Dhanya Nair ച്ചാ! നമ്മൾക്കിതു പോലത്തെ പടങ്ങളൊക്കെ ചെയ്താ മതിയെന്നേ. മലയാള സിനിമയെ വേറെ ലെവലിലെത്തിക്കാൻ വേറാരേലും വന്നോളുംന്നേ..! ഒരു ഇഹ് ഇഹിന്റെ പേരിൽ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒരുപാട് വിമർശനമേൽക്കേണ്ടി വന്നിട്ടുണ്ട് പൃഥ്വിക്ക്. ഡീസന്റ് പെർഫോമൻസുകൾ പോലും ഒരേയൊരു മാനറിസത്തിലേക്ക് ചുരുക്കപ്പെട്ട് അതിന്റെ പേരിൽ പരിഹസിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട് പലപ്പോഴും. കൂടെയിലെ ജോഷുവ ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടിയായി തോന്നി. സിനിമയിലുടനീളം ആ കഥാപാത്രത്തെ അങ്ങേയറ്റം വിശ്വസനീയമായി ചെയ്തിട്ടുണ്ട് പൃഥ്വി. അനിയത്തിയോടുള്ള കരുതലും അകൽച്ചയും, ഉള്ളിൽ കെട്ടിക്കിടന്നിരുന്ന സ്നേഹവും, എല്ലാരുമുള്ളപ്പോൾ തന്നെ ഒരു ദ്വീപായി ഒറ്റപ്പെട്ട് കിടക്കുന്ന ജോഷുവയുടെ സ്വത്വവുമെല്ലാം പൃഥ്വിയുടെ കൈകളിൽ ഭദ്രമായിരുന്നു. നന്ദി അഞ്ചലി മേനോൻ, ഓവർ സ്റ്റൈലൈസ്ഡ് സിനിമകൾക്കിടെയിലെവിടെയോ നഷ്ട്ടപ്പെട്ടു കൊണ്ടിരുന്ന പൃഥ്വിയെ വീണ്ടും കണ്ടെത്തി ഹൃദയത്തിലേക്ക് കൂട്ടിച്ചേർത്തതിനു. ഉരുണ്ടു കൂടിയ കണ്ണീർതുള്ളികൾ തുളുമ്പാതെ വിദഗ്ദമായി തടഞ്ഞു നിർത്തിയ കൺതടങ്ങൾക്കും നന്ദി! #Koode