1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◥◣JACOBINTE SWARGARAJYAM ◥◣ Nivin Pauly - Vineeth ◥◣ Vishu Winner◥◣ 22 Cr Gross in 75 Days

Discussion in 'MTownHub' started by TWIST, Dec 4, 2015.

  1. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    :Fantastic:
     
  2. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Social media il unanimous kidu reports...:clap:

    KL polathe koprayangal upekshichu family audience ithupolathe nalla cinemakale sweekarichaal vanban hit urappu...:amitt:
     
  3. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Trophy Points:
    98
    Kollaam... Kollaam.... Padam BB aavatte :clap:
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    ജേക്കബിന്റെ സ്വർഗ്ഗരാജ്യം » A RETROSPECT

    ■"വിനീത് ശ്രീനിവാസിൽ നിന്നും ഞാൻ ചോദിച്ചു വാങ്ങിയതായിരുന്നു, ജെറി എന്ന സാധാരണക്കാരന്റെ കഥാപാത്രം. ജെറിയുടെ നന്മകൾ അത്രത്തോളം എന്റെ മനസിൽ പതിഞ്ഞുപോയി.." -തന്റെ ഏറ്റവും പുതിയ ചിത്രമായ 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'ത്തിലെ വേഷത്തേക്കുറിച്ച്* നിവിൻ പോളി ഒരു ഇന്റർവ്യൂയിൽ പറഞ്ഞ വാക്കുകളാണിവ.

    ■നിവിൻ പോളിയെ നമുക്കേവർക്കും വിശ്വാസമാണ്*. ഏറ്റവും കൂടുതൽ ജനപ്രീതിയും നല്ല തിരഞ്ഞെടുപ്പ്* പ്രാപ്തിയുമുള്ള യുവതാരമായ നിവിൻ പോളിയ്ക്കൊപ്പം, മലർവാടി ആർട്ട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്* 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം.' ഒരു മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം, തിയെറ്ററുകളിലേക്ക്* ആകർഷിക്കപ്പെടാൻ ഇതിൽ കൂടുതലായി മറ്റൊന്നും വേണ്ട.

    »SYNOPSIS
    ■രണ്ട്* മണിക്കൂർ 25 minutes ദൈർഘ്യമുള്ള ഈ ചിത്രം, ഗൾഫിൽ സ്റ്റീൽ ബിസിനസ്* നടത്തുന്ന ജേക്കബ്* എന്ന ഗൃഹനാഥന്റെ ജീവിതകഥയാണ്*. ഏറെ സ്വപ്നങ്ങളുമായി, കുടുംബസമ്മേതം ആഢംബരജീവിതം നയിച്ച ജേക്കബിന്*, തൊഴിൽ സംബന്ധമായി നേരിട്ട വലിയൊരു പ്രശ്നത്തിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.

    ��CAST & CREW
    ■ജേക്കബ്* എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* രഞ്*ജി പണിക്കർ. കുടുംബത്തോട്* ഏറെ സ്നേഹമുള്ള, ദൈവവിശ്വാസിയായ ഗൃഹനാഥനായി, എന്നത്തെയും പോലെതന്നെ ഈ ചിത്രത്തിലും രഞ്*ജി പണിക്കർ തന്റെ വേഷം അതിഗംഭീരമായിത്തന്നെ അവതരിപ്പിച്ചു.

    ■ജെറി എന്ന നായക കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുന്നു. ആക്ഷൻ ഹീറോ ബിജുവിലൂടെ തന്റെ സ്ഥിരം തിരഞ്ഞെടുപ്പുകളിൽനിന്നും ചുവടൊന്നു മാറ്റിയ നിവിൻ പോളി, ഈ ചിത്രത്തിൽ, വീണ്ടും വ്യത്യസ്ഥമായ ഒരു കഥാപാത്രമായി മാറിയിരിക്കുന്നു.

    ■ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോ ആയ 'മിടുക്കി'യിലൂടെ ശ്രദ്ധേയയായ റീബ മോണിക്ക ജോൺ ആണ് ചിപ്പി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്*. നായകന്റെ അമ്മ ഷേർളിയുടെ വേഷം ലക്ഷ്മി രാമകൃഷ്ണനും അവതരിപ്പിക്കുന്നു.

    ■ജെറിയുടെ സഹോദരി അമ്മു എന്ന കഥാപാത്രത്തെ ഐമ സെബാസ്റ്റ്യൻ അവതരിപ്പിച്ചു. ചിത്രത്തിന്റെ ട്രൈലർ ഇറങ്ങിയതുമുതൽ ഈ പെൺകുട്ടി നമ്മുടെ ഏവരുടെയും ശ്രദ്ധയെ ആകർഷിച്ചിരുന്നു. വളരെ കുറച്ചു സമയം മാത്രമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളു എങ്കിലും, നല്ല പ്രസൻസ്* ആയിരുന്നു. ജേക്കബിന്റെ രണ്ടാമതെ മകൻ എബിയെ ശ്രീനാഥഭാസിയും, ജേക്കബിന്റെ ഇളയ മകനായ ക്രിസ്* എന്ന കഥാപാത്രത്തെ, സ്രൈസൺ എന്ന ബാലതാരവും അവതരിപ്പിച്ചു. (സ്രൈസന്റെ പ്രകടനം മോശമായിരുന്നു.) അശ്വിൻ കുമാർ, സായ്*കുമാർ, ദിനേഷ്* പണിക്കർ, ഐമ, സ്റെയ്സൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

    ■മലയാളിയായ സംവിധായകന്* ഗൗതം മേനോന്* ഈ ചിത്രത്തില്* ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാര്*ത്ത പ്രതീക്ഷാജനകമായിരുന്നെങ്കിലും, ചിത്രത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

    ��CINEMATOGRAPHY
    : മിഴിവുറ്റ ഫ്രെയിമുകളിലൂടെ നമുക്ക്* ദൃശ്യവിരുന്നൊരുക്കുന്നതിൽ, ജോമോൻ ടി.ജോണിന്റെ ക്യാമറ ചെറുതല്ലാത്ത പങ്കുവഹിച്ചു. ബിഗ്* ബാങ്ങ് എന്റർറ്റൈന്മെന്റ്സിന്റെ ബാനറിൽ നോബിൾ ബാബു തോമസാണ് ചിത്രം നിർമ്മിച്ചത്.

    ♪♬MUSIC & ORIGINAL SCORES
    ■യുവസംഗീതസംവിധായകനായ ഷാൻ റഹ്മാനാണ്* ചിത്രത്തിന്* ഈണം പകരുന്നത്*. ഗാനങ്ങൾ ഈ 'ശിശിരകാലം' എന്നുതുടങ്ങുന്ന ഗാനം, ഈണം കൊണ്ട്* ആസ്വാദ്യകരമായിരുന്നെങ്കിലും വിനീത്* ശ്രീനിവാസന്റെ ശബ്ദം അരോചകമായിത്തോന്നി. തിരുവാവണിരാവ്* എന്ന ഗാനം നന്നായിരുന്നു. ഷാൻ റഹ്മാനിൽ നിന്നും സാധാരണയാീ ലഭിക്കാറുള്ള അപൂർണ്ണമായ ഗാനങ്ങൾ ഈ ചിത്രത്തിലും ഉണ്ടായിരുന്നു. പശ്ചാത്തല സംഗീതം സന്ദർഭത്തിന്* അനുയോജ്യമായിരുന്നു.

    ■ഔസേപ്പച്ചൻ സംഗീതം പകർന്ന, എക്കാലത്തേയും ഹിറ്റ്* ഗാനമായ 'ഉണ്ണികളേ ഒരു കഥപറയാം' എന്ന ഗാനം, ഈ ചിത്രത്തിൽ വീണ്ടും കേൾക്കുവാൻ സാധിച്ചു എന്നത്* സന്തോഷകരമായ ഒന്നുതന്നെയാണ്*.

    »OVERALL VIEW
    ■കുടുംബപശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ്* ചിത്രം. സസ്പെൻസോ ട്വിസ്റ്റോ ഇല്ലാത്ത, വളരെ ലളിതമായ ഒരു കഥ, മികച്ച തിരക്കഥ, വിനീത്* ശ്രീനിവാസൻ മുൻപ്* ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ സംവിധാനം.

    ■ഏതാണ്ട്* പൂർണ്ണമായും വിദേശത്ത്* ചിത്രീകരിച്ച ഈ ചിത്രം, കുടുംബാന്തരീക്ഷത്തിൽ തുടങ്ങി, അംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തെ എടുത്തുകാണിച്ചുകൊണ്ട്* മിതമായ വേഗതയിൽ പൂർത്തീകരിച്ച ആദ്യപകുതിയും, ശേഷം, പൂർണ്ണമായും നായകനെ കേന്ദ്രീകരിച്ചുകൊണ്ട്* മുൻപോട്ടുപോകുന്ന രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ഉപസംഹാരവും ഉൾപ്പെട്ടതായിരുന്നു.

    ■തൊഴിൽ മേഖലയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ, ഒരു കുടുംബത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, അതിനെ അവർ എങ്ങനെ അതിജീവിക്കുന്നു എന്നതും അപകർഷതാബോധമുള്ള, പക്വത കുറഞ്ഞ ഒരു യുവാവിന്* കുടുംബഭാരം ഏൽക്കേണ്ടിവരുമ്പോൾ ഏതുരീതിയിൽ അദ്ദേഹം അതിനെ തരണം ചെയ്യുന്നു എന്നതും ചിത്രത്തിലൂടെ തെളിയിക്കപ്പെടുന്നു.

    ■എന്നിരുന്നാലും, നായകൻ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്ന 'വേഗത' തെല്ല് അതിശയോക്തി തോന്നിപ്പിക്കും വിധമായിരുന്നു എന്ന് പറയാതെ വയ്യ.
    ബിസിനസ്സിനിടെ നായകന്റെ അമ്മയുടെ ഇടപെടലുകളിലുള്ള ഓവർ സ്മാർട്ട്നെസ്* അനൗചിത്യപരമായിരുന്നു.

    ■വിനീത്* ശ്രീനിവാസൻ-നിവിൻ പോളി ടീമിന്റെ മുൻ ചിത്രങ്ങളെ പ്രതീക്ഷിച്ച്* ഈ ചിത്രം കാണുവാൻ പോകേണ്ടതില്ല. ഒരു എന്റർടൈനർ എന്ന വിധത്തിൽ മാത്രം സിനിമകളെ വീക്ഷിക്കാതെ, പക്വതയോടുകൂടി സിനിമയെ സമീപിക്കുന്നവർക്ക്* 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' ഒരു നല്ല അനുഭവമായിരിക്കും. ചിത്രം എനിക്ക്* നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ, ഞാൻ നൽകുന്ന റേറ്റിംഗ്* അഞ്ചിൽ മൂന്നേകാൽ മാർക്കാണ്*.

    ■നിവിൻ പോളി ചോദിച്ചുവാങ്ങിയ ഈ ചിത്രത്തിലെ വേഷം, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾ ഉചിതമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

    #JOMON_THIRU» https://m.facebook.com/pagejomonthiru

    »വാൽക്കഷണം:
    ■നിങ്ങൾ ഈ ചിത്രത്തിന്റെ ട്രൈലർ കണ്ടിരുന്നോ? വളരെ ആസ്വാദ്യകരവും, ചിത്രം കാണുവാൻ നമ്മെ പ്രേരിപ്പിക്കും വിധത്തിലുള്ളതുമായ ഒരു ട്രൈലർ ആയിരുന്നു അല്ലേ.? എന്നാൽ, പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടുള്ള ട്രൈലർ ആണിതെന്ന തലക്കെട്ടോടുകൂടി, ഒരു വലിയ പേജ്*, ഈ ചിത്രത്തിന്റെ ട്രൈലറിനെ ആക്രമിച്ചതായി കണ്ടിരുന്നു. നിവിൻ പോളി തന്നെ പറയുന്നത്*, അദ്ദേഹത്തിന്റെ ചിത്രങ്ങൾ, ചില ഗൂഢലക്ഷ്യങ്ങൾ വച്ച്* ആക്രമിക്കപ്പെടുകയാണെന്നാണ്*. തീർച്ചയായും ഈ ചിത്രവും, എതിരാളികളാൽ, (തുടർന്നും) ആക്രമിക്കപ്പെട്ടേക്കാം. അത്തരം വിമർശനങ്ങൾ ഒന്നും തന്നെ ചിത്രത്തെ ബാധിക്കുവാൻ ഇടവരാതെ, ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഒരു വൻ വിജയമായിത്തീരട്ടെ.
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    ക്രൗണിലെ പിള്ളേര്


    ജേക്കബിന്റെ സ്വർഗരാജ്യം |Malayalam|family|inspirational|truestory|
    ====================================

    'മലർവാടി ആർട്ട്സ് ക്ലബ് എന്ന ആദ്യ സിനിമ... പൂർണ്ണമായും ഒരു ഒലിപ്പീരു സൗഹൃദചിത്രം എന്ന നിലക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒന്നായിരുന്നു ഒരു സംവിധായകൻ എന്ന നിലയിൽ വിനീതിനെയും ബോധിച്ചിട്ടില്ലായിരുന്നു.. എന്നാൽ രണ്ടാമത്തെ സിനിമ തട്ടത്തിൻ മറയത്ത് എന്ന ചിത്രം സംവിധായകൻ എന്ന നിലയിൽ വിനീത് വളരെയധികം വളർന്ന ചിത്രമായിരുന്നു. മികച്ച സിനിമാടോഗ്രഫി, എഡിറ്റിംഗ്, സംഗീതം എന്നിവയെ വളരെ അടുക്കും ചിട്ടയോടെയും സംയോജിപ്പിച്ച് സാങ്കേതികപരമായി വിനീത് ഒരു പാട് വളർന്നു വന്ന ചിത്രം. കേവലം ഒരു ഒലിപ്പീരു റൊമാൻസിനെ തന്നെ അവതരണത്തിന്റെ മികവിൽ ട്രെന്റ് സെറ്ററാക്കി മാറ്റാൻ വിനീതിന് സാധിച്ചു....
    പൈങ്കിളി സ്ഫുരിക്കുന്ന സംഭാഷണങ്ങൾ കേട്ടാൽ കയ്യടിക്കുന്ന ആളുകളുടെ അംഗബലം കൂടിയതാണ് ആ സിനിമയുടെ വിജയം.... പക്ഷെ അന്ന് കൂടെ മുട്ടിയത് സാക്ഷാൽ ഉസ്താദ് ഹോട്ടലായതിനാൽ തട്ടം എനിക്കത്ര വീക്നസായി തോന്നിയില്ല...
    എന്നാൽ തന്റെ മൂന്നാമത്തെ ചിത്രം തിര... അന്നാരും കയ്യടിച്ചില്ല... പക്ഷെ ഒരു സംവിധായകൻ എന്ന നിലയിൽ വിനീതി നോട് അങ്ങേയറ്റം ബഹുമാനം തോന്നിയ ചിത്രം... ഒരു ഡാർക്ക് ത്രില്ലറിനെ അതിന്റെ തന്മയത്വത്തോട് കൂടി തന്നെ വിനീത് മികച്ച താക്കിയിരിക്കുന്നു.....

    ജേക്കബ് പ്രതീക്ഷിക്കാൻ പ്രത്യേകിച്ച് മൂന്ന് കാരണങ്ങളാണ്... വിനീത് എന്ന സംവിധായകൻ, തൊട്ടതെല്ലാം പൊന്നാക്കുന്ന നിവിൻ, പിന്നെ അഡിക്ടഡ് ആക്കി മാറ്റിയ ട്രെയ്ലർ.... പൂർണ്ണമായും ഒരു കുടുംബചിത്രം എന്ന ലേബൽ ഒട്ടിച്ച ട്രെയ്ലർ... തന്റെ അടുത്ത സുഹൃത്തിന്റെ ജീവിതം കൂടിയാണെന്ന് വിനീത് പറഞ്ഞിട്ടുണ്ട്.... അങ്ങനെയാണേൽ ആ ജീവിതം ഒന്നു കണ്ടു കളയാൻ ഞാനും വച്ചു പിടിച്ചു....

    കുടുംബം ജീവിത പ്രചോദനം എന്നിവയുടെ മിശ്രണമാണ് "ജേക്കബിന്റെ സ്വർഗരാജ്യം "
    25 വയസ്സിനുള്ളിൽ കൺമുന്നിലുള്ള ലോകത്തെ എക്സ്പ്ലോർ ചെയ്തില്ലെങ്കിൽ നമ്മൾ നമ്മുടെ വയസിനെ നശിപ്പിക്കുന്ന എന്ന ജേക്കബിന്റെ ഉപദേശത്തോട് കൂടി സിനിമ തുടങ്ങുന്നു...

    ചങ്കുറപ്പുള്ളവർ ഒരു മരുഭൂമി പുറത്ത് പടുത്തുയർത്തിയ മഹാ സാമ്രാജ്യമാണ് ദുബായ്.ആ ദുബായിൽ ജേക്കബ് പടുത്തുയർത്തിയ സ്വർഗരാജ്യമാണ് ജേക്കബിന്റെ സന്തുഷ്ടമായ കുടുംബം ആ കുടുംബത്തെ നിലനിർത്താൻ ശ്രമിക്കുന്ന ജേക്കബിന്റെ മകൻ ജെറി... തുടർന്ന് കാഴ്ചയിൽ...

    സത്യസന്ധമായ ഒരു ജീവിതത്തെ തിരശീലയിലെത്തിച്ചിരിക്കുകയാണ് വിനീത്. ജേക്കബും ഭാര്യ ഷേർലിയും മക്കൾ ജെറിൻ, എ ബിൻ, അമ്മു, മുത്ത് തുടങ്ങിയവർ ചേർന്ന സ്വർഗരാജ്യം സംവിധായകൻ വളരെ മനോഹരമായി പടുത്തുയർത്തി. സന്തുഷ്ട കുടുംബം ജീവിതത്തിന്റെ ആദ്യ പകുതിയും ഉയർത്തെഴുന്നേൽപ്പിന്റെ രണ്ടാം പകുതിയും. ജോമോൻ ടി ജോൺ എന്ന ഫ്രെയമുകളുടെ രാജാവിന്റെ കയ്യൊപ്പ് പതിഞ്ഞ മനോഹരമായ ക്ലൈമാക്സ്. ഷാൻ റഹ്മാന്റെ നല്ല ഗാനങ്ങളും അതിലും നല്ല പശ്ചാത്തലവും പെർഫെക്ട്കാസ്റ്റിംഗും (ഐമ, റീബ ജോൺ എന്നീ പുതുമുഖങ്ങളെ കൂടി പരിചയപ്പെടുത്തി, തമിഴ് നടൻ അശ്വിനും പ്രധാന പേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.) എല്ലാം കൊണ്ടും ഗംഭീര സംവിധാനം....

    സിനിമയുടെ പിന്നാമ്പുറ കഥയിലെ യഥാർത്ഥ ജീവിതത്തെ എൻഡ് ടൈറ്റിലിൽ കാണിക്കുന്നുണ്ട്...

    എല്ലാം കൊണ്ടും Peak Satisfaction... നിവിൻ പോളി ഗ്യാരണ്ടി മെഷീൻ തന്നെ

    Rating: 75%
     
    Tyler DurdeN, Mayavi 369 and Nischal like this.
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    കൂടുതലൊന്നും പറയാനില്ല വിനീതില്‍ നിന്ന്‌ പ്രതീക്ഷിച്ചതിലുമുപരി നല്‍കാന്‍ സാധിച്ചു. BgM , Cinematography ഇവയെല്ലാം മികച്ചതായിരുന്നു (ജോമോന്‍ ടി ജോണ്‍ heart emoticon like emoticon ).

    .
    .
    മൊത്തത്തില്‍ പറഞ്ഞാല്‍ പടം ഇഷ്‌ടപ്പെട്ടു. .....
    .
    ഇടക്ക്‌ വന്ന 2 ഗസ്‌റ്റ്‌ റോളുകള്‍ ഞെട്ടിച്ച്‌കളഞ്ഞു. പിന്നെ നമ്മുടെ ശ്രീനാഥ്‌ഭാസി മച്ചാന്‍ കിടിലനായ്‌രുന്നു. 1st Halfല്‍ പുള്ളിക്ക്‌ വല്ല്യ സംഭാഷണങ്ങള്‍ ഒന്നും ഇല്ലായ്‌രുന്നുവെങ്കിലും പറയുന്നതെല്ലാം തിയറ്ററില്‍ കൈയ്യടി നേടി......
    .
    മുരളി മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച (പേര്‌ അറിയില്ല) അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു.

    TG രവി, സായ്‌കുമാർ തുടങ്ങിയവർ അവരുടെ വേഷം ഭംഗിയാക്കി.

    എടുത്തു പറയണ്ടത്‌ അമ്മയുടെ കഥാപാത്രം ചെയ്‌ത നടിയെയാണ്‌. സിനിമയുടെ ഒരു പ്രധാന കഥാപാത്രം തന്നെയായിരുന്നു അത്‌. രജ്ഞിപ്പണിക്കറുടെ ജേക്കബ്ബ്‌ എന്ന കഥാപാത്രത്തിലൂടെ നീങ്ങിയ ഒന്നാം പകുതിയും പിന്നെ രണ്ടാംപകുതി നിവിന്റെ കഥാപാത്രമായ ജെറിയിലൂടെയും പുരോഗമിക്കുന്നു.
    .
    എന്തു കൊണ്ടും മികച്ച ഒരു കുടുംബചിത്രമായി ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യത്തിനെ നമുക്ക്‌ കാണാന്‍ കഴിയും .......
    .
    ഒരോ മലയാളികള്‍ക്കും കാണുമ്പോള്‍ ഒരു രോമാഞ്ചം ഫീല്‍ ചെയ്യാഌള്ള വകയൊക്കെയുണ്ട്‌.
    .Based on a True story എന്ന ടാഗ്‌ലൈനോടെ വന്ന ഈ ചിത്രം വിമർശകന്റെ കണ്ണിനെ ഉപേക്ഷിച്ച്‌ ചിരിച്ച മനസോടെ കാണാന്‍ കയറിയാല്‍ നമ്മുടെ മനസിനെ തൃപ്‌തിപ്പെടുത്താന്‍ സാധിക്കും... smile emoticon
    .
     
    Mayavi 369 and Nischal like this.
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Ebin Kannur

    *ജേക്കബിൻറ്റെ സ്വർഗരാജ്യം*
    ഈ അവധിക്കാലത്ത് കുടുംബത്തോടൊപ്പം കാണേണ്ട നല്ല ഒരു സിനിമ..
    ദുബായിൽ ബിസിനസ് ചെയ്യുന്ന ജേക്കബിൻറ്റെയും അയാളുടെ കുടുംബത്തിൻറ്റെയും ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളും അത് അവർ എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് ഈ ചിത്രത്തിൻറ്റെ കഥാതന്തു.
    ജേക്കബ് ആയി രഞ്ജി പണിക്കറുടെ പെർഫോൻസ് ഗംഭീരമായിരുന്നു.
    നിവിൻ പോളി ജെറി എന്ന കഥാപാത്രമായും ശ്രീനാഥ് ഭാസി എബിൻ ആയും നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്.
    ഒരു കുടുംബത്തിലെ ഓർത്തിരിക്കാവുന്ന അനേകം നല്ല മുഹൂർത്തങ്ങൾ നിറഞ്ഞ ആദ്യ പകുതി..
    ഹാപ്പി എൻഡിങ്ങുമായി രണ്ടാം പകുതി..
    ഈ സിനിമ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നത് പ്രേക്ഷകർക്ക് ഒരു ഇൻസ്പിരേഷൻ കൂടിയാണ്..
    Verdict: Feel Good Family Movie
    Rating: 3.5/5
     
    Mayavi 369 and Nischal like this.
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Chandra Mohan Gopinat


    When you are down and out, you look to someone close to inspire and motivate to overcome the hurdles that you are facing. This will give you a boost up and makes you think positively and provide the much needed confidence. Jacobintey Swargarajyam has many moments in it that will give positivity and motivation. Directed by Vineeth Sreenivasan his fourth directorial venture, JSR is a simple family film for everyone.

    Its the story of a successful businessman Jacob based in Dubai. The film capture the happy family he has built, the business empire he owns, the ups and downs of the family and the hardships they face on the backdrop of American recession that had a telling effect in the Gulf.

    Based on a true story, JSR is not the regular entertainer that Nivin has been part of with Vineeth. One can find fault by saying there is too much preaching in the overall storyline. But for me it was a different experience and JSR gave lot of positives and takeaways when life is not running to our plans.

    Screenplay has infused lot of goodness and emphasise the importance of relationships in a family. Jacob the central protagonist gives lot of prominence for his family members just like every ordinary man. The film establish what our close family members can do for us when the going gets tough.

    There are also some finer moments that will touch our hearts. When Jacob tells his son that never in his life he has made his better half cry is one such moment in the film that will leave you emotionally touched. Same way how Dinesh Prabhakar explain the role played by Jacob for his success to Jerry is a well pictured scene that explains the strength and depth of the screenplay.

    Vineeth Sreenivasan is directing his fourth film, his third with Nivin Pauly and to me JSR is a movie that he can very well be proud of for the way it is narrated and executed. He has himself written the screenplay which has a running time of two hours and twenty five minutes. Certain things on how the problem is overcome in second half can be questioned but being a true incident, I feel that should have been the way how it was dealt with in real life.

    An engaging and lively first half is followed by a more serious second half that slightly gets some lag at times. Its because of the nature of the story that a slight lagness is felt in the post intermission session. But all is well that ends well as JSR gives you ray of light and hope through each and every frame to lift your confidence level.

    Nivin Pauly plays the character of Jerry who is the eldest son of Jacob with ease. It was a controlled act from the actor who has only a limited role initially but gradually gets more prominence as the movie progress. Sreenadh Bhasi as Abin and Aima Sebastian as Ammu are the other siblings in the Jacob family and both were good in their respective roles. The youngest of the lot was also nice. Sai Kumar, T G Ravi and Dinesh Prabhakar had few scenes but all three had meaty scenes to showcase their acting credentials.

    The star of the show was definitely Renji Paniker appearing as the title protagonist Jacob. He has evolved as a good actor as each film passes by and Jacob in JSR is yet another role that he will cherish. Lakshmy Ramakrishnan as Shery as the better half of Jacob was a surprise package here. An impressive performance indeed from her.

    Ninety nine percent of the film is shot in the Middle East and Jomon T John who is behind the camera has as always captured each and every scene with his trademark shot. Edits by Renjan Abraham was apt without compromising on the flow of the film. Shaan Rahman who is behind the music scene has done a neat job both with the BGM and songs.

    There is less or no amount of jokes and humour in the film. So don't expect such stuffs in JSR as the subject which is shown doesn't demand such things as it discuss a serious thing here. With lot of thought provoking and message conveying things looming large over the entire running time, Jacobintey Swargarajyam gave me a positive energy and at the same time good experience at the movie hall. I go with three and a half out of five as my personal rating.

    Rating - 3.5 / 5
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Jaswin Jose

    ജേക്കബിന്റെ സ്വർഗ്ഗരാജ്യം

    കുടുംബമാണ് ഏതൊരു വ്യക്തിയുടെയും ഭൂമിയിലെ സ്വർഗം , അവിടെ നിന്ന് അവന് സ്നേഹവും സംരക്ഷണവും ലഭിക്കുന്നു. അങ്ങനെ ഒരു നല്ല കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയുന്ന ചിത്രത്തിൽ നിവിൻ പോളി തന്റെ പതിവ് രീതിയിലുള്ള യുവതി യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന വേഷം ചെയുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ ആത്മാവിശ്വത്തോടെ നേരിട്ട് കുടുംബത്തോടൊപ്പം സന്തോഷത്തിൽ പങ്കുക്കാരവുക എന്ന നല്ലൊരു വിഷയത്തെ വളരെ തന്മയത്വത്തോടെ ചിത്രത്തിൽ പറഞ്ഞു പോക്കുന്നു.

    ടൈറ്റിൽ വേഷത്തിൽ എത്തുന്ന രഞ്ജി പണിക്കർ പതിവ് അച്ഛൻ വേഷങ്ങളിൽ നിന്ന് മാറി സഞ്ചരിച്ചു. സിനിമയിൽ അദ്ദേഹത്തിന്റതായ ഒരു കൈയൊപ്പ് ചാർത്തുന്നതിൽ വിജയിച്ചു. നിവിൻ പോളി ഏവരും കാണാൻ ആഗ്രഹിക്കുന്ന പോലെ തന്നെയുള്ള യൂത്തിന്റെ എനർജി നിറഞ്ഞ കഥാപാത്രമായിരുന്നു. ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടുവാൻ തയ്യാറാകുന്ന നായകനായി നിവിൻ അരങ്ങു പിടിച്ചു അടക്കി. ലക്ഷ്മി രാമകൃഷ്ണൻ നല്ലോരു കുടുംബിനിയായും അതിലുപരി നല്ല അമ്മയായി സിനിമയിൽ ഉടനീളം ജീവിച്ചു. ജേക്കബിന്റെ രണ്ടാമത്തെ മകന്റെ വേഷം ചെയ്തിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. അടുത്തിടെ കുറച്ചുകാലത്തേക്ക് അദ്ദേഹത്തെ സിനിമയിൽ ഒന്നും കാണ്മാൻ ഇല്ലായിരുന്നു. ഈ ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന പെർഫോമൻസ് തന്നെയാർന്നു.

    സായ് കുമാർ , ദിനേശ് പ്രഭാകർ , ടി ജി രവി , എന്നിവരുടെ പ്രകടനങ്ങൾ എപ്പോഴും ഉള്ളത് പോലെ തന്നെ മികച്ചു നിന്നു. ജേക്കബിന്റെ മറ്റുള്ള രണ്ടു മക്കളായി വന്ന സ്റ്റാസെൻ , അയ്മ സെബാസ്റ്റ്യൻ അവരുടെ സാന്നിധ്യം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. സിനിമയിലെ നിവിന്റെ നായികയായ റീബ മോണിക്ക ജോൺ സ്ക്രീൻ സ്പേസ് വളരെ കുറഞ്ഞ പോലെ തോന്നി ചിലപ്പോൾ അത്രെയെ അവശ്യപ്പെടുന്നുളായിരിക്കും.

    ഷാൻ റഹ്മാൻ ചെയ്ത സംഗീതം വളരെ മികച്ചതാർന്നു. പശ്ചാത്തല സംഗീതം സിനിമയുടെ ആത്മാവിന് പുത്തൻ ഉണർവ് നല്കി. ഛായാഗ്രഹണം ജോമോൻ ടി ജോൺ , ഇനി കൂടുതൽ ഒന്നും പറയണ്ട ആ പേരിൽ തന്നെ ഛായാഗ്രഹണത്തിന്റെ മനോഹാരിത ഉറപ്പാണ്. രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിങ് ലൈവിലി ആയിരുന്നു.

    വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ വിരിയുന്ന നാലാമത്തെ ചിത്രമാണ് ഇത്. ഒരു ട്രൂ സ്റ്റോറി അതും പ്രേക്ഷകന് പലപ്പോഴും ബോറിങ്ങും അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഒരു കഥയെ തന്റെ സംവിധാന പാടവത്തിൽ നല്ലോരു സിനിമയാക്കി അദ്ദേഹം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം ഏറെ കുറെ വിജയിച്ചിരിക്കുന്നു.

    സിനിമ നമ്മുക്ക് നല്കുന്ന നന്മയും പോസിറ്റീവ് ഫീലും വളരെ മികച്ചതാണ്. പക്ഷെ ചില സമയമുള്ള അതി നാടകീയതയും മേലോ ഡ്രാമയും ചിലപ്പോൾ ചിലർക്ക് ഉള്ളക്കൊള്ളുവാൻ സാധിച്ചെന്ന് വരില്ല. എന്നിരുന്നാലും ഞാൻ എന്ന പ്രേക്ഷകനെ നല്ലപ്പോലെ മനസ്സ് നിറച്ച സിനിമയാണ് ഇതെന്ന് നിസംശയം പറയാം. അപ്പോൾ ഈ വിഷു കാലത്ത് കുടുംബത്തോടപ്പവും
    കൂട്ടുക്കാരോടൊപ്പവും ഒരു വട്ടമെങ്കിലും മനസ്സു നിറഞ്ഞ് തിയേറ്ററിൽ പോയി കണ്ടിരിക്കേണ്ട നല്ലോരു ചിത്രമാണ് 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം'
     
    Mayavi 369 and Nischal like this.
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Full Positive :Cheers:
     

Share This Page