനു ജഗദ് കലാ സംവിധാനം നിര്‍വഹിക്കുന്നു. ചെല്ലാനത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം. രംഗനാഥ് രവിയാണ് ശബ്ദരൂപകല്‍പ്പനയും ശബ്ദ സംവിധാനവും, ദീപു ജോസഫ് ആണ് എഡിറ്റര്‍.
Yes pr indran.. Thalkalam ath cheyunilla budget problem.. Industryum lijoyum valuthavumpo onnu nokam.. !!!