1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    athukkum mele
     
    Laluchettan likes this.
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Njan aa pic save cheythu
     
    THAMPURAN likes this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :aliya:
     
    Laluchettan likes this.
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    എനിക്ക് സിനിമയില്‍ അത്യാവശ്യം തിരക്കുള്ള സമയം. അന്ന് മൂന്ന് പടങ്ങളില്‍ ഒരേസമയം ഞാന്‍ ഓടിനടന്ന് അഭിനയിക്കുകയാണ്. ഐ.വി. ശശി സാറിന്റെ ദേവാസുരം, ഷാജികൈലാസിന്റെ ഏകലവ്യന്‍, ജയരാജിന്റെ പൈതൃകം. മൂന്നും മൂന്നിടത്താണ് ഷൂട്ടിംഗ്. അന്ന് കാറിലാണ് എന്റെ ജീവിതം മുഴുവന്‍. ദേവാസുരത്തിന്റെ ലൊക്കേഷനില്‍ മിക്കവാറും വെളുക്കുവോളം ഷൂട്ടിംഗുണ്ടാകും. എന്നാലും രാവിലെ അഞ്ചുമണിയാകുമ്പോള്‍ തൊപ്പിയുമിട്ട് ശശി സാര്‍ ഹോട്ടല്‍ റിസപ്ഷനില്‍ വന്നുനില്‍ക്കും. അപ്പോള്‍പിന്നെ ആര്‍ട്ടിസ്റ്റുകള്‍ക്ക് വരാതിരിക്കാന്‍ കഴിയുമോ? ഒരു ദിവസം എനിക്ക് തീരെ വയ്യ. നല്ല ഉറക്കക്ഷീണമുണ്ട്. എന്നിട്ടും എഴുന്നേറ്റ് വരേണ്ടിവന്നു. ഇറങ്ങിവരുമ്പോള്‍ ആദ്യം കണ്ടത് ശശിസാറിനെയാണ്. അപ്പോള്‍ ഞാന്‍ ലാലിനോട് പറഞ്ഞു. 'ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ. പോയി കിടന്നുറങ്ങിക്കൂടേ. മറ്റുള്ളവരെക്കൂടി ഇങ്ങനെ ബുദ്ധിമുട്ടിക്കണോ?' അന്ന് ലാല്‍ എന്നെ മാറ്റി നിര്‍ത്തി ഒരു കാര്യം പറഞ്ഞു. 'രാജു അങ്ങനെ പറയരുത്. ഈ ജോലിയാണ് നമുക്ക് പ്രശസ്തിയും പണവുമൊക്കെ തന്നത്. ഒരു സിനിമാപോലും ഇല്ലാത്ത എത്രയോ പേര്‍ നമുക്കിടയില്‍ ഉണ്ട്. ഇപ്പോള്‍ ഈ ലഭിക്കുന്ന അവസരങ്ങള്‍ നാളെ കിട്ടിക്കൊള്ളണമെന്നുമില്ല. അതുകൊണ്ട് തൊഴിലിനെ നിഷേധിക്കരുത്. അതിനെ സ്‌നേഹിക്കണം.'
    ലാലിന്റെ ആ വാക്കുകള്‍ എന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. അതില്‍ പിന്നെ നാളിതുവരെ എന്റെ ഭാഗത്തുനിന്ന് അത്തരമൊരു അനാദരവ് ഉണ്ടായിട്ടില്ല.
    വാക്കുകൊണ്ടുപോലും നമുക്ക് ആരെയും നോവിക്കാന്‍ അവകാശമില്ലെന്നാണ് ലാലിന്റെ തത്വശാസ്ത്രം. ഏതെങ്കിലും വ്യക്തികളുടെ കുറ്റങ്ങളോ കുറവുകളോ ലാലിനോടുചെന്ന് ആരെങ്കിലും പറയുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല. അതുപോലെ മറ്റുള്ളവരെക്കുറിച്ച് മോശമായി എന്തെങ്കിലും പറയുന്നത് ലാലിന്റെ ശീലവുമല്ല.
    എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. ഞാന്‍ ഓട്ടവായനെന്നാണ് സുകുമാരി ചേച്ചി എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഒരു കാര്യം ആരോടെങ്കിലും പറഞ്ഞിട്ട് ഇത് മറ്റൊരാള്‍ അറിയരുതെന്ന് ഞാന്‍ പറയും. പക്ഷേ അവരെക്കാള്‍ മുമ്പേ ഈ വിവരം ലോകത്തോട് മുഴുവനുമായി ഞാന്‍ വിളിച്ചുപറഞ്ഞിരിക്കും. എന്റെ ഈ ശീലം അറിയാവുന്നതുകൊണ്ടാണ് സുകുമാരി ചേച്ചി എന്നെ ഓട്ടവായനെന്ന് വിശേഷിപ്പിച്ചിരുന്നത്.
    ഒരിക്കല്‍ ഞാനാരോടോ ലാലിനെക്കുറിച്ച് എന്തോ മോശം പറഞ്ഞു. ആ വീട്ടുകാര്‍ അത് കൃത്യമായി ലാലിന്റെ അമ്മയെ വിളിച്ചുപറഞ്ഞു. ലാലിന്റെ അമ്മ അത് ലാലിനോടും പറഞ്ഞു. അപ്പോള്‍ അമ്മയോട് ലാല്‍ പറഞ്ഞ മറുപടിയിതാണ്.
    'അമ്മയ്ക്ക് കൊച്ചിലേ മുതലേ രാജുവിനെ അറിയാവുന്നതല്ലേ. അയാള്‍ അങ്ങനെയാണ്. ഒന്നും മനസ്സില്‍ വച്ചുകൊണ്ടല്ല പറയുന്നത്. ആരെ ഉപദ്രവിക്കണമെന്ന ഉദ്ദേശവും അയാള്‍ക്കില്ല. അതുകൊണ്ട് മേലാല്‍ രാജുവിന്റെ കുറ്റം പറഞ്ഞ് അമ്മ എന്നെ വിളിക്കരുത്.
    ഇക്കാര്യം ലാലിന്റെ അമ്മതന്നെയാണ് എന്നെ വിളിച്ചുപറഞ്ഞതും.


    0001.jpg
     
    Johnson Master likes this.
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    11703292_1154229367937421_644696690657128042_n.jpg
    ഒരു ക്യാമറാമാന്‍ എന്ന നിലയില്‍ ഞാനേറ്റവും കൂടുതല്‍ പടം വര്‍ക്ക് ചെയ്തിട്ടുള്ളത് ലാലിനുവേണ്ടിയാണ്. ലാല്‍ ചെയ്ത കഥാപാത്രങ്ങളില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള ഒന്ന് 'സുഖമോ ദേവി'യിലെ സണ്ണിയുടെ കഥാപാത്രവും. പാട്ടുകാരനും സ്‌പോര്‍ട്‌സ്മാനുമൊക്കെയായിരുന്ന സണ്ണിയുടെ മരണം മറ്റേതൊരു പ്രേക്ഷകനെപ്പോലെ എന്നെയും വേദനിപ്പിച്ചിട്ടുണ്ട്.
    ആ രംഗം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അസാധാരണമായ ഒരു സംഭവമുണ്ടായി. ലാല്‍ കഥാപാത്രമായി ശവപ്പെട്ടിയില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്. ആ രംഗം കണ്ടുകൊണ്ട് നില്‍ക്കുന്നതിനിടെ വേണുചേട്ടനും(വേണുനാഗവള്ളി) കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു. അതിന്റെ കാരണവും അദ്ദേഹം പറഞ്ഞുതന്നു. യഥാര്‍ത്ഥത്തില്‍ ലാല്‍ അവതരിപ്പിച്ച സിനിമയിലെ സണ്ണി എന്ന കഥാപാത്രം വേണുചേട്ടന്റെ ഉറ്റസുഹൃത്തായിരുന്നു. അതില്‍ ശങ്കര്‍ അവതരിപ്പിച്ച കഥാപാത്രം വേണുചേട്ടന്റേതും. സുഹൃത്തിന്റെ വേര്‍പിരിയല്‍ വേണുചേട്ടന് ഒട്ടും സഹിക്കാവുന്നതായിരുന്നില്ല. അത് സിനിമയില്‍ പുനവതരിപ്പിക്കപ്പെട്ടതിന്റെ വിങ്ങലിലാണ് അദ്ദേഹം. പെട്ടെന്ന് ആ മുറിയുടെ കതകുതുറന്ന് രണ്ടുപേര്‍ അവിടേയ്ക്ക് വന്നു. ഒരു സ്ത്രീയും ഒരു പുരുഷനും. അവര്‍ ലാല്‍ കിടന്നിരുന്ന ശവമഞ്ചത്തിലേക്ക് ഒന്ന് നോക്കിയതേയുള്ളൂ. പെട്ടെന്ന് ഈറനണിഞ്ഞ് പുറത്തേക്ക് പോയി. അവരെ മനസ്സിലായോ എന്നു വേണുചേട്ടന്‍ എന്നോട് ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അത് യഥാര്‍ത്ഥസണ്ണിയുടെ സഹോദരനും സണ്ണി സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയുമായിരുന്നെന്ന് വേണുചേട്ടന്‍ പറഞ്ഞുതന്നു. സണ്ണിയുടെ മരണശേഷം ആ പെണ്‍കുട്ടിയെ(സിനിമയില്‍ ഗീത അവതരിപ്പിച്ച കഥാപാത്രം- താര) വിവാഹം കഴിച്ചത് സണ്ണിയുടെ സഹോദരനായിരുന്നു(സിനിമയില്‍ ആ വേഷം ചെയ്തത് കെ.പി.എ.സി. സണ്ണിയും). അവരുടെ എന്‍ട്രിയാണ് വളരെ അവിചാരിതമായി അവിടെ നടന്നത്. പിന്നീട് അവര്‍ വേണുചേട്ടനെ കണ്ടപ്പോള്‍ പറഞ്ഞത്, ലാലിനെ കണ്ടപ്പോള്‍ സണ്ണി മരിച്ചുകിടക്കുന്നതുപോലെ അവര്‍ക്ക് തോന്നിയെന്നും അത് കണ്ടുകൊണ്ടുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇറങ്ങിപ്പോയതെന്നുമാണ്.
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    0000001.jpg
    സൗഹൃദം മതി, സിനിമ വേണ്ട. ഈ വാക്കുകള്‍ എന്റേതല്ല. മോഹന്‍ലാല്‍ പറഞ്ഞതാണ്. പഞ്ചാഗ്നിക്കും, അമൃതംഗമയ്ക്കുംശേഷം എന്തുകൊണ്ട് ഒരു ഹരിഹരന്‍ ചിത്രത്തില്‍ ലാല്‍ അഭിനയിച്ചില്ല എന്നതിനുള്ള ഉത്തരം കൂടി ആ വാചകത്തിലുണ്ട്. അതിനുള്ള കാരണം പറയുന്നതിനുമുമ്പ് ലാലുമായുള്ള എന്റെ സിനിമകളെക്കുറിച്ചാകാം ആദ്യം.
    എം.ടി. വാസുദേവന്‍ നായര്‍ പഞ്ചാഗ്നിയുടെ തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ അത് എന്റെ സ്വന്തം നിര്‍മ്മാണകമ്പനി ആയ ഗായത്രി സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്. താരനിര്‍ണ്ണയവും അതിനോടൊപ്പം നടന്നു. അപ്പോള്‍ എം.ടിയാണ് പറഞ്ഞത്, ആ കഥയില്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷമുണ്ടെന്നും അത് നസറുദ്ദീന്‍ഷായെക്കൊണ്ട് ചെയ്യിക്കാമെന്നും. എനിക്കും അത് സമ്മതമായി. കാരണം നസറുദ്ദീന്‍ അന്ന് ഒരു സിനിമാനടനുമപ്പുറം അറിയപ്പെടുന്ന ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റാണ്. തീര്‍ച്ചയായും നസറുദ്ദീന്‍ഷായുടെ സാന്നിദ്ധ്യം സിനിമയ്ക്ക് ഒരു പുതിയ ഡൈമെന്‍ഷന്‍ നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.
    ഏതായാലും ഞങ്ങള്‍ക്ക് ബോംബെവരെ പോകണമായിരുന്നു. കാരണം സിനിമയുടെ സംഗീതസംവിധായകനായി നിശ്ചയിച്ചിരുന്നത് ബോംബെ രവിയെ ആണ്. കൂട്ടത്തില്‍ നസറുദ്ദീന്‍ഷായെയും കാണാമെന്ന് തീരുമാനിച്ചു.
    അങ്ങനെ ഞങ്ങള്‍ ബോംബെയിലുള്ള നസറുദ്ദീന്‍ ഷായുടെ വീട്ടിലെത്തി. എം.ടിയെ നസറുദ്ദീന് നേരത്തെ പരിചയമുണ്ട്. അതുകൊണ്ട് ഗംഭീരമായ സ്വീകരണമാണ് അവിടെ ലഭിച്ചത്.
    കഥ കേട്ടപ്പോള്‍തന്നെ നസറുദ്ദീന് ഇഷ്ടമായി. പ്രതിഫലത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിടിവാശിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അന്നുതന്നെ അഡ്വാന്‍സ് നല്‍കി നസറുദ്ദീന്‍ ഷായെ കൊണ്ട് കരാറില്‍ ഒപ്പുവപ്പിച്ചു. അതിനുശേഷമാണ് ബോംബെ രവിയെ കണ്ടതും അദ്ദേഹത്തിന്റെ സമ്മതം വാങ്ങി മടങ്ങിയതും.
    ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി, കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് എനിക്കൊരു ഫോണ്‍കോള്‍ വന്നു. അത് വിജയകുമാറിന്റേതായിരുന്നു. അദ്ദേഹം ഒരു പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും സെവന്‍ ആര്‍ട്ട്‌സ് എന്നാണ് അതിന്റെ പേരെന്നും ആ ബാനറില്‍ എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യങ്ങള്‍ അദ്ദേഹം എം.ടിയോട് പറഞ്ഞിരുന്നു. അപ്പോള്‍ എം.ടിയാണ് എങ്കില്‍ അയാള്‍ പഞ്ചാഗ്നി ചെയ്‌തോട്ടേ എന്ന് നിര്‍ദ്ദേശം വയ്ക്കുന്നത്. അങ്ങനെ പഞ്ചാഗ്നിയുടെ നിര്‍മ്മാണം സെവന്‍ ആര്‍ട്ട്‌സ് വിജയകുമാര്‍ ഏറ്റെടുത്തു.
    അതിനുംശേഷമാണ് ഒരു ദിവസം വിജയകുമാര്‍ എന്നെ വിളിച്ച്, മോഹന്‍ലാല്‍ എന്ന നടന് ഞങ്ങളുടെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന് ഒരവസരം നല്‍കണമെന്നും പറയുന്നത്. സ്റ്റാര്‍ കാസ്റ്റിംഗ് കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി പ്രതീക്ഷ വേണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് അപ്പോള്‍തന്നെ പറയുകയും ചെയ്തു.
    പിറ്റേദിവസം മോഹന്‍ലാല്‍ എന്നെ വിളിച്ചു. നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഞാന്‍ വരാന്‍ പറയുകയും ചെയ്തു.
    അങ്ങനെ അടുത്തദിവസം ലാല്‍ മദ്രാസിലുള്ള എന്റെ വീട്ടിലെത്തി. അദ്ദേഹം തന്റെ ആഗ്രഹമറിയിച്ചു.
    താരനിര്‍ണ്ണയം കഴിഞ്ഞതാണങ്കിലും എന്തെങ്കിലും വഴിത്തിരിവുണ്ടായാല്‍ വിളിക്കാമെന്നും ഞാന്‍ ലാലിനോട് പറഞ്ഞു. വിളിക്കണ്ടാ ഞാന്‍ നേരിട്ട് എത്തിക്കൊള്ളാമെന്നാണ് ലാല്‍ അതിന് നല്‍കിയ മറുപടി.
    ലാലിന്റെ സംസാരവും പെരുമാറ്റവും എനിക്ക് വളരെ ഇഷ്ടമായി. മലയാളത്തിലെ വളര്‍ന്നുവരുന്ന ഒരു നടനെ എന്തുകൊണ്ട് ആ സിനിമയിലേക്ക് പരിഗണിച്ചുകൂടാ എന്ന് എനിക്ക് തോന്നി. ഞാനിക്കാര്യം എം.ടിയെ വിളിച്ചുപറഞ്ഞു. അപ്പോള്‍ എം.ടി. ചോദിച്ചതും 'എന്തുവേഷം ലാലിന് നല്‍കുമെന്നാണ്.' പത്രപ്രവര്‍ത്തകന്റെ റോളിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ 'അത് നസറുദ്ദീന് നല്‍കിയതല്ലേ അയാളോട് ഇനി എന്തുപറയും എന്നായിരുന്നു.' അദ്ദേഹത്തിന് മറ്റേതെങ്കിലും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഹരന്‍ ആലോചിച്ച് ചെയ്യൂ എന്നാണ് എം.ടി പറഞ്ഞത്. അങ്ങനെയാണ് നസറുദ്ദീന്‍ഷായ്ക്ക് പകരക്കാരനായി മോഹന്‍ലാല്‍ എത്തുന്നത്.
    ലാലിന്റെ ആക്ടിംഗ് കരിയറിന് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു പഞ്ചാഗ്നി. പിന്നീട് അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുപാട് നിര്‍മ്മാതാക്കള്‍ക്കും, സംവിധായകര്‍ക്കും പ്രചോദനമായതും ആ സിനിമയാണെന്ന് ഞാന്‍ കരുതുന്നു.
    പഞ്ചാഗ്നിക്കുശേഷം ഞാനും എം.ടിയും മറ്റൊരു പ്രോജക്ടിലേയ്ക്ക് കടന്നു. പി.കെ.ആര്‍. പിള്ളയുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു അത്. ആ ചിത്രമാണ് അമൃതം ഗമയ.
    അമൃതംഗമയയുടെ സ്‌ക്രിപ്റ്റ് വര്‍ക്ക് പൂര്‍ത്തിയാകുമ്പോള്‍ അതിലെ കേന്ദ്രകഥാപാത്രത്തിന് ഏറ്റവും അനുയോജ്യന്‍ മോഹന്‍ലാലായിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ ലാല്‍ എന്റെ രണ്ടാമത്തെ ചിത്രത്തിലേയും നായകനായി.
    ഈ രണ്ട് ചിത്രങ്ങളിലും വച്ച് എനിക്ക് ഏറ്റവും ഇഷ്ടം പഞ്ചാഗ്നി ആണെങ്കിലും പ്രകടനപരമായി ലാലിന് ഏറെ ചെയ്യാനുണ്ടായിരുന്നത് അമൃതംഗമയയിലായിരുന്നു. ഒരു ക്രൈം ആന്റ് പണിഷ്‌മെന്റ് എന്നപോലെ കോളേജ് ജീവിതത്തിനിടയില്‍ ബോധപൂര്‍വ്വമല്ലാതെ പറ്റിപ്പോയ ഒരു കൈപ്പിഴയുടെ പേരില്‍ ജീവിതകാലം മുഴുവനും അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വന്ന കഥാപാത്രമായിരുന്നു അമൃതംഗമയയിലേത്. അത് ഏറ്റവും ഭംഗിയായി അവതരിപ്പിക്കാനും ലാലിന് കഴിഞ്ഞു.
    അതിനുശേഷം കണ്ടത് ലാലിന്റെ പടിപടിയായുള്ള വളര്‍ച്ച ആയിരുന്നു. ഒരല്‍പ്പം അകലെ നിന്നാണെങ്കിലും ഞാന്‍ ആ വളര്‍ച്ച നോക്കിക്കാണുന്നുണ്ടായിരുന്നു.
    വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു പ്രോജക്റ്റുമായി ലാലിനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. ഇത്തവണ ദാമോദരന്‍ മാസ്റ്ററായിരുന്നു തിരക്കഥാകൃത്ത്. ഒരു ശാസ്ത്രജ്ഞന്റെ കഥയായിരുന്നു അത്. അതിന്റെ നിര്‍മ്മാണച്ചുമതല ഏറ്റത് പി.വി. ഗംഗാധരനും.
    ഒരിക്കല്‍ പി.വി.ജി എന്നെ നിര്‍ബന്ധിച്ച് ലാലിനെ കാണാന്‍ തിരുവനന്തപുരത്ത് കൊണ്ടുപോയി. ലാല്‍ അന്ന് താണ്ഡവം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചിത്രാഞ്ജലിയില്‍ ഉണ്ടായിരുന്നു. ഞങ്ങളോടൊപ്പം ദാമോദരന്‍ മാസ്റ്ററും അബ്ദുള്ളയും ഉണ്ട്. ലൊക്കേഷനില്‍വച്ച് കാര്യം അവതരിപ്പിച്ചെങ്കിലും ഷൂട്ടിംഗ് കഴിഞ്ഞ് വിശദമായി സംസാരിക്കാമെന്ന് ലാല്‍ പറഞ്ഞു. അങ്ങനെ അന്ന് വൈകുന്നേരം അദ്ദേഹം താമസിക്കുന്ന റിസോട്ടിലും ഞങ്ങളെത്തി.
    സബ്ജക്ട് പറഞ്ഞു. അതിലൊന്നും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ആശയക്കുഴപ്പം പ്രതിഫലത്തെ ചൊല്ലിയായിരുന്നു. ഇക്കാര്യം പി.വി.ജിയെ മാറ്റിനിര്‍ത്തി ലാല്‍ സംസാരിച്ചു. ഇതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പി.വി.ജി എന്റെ അടുക്കല്‍വന്നിട്ട് പറഞ്ഞു. ലാല്‍ ഉയര്‍ന്ന പ്രതിഫലമാണ് ചോദിക്കുന്നത്. എന്താണ് ചെയ്യേണ്ടത്? ഒക്കെ തീരുമാനിക്കാന്‍ ഞാന്‍ അദ്ദേഹത്തെതന്നെ ചുമതലപ്പെടുത്തി. പിന്നെയും അവര്‍ സംസാരിച്ചെങ്കിലും ലാല്‍ വഴങ്ങുന്ന മട്ടില്ല. ലാലിന് അത്രയും പ്രതിഫലം കൊടുക്കുകയാണെങ്കില്‍ എനിക്ക് അതിനേക്കാള്‍ കൂടുതല്‍ തരണമെന്ന് തമാശരൂപേണ ഞാന്‍ പി.വി.ജിയോട് പറയുകയും ചെയ്തു. അപ്പോഴാണ് പി.വി.ജി അത് പറഞ്ഞത്. മോഹന്‍ലാല്‍ അദ്ദേഹത്തോടുപറഞ്ഞ ആ വാക്കുകളെപ്പറ്റി '....അങ്ങനെയാണെങ്കില്‍ സൗഹൃദം മതി സിനിമ വേണ്ടാ എന്ന്.' എങ്കില്‍ അത്രയും ഉയര്‍ന്ന പ്രതിഫലത്തിന് ഒരു നായകനെ വേണ്ടെന്ന് ഞാനും തീരുമാനിക്കുകയായിരുന്നു. പകരം ലാല്‍ ആവശ്യപ്പെട്ട പ്രതിഫലത്തുകയില്‍ മറ്റൊരു സിനിമ ചെയ്യാമെന്നും ഞാന്‍ പി.വി.ജിയോടു പറഞ്ഞു.
    പി.വി.ജിക്ക് ആദ്യം അത് വിശ്വസിക്കാനായെങ്കിലും പിന്നീട് അത് യാഥാര്‍ത്ഥ്യമായി. ആ ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി.
    ദേശീയ അന്തര്‍ദ്ദേശിയ ബഹുമതികള്‍കൊണ്ട് സമാനിതമായ ചിത്രമായിരുന്നു അത്
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    1456596_759191304107898_1124617992_n.jpg
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    11232949_1160648870628804_5985914539671315727_n.jpg
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    11241621_1148586458501712_1029479120846920851_n.jpg
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    11257236_1128351597191865_1550123440731435989_n.jpg
     

Share This Page