It’s hard not to be moved by director Anjali Menon’s Koode, a heartwarming tale of emotional bonding between a brother and his kid sister - Sify writes about #Koode
Sachin Gopidas ഹൃദയബന്ധങ്ങളുടെ കഥ പറയാൻ അഞ്ജലി മേനോനു വല്ലാത്ത മികവുണ്ട് എന്ന് മുമ്പും തെളിയിചിട്ടുള്ളതാണു. അത്തരം ബന്ധങ്ങളിൽ ഏറ്റവും interesting ആയ brother-sister tale നമ്മുടെ സിനിമാക്കാർ explore ചെയ്ത് കണ്ടിട്ടില്ലാ. "അമ്മേ ഏട്ടൻ വന്നു " എന്ന ഡയലോഗിൽ ഒതുക്കപെട്ടിരുന്ന പെങ്ങൾമാരെ ഇത്ര importance ഓട് കൂടെ സ്ക്രീനിൽ കാണിക്കാൻ ആയി എന്നത് തന്നെ ആണു ചിത്രത്തിന്റെ മേന്മ പ്രിഥ്വിരാജിന്റെ ജോഷ്വയിൽ എവിടേയോ എനിക്കും നസൃയയുടെ ജെന്നിയിൽ എവിടെയോ അനിയത്തിയേയും relate ചെയിക്കാൻ ആയി എന്നാതാണു അഞ്ജലിയുടെ മികവ്. ആ പട്ടികുട്ടിക്ക് പേരിടുന്ന സീൻ ഒക്കെ വീട്ടിൽ അരങേറിയതാണു(പൂച്ച ആയിരുന്ന് എന്ന വ്യത്യാസ മാത്രം) സിനിമ മൊത്തം അവരുടെ chemistry relate ചെയാൻ കഴിഞ്ഞോണ്ട് തന്നെ സ്വൽപം മെല്ലെപോക്ക് ഒരു issue ആയിരുന്നില്ല ഇത് മാത്രം അല്ല രഞ്ജിത്തിന്റെ അച്ചനും പ്രിഥ്വിയും ഉൾപെടുന്ന ഒരു toy train scene ഉം മറ്റോരു രീതിയിൽ relatable ആയിരുന്നു നായിക ആയി വന്ന പാർവ്വതി , അമ്മ ആയി വന്ന പാർവ്വതി, പോളി വിൽസൻ എന്നിവർക്ക് screen space കുറവായിരുന്നു എങ്കിലും നന്നായിരുന്നു. Original Marathi movie Happy Journey യുടെ writer -director Sachin Kundalkar നു credits കൊടുക്കുക മാത്രം അല്ല അതിലെ നായകൻ അതുൽ കുൽകർണ്ണിയേയും ഒരു നല്ല വേഷത്തിൽ കണ്ടു. എന്തിനു ആ പട്ടികുട്ടി വരെ ജീവിച് തകർത്തു Technical side was top notch especially Little Swayamp. If pace isn't your issue , you shouldn't miss out this one ം
Melvin Philip "കനവു പോൽ ആരോ കൂടെ "... ഈ വർഷത്തെ നല്ല ചിത്രങ്ങളുടെ പട്ടികയിലേക്ക് ഈ കൊച്ച് ചിത്രവും ചേർക്കാം... "അവളുടെ നെറ്റിയെ ചുംബിക്കാൻ.. ഇച്ചാ ഉണ്ടൂടീ കൂടെ എന്ന് പറഞ്ഞ് നെഞ്ചിനോട് ചേർത്ത് പിടിക്കാൻ... ആശുപത്രിയിൽ തലയണയോട് ചേർന്നിരുന്ന് കഥ പറഞ്ഞ് കൊടുക്കാൻ.. രാത്രി കാലങ്ങളിൽ അവൾക്ക് തുണയാകാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് മോളേ.. :" ഇതൊരു യാത്രയാണ്... മഞ്ഞിൻ പാളിയിലൂടെ സ്വന്തം നിയോഗം തേടിയുള്ള യാത്ര.. താൻ കാരണം നഷ്ടമായ തന്റെ ജേഷ്ഠന്റെ സന്തോഷങ്ങളെ തിരിച്ച് കൊടുക്കാൻ അവൾ അവനിൽ എത്തപ്പെടുന്ന യാത്ര.. അതിൽ സന്തോഷമുണ്ട്,പ്രണയമുണ്ട് സങ്കടമുണ്ട്,തിരിച്ചറിവുകൾ ഉണ്ട്, പിന്നെ അവന്റെ ജീവിതമുണ്ട്... പാറി നടക്കാൻ ആഗ്രഹിച്ചവളുടെ ചിറകരിഞ്ഞ വേദനയുണ്ട്.. മറഞ്ഞിരുന്ന് മക്കളെ സ്നേഹിക്കുന്ന അച്ഛന്റെ പ്രതീക്ഷയുണ്ട്... "കൂടെ " അതൊരു ജീവിതം തന്നെയാണ് നഷ്ടങ്ങളിലൂടെ നടന്ന് മനസിൽ ചിരി മറഞ്ഞവന്റെ ജീവിതം.. കടമയും സ്നേഹവും വേർതിരിക്കാൻ അറിയാത്തവന്റെ ജീവിതം..ജോഷയുടെ കൂടെ പ്രേക്ഷകൻ യാത്ര ചെയ്യുമ്പോൾ അവനെ അവരും സ്നേഹിക്കുക തന്നെ ചെയ്യും അവന്റെ നിസാഹയതയിൽ ചെറു കണ്ണീരും നമ്മൾ ചൊരിയുകയും ചെയ്യും.. നഷ്ടമായതിനും നേടിയിടുക്കുന്നതിനും ഇടയിലുള്ള ദൂരമാണ് കൂടെ.. ബാല്യത്തിൽ നഷ്ടമായ സന്തോഷങ്ങളെ തിരിച്ച് പിടിക്കാനല്ല കടമകളിലൂടെ കാലം കഴിച്ചവന്റെ സ്നേഹം കണ്ടെത്തലുമാണ് കൂടെ എന്ന ചിത്രം.. അഞ്ജലി മേനോൻ തന്റെ കഴിഞ്ഞ ചിത്രങ്ങളിലൂടെ നൽകിയത് ഓർത്തിരിക്കാൻ ഒരുപാട് രംഗങ്ങളും കഥകളുമാണ് മലയാള സിനിമ നിലനിൽക്കുന്ന നാൾ അത്രയും മധുരം പകരുന്ന സൃഷ്ടി.. അത് ഇവിടെയും അവർത്തിക്കുക തന്നെയാണ് ചെയ്യുന്നത്.. തുടക്കം മുതൽ അവസാനം വരെ ചിത്രത്തിലെ പ്രേക്ഷകരും അവരുടെ കൂടെ ആ വാനിൽ യാത്ര ചെയ്യപ്പെടുന്നു.. അതിൽ ഞാൻ അറിയുന്നതും തിരിച്ചറിവുകളാണ് ചില നേരം ഞാനും ജോഷ്യാ ആയി മാറുകയും ചെയ്യാം അതാണ് ആ സംവിധായികയുടെ വിജയവും.. പഠനവും കായിക മോഹവും കൂടെ കൂട്ടി നടന്ന ജോഷ്യാ ജീവിതം വളരെ അസ്വദിച്ച് നടക്കുന്നു.. തന്റെ കൊച്ച് ലോകത്തിൽ അവൻ ഇഷ്ടങ്ങൾ കണ്ടെത്തി വാ തുറന്നു ചിരിച്ച് നടന്നു.. അമ്മയുടെ ഉദരത്തിൽ വളരുന്ന തന്റെ കുഞ്ഞു പെങ്ങളുടെ വരവിനായി വീടൊരിക്കി അവൾക്ക് നൽകാൻ കളിപ്പാട്ടവുമായി അവൻ ഇരുന്നു.. ജെനിയെന്ന നാമം അവൾക്ക് നൽകി.. അവൾ കരയുന്ന നേരം അവന്റെ കണ്ണുകളാണ് പിടഞ്ഞിരുന്നത്.. എന്നാൽ ജെനി ജനിച്ചത് തന്നെ ദൈവ പരീക്ഷണമായിട്ടാണ്.. എത്ര നാൾ ജീവിക്കും എന്നുറപ്പില്ലാതെയുള്ള ജനനം.. അവൾക്കായുള്ള മരുന്നുകൾക്ക് പണം തികയാതെ വന്നപ്പോൾ ജോഷ്യാ ഗൾഫിലേക്ക് തന്റെ പതിനഞ്ചാം വയസ്സിൽ യാത്ര തിരിക്കുന്നു... അവിടെയുള്ള ജീവിതം അവന്റെ സന്തോഷങ്ങളെ ഇല്ലാതാക്കി.. അവന്റെ ആഗ്രഹങ്ങളെ തട്ടിയെടുത്തു... ഇരുപത് വർഷങ്ങളൾക്കിടയിൽ അഞ്ച് തവണ മാത്രം വരുന്ന അതിഥിയും പണം മാത്രം തരുന്ന മകനുമായി അയാൾ മാറി.. ചിരിയിൽ മിതത്വം, കുടുംബക്കാരോടുള്ള വെറുപ്പും.. എന്നാൽ തന്റെ കുടുംബത്തിലെ സ്നേഹം മനസ്സിലാക്കാൻ അവനും ശ്രമിക്കുന്നില്ല.. ഏതൊരു പ്രവാസിയെ പോലെ അവനും മാറി.. ജെനിഫറിന്റെ ആഗ്രഹങ്ങൾ അവൾക്ക് പറക്കണമെന്നാണ് മറ്റുള്ളവരെ പോലെ ഇടുങ്ങി ജീവിക്കാതെ മതിലുകൾ പൊളിച്ചടക്കി കടലും ആകാശവും കൈകളിലാക്കി ചിരിയിലൂടെ ജീവിക്കാൻ എന്നാൽ ശരീരം കൽപ്പിക്കപ്പെട്ട അതിർത്തി താണ്ടിടാൻ അവൾക്ക് സാധിക്കാതെ വരുന്നു, അവിടെ ആ പാവം വീണു പോകുന്നു.. ഈ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത് അവിടെ സോഫിയയുടെ ജീവിതവും അഷറഫ് സാറിന്റെ ജീവിതവും ജോഷ്യയുടെ അപ്പന്റെ ജീവിതവും കടന്ന് പോകുന്നു..... മരണം രംഗ ബോധമില്ലാത്ത കോമാളിലെ പോലെ എവിടെ വേണമെങ്കിലും കയറി വരാം.. തനിക്ക് കിട്ടാതെ പോയ തന്റെ ചേട്ടന്റെ സ്നേഹം ചേട്ടന് നൽകാതെ പോയ സ്നേഹവും അതായിരുന്നു ആത്മാവിന്റെ ആഗ്രഹം അതിനായി ജെനിഫർ തന്റെ ജീവിതം കൂടുതൽ ചിലവഴിച്ച വാഹനത്തിൽ അദ്യശ്യമായി കഴിയുന്നു അതാണ് ചിത്രത്തിന്റെ ഇതി വൃത്തം.. പറയാതെ അറിയാതെ പോയ പ്രണയവും അവളിൽ അലിഞ്ഞ് ഇല്ലാതായി... ചെറിയൊരു വേദനയുമായി കണ്ടിറങ്ങാം ഈ ചിത്രം.. സഹോദരിയെ സ്നേഹിക്കുന്ന ജേഷ്ഠന്മാർക്ക് ചിലപ്പോൾ കണ്ണിരും സമ്മാനിക്കാം, സ്നേഹിച്ച് കൊതിതീരും മുമ്പേ യാത്രയായവരെ ഓർക്കുന്നവർക്ക് ഇതൊരു വേദനയാണ്... അഞ്ജലി മേനോൻ നിങ്ങൾ ക്രിയേറ്റിവിറ്റി കൊണ്ട് ചിത്രം മനോഹരമാക്കി, ക്യാമറയും പശ്ചത്തല സംഗീതവും ഗംഭീരം.. മഞ്ഞിൽ കുളിച്ച പകലുകളിൽ നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സുഖം ചിത്രത്തിന് നൽകാൻ സാധിച്ചു.. രഞ്ജിത്ത്, പാർവതി ,അതുൽ കുൽക്കർണി തുടങ്ങിയവർ അവരുടെ വേഷം ഗംഭീരമാക്കി.. പൃഥിയുടെ ചെറുപ്പം കൈകാര്യം ചെയ്ത പയ്യൻ പ്രശംസ അർഹിക്കുന്നു.. പൃഥിരാജ് താങ്കളുടെ നൂറാമത്തെ ചിത്രം ഇതായതിൽ നിങ്ങൾക്ക് അഭിമാനിക്കാം.. നിങ്ങളുടെ മികച്ച പത്ത് ചിത്രങ്ങൾ എടുത്താൽ ഇതുണ്ടാകും" കൂടെ "..നസ്രിയ പോയതെങ്ങനെയാണോ അതുപോലെ തന്നെ മടങ്ങി വന്നിരിക്കുന്നു... ചിത്രം ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരം.. റെറ്റിംഗ് എന്നത് എന്നിലെ പ്രേക്ഷകന്റെ സംതൃപ്തിയുടെ അടിസ്ഥാനത്തിലാണെങ്കിൽ 5/5 കൊടുക്കുന്നു... ചിത്രം സ്വയം കണ്ട് വിലയിരുത്തുക..
Koode review: One from the heart! - Sify.com It’s hard not to be moved by director Anjali Menon’s Koode, a heartwarming tale of emotional bonding between a brother and his kid sister, who sadly is no more. Joshua (Prithviraj) had to leave his home discontinuing his studies while in school and is now toiling in the Gulf. The story begins when he learns about the death of his sister Jennifer (Nazriya Nazim), who has been ill, right from her childhood days. Joshua wasn’t much close to his parents and had barely come home during his years abroad. He barely knew his sister closely and so, when he comes to know more about her, it changes his perceptions about life, bonding and love. Now, if we give any more details about the storyline, it will reveal the nicest aspects about the story and we are not playing spoilsports. The inspiration for the story has been given to Marathi actor and director Sachin Kundalkar. Anjali adds definite Malayali flavor and milieu, creating a world, where fantasy and emotions are beautifully mixed. Yes, the narrative is pretty unconventional and the settings are superbly done. In fact, all these have become the strengths of the film as well. Even then the journey gets shaky at times and the issues faced by Parvathy’s character has been said in a hasty manner. The visuals by Littil Swayamp are top notch and the music is good. With a matured performance, Prithviraj conveys the feelings that his character goes through, superbly. Nazriya is cute, but one gets the feeling that there is a conscious effort to make her bubbly in every frame. Parvathy has a brief role to play and that she does well. Ranjith and Maala Parvathy are good. Koode is one of those films with its heart at the right place. It’s genuinely affecting and can make your eyes moist at times, with its sincerity. Go for it! Verdict: Good
Pradeep Kumar M "കൂടെ "... "ഒരു അഞ്ജലി മേനോന്‍ മാജിക് .. " ........................................................................................... രണ്ടേ രണ്ടു സിനിമകൾ കൊണ്ട് മലയാള സ്ത്രീസംവിധായകരിൽ തന്റേതായ ഒരു സ്ഥാനം നേടിയ അഞ്ജലി മേനോൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയുന്ന സിനിമ എന്ന നിലയിൽ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആണ് കൂടെ.. . നായക കഥാപാത്രമായ ജോഷ്വാ യ്ക്ക് വരുന്ന, അവനെ അസ്വസ്ഥമാക്കുന്ന ഒരു ഫോണ്‍ കാളിനുശേഷം മണലാരണ്യത്തിലൂടെ ഉളള അവന്റെ യാത്ര , മലയിടുക്കിലെ അവന്റെ നാട്ടിൽ അവസാനിക്കുന്നിടത്തു , കൂടെ തുടങ്ങുന്നു. പഠനത്തിലും കളിയിലും ഒരു പോലെ മിടുക്കൻ ആയ ജോഷ്വ യുടെ ജീവിതത്തിലേക്ക് ഒരു ക്രിസ്മസ് ദിനത്തിൽ , ഒരു അനുജത്തി കൂടെ കടന്നു വരുന്നു , ജെന്നി എന്നവൻ തന്നെ വിളിക്കുന്ന അനുജത്തി , ഇനി ഒരു പാട് ഉണ്ടാവില്ല എന്ന് ഡോക്ടർ മാർ വിധി എഴുതിയ രോഗവുമായാണ് കടന്നു വരുന്നതു . ആ വരവും വാർത്തയും അവന്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ആണ് , വർത്തമാനവും ഫ്ലാഷ് ബാക്കും ഇടകലർത്തി കൂടെ പറയുന്നതു .. . തിരക്കഥയും സംഭാഷങ്ങളും തന്നെ ആണ് കൂടെയുടെ നട്ടെല്ല് , നമ്മൾ കുടുംബത്തിനു വേണ്ടി കഷ്ടപെട്ട് ചെയ്തു എന്ന് സ്വയം വിശ്വസിക്കുന്ന പലതും ഉണ്ട് , അത് പോലെ വീട്ടുകാർ നമുക്ക് വേണ്ടി ചെയ്യുന്നു എന്ന് അവർ വിശ്വസിക്കുന്ന ചില കാര്യങ്ങളും ഉണ്ട് , ഒരു കടമ എന്ന രീതിയിലോ സമൂഹമെന്ന പൊതുബോധത്തെ ത്രിപ്തിപെടുത്താനോ ചെയ്യുന്ന ഇത്തരം കാര്യങ്ങളിലെ ശരി തെറ്റുകളുടെ നേർ കാഴ്ച ആകുന്നുണ്ട് കൂടെ . . ഒറ്റയ്ക്കായ വിവാഹമോചനം നേടിയ ഒരു സ്ത്രീ പൊതു സമൂഹത്തിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും നേരിടേണ്ടി വരുന്ന എതിർപ്പുകളും പീഡനങ്ങളൂം , ഏച്ചുകെട്ടില്ലാതെ പറഞ്ഞു വക്കുന്ന കൂടെ , പീഡനം എന്നുള്ളത് സ്ത്രീമാത്രം നേരിടേണ്ടി വരുന്ന ഒന്നല്ല അത് പുരുഷനും നേരിടേണ്ടി വരുന്ന ഒന്നാണ് എന്ന് സത്യവും പറയുന്നുണ്ടു . എന്നിരുന്നാലും കൂടെ യുടെ പ്രമേയം അതല്ല , ഒരു കടമ പോലെ ജീവിച്ചു തീർക്കാതെ ചുറ്റുമുള്ളതു കണ്ടു അറിഞ്ഞും സ്വന്തം ഹൃദയത്തെ പിന്തുടർന്ന് ആസ്വദിക്കേണ്ടത് ആണ് ജീവിതം എന്ന മനോഹരമായ ഒരു കാഴ്ചപ്പാടാണ് ചെറുതായി ചിരിപ്പിച്ചും ഒന്നും നൊമ്പരപെടുത്തിയും അഞ്ജലി പറയുന്നത് . . പതിഞ്ഞ താളത്തിൽ ആണ് കൂടെ തുടങ്ങുന്നത് , അതിനെയും കുറെ നാളായി നാട്ടിൽ നിന്ന് മാറിനിൽക്കുന്ന ഒരു കഥാപാത്രത്തെ തിരികെ വരുംമ്പോൾ ഉണ്ടാകുന്ന ക്ളീഷേ രംഗങ്ങളെയും കുറച്ചു അതി വൈകാരികതയെയും കല്ലുകടി ആകാത്ത രീതിയിൽ തൻ്റെ മേക്കിങ് സ്റ്റൈൽ കൊണ്ട് മറികടക്കാൻ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്. റഫീഖ് അഹമ്മദ് എഴുതി ജയചന്ദ്രൻ ഈണമിട്ട പാട്ടുകൾ ഒക്കെ അതിമനോഹരമായിട്ടുണ്ട് . "പറവ " യിലെ മഴയുടെ ഭംഗി ഒപ്പിയെടുത്ത ലിറ്റിൽ സ്വയമ്പിന്റെ ക്യാമറ കൂടെയിലെ മഴയും മഞ്ഞും ഒക്കെ അതിമനോഹരമായി പകർത്തിയിട്ടുണ്ട് . സ്വല്പം ഷൈ യും timid ഉം ആയ ജോഷ്യ യെ അതിമനോഹരമായി പൃത്വി അവതരിപിച്ചു . ഒരു ഇടവേളയ്ക്കു ശേഷം ജെന്നി ആയി തിരിച്ചെത്തിയ നസ്രിയ തൻ്റെ കംഫർട് സോണിലുള്ള കഥാപാത്രത്തെ മനോഹരമാക്കി , പൃത്വിയും നസ്രിയയും തമ്മിലുള്ള കോമ്പിനേഷൻ സീനുകളിലെ കെമിസ്ട്രി യിലാണ് സിനിമയുടെ ആത്മാവ് ഉളളത് . പാർവതി സിനിമയിലും അഭിനയത്തിലും സുന്ദരി ആയി തന്നെ ഉണ്ടായിരുന്നു . രഞ്ജിത്ത് , പാർവ്വതി ,രോഷൻ , അതുൽ കുൽക്കർണി തുടങ്ങി അഭിനേതാക്കൾ എല്ലാം മികച്ച പ്രകടനം തന്നെ ആരുന്നു . കൂടെ ഒരു ഓർമ്മപെടുത്തൽ ആണ് , നമ്മുടെ കൂടെ ഉള്ളപ്പോൾ തന്നെ കൂടെ ല്ലാത്തവരുടെയും എന്നാൽ കൂടെ ഇല്ലെങ്കിലും മരണത്തിലോ മറവിയിലോ പെട്ടാലും നമ്മുടെ കൂടെ തന്നെ ഉള്ള പലരുടെയും പലതിന്റെയും ഓർമ്മപ്പെടുത്തൽ... Hats off to Anjali menon and team ...... ഈ വര്‍ഷത്തെ മികച്ച സിനിമനുഭാവങ്ങളില്‍ ഒന്നിന് ... PP #PP_Reviews
Younas Mariyam കൂടെ...........! "കൂടെക്കൂടെ തുളഞ്ഞു കയറുന്ന സ്ലോപോയിസൺ...." ഈ പോയിസൺ പതിഞ്ഞ താളത്തിൽകയറി പിന്നെ ഉയർന്നുയർന്നു വീണ്ടും പതിഞ്ഞ താളത്തിലേക്ക് ആർദ്രമായി നില നിൽക്കുന്ന മനോഹരമായൊരു സിനിമാലഹരി " പ്രിയപ്പെട്ട അഞ്ജലിമേനോൻ ......., നിങ്ങളെന്താണീ ചൈയ്തു വെച്ചിരിക്കുന്നത്.? വിശ്വസിക്കാനാകാത്ത വിധം നിങ്ങളെന്നെ കീഴടക്കിയിരിക്കുന്നു. തുടക്കം മുതൽ ഒരോ നിമിഷവും നിങ്ങളുടെ പോയിസൺ ശരീരത്തിലേക്ക് ഇൻജക്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ,സിനിമയൊരു ലഹരിയായി ശരീരമാസകലം വരിഞ്ഞുമുറുക്കുകയായിരുന്നു. രണ്ടര മണിക്കൂറല്ല ഇതാ ഈ നിമിഷത്തിലൂടെയും അവർകൂടെക്കളിക്കുന്നുണ്ട്....!കറങ്ങുന്നുണ്ട്....! കരയുന്നുണ്ട്....! ചിരിക്കുന്നുണ്ട്...! കൺപോള അടയ്ക്കാൻ കഴിയാത്ത വിധം പതിയേ നിങ്ങൾ തീർത്തു വെച്ചിരിക്കുന്ന ഓരോ ഫ്രെയിമുകളും പതിയേ പതിയേ വലിച്ചു അയാളിലൂടെ ജന്നിയുടെ അടുത്തേക്ക് അയാളോടപ്പം ഞങ്ങളേയും കൊണ്ടു പോകുകയായിരുന്നു. ആത്മാവുള്ള ഒരു പാടാറേ കഥാപാത്രങ്ങൾ കൂടെപ്പോരുന്നത് ഇതാദ്യമായാണ്.ഫ്രെയിമിൽതീർത്ത മാജിക്കുകൾ ഒരു വിഷമായി എണീക്കാൻ അനുവദിക്കാതെ ചങ്കിൽ കൊത്തിവലിപ്പിച്ച ആ വേദന നിങ്ങൾക്കെങ്ങിനെ മാറ്റാൻ കഴിയും.? പേരു പോലും ഒരോ നിമിഷവും ചുറ്റിവരിയുന്നുണ്ട്. പ്രിയപ്പെട്ട ജന്നീ..., നീയാണ് നീ... നീയാണ് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഓരോ നിമിഷവും സ്ളോ പോയിസണായി കയറിക്കൊണ്ടിരുന്നത്. നസ്രിയാ നിനക്ക് തിരിച്ചുവരാൻ ജന്നിക്കപ്പുറം മറ്റൊരാളുണ്ടോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. അത്രമാത്രം ജന്നിയെ നീ നിന്റെ പഴയ നിന്നിലേക്ക് നീയായി തന്നെ വന്നിരിക്കുന്നു. സത്യത്തിൽ യഥാർത്ഥ നീ മരിച്ചുപോയതായിരുന്നോ എന്നുവരെ തോന്നിപ്പിക്കുന്നവിധത്തിലാണ് ജന്നിയിലൂടെ നീ നിന്നെ തിരിച്ചെത്തിച്ചിരിക്കുന്നത്. നിന്റെ കൂടെ നിന്റെ പെറ്റ്ഡോഗും വിസ്മയിപ്പിക്കുന്നു. മിസ്റ്റർ പ്രിത്വിരാജ് നിങ്ങളോടെനിക്കൊന്നും പറയാനില്ല. നിങ്ങളെ ഒരു നിമിഷം പോലും 'ച്ചാ'യിൽ കാണാൻ കഴിഞ്ഞില്ല എന്നു പറയാതെ പോകാനും കഴിയുന്നില്ല... നിങ്ങൾ ഒരു മകനായും ഏട്ടനായും കാമുകനായും നല്ലൊരു ഫ്രണ്ടായും അങ്ങനെ എത്രയത്ര കഥാപാത്രങ്ങളിലൂടെയാണ് സഞ്ചരിച്ചിരിക്കുന്നത്.....!! സോഫിയാ.. അവർക്കൊപ്പം നിന്നെയും ചേർത്തുവെക്കാതെ ഈ കൂടെ പൂർണ്ണമാകുന്നില്ല. പാർവ്വതീ നിങ്ങൾ നല്ലൊരു അഭിനേത്രിയാണ് ഇഴുകി ഞങ്ങളോട് കൂടെ നിങ്ങൾ വിസ്മയിപ്പിക്കുന്നുണ്ട്. റോഷാ....നിങ്ങളോടെനിക്ക് അസൂയയാണ്.പ്രത്യേകിച്ചൊന്നുമില്ലാതെ നിങ്ങളോടെനിക്ക് ഇഷ്ടമുള്ളൊരു അസൂയ.. ഞാനായി എന്തു മനോഹരമായാണ് നിങ്ങൾ കൂടെ പോന്നിരിക്കുന്നത്. പറയാനേറേ ബാക്കി വെച്ച നിങ്ങളുടെ പ്രണയത്തിനൊപ്പം അവളുമുണ്ടായിരുന്നു ജന്നിയുടെ കൂട്ടുകാരി....!! ദർശനേച്ചീ... എന്തിനേറേ...! നിങ്ങൾക്കിതിൽ കൂടുതൽ നിങ്ങളെ അടയാളപ്പെടുത്താനാകും. കൂടെക്കൂടിയ സിനിമാട്ടോഗ്രഫി ലിറ്റിൽ സ്വായമ്പ്.......!നിങ്ങളുടെ ക്യാമറ എന്തുവാ...? അവരുടെ ആത്മാവാണോ... അത്രയേറേ വിസ്മയിപ്പിച്ചു... മിസ്റ്റർ രഘു കൂടെ ഒഴുക്കിക്കളഞ്ഞ നിങ്ങളിലെ സംഗീതം ഒഴുക്കിനൊത്ത് കൂടെയങ്ങനെ അലയൊലി തീർക്കുന്നു. ജയചന്ദ്രൻ ചേട്ടോയ് പാട്ടിനൊപ്പം നിങ്ങളും കൂടെയുണ്ട്. പ്രവീൺ പ്രഭാകർ എന്തോന്നാ ഈ വെട്ടിക്കൂട്ടി വെച്ചിരിക്കുന്നത്..?ജീവനുള്ള എന്തോ ഒന്ന്. അത്മാവിനെ തൊട്ടറിയുന്ന എന്തോ ഒന്ന്...!! ഒരിക്കൽക്കൂടി പ്രിയപ്പെട്ട അഞ്ജലി മേനോൻ... നിങ്ങൾക്ക് ഞങ്ങൾ വലിയ വില നൽകേണ്ടി വരും. ഞാൻ തന്ന വിലയിലേറേ നിങ്ങളുടെ 'കൂടെ' വിലയർഹിക്കുന്നു. നിങ്ങൾക്ക് ഞാൻ തന്നതുക നിങ്ങൾക്ക് നഷ്ടമാണ്. നിങ്ങളുടെ സിനിമ അതിലേറേ അർഹിക്കുന്നു... ഓരോ സിനിമയും മലയാള സിനിമ ഭദ്രമാക്കാനുള്ള കൈകളുള്ളവരുടെ കൂടെ തിടുക്കത്തിലാണ് നിങ്ങളെന്നറിയാം.... ഞങ്ങളുടെ ആസ്വാദനത്തെ അത്ര മാത്രം നിങ്ങൾ നിങ്ങളിൽ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു... NB: നോ റേറ്റിംഗ് ആ പരിപാടിയങ്ങ് നിർത്തി...
Sai Sankar അജു, കുട്ടൻ, കുഞ്ചു എന്ന മൂവർ സംഘത്തിൽ നിന്നും ജോഷ്വയിലേക്കും ജെനിയിലേക്കും സോഫിയയിലേക്കും എത്തുമ്പോൾ, ഇത്തവണയും അഞ്ജലി മേനോൻ ലക്ഷ്യം വെച്ചിരിക്കുന്നത് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകൻ്റെ മുഖത്ത് പ്രത്യക്ഷപ്പെടേണ്ട പുഞ്ചിരിയും, അതിനായി അവർ ഒരുക്കിയിരിക്കുന്നത്, ഞാനുൾപ്പെടെയുള്ള പ്രേക്ഷക സമൂഹത്തിന്റെ മനസ്സ് നിറയ്ക്കാൻ കെൽപ്പുള്ള മികച്ച ചലച്ചിത്രാവിഷ്കാരവുമാണ്. Movie : കൂടെ Genre : Fantasy, Drama Director : Anjali Menon "ചാർലി മുതൽ മായാനദിയും പൂമരവും വരെ !" കാണുന്ന ചിത്രങ്ങൾ പ്രേക്ഷകനിൽ ഉണ്ടാക്കുന്ന ഫ്രഷ്‌നസ്സിന്റെയും ആ ഒരു അനുഭൂതിയുടെയും മാനദണ്ഡത്തിൽ ചിത്രങ്ങൾ ചേർക്കപ്പെട്ട ആ ശ്രേണിയിൽ, ആദ്യ ദിനം ഭൂരിഭാഗം പേരും ശരാശരി ചിത്രം എന്ന് വിധിയെഴുതിയ ശേഷം പിന്നീട് വാഴ്തപ്പെടുകയും ചെയ്ത ചിത്രങ്ങളുടെ ശ്രേണിയിൽ ഇനി മുതൽ കൂടെയും സ്വർണ ലിപിയിൽ എഴുതി ചേർക്കപ്പെടും. ചിത്രമവസാനിക്കുന്നതിനു മുൻപേ ഇറങ്ങിപ്പോയ ഒരു വിഭാഗക്കാരും, കൊടുത്ത കാശിനെ കുറിച്ചോർത്തെങ്കിലും അവസാന നിമിഷം വരെ കടിച്ചു പിടിച്ചിരുന്നു എന്ന് പറഞ്ഞ ചില ഫാൻസ്ക്കാർക്ക് പോലും ഇഷ്ടപ്പെടാത്ത ചിത്രം എനിക്ക് നൽകിയത് പൂർണ സംതൃപ്തി. ഒരല്പം വേദനാജനകമായ മുഹൂർത്തങ്ങിലൂടെ തുടങ്ങി, നമുക്കാവശ്യമുള്ളവരും നമ്മെ ആവശ്യമുള്ളവരും എന്നൊക്കെ നമ്മുടെ കൂടെയുണ്ടാകുമോ, അന്നേ ജീവിതത്തിന്റെ ഭംഗി അതിന്റെ പൂർണതയിലെത്തുകയുള്ളൂ എന്ന് പറയുന്ന ചിത്രം, മികച്ച മേക്കിങ്ങിലൂടെയും വിഷ്വലൈസേഷനിലൂടെയും ചിത്രത്തിന്റെ മനോഹാരിത അതിന്റെ കൊടുമുടിയിലെത്തിക്കാനായിട്ടുണ്ട്. ഒരു അടിയന്തര സാഹചര്യത്തിൽ താൻ ഒന്ന് നാട്ടിലെത്തണം എന്ന് ജോഷ്വക്ക് ലഭിക്കുന്ന ഒരു ഫോണ്കോളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ടോപ്പ് ഷോട്ടിൽ എടുത്ത റോഡുകൾക്കിടയിൽ ടൈറ്റിൽ എഴുതി കാണിക്കുമ്പോൾ തന്നെ ചിത്രത്തിന്റെ സ്വഭാവവും ചിത്രം എത്തരത്തിലാണ് അഞ്ജലി മേനോൻ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. നോൺ ലീനിയറായി സഞ്ചരിക്കുന്ന ചിത്രം, ജോഷ്വ ഉൾപ്പെടെയുള്ള ഓരോ കഥാപാത്രങ്ങളുടെയും വൈകാരിക തലങ്ങളും ജീവിതത്തിന്റെ പല ഘട്ടങ്ങളിലെ മാനസികാവസ്ഥകളും ശക്തമായി ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിൽ എടുത്തു പറയേണ്ടത്, അല്ലെങ്കിൽ ചിത്രത്തിന്റെ ആസ്വാദനത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ചിത്രത്തിന്റെ മേകിങ്ങ് തന്നെ എന്ന് നിസ്സംശയം പറയാം. അതിനൊപ്പം മികച്ചു നിന്നത് ലിറ്റിൽ സ്വയമ്പിന്റെ ചടുലമായ ഛായാഗ്രഹണവും, ഓരോ രംഗത്തിനും അനുയോജ്യമായ പാശ്ചാത്യ രീതിയിലുള്ള പശ്ചാത്തല സംഗീതത്തിന്റെ മികച്ച ഉപയോഗവും പോലെയുള്ള ടെക്‌നിക്കൽ ബ്രില്ല്യൻസുകളാണ്. ഈ അടുത്ത കാലത്തൊന്നും ഇത്രയധികം ക്ലോസ് അപ് ഷോട്ടുകളുള്ള ഒരു ചിത്രം കണ്ടിട്ടില്ല. ഓരോ കഥാപാത്രങ്ങളും ഓരോ രംഗങ്ങളിലും കൺവേ ചെയ്യാൻ ശ്രമിക്കുന്ന ഇമോഷൻസ് എളുപ്പത്തിൽ പ്രേക്ഷകനിൽ എത്തിക്കാനും അവരുടെ മുഖം നോക്കി അവരുടെ മനസിലെന്ത് എന്ന് പ്രേക്ഷകന് മനസിലാക്കാൻ സാധിക്കും വിധം കാഴ്ചക്കാരാണ് ഒപ്പം സഞ്ചരിക്കുന്ന ഒരു ചിത്രമായി കൂടെ മാറി എന്നതാണ്. പൃഥ്വിരാജ്, നസ്രിയ, പാർവതി, രഞ്ജിത് അങ്ങനെ എല്ലാവരും തന്നെ അതി ഗംഭീര പ്രകടനം കാഴ്ച്ച വെച്ചപ്പോൾ ആദ്യ പകുതിയിൽ പല സ്ഥലങ്ങളിലും മുഴച്ചു നിന്ന സംഭാഷങ്ങളിലെ കൃത്രിമത്വം മാത്രമാണ് ഒരൽപ്പം കല്ലുകടിയായി തോന്നിയത്. ചിത്രം നന്നായി ആസ്വദിച്ചു കാണാൻ സാധിച്ചത് കൊണ്ട് രണ്ടര മണിക്കൂർ ദൈർഘ്യം ഒരല്പം പോലും അരോചകമായി തോന്നിയില്ല. ചുരുക്കി പറഞ്ഞാൽ യുവത്വം ഒരാഘോഷമാക്കി മാറ്റിയ ബാംഗ്ലൂർ ഡേയ്സോളം എത്തിയില്ലെങ്കിലും, അഞ്ജലി മേനോൻ എന്ന സംവിധായകയുടെ മികച്ച ക്രാഫ്റ്റിംഗിൽ ഒരുങ്ങിയ മനോഹരമായ ചലച്ചിത്രാവിഷ്കാരം തന്നെയാണ് 'കൂടെ' . Verdict : മനോഹരമായ ചിത്രം, മികച്ച അനുഭവം.