Shibu CB Movie : കൂടെ മലയാളത്തിൽ ഇത്തരം സിനിമകൾ ഇടക്കെങ്കിലും ഇറങ്ങുന്നുണ്ടെന്നുള്ളത് ഒരു ഭാഗ്യമായി കാണുന്നു. സിനിമ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും മനോഹാരിത ഒരു തെന്നൽ പോലെ വരച്ചു കാട്ടിത്തരുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്, അഥവാ അപൂർവമാണ്. കഥാപാത്രങ്ങളെ ഒന്നൊന്നായി എടുത്ത് പറയാൻ സാധിക്കില്ല. <3 കൂടെ എന്ന പേരിനു 100% അർഥം വ്യാഖ്യാനിച്ചു കാട്ടിത്തന്ന വേറിട്ട ചിത്രം,
#KOODE ▪️എ ഫീൽ ഗുഡ് ഇമോഷൻൽ മൂവി ▪️വളരെ സ്ലോ ആയി തുടങ്ങിയ ഫസ്റ്റ് ഹാഫ് അവസാന ഭാഗത്തേക്ക് എത്തിയപ്പോയെകും ഫസ്റ്റ് ഗിയറിൽ നിന്നുo 4 ത് ഗിയറിലേക് ചേഞ്ച് ആക്കിയ പോലെ ആയി .. ▪️പൃഥ്‌വിരാജ്ന്റയും പാർവതിയുടെയും മികച്ച ഒരു അഭിനയം തന്നെയാണ് ഈ സിനിമയിൽ ,സിനിമയിൽ കഥയുൻണ്ടെക്കിൽ വിജയിക്കുo എന്ന് ഈ സിനിമ തെളിയിച്ചു (my story യെ മാത്രം ഉദ്ദേശിച്ചാണ് ) ▪️മൂവി വളരെ സ്ലോ ആയത് കൊണ്ട് അവസാനം വരെ കണ്ടിരിക്കാൻ ഉള്ള ക്ഷമ എല്ലാവരുo കാണിക്കണം. ▪️നസ്റിയയുടെ സ്ഥിരo മുഖo കൊണ്ട് ഉള്ള ഗോഷ്ട്ടികൾ എല്ല്ലാം നന്നായിരുന്നു, ആ ക്യൂട്ട്നസ് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല ▪️എല്ലാത്തരo ആളുകൾകും ഇഷ്ടമാവ്മോ എന്ന് അറിയില്ല കാരണo എനിക്ക് പൊതുവേ സ്ലോ ഇമോഷൻൽ മൂവീസ് ഇഷ്ടമാണ് ▪️സോങ്സ് തരുന്ന ഒരു ഫീൽ അത് വേറെ തന്നെ ആണ് ▪️ഹിറ്റ് ആവും എന്ന് തന്നെയാണ് പ്രതീക്ഷ . Nb: എല്ല്ലാരും സ്വയo കാണുക വിലയിരുത്തുക Personaly എനിക്ക് ഇഷ്ടായി #Rahul Mvr
Aswathy Chandran ഒന്നു ഉൾവലിഞ്ഞു ഇരട്ടി വേഗത്തിൽ തിരിച്ചടിക്കുന്ന തിരമാല പോലെ ആണ് അന്നും ഇന്നും #പൃഥ്വിരാജ് തന്റെ തോൽവികൾ ആഘോഷമാക്കാൻ കാത്തിരിക്കുന്ന വിരോധികളുടെ വായ അടപ്പിക്കുന്ന മാജിക് ആണ് #കൂടെ ❤️
Ajesh Sp കൂടെ ചില സിനിമകൾ തിയേറ്റർ വിട്ടു പുറത്തിറങ്ങിയാലും നമ്മെ വിട്ടു പോകില്ല അത്തരത്തിൽ ഒരുമികച്ച ചിത്രം എന്നു തന്നെ പറയാം "കൂടെ". ഫാന്റസി ജെനറിൽ ഈ ചിത്രം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പ്രിത്വിരാജ് ഞാൻ ജോഷുവയെ മാത്രേ കണ്ടുള്ളു. ഒരു രംഗത്തിൽ ജോഷുവ കരയുന്ന രംഗമുണ്ട് തിയേറ്റർ ഒന്നടങ്കം പ്രേക്ഷകർ കൈയടിച്ചു കാരണം ഇല്ലേൽ ചിലപ്പോൾ നമ്മളും അയാളോടൊപ്പം കരയും. നസ്രിയ ജെന്നി ആയി ജീവിച്ചു കാണിച്ചു. ഈ കഥാപാത്രം മറ്റാർക്കും ഇതിലും നന്നാകാൻ കഴിയില്ല പാർവതി എൻട്രിയിൽ തിയേറ്റർ മുഴുവൻ കൂകിവിളി ആയിരുന്നു എന്നാൽ അവരുടെ അഭിനയത്തിലും മറ്റും കൈയടിക്കാനേ അവർക്കു കഴിഞ്ഞുള്ളു മൊത്തത്തിൽ ഹൃദയംകൊണ്ട് ഏറ്റെടുത്ത ഒരുമനോഹര ചിത്രം. തിയേറ്ററിൽ നിന്നും കണ്ടില്ലേൽ വല്യ നഷ്ടമായിരിക്കും. ❤ഒരു ഫീൽ ഗുഡ് ചിത്രം അല്ലെങ്കിൽ കുടുംബചിത്രങ്ങൾ എവിടെ ചെന്നു നികുമെന്നു നമ്മുക്കൊരു ഐഡിയ കാണും പക്ഷെ അവിടെ "കൂടെ" എന്ന ചിത്രം കൂടുതൽ ആക്ഷിക്കുന്നു. ❤❤❤❤❤❤മനസിന് 100% സംതൃപ്തി നൽകിയ ക്ലൈമാക്സ് റേറ്റിംഗ് 4/5
Akhil Prahladan #കൂടെ ഒരു ഫാമിലി ക്ലാസിക്ക് സിനിമ . പണ്ടെങ്ങോ കണ്ടുമറന്ന ഒരു മനുഷ്യനും ആത്മാവും തമ്മിലുള്ള ബദ്ധതിന്റെ കഥ . ബദ്ധങ്ങളുടെ ആഴം അഞ്ജലി മേനോൻ നന്നായി വരച്ചു കാട്ടിട്ടുണ്ട് . ക്ലീൻ ഫാമിലി മൂവി. അങ്ങും ഇങ്ങും കുറച്ചു ചിരി തൂകി എങ്കിലും കയ്യടി ആകെ വാങ്ങിയത് പാവം ഡാഡി മമ്മി ചെക്കൻ (ഒരു കഥാപാത്രം) മാത്രം. വലിച്ചു നീട്ടൽ ഇച്ചിരി ഉണ്ടെങ്കിലും പാർവതി വരുമ്പം ഉള്ള കൂവൽ കൊണ്ട് അതങ്ങു മാറി കീട്ടും എന്തായാലും ധൈര്യമായി ഫാമിലിയും കൂട്ടി പോകാം .