Shelly Srees S ബന്ധങ്ങളുടെ വില മനസ്സിലാക്കുമ്പോൾ തിരികെ കിട്ടുന്ന കുറച്ചു നല്ല നിമിഷങ്ങളുണ്ട് ജീവിതത്തിൽ. അത് ചിലപ്പോൾ പ്രതീക്ഷിക്കാതെ നമ്മളുടെ ജീവിതത്തിൽ വന്നു പോകുന്ന വ്യക്തികളാലാകാം, അനുഭവങ്ങളാലാകാം, ഓർമ്മകളാലാകാം. ഇതൊക്കെ തന്നെയാണ് ഏത് മനുഷ്യനെയും രണ്ടാമതൊന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവർക്കായി, ജീവിതത്തിനു ഒരു അർത്ഥമുണ്ടാകും. വൈകി മനസ്സിലാക്കുന്ന സ്നേഹത്തിനു മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കാനാകും എന്നാണല്ലോ. 'കൂടെ'യും അങ്ങനെ ഒരു ചിത്രം തന്നെയാണ്.. തിയേറ്ററിൽ ജോഷ്വായുടെയും ജെന്നിയുടെയും സ്നേഹത്തിനു മുൻപിൽ അതിശയത്തോടെ നോക്കിയിരിക്കുന്ന അച്ഛനമ്മമാരെ കണ്ടു, സഹോദരനെ ചേർത്തുപിടിക്കുന്ന അനിയത്തിമാരെ കണ്ടു (അത് സഹോദരൻ ആണെങ്കിൽ), അത് തന്നെയാണ് അഞ്ജലി മേനോൻ, നിങ്ങൾ എന്ന സംവിധായകയുടെ യഥാർത്ഥ വിജയം. ജോഷ്വായായി പൃഥ്വിയും ജെന്നിയായി നസ്രിയയും സോഫിയായി പാർവതിയും അലോഷിയായി സംവിധായകൻ രഞ്ജിത്തും സ്‌ക്രീനിൽ ജീവൻ നൽകുന്ന കഥാപാത്രങ്ങളായി. 'കൂടെ' എന്ന സിനിമ ബാംഗ്ലൂർ ഡേയ്സ് പോലെ തീയേറ്റർ ഇളക്കി മറിക്കില്ല പക്ഷെ ഒരുകാര്യം ഉറപ്പാണ്, തിയേറ്റർ വിട്ടിറങ്ങുമ്പോൾ, ഒരു തവണ എങ്കിലും, നമ്മുടെ..കൂടെ..എന്നും..നമ്മുടെ പ്രിയപ്പെട്ടവർ ഉണ്ടായിരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകും. നിരാശപ്പെടുത്തില്ല ധൈര്യമായി ടിക്കറ്റെടുക്കാം!!! My Rating : 4/5
Siva Ram 100th film of Rajuvettan. Return of Nazriya. After Manjadikuru a movie with Anjali Menon. ഇങ്ങനെ കുറെ പ്രത്യേകതകളോടെ ആണ് " കൂടെ " നമ്മുടെ അരികിൽ വന്നത്. . തുടക്കം മുതൽ ഒടുക്കം വരെ 1 Sec പോലും ലാഗ് തോന്നിക്കാത്ത ഒരു ദൃശ്യാനുഭവം. . ഊട്ടിയുടെ മഞ്ഞും മഴയും ചലനവും സാഹചര്യാനുസരണം ഒപ്പിയെടുത്ത ഛായാഗ്രഹകന്റെ മിടുക്ക്. . അഞ്ജലി മേനോൻ എന്ന സംവിധായകയുടെ കഴിവിന്റെ, അറിവിന്റെ മുഴുനീളമുള്ള പിന്തുണ . ഓരോ കഥാപാത്രത്തിനു അർഹിക്കുന്ന പ്രധാന്യം. .കുടുംബ ബന്ധത്തിന്റെ ആഴവും പരപ്പും വളരെ ഹൃദ്യമായി കാണിക്കുന്നു . ജ്യേഷ്ഠൻ, അനുജത്തി അവരുടെ അത്മബന്ധം, Bondage, അച്ഛൻ മകൻ ബന്ധം അതിൽ രഞ്ജിത്ത് എന്ന സംവിധായകൻ തീർച്ചയായും പ്രേക്ഷക ശ്രദ്ധ നേടും. . എന്തിന് ഏറെ അതിലെ "Brownie " എന്ന പട്ടി പോലും വളരെ ഹൃദ്യയമായി അഭിനയിച്ചു എന്നതാണ് എന്നെ വിസ്മയിപ്പിച്ചത്., സങ്കടം, സന്തോഷം, ഈ വികാരം ഒകെ ആ പട്ടി പോലും തീക്ഷ്ണമായി അഭിനയിച്ചു എന്നാണ്. . രാജുവേട്ടൻ പിന്നെ പറയണ്ടല്ലോ! വളരെ കൂൾളായി, പിന്നെ നമ്മേ അവസാനം കണ്ണ് നനയിച്ച്.അവസാനം ചെറുപുഞ്ചിരി തന്ന് നമ്മേ സന്തോഷിപ്പിച്ചു. . നസ്രിയ, പടം തുടക്കം മുതൽ അവസാനം വരെ കഥ മുന്നോട്ട് കൊണ്ട് പോവുന്ന തേരാളി, ഒരു നടിക്ക് വർഷങ്ങൾക്ക് ശേഷം ഇതുപോലെ ഒരു Re entry കിട്ടുക എന്നത് ഭാഗ്യമാണ്. അത് കിട്ടി എന്നുള്ളതാണ് സത്യം. മൊത്തതിൽ ഒരു ക്ലീൻ Family Entertainer. 5/5 പിന്നെ. കുടുംബ ബന്ധത്തിന്റെ ആഴവും, വ്യാപ്തിയും, മൂല്യവും അറിയുന്നവർ ഈ സിനിമ സ്വീകരിക്കും. മറ്റുള്ളവർ, അതായത് ഇത് ഒന്നും ഇല്ലാത്ത, അറിവില്ലാത്തവർ Degrade ചെയ്യും.അവറോട് സഹതാപം മാത്രം! നന്ദി!
Akshay A Hari കൂടെ കണ്ടിറങ്ങുമ്പോൾ എന്തെല്ലാമാണു കൂടെ ഇറങ്ങി വരുന്നത്.തീയറ്ററിൽ നിന്നിറങ്ങി കാറിനരികെലെത്തിയപ്പോൾ കാറിനടിയിൽ നിന്നും ബ്രൗണി ഇറങ്ങിയോടുന്നു, പാർക്കിംഗ് ഏരിയയിലെ ഇന്റർലോക്കിന്റെ അറ്റത്തിരിക്കുന്ന ജെനിയുടെ കയ്യിലെ ബ്രഡോമ്ലറ്റിലേക്കവൾ തലയിടുന്നു... അഞ്ജലി മേനോൻ പൃഥ്വിരാജ് നസ്സ്രിയ പാർവതി ലിറ്റിൽ സ്വയമ്പ് ഒരു സിനിമ അദ്യ ദിനം തന്നെ കാണുന്നതിനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നു.എങ്കിലും പടം കണ്ടിറങ്ങുമ്പോൾ വിസ്മയിപ്പിച്ചത് രഘു ദീക്ഷിത്ത് എന്ന മാന്ത്രികനാണു. ലിറ്റിൽ സ്വയമ്പിന്റെ ക്യാമറകണ്ണുകളും ദീക്ഷിത്തിന്റെ സംഗീതവും തമ്മിൽ മനോഹരമായി ഇഴചേരുന്നു.ഊട്ടിയിലെ മഞ്ഞിന്റെ ഊഷ്മളത നമ്മളറിയുന്നു... അവരുടെ വഴിയിലെപ്പോഴും കൂടുന്ന കോടയുടെ ഒരു കഷ്ണം നമ്മളും കാണുന്നു...ബാഗ്ലൂർ ഡെയ്സ് ഒരുക്കിയ അഞ്ജലി അല്ല മഞ്ചാടിക്കുരു ഒരുക്കിയ അഞ്ജലിയാണു കൂടെക്കു പിന്നിലുള്ളത്. മലയാള സിനിമ ഒരുപാടു കണ്ട കുടുംബ ബന്ധങ്ങളുടെ കഥ തന്നെ ആണെങ്കിലും ജോഷ്വായും ജെന്നിയും അവരുടെ അപ്പനും അമ്മയും വല്ല്യമ്മച്ചിയും ബ്രൗണി എന്ന പട്ടിക്കുട്ടിയും ഊട്ടിയിലെ അവരുടെ വീടും കുഞ്ഞു കളിപ്പാട്ടങ്ങളും ഒന്നു മാറി നിൽക്കുക തന്നെ ചെയ്യും. സ്ക്രീനിലേക്ക് വന്നിറങ്ങുന്ന ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ വ്യക്തിത്വം ഉണ്ട്.ട്രേയിനിലേക്ക് കേറുന്ന കുഞ്ഞു ജോഷ്വായുടെ തോളിലേക്ക് വന്നു വീഴുന്ന ആ കയ്യിൽ കൂട്ടികൊണ്ട് പോകുന്ന മാമന്റെ വ്യക്തിത്വം വ്യക്തമാണു.ഒരൊറ്റ ഷോട്ടിൽ അയാളുടെ സ്വത്വം വരച്ചിടുന്ന അഞ്ജലി ബ്രില്ല്യൻസും നമുക്ക് കാണാം. പൃഥിയുടെ പക്വമാർന്ന പ്രകടനം, നസ്രിയയുടെ കൈയിലൊതുങ്ങുന്ന കഥാപാത്രം തന്നെ, പാർവതികൊട്ടും വെല്ലുവിളി ഉയർത്തുന്നതല്ല സോഫിയ എന്ന കഥാപാത്രം. എടുത്ത് പറയേണ്ടത് രഞ്ജിത്തിന്റെ അഛനേക്കുറിച്ചാണു. ആ മനുഷ്യനു ഏറ്റവും പറ്റിയ പണി ഇതു തന്നെ ആണു.സംവിധാനം നിർത്തി അഭിനയിക്കുന്ന രഞ്ജിത്തിനെ ആയിരിക്കും മലയാള സിനിമക്കാവശ്യം എന്നു തോന്നുന്നു.എന്തെല്ലാമൊക്കെയേ കാരണങ്ങൾ കൊണ്ട് കൊറേ ഏറെ ഉപേക്ഷിക്കേണ്ടി വന്ന കുറേ ഏറെ അനുഭവിക്കേണ്ടി വന്ന ആ മനുഷ്യ ജീവിതം അതെ തീവ്രതയോടെ അഭിനയിച്ച് പൊലിപ്പിക്കാൻ അയാൾക്കു കഴിഞ്ഞിരിക്കുന്നു.നിത്യ ജീവിതത്തിൽ സംഭവിച്ചു പോകുന്ന കുഞ്ഞു തമാശകളെ അതു പോലെ പകർത്തുന്നു ഇടക്ക്... ഒഴിവാക്കാനാവത്ത ജീവിതത്തിലെ ആ ഒരു ലാഗ് സിനിമയിലും ഉണ്ട്.തീർത്തും സ്വാഭാവികമായ ഒന്ന്... പുറത്ത് മഴ പെയ്യുന്നുണ്ട്. പ്രിയപ്പെട്ട വണ്ടിക്കുള്ളിലേക്ക് അവൾക്ക് വേണ്ടിയൊരു കപ്പ് കാപ്പിയുണ്ടാക്കി കേറിയിരിക്കണമെന്നുണ്ട്...
Sagar Beslin Abraham നാടക നടൻ #കൂടെ യിൽ അഭിനയിക്കുകയായിരുന്നില്ല... വിസ്മയിപ്പിക്കുകയായിരുന്നു... ജോഷ്വാ എന്ന കഥാപാത്രത്തെ ആവാഹിച്ച് ജീവിക്കുകയായിരുന്നു... പൃഥ്വിരാജ് തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന ഇതുവരെയും കാണാത്ത വിസ്മയം... നടന വിസ്മയം
Nithin Shaan പെങ്ങളില്ലായ്മ ഒരു ദാരിദ്ര്യമാണെന്ന് ഇന്ന് 'കൂടെ' കണ്ടിറങ്ങിയപ്പോൾ വീണ്ടും മനസ്സിലായി... ജോഷ്വായും ജെന്നിയും അത്രമേൽ മനസ്സിനെ കീഴടക്കി... കൂടുതൽ റിവ്യൂ എഴുതാൻ തോന്നുന്നില്ല.. കണ്ട് അനുഭവിക്കേണ്ട 'അഞ്ചലി മേനോൻ' മാജിക്ക്... അത്രമേൽ സുന്ദരം ഈ "കൂടെ"❤❤❤❤❤
Midhun K Raj #koode #jenni yum #joshua yum #കൂടെ കണ്ടു .. #എന്റെജെന്നിക്കൊപ്പം .. അഞ്ജലി മേനോൻ തന്നെയാണ് സിനിമ കാണാനുള്ള പ്രധാന കാരണം. പക്ഷെ മറ്റൊരു ബാംഗ്ലൂര് ഡേയ്സ് അല്ല കൂടെ എന്ന കാര്യം ആദ്യം തന്നെ മനസ്സിലായത് കൊണ്ട്, വേറൊരു തരം സിനിമ തന്നെയാണ് പ്രതീക്ഷിച്ചത്. #പ്രിത്വിരാജ് ഒരുപാട് പഴി കേട്ട പുള്ളിക്ക് അഭിമാനത്തോടെ പറയാവുന്ന സിനിമ ആണ് കൂടെ. ജോഷ്വ യെ മാത്രമേ എനിക് സ്ക്രീനിൽ കാണാൻ സാധിച്ചുള്ളു. അസാമാന്യ കയ്യടക്കം. 100 ആം സിനിമ എന്നത് പ്രകടനത്തിന്റെ തിളക്കം കൂട്ടി. #നസ്രിയ എല്ലാവരും സാദാരണകാരയ് കഥാപാത്രം മാത്രമായ് നിൽക്കുമ്പോൾ . നസ്രിയ ആണ് ഒരു energy ബോംബ് ആയി സിനിമ മുഴുവൻ നിക്കുന്നത്. "ഞാൻ കൂടി ഇല്ലേൽ ഇതൊരു അവാർഡ് പടം ആയേനെ "എന്നത് നസ്രിയ പറയുന്നത് കിറ് കൃത്യം. #ബാക്ക്ഗ്രൗണ്ട്മ്യൂസിക് സിനിമയെ ഒരുപാട് ഹെല്പ് ചെയ്തു. പ്രേക്ഷകരെ emotionally കണക്ട് ചെയ്യാൻ ഇത് ഒരുപാട് സഹായിച്ചു. കഥാപാത്രം പറയുന്നതിനെ മുന്നേ ആ എമോഷൻ കാണികളിൽ എത്തിക്കാൻ മ്യൂസിക് നെ സാധിച്ചു. #littleswayamp ഒരൂപാഡ് ഭംഗിയായി. സിനിമക്ക് ഒരു മുതല്കൂട്ടായ്. #കാസ്റ്റിംഗ് പാർവതി , രഞ്ജിത് , ബാല പാർവതി , ആനന്ദം ഫെയിം റോഷൻ , especially അതുൽ കുൽക്കർണി തുടങ്ങി എല്ലാവരും സിനിമക്ക് വേണ്ടുന്നത് മാത്രം കൊടുത്തു. #അഞ്ജലിമേനോൻ അഞ്ജലിമേനോൻ ടച്ച് . അത് ഈ സിനിമ മുഴുവൻ ഉണ്ടായിരുന്നു. മഞ്ചാടിക്കുരു വിൽ മുതൽ കാണുന്ന ആ ഒരു മാജിക് ഇതിലും ചോരാതെ കൊണ്ട് വന്നു #നബി സിനിമ ഒരു ഇമോഷണൽ ഡ്രാമ ആണ്. വലിയാ കഥമുഹൂര്തങ്ങൾ പ്രതിഷിച്ചാൽ നിരാശ പെടും. ഫാമിലി ഡ്രാമ . ഏട്ടന്റെയും അനിയത്തിയുടെയും ബന്ധത്തിന്റെ കഥ പറയുന്നു. മനസ്സിനെ തൊടുന്ന കുഞ്ഞു കഥ. #എനിക്കിഷ്ടായി
Simba #Koode is beautiful.. Prithviraj is the most underutilized actor in Malayalam.He is spectacular as Joshua. Parvathy deserve a special applause for portraying a character with extreme maturity and she literally stole the show despite the limited screentime. Nazriya-Cute as usual!
ArUn VR #Koode Such an amazing heartwelming film...brilliantly done by @AnjaliMenonFilm and the frames done by #LittleSwayamp what an amazing cinematographer he is...Prithvi is superb and also the rest of the cast..#Nazriya made a perfect comeback 9/10
U. R. NANDAKUMAR @AnjaliMenonFilm you have done the remake #Koode in a dimension more than the original. Characters elevated from 2D to 3D. Congratulations.