Bipin Chandran @BipinSachu 37s38 seconds ago Watched koode onnum parayanilla manasu nirachu thanna film slow paced aanu but simply superb good first half and excellent second half and superb climax rating 4 out of 5
sudhi achayan @sudhi_achayan 6m6 minutes ago #Koode അതിസുന്ദരം, അഞ്ജലിക്ക് വീണ്ടും മെഗാഹിറ്റ്, ഫാമിലി ഒഴുകും, പ്രിഥ്വി, നസ്രിയ മിന്നി.. 3.5/5 0 replies 0 retweets 0 likes
Ainesh Zacharias 1 hr അഞ്ജലി മേനോനെ പോലെ മനുഷ്യബന്ധങ്ങളുടെ തീവ്രത ഇത്രയും മനോഹരമായി എഴുതിയ മറ്റൊരു തിരകഥാകൃത്ത് ഈ അടുത്ത കാലത്ത് കാണില്ല .ആദ്യ സിനിമയായ മഞ്ചാടിക്കുരു മുതൽ പിന്നീട് അങ്ങോട്ട് ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്*സ് എന്നിവയിൽ ഈ തീവ്രത വളരെ ഭംഗിയായി അഞ്ജലി വരച്ചു കാട്ടി. ആ കൂട്ടത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് കൂടെ.പ്രിത്വിരാജിലൂടെയും നസ്രിയയിലൂടെയും ഏതൊരു പ്രേക്ഷകനെയും ഇഷ്ടപ്പെടുത്തുന്ന രീതിയിൽ മനോഹരമായ ഒരു സഹോദരി-സഹോദര ബന്ധങ്ങളുടെ കഥ പറയുകയാണ് കൂടെയിലൂടെ അഞ്ജലി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന നസ്രിയ തന്നെയാണ് സിനിമയുടെ USP. കുട്ടിത്തം നിറഞ്ഞ ,കുസൃതി നിറഞ്ഞ നസ്രിയയുടെ കഥാപാത്രങ്ങളെ ഇഷ്ടപെടുന്ന ഏതൊരു പ്രേക്ഷകനും ഒരു ട്രീറ്റ് തന്നെയാണ് കൂടെയിലെ ജെന്നി.പതിവ് പോലെ പക്വത നിറഞ്ഞ പ്രകടനവുമായി പൃഥ്വിരാജും പാർവ്വതിയും മികച്ചു നിന്നു. ?ainesh അഞ്ജലിയുടെ സ്ലോ ട്രീറ്റ്*മെന്റിന് രഘു ദിക്ഷിത്തിന്റെ സംഗീതവും ലിറ്റിൽ സ്വയംപിന്റെ ഛായാഗ്രഹണവും മിഴിവേകി ഈ വർഷം ഇറങ്ങിയ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഇന്ന് മുതൽ കൂടെയും പ്രവേശിക്കുന്നു നൂറാം സിനിമയിൽ നൂറ് മേനി പൊന്ന് വിളയിച്ച് പൃഥ്വിരാജ് സുകുമാരൻ ���
Nishal Thampan കൂടെ മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, എന്നീ സിനിമകൾക്ക് ശേഷം Anjali Menon വീണ്ടും മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ഒരു മനോഹര ചിത്രമാണ് കൂടെ. ഒരു ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹ ബന്ധം Magical realism ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ പറയാനുള്ള ശ്രമമാണ് കൂടെ. മലയാളത്തിൽ magical realism അധികം ശ്രേമിച്ചിട്ടില്ലാത്ത narrative സ്റ്റൈൽ ആണ്. ഇത് വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ അഞ്ജലി മേനോന് സാധിച്ചിട്ടുണ്ട്. മുൻവിധികൾ വരാതെ ഇരിക്കാൻ കഥയിലോട്ടു കടക്കുന്നില്ല.മനോഹരമായ വിശ്വാൽസ് ചിത്രത്തിന്റെ ആസ്വാദനത്തിന്റെ മാറ്റ് കൂട്ടുന്നു. ബിജിഎം കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു. മൊത്തത്തിൽ സ്നേഹ ബന്ധങ്ങളുടെ ഊഷ്മളത പകർന്നു തരുന്ന ഒരു നല്ല ചിത്രമാണ് കൂടെ.
#കൂടെ ഈ ചിത്രം അന്നൗൺസ് ചെയ്‌ത ദിവസം മുതൽ ഉള്ള കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചത് ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ പൃഥ്വിരാജ് മായി ഒന്നിക്കുന്നു എന്ന് അറിഞ്ഞ മുതൽ പ്രതീക്ഷ ആയിരുന്നു കൂടാതെ ഒരു വലിയ ഇടവേളക്കു ശേഷം നസ്രിയയും എത്തുന്നു!! അത് കൊണ്ട് തന്നെ ഈ ചിത്രം ഫസ്റ്റ് ഡേ കാണും എന്ന് അന്നേ ഉറപ്പിച്ചതാണ് അത് കൊണ്ട് തന്നെ ഇന്ന് ആദ്യ ഷോക്ക് തന്നെ കയറി.. തീയേറ്ററിൽ ഒരു 70% ആൾകാർ ഉണ്ടാർന്നു..അതിൽ ഒരു തെറ്റില്ലാത്ത പക്ഷം യുവതികളും കുടുംബപ്രേക്ഷകരും ഉണ്ടായിരുന്നു(അഞ്ജലി മേനോൻ +നസ്രിയ എഫക്ട് ആകും) #കൂടെ എന്ന ചിത്രത്തിന്റെ കഥയെ പറ്റീ ഒന്നും പറയുന്നില്ല ചിലപ്പോൾ അത് നിങ്ങൾക്കു ഒരു ഫ്രഷ്‌നെസ്സ് നഷ്ടപെടുത്തിയാലോ??.. ഈ അടുത്ത് ഇറങ്ങിയ പൃഥ്‌വി ചിത്രങ്ങളിൽ വിമർശകർ ഏറെ വിമർശിച്ചിരുന്നത് പൃഥ്‌വിയുടെ നാടകിയമായ അഭിനയരീതിയെ കുറിച്ചാണ്...വളരെ കൃതിര്മതോം തോന്നിപ്പിക്കുന്ന അഭിനയവും സംഭാഷണവും എല്ലാം വിമർശകർ കണക്കിന് വിമർശിച്ചിട്ടുണ്ട്.. അവർക്കു ഉള്ള ഒരു ചുട്ട മറുപടി ആണ് പൃഥ്‌വി #കൂടെയിലൂടെ നൽകുന്നത്.. പണി അറിയാവുന്ന ഒരു ഡയറക്ടർ ഉണ്ടെങ്കിൽ തന്നെ വളരെ ഏറെ ഫലപ്രദമായി ഉപയോഗികം എന്ന് പൃഥ്‌വി അടിവര ഇടുന്നു.. കാരണം അത്രെയേറെ അഭിനയപ്രധാനിയം ഉള്ള ഒരു കഥാപാത്രം ആണ് ജോഷുവ! ആ കഥാപാത്രത്തിന്റെ സൂക്ഷ്മായ പല കാര്യങ്ങൾ പൃഥ്‌വി വളരെ അധികം നന്നായി ചെയ്തിട്ടുണ്ട്...ഉദാഹരണത്തിന് നടത്തം,ആ ജീവിതം തനിക്കു നഷ്‌ടമായ നിരാശ എല്ലാം.. പിന്നെ നസ്രിയ നമ്മുടെ എല്ലാം വീട്ടിൽ ഉള്ള ഒരു കുഞ്ഞു വാഴക്കാളി പൊട്ടി പെണ്ണ്...വെറുപ്പിക്കാൻ ഒരുപാട് അവസരം ഉള്ള കഥാപാത്രം വളരെ ഏറെ തന്മയത്തത്തോടെ ചെയ്തു!! പാർവ്വതി കൂടുതൽ ഒന്നും പറയുന്നില്ല...മലയാളത്തിൽ ഇന്ന് പാർവ്വതിയെ വെല്ലാൻ ഒരു യുവനടി ഇല്ല..അത്രയേറെ ഗംഭീരമായിരുന്നു സോഫി എന്ന കഥാപാത്രം!! പിന്നെ നമ്മുടെ രഞ്ജിത്തേട്ടൻ ചുമ്മാ വന്നു പൊളിച്ചു അടുക്കി.. താൻ തിരക്കഥയിലും ഡയറക്ഷനിലും മാത്രം അല്ല അഭിനയത്തിലും പുലി ആണ് എന്ന് പുള്ളി അടിവരയിടുന്നു!! പിന്നെ ക്യാമറ & മ്യൂസിക് കിടിലോസ്‌കി!! മൊത്തത്തിൽ പറഞ്ഞാൽ പടം ചുമ്മാ പൊളിച്ചു അടുക്കി!! ഫാന്റസിയും കുടുംബബന്ധങ്ങളുടെ തീവ്രദയും സ്നേഹബന്ധങ്ങളുടെ വിലയും എല്ലാം ഒട്ടും ചോർന്നു പോകാത്ത തന്നെ അഞ്ജലി മേനോൻ കാണിച്ചു തരുന്നുണ്ട്!! അനിയത്തിമാരുള്ള ഏട്ടന്മാരുടെ കണ്ണ് ചിലപ്പോൾ അവസാന 15മിനിറ്റ് നിറയാൻ സാധ്യത ഉണ്ട്(എന്റേത് നിറഞ്ഞു) കുടുംബപ്രേക്ഷകർക്കും സിനിമ ആസ്വാദകർക്കും ഒരുപോലെ കണ്ടു ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് #കൂടെ!! My Verdict: 4/5!! "രാജുവേട്ടാ ഇന്റർനാഷണൽ പടങ്ങൾ ചെയുനതിനോടപ്പം ഇങ്ങനെയുള്ള ചിത്രങ്ങൾ കൂടി ചെയ്യണം എന്ന് ഒരു അപേക്ഷ കൂടി ഉണ്ട്" -✒ബദരീനാഥ്