എന്റെ അനിയനാണ് പൃഥ്വി; എതിര്*ത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്ല: രഞ്ജിത്ത് അഞ്*ലി മേനോന്* ഒരുക്കുന്ന കൂടെയുടെ നിര്*മാതാവാണ് എം രഞ്ജിത്ത്. പൃഥ്വിരാജ്, പാര്*വതി, നസ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്* അവതരിപ്പിക്കുന്നത്. ചിത്രീകരണത്തിനിടയില്* പൃഥ്വിയുടെ ഭാഗത്ത് നിന്നും ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തിന്റെ വാക്കുകള്*: മഞ്ചാടിക്കുരു ചെയ്യുന്ന സമയത്ത് അഞ്ജലിയെ പരിചയമുണ്ട്. പിന്നീട് അഞ്ജലിയുെട ഒരു ചിത്രത്തിന്റെ നിര്*മാതാവ് പിന്*മാറിയിരുന്ന സമയത്ത് വിതരണത്തിന് സഹായിക്കാന്* പോയ അവസരത്തിലാണു ഒരുമിച്ചൊരു സിനിമ ചെയ്യാന്* തീരുമാനിക്കുന്നത്. അങ്ങനെ ഒരു കഥാതന്തു വികസിച്ചു വന്നു. ഇപ്പോള്* ‘കൂടെ’ ഒരു സിനിമയായി. നല്ല സിനിമകള്* ചെയ്യുന്ന ഒരാളാണ് അഞ്ജലി. അഞ്ജലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നൂറു ശതമാനം വിശ്വാസത്തോടെയാണു ഞാന്* സമീപിച്ചത്. നല്ല സിനിമ ചെയ്യാന്* പിന്തുണ നല്*കുക മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമ സാമ്പത്തികമായി നന്നാവണമെന്ന ആഗ്രഹം എല്ലാ നിര്*മാതാക്കള്*ക്കുമുണ്ട്. നല്ല സിനിമകളും വേണമല്ലോ. വളരെ മികച്ച നടനാണ് പൃഥ്വിയെന്നത് സംശയമില്ലാത്ത കാര്യമാണ്. പൃഥ്വിരാജിനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണിത്. എന്റെ വീട്ടിലുള്ള ഒരാള്*, എന്റെ അനിയന്* അതാണ് പൃഥ്വി. എന്നോടും ഒരു ചേട്ടനെ പോലെയാണ് പെരുമാറിയിട്ടുള്ളത്. മൂന്നു സിനിമകളിലും എതിര്*ത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ആര്*ക്കും ഉണ്ടാക്കില്ല. എന്റെ സിനിമയിലഭിനയിച്ച നടന്മാരെല്ലാം അങ്ങനെ തന്നെയാണ് പെരുമാറിയിട്ടുള്ളത്. എന്നാല്*, പൃഥ്വിയുടെ കാര്യം എടുത്തു പറയാന്* കാരണം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരാളാണു പൃഥ്വിരാജ്. പുതുമുഖ സംവിധായകരാണ് ഇന്ന് കൂടുതലും വന്നു കൊണ്ടിരിക്കുന്നത്. ആ പുതുമുഖ സംവിധായകനെ വിശ്വസിച്ചു കോടി കണക്കിനു രൂപ മുതല്*മുടക്കുന്ന നിര്*മാതാവിനോട് 50 ശതമാനം സംവിധായകരും നീതി പുലര്*ത്തുന്നില്ല. അവര്* നല്ലൊരു സിനിമയ്ക്കു വേണ്ടി നിലകൊള്ളുകയാണെങ്കില്* അഭിനന്ദിക്കാം. ഒരു അസോസിയേഷന്റെ സെക്രട്ടറി എന്ന നിലയ്ക്ക് ഞാന്* കാണുന്നത് പല പ്രോജക്ടുകളിലും നിര്*മാതാക്കള്* വഞ്ചിക്കപ്പെടുന്ന കാഴ്ചയാണ്.
Heavy booking... Tvm, kochi, tcr, kollam, Calicut, etc. Almost full or sold anu.... Adutha kaalath ithram adv booking vanna padam vere ila.. wom koode nannayal kidukkum
Thrissur Inox 5 shows tomorrow 10:25am: only 29 seats remaining. 12:40pm: almost 80% booked. 4:20pm: almost 90% booked... 7:00pm: only 53 seats remaining. 10:20pm: almost 70% booked.