1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ● ▶ KAATU ◀ ● Asif Ali ■ Murali Gopy ■ Arun Kumar Aravind ■ Released With Good Reports ■

Discussion in 'MTownHub' started by Cinema Freaken, Jan 14, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    തിരക്കഥ കൊണ്ടും കഥ പറഞ്ഞ രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ച അനുഭവം നൽകുന്ന സിനിമ

    ഒട്ടനവധി ക്ലാസിക്കുകൾ മലയാളത്തിന്‌ സമ്മാനിച്ച പത്മരാജന്റെ റാണിമാരുടെ കുടുംബം എന്ന കഥയാണ്‌ സിനിമക്ക്‌ അവലംബം

    നിഷ്കളങ്കനായ സുഹക്കണ്ണിന്റേയും സ്ത്രീ വിഷയങ്ങളിൽ അതീവ താത്പര്യനായ ചെല്ലപ്പന്റേയും ജീവിതങ്ങളിലൂടെയാണ്‌ കാറ്റ്‌ സഞ്ചരിക്കുന്നത്‌

    കൊല്ലവർഷം എൺപതുകളിലേക്ക്‌ പോയി കഥ പറയുന്ന ചിത്രത്തിൽ ഒട്ടനവധി ശക്തമായ കഥാപാത്രങ്ങൾ ഉണ്ട്‌

    ആസിഫ്‌ അലി മുരളി ഗോപി എന്നിവരുടെ കരിയറിലെ മികച്ച വേഷങ്ങൾ ഇവിടെ കാണാം

    കൂട്ടത്തിൽ ഞെട്ടിച്ചത്‌ ആസിഫ്‌ തന്നെയാണ്‌
    പലപ്പോഴും കൈവിട്ട്‌ പോകും എന്ന് തോന്നിപ്പിച്ച ക്യാരക്ടറിനെ പാളി പോവാതെ നിർത്തിയതിലൂടെ അഭിനേതാവെന്ന നിലയിൽ തന്റെ പൊട്ടൻഷ്യൽ ആസിഫ്‌ വ്യക്തമാക്കുന്നുണ്ട്‌

    എൺപതുകളുടെ കാലഘട്ടം മനോഹരമായി ക്യാമറയിലേക്ക്‌ പകർത്തിയതും ഗ്രാമങ്ങളും കാടും പുഴയും നിറഞ്ഞ ലൊക്കേഷനുകളും സിനിമയെ ദൃശ്യാവിഷ്ക്കാരമാക്കുന്നുണ്ട്‌ അതിനൊപ്പം ചേർന്ന് നിന്ന ദീപക്‌ ദേവിന്റെ സംഗീതവും കഥ പറഞ്ഞ താളത്തിനൊപ്പം ചേർന്ന് നിന്നു

    സ്ക്രീൻ സ്പേസ്‌ കുറവായിരുന്നുവെങ്കിലും നായികമാരായി എത്തിയ മാനസയും വരലക്ഷ്മിയും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്‌
    ഒപ്പം ഉണ്ണി പി ദേവ്‌ എന്ന നടന്റെ മികച്ച പ്രകടനവും ചിത്രത്തിലുണ്ട്‌
    ഇവർക്ക്‌ പുറമെ പേരറിയാത്ത ചില നല്ല കലാകാരന്മാരുടെ പ്രകടനങ്ങളും കണ്ടു

    സ്ഥിരം കാഴ്ച്ചകൾ അല്ലാതെ പുതിയതും വ്യത്യസ്ഥവുമായ അനുഭവങ്ങൾ ആഗ്രഹിക്കുന്നവർക്ക്‌ തൃപ്തിയോടെ കണ്ടിറങ്ങാൻ കഴിയുന്ന സിനിമയാണ്‌ കാറ്റ്‌
    ബഹുഭൂരിപക്ഷം വരുന്ന ഓഡിയൻസ്‌ ഈ ചിത്രത്തെ എങ്ങനെ സ്വീകരിക്കും എന്ന് ഉറപ്പില്ലാത്തതിനാൽ ബോക്സ്‌ ഓഫീസ്‌ ഭാവിയെ കുറിച്ച്‌ പറയാനില്ല
    എങ്കിലും വിജയം അർഹിക്കുന്ന സിനിമയാണ്‌ ഇതെന്ന് ഒരു സംശയവും ഇല്ലാതെ പറയാം FB_IMG_1507894506686.jpg
     
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Lensman 3/5:Band:
     
    Mark Twain and ANIL like this.
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Nalla reviews varunund...:)
     
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Siddique hassan

    സുബ്രഹ്മണ്യപുരം കണ്ട പോലുള്ള ഒരു ഫീൽ… അല്ലേ??

    അങ്ങനെ തോന്നിയോ??

    അതേ.. പഴയ കാലഘട്ടം, ഗ്രാമീണ പശ്ചാത്തലം, പ്രേമം, കാമം, പ്രതികാരം, സൗഹൃദം,ചതി

    ചിത്രം – കാറ്റ്‌ (2017)

    വിഭാഗം – ഡ്രാമ,ത്രില്ലർ

    Whats Good??

    കഥ പറയുന്ന രീതി,ശക്തമായ തിരക്കഥ, കഥാപാത്ര വികസനം, പശ്ചാത്തല സംഗീതം,അഭിനേതാക്കളുടെ ഗംഭീര പ്രകടനം, ആകാംക്ഷയിൽ നിർത്തുന്ന ചില രംഗങ്ങൾ, ക്ലൈമാക്സിലെ തല്ല്, പടം തീർന്നാലും നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സംതൃപ്തി.

    Whats Bad??

    പ്രത്യേകിച്ച് ഒന്നുമില്ല. ( പപ്പേട്ടന്റെ കഥയാണ്,പഴയ കഥ..ചിലർക്ക് ഊഹിക്കാൻ പറ്റുന്ന കഥ എന്നൊക്കെ തോന്നാം.പക്ഷെ അതൊരു കുറവായി എനിക്ക് തോന്നിയില്ല)

    Watch Or Not??

    അരുൺ കുമാർ അരവിന്ദ് എന്ന സംവിധായകന്റെ നല്ലൊരു സൃഷ്ടിയാണ് കാറ്റ്‌ എന്ന ഈ ചിത്രം. ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ 40 മിനുറ്റാണ്. എന്നാൽ ലാഗിംഗ് ആയോ ബോറടിപ്പിക്കുന്ന രീതിയിലോ ചിത്രം കഥ പറയുന്നില്ല. മലയാള സിനിമയിൽ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറഞ്ഞിരുന്നല്ലോ ധാരാളം സിനിമകൾ ഇറങ്ങിയിരുന്ന കാലത്തെ ഓർമിപ്പിക്കുന്ന ഈ ചിത്രം വളരെ നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്.

    പത്മരാജൻ എഴുതിയ റാണിമാരുടെ കുടുംബം എന്ന കൃതിയെ ആധാരമാക്കി സൃഷ്‌ടിച്ച ഈ സിനിമയിൽ ചെല്ലപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിക്കുന്നു. അതിഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്. ചെല്ലപ്പൻ എന്ന കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് വരച്ചിടുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.സമയമെടുത്തു അയാൾ ഇത്തരക്കാരനാണ്, ഇങ്ങനെയേ പെരുമാറൂ എന്നൊക്കെ വ്യക്തമായി നമ്മളോട് പറയുന്നുണ്ട്. ഒരുപക്ഷേ സമയക്കൂടുതൽ എടുത്തത് ഇതിനൊക്കെയാകാം.

    നൂഹ്കണ്ണ് എന്ന കഥാപാത്രമായി ആസിഫ് അലി വളരെ മിതത്വത്തോടെ, ഗംഭീരമായി തനിക്ക് കിട്ടിയ റോൾ ചെയ്തിട്ടുണ്ട്.ആസിഫിന്റെ ഈ കഥാപത്രവും അവസാനമുള്ള ചിരിയും സിനിമ കഴിഞ്ഞാലും മനസ്സിൽ തങ്ങിനിൽക്കും. തുടർന്നും ഇത്തരത്തിലുള്ള നല്ല സിനിമകളുടെ ഭാഗമാകാൻ ആസിഫിന് കഴിയട്ടെ എന്നാശംസിക്കുന്നു.

    ഉണ്ണി P ദേവ് എന്ന നടന്റെ നല്ല പ്രകടനവും നമുക്ക് കാണാം…പോളി എന്ന കഥാപാത്രവും ആരും മറക്കാൻ ഇടയില്ല. വാറ്റു ചാരായം രുചിക്കുന്ന ഒരു സീനുണ്ട്.പക്കാ ഒറിജിനാലിറ്റി ആയിരുന്നു മുഖത്ത്. അടിച്ചത് ഒറിജിനൽ ആണോ എന്നൊക്കെ തോന്നിപോകും. വാറ്റു നിയമവിരുദ്ധം ആയ സ്ഥിതിക്ക് ഒറിജിനൽ ആവുമോ?? ആ.. എന്തായാലും കിടിലൻ പ്രകടനം ആയിരുന്നു.

    നായികമാരായ വരലക്ഷ്മിയും മാനസയും ചെറിയ സ്ക്രീൻ സ്പേസ് ആയിരുന്നു എങ്കിലും നന്നായി ചെയ്തിട്ടുണ്ട്. വരലക്ഷ്മിയുടെ ഡയലോഗ് ഡെലിവറി ഒരുപാട് ഇഷ്ടമാണ്.ഇതിൽ ഭാഷ തമിഴ് ആയതിനാൽ സ്വന്തം ശബ്ദം തന്നെ ആയിരുന്നു. പക്വതയോടെ തന്റെ വേഷം നന്നായി ചെയ്തു.

    സംഭാഷണങ്ങൾ ഗംഭീരമാണ്. തേനീച്ചക്കൂട്ടിലെ റാണിയെ പറ്റി മുരളി ഗോപി പറയുന്ന രംഗം ഹൈലൈറ്റു ആയി തോന്നി. എനിക്ക് ഒരു മകനേയുള്ളൂ…അതു നീയാണ് എന്നൊക്കെയുള്ള മനസ്സിനെ സ്പർശിക്കുന്ന ഒരുപാട് സംഭാഷണശകലങ്ങളാൽ സമ്പന്നമാണ് ചിത്രം.

    എന്ത് നടക്കും എന്നുള്ള ആകാംക്ഷയും ടെൻഷനും വർധിപ്പിക്കുന്നതിൽ പാശ്ചാതല സംഗീതം നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. നീണ്ട ക്ലൈമാക്സ്‌ ഷോട്ടിൽ ഗംഭീര BGM ആയിരുന്നു. അവസാനത്തെ ഫൈറ്റും നന്നായിരുന്നു.

    Last Word

    മനോഹരമായ ചിത്രം. എല്ലാ മേഖലകളും ഒരേ പോലെ ഗംഭീരമായ മനസ്സിനെ സ്പർശിക്കുന്ന ഒരു സിനിമ. നമ്മുടെ യുവനടന്മാർ മിടുക്കന്മാരാണ്.അവർ നല്ല നല്ല ചിത്രങ്ങളിൽ പങ്കാളികളാകുന്നു. അവർക്കുള്ള പ്രോത്സാഹനം കൃത്യമായി നാം നൽകിയാൽ ഇതുപോലുള്ള നല്ല ചിത്രങ്ങൾ ഇനിയും സംഭവിക്കും. കാണുക..ആസ്വദിക്കുക..പ്രോത്സാഹിപ്പിക്കുക.
    Siddique hassan
     
  5. Cinemalover

    Cinemalover Star

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Trophy Points:
    293
    Kaattu

    Q Cinemas,10:10am
    10%

    Kaattu is a commendable effort that deserves a watch,Arun Kumar Aravind's well nuanced narrative along with some top notch performances makes it a worthwhile experience.

    PS : 163 minutes running time was a tad long !
     
  6. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    [​IMG]
     
  7. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    കാറ്റ്

    മനോഹരമായ ചിത്രം.

    ആസിഫ് അലിയും മുരളി ഗോപിയും ഗംഭീര പ്രകടനം

    Verdict : 3.5/5

    Status : HF - Trivandrum New FS
     

Share This Page