Sandeep J Sudhakaran #കൂടെ കണ്ടുകൊണ്ട് കഴിഞ്ഞപോൾ എന്നെ കൂടുതലും സ്പർശിച്ചത് അതിലെ ഡയലോഗുകൾ അല്ല.... ജോഷ്വായുടെയും ജെനിയുടെയും തോമസിന്റെയും ഒക്കെ കണ്ണുകളിൽ കൂടെ അഞ്ജലി മേനോൻ പറയാതെ പറഞ്ഞ കഥകൾ ആണ്... ചില സീനുകൾക്ക് ഡയലോഗ് പോലും വേണ്ടി വന്നില്ല !! #Koode Don't miss it guyz @PrithviOfficial
Nice one... Feeeeel pakarunna onnu... "Ozhivakkaanaavaattha jeevithatthile aa lag patatrhinum und... Valare swaabhaavikam-aaya onnu." Love that sentence
Padam innale kandu new screen 2 11am show full arnu...padam kollam...kidu 1st halfum abv avg 2nd halfum... Boxofficil nthakum ennariyilla...chilark 2nd half nalla lag thonikkum...padam kazhinjappo nalla clap undarnu.... pritvi kidu ayi cheythitund..renjithum nazriyayum nannayirunnu....parvathi kittiya role kuzhapamillathe cheythitund
Enik pritvi abhinayichathil ake 3 ,4 padamgal anu nannayi upayogichathayi thoniyittullu.... Athil onnu e padam anu...nannayi cheythittund pritvi
Hari Krishnan ഡീറ്റെയിൽട് ആയിട്ടൊന്നു എഴുതാൻ ശ്രമിക്കുകയാണ്... ആദ്യമാണ്... സ്‌പോയിലർ ഇല്ല പക്ഷെ ചിലത് പറഞ്ഞിട്ടുണ്ട്...... കൂടെ " പോയതോ പോയി വരാനുള്ളത് വരും പക്ഷെ ശെരിക്കും ഇതിന്റെ ഇടയിലുള്ളതിലല്ലേ കാര്യം... ആലോചിച്ചുനോക്ക് " നാമോരുത്തരും ആരുടെയൊക്കെയോ കൂടെയാണ്.. കൂട്ടം തെറ്റുമ്പോൾ / കൂടെ നിന്നും പോകുമ്പോൾ മാത്രമേ കൂടെ ഉണ്ടായിരുന്നവരുടെ വില മനസ്സിലാക്കാൻ സാധിക്കുള്ളു... ബാഗ്ലൂർ ഡേയ്‌സ് എന്ന മനോഹരമായ സിനിമക്ക് ശേഷം അഞ്ജലി മേനോൻ, നസ്രിയയുടെ കുറച്ചു നാൾക്കു ശേഷമുള്ള തിരിച്ചു വരവ്, Happy Journey എന്ന മറാത്തി മൂവിയുടെ റീമെയ്ക്ക്... പ്രിത്വിരാജ് പാർവതി കോംബോ, ലിറ്റിൽ സ്വയംപ് ക്യാമറ കാത്തിരിക്കാൻ കാരണങ്ങൾ ഒരുപാട് ആയിരുന്നു... എങ്കിലും വലിയ എക്സ്പെറ്റേഷൻ ഒന്നും വെച്ചില്ല... ആദ്യ സോങ് ഇറങ്ങിയപ്പോൾ മുതൽ കൗതുകമായി കാണണമെന്ന് ആഗ്രഹം ഉണ്ടായി തുടങ്ങി അങ്ങനെ ആദ്യദിനം ഹൌസ് ഫുൾ സെക്കൻഡ് ഷോയിൽ കയറി.... മലയാളികൾ ഇഷ്ടപ്പെടുന്ന കുറച്ചു നല്ല അഭിനേതാക്കളെയും അതിനൊത്ത ടെക്നീഷ്യൻസിനേയും ചേർത്ത് നിർത്തി അഞ്ജലി മേനോൻ എന്ന എഴുത്ത്കാരിയായ മികച്ച സംവിധായക നമ്മളെ അവരുടെ " കൂടെ " ഒരു യാത്രക്ക് ക്ഷണിക്കുകയാണ് .... അതും ഒരു വാനിൽ... പക്ഷെ വാൻ പോകുന്ന വഴിയാണ് സിനിമ എന്നത് വിസ്മയമാക്കുന്നത്... കഥയിലേക്ക് കടക്കാൻ താല്പര്യമില്ല എങ്കിലും ഒന്ന് പറയാം ഈ യാത്ര ഒരിക്കലും നിങ്ങൾക്ക് നിരാശ സമ്മാനിക്കില്ല... നസ്രിയ.... എങ്ങനെ പറഞ്ഞു ജെന്നി എന്ന കഥാപാത്രത്തിനെ വിശേഷിപ്പിക്കണം... അറിയില്ല.. കാരണം കൂടെ യുള്ള ആരോ മുൻപിൽ ഇങ്ങനെ വലിയ സ്‌ക്രീനിൽ നിറഞ്ഞു നിന്നുള്ള പെർഫോമൻസ്.... അത്രയെ തോന്നിയുള്ളൂ നിന്റെ വേദന എന്റെയും വേദന ആകുകയായിരുന്നു നിന്റെ ചിരി എന്റെയും ചിരി ആകുകയായിരുന്നു നിന്റെ കുസൃതിനിറഞ്ഞ സംസാരത്തോടൊപ്പം ഞാനും കൂടെ കൂടുകയായിരുന്നു... പലതും നീ പറഞ്ഞു എന്നാൽ അതിലുപരി നീ പലതും പറയാതെ പറഞ്ഞു... ചില നോട്ടങ്ങൾ, ഡയലോഗ് പറയാതെയുള്ള എക്സ്സ്പ്രെഷൻ, കരച്ചിൽ അഭിനയിക്കുന്ന കുട്ടിത്തം വിട്ടുമാറാത്ത ജെനി, ഇതൊക്കെ നിന്റെ കൈയ്യിൽ സേഫ് ആയിരുന്നു തിരിച്ചുവരവ് എന്നത് ഇത്ര മനോഹരമായി മറ്റൊരു നടിക്കു കിട്ടുമോ എന്നത് സംശയമാണ്... അത്രമേൽ ആ പഴയ എനർജി ഒട്ടും ചോരാതെ ഡബിൾ പവറിൽ ഉള്ള പെർഫോമൻസ്.... മതി ഒരുപാട് പടമൊന്നും ചെയ്യണ്ട.. ഓർത്തിരിക്കാൻ ഇങ്ങനത്തെ കുറച്ചു പടങ്ങൾ മതി... കണ്ണും മനസ്സും നിറച്ച കഥാപാത്രം.... <3ഫഹദ്.... നിങ്ങൾക്കു ഒരു നന്ദി എന്തെന്നാൽ ഒപ്പത്തിന് പിടിച്ചു നിൽക്കാൻ കെൽപ്പുള്ള ഭാര്യയെ അവളുടെ സ്വപ്നങ്ങൾ മനസ്സിലാക്കി അവളെ അറിഞ്ഞു നിഴലായി അവളുടെ കൂടെ നടക്കുന്നതിനു..... പ്രിത്വി... ആനക്കു ആനയുടെ വലിപ്പം അറിയില്ല എന്ന് കേട്ടിട്ടുണ്ട്... അതാണ് താങ്കൾ... ഒരേസമയം ജോഷ്വ എന്ന കഥാപാത്രത്തിനു മുഖത്ത് വരുന്ന ഭാവവികാര മാറ്റങ്ങൾ എത്ര അനായാസകരമാണ് താങ്കൾ ചെയ്ത് ഭലിപ്പിച്ചത്... അച്ഛനോടും അമ്മയോടുമുള്ള അകൽച്ച, തിരിച്ചറിവിന്റെ സ്നേഹം മുഖത്ത് പ്രകടമാകുന്ന അവസ്ഥ, പണ്ടെങ്ങോ ഇഷ്ടപ്പെട്ട കൂട്ടുകാരിയോടുള്ള തന്റെ നഷ്ട പ്രണയത്തിന്റെ അവസ്ഥ അനിയത്തിയോടുള്ള സ്നേഹമുള്ള ദേഷ്യം, ശാസന ഇതൊക്കെ എന്ത് മനോഹരമായിട്ടാണ് താങ്കൾ ചെയ്തതെന്ന് അറിയാമോ... കഴിവുള്ള സംവിധായകർ ഉപയോഗിച്ചാൽ ആ പഴയ പ്രിത്വിയെ എന്നും ഇങ്ങനെ കാണാൻ സാധിക്കുമെന്നത് ഉറപ്പാണ്... " dr. രവി തരകൻ" കഴിഞ്ഞ് കണ്ട മികച്ച കഥാപാത്രം " ജോഷ്വ " താങ്കളുടെ കരിയറിലെ 100 ആമത്തെ ചിത്രം താങ്കളുടെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ കയറുമെന്നത് സംശയമില്ലാത്ത കാര്യമാണ്... പാർവതി. ഓഫ് സ്‌ക്രീനിൽ എന്തുവേണമെങ്കിലും കാണിച്ചോളു പക്ഷെ ഇതുപോലത്തെ കഥാപാത്രം അതിന്റെ ഭംഗിയും തീവ്രതയും നഷ്ടപ്പെടാതെ ചെയ്യാൻ നിങ്ങൾക്കെ സാധിക്കു... തന്റെ സന്തോഷങ്ങളെല്ലാം ഒരു സാരികൊണ്ട് പൊതിഞ്ഞു മൂടി കെട്ടിയ മനസ്സുമായി ജീവിക്കുന്ന സോഫിയയെ ഞങ്ങൾക്ക് മുന്നിൽ അതിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ കൊണ്ടുവരാൻ പാർവതിക്കു കഴിഞ്ഞു.... രഞ്ജിത്ത്.. ഒരു നല്ല ഡയറക്ടർ മാത്രമല്ല ഒരു നല്ല നടൻ കൂടിയാണ് താനെന്നു അടിവരയിടുന്ന പെർഫോമൻസ്. ചില നോട്ടങ്ങൾ, ദീർഘനിശ്വാസം പോലും ഒരു ഏച്ചുകെട്ടൽ ആയി തോന്നിയില്ല... അതെ താങ്കളുടെ എക്സ്പീരിയൻസ് ആണ് സ്‌ക്രീനിൽ കാണാനാനായത്... റോഷൻ.. എനിക്ക് നിങ്ങളോട് അസ്സൂയയും വെറുപ്പുമാണ് കൃഷ്.. എല്ലാകാര്യങ്ങളും അറിഞ്ഞു കഴിഞ്ഞ് ജെനിയെപോലെ ഒരു പാവം വായാടിക്കുട്ടിയെ ഇഷ്ടമാണെന്നത് എങ്ങനെയാണ് പറയാതിരിക്കാൻ തോന്നിയത്... പറയേണ്ടത് പിന്നീട് തുറന്നു പറഞ്ഞു ഞങ്ങളെ വേദനിപ്പിച്ചത് എന്തിനാണ്.... അത് അവൾ കേട്ടെന്നു നിങ്ങൾ അറിഞ്ഞുവോ.... ഇല്ല.. കാരണം അറിഞ്ഞാൽ പിന്നെ നിങ്ങൾ ജീവിക്കുന്നത് എത്ര വേദന സഹിച്ചാവുമെന്നു ഊഹിക്കാം... തനിക്കു കിട്ടിയ കഥാപാത്രം എന്ത് ആവശ്യപ്പെടുന്നോ അത് കൊടുത്ത് ഭംഗിയാക്കിയ റോഷന് ഇതൊരു ബ്രേക്ക്‌ത്രൂ ആകട്ടെ.... അതുപോലെ തന്നെ അതുൽ കുൽക്കർണി,അമ്മ, അമ്മായിയമ്മ,കുട്ടി ജോഷ്വ, എന്നിങ്ങനെ തുടങ്ങി സ്‌ക്രീനിൽ കണ്ട Pet dog പോലും മികച്ചതായി നിന്നു... സിനിമയുടെ ഭാഷ എന്നത് അതിന്റെ ആവിഷ്കാരമാണ്, ഡയലോഗ് എന്നത് പലപ്പോഴും നോക്കുകുത്തിയായി പോകുന്ന അവസ്ഥയാണ് കൂടെയിൽ ഞാൻ കണ്ടത് അതിനു കാരണം ഒറ്റ ഒരാൾ ആണ് പറവയിലൂടെ മലയാളികൾക്ക് കിട്ടിയ മാന്ത്രികൻ " ലിറ്റിൽ സ്വയമ്പ് " താങ്കൾ എന്താണ് ചെയ്തതെന്ന് വല്ല പിടിയുമുണ്ടോ സുഹൃത്തേ... മഴ,വെയിൽ,പ്രണയം, സ്നേഹം, എന്തിന് ഒരു നായയുടെ ഇമോഷൻ പോലും ഭംഗി ഒട്ടും കുറയാതെ ഇത്ര പെർഫെക്ട് ആയി ഒപ്പിയെടുക്കാൻ എങ്ങനെയാണ് സാധിക്കുന്നത്... ചില സമയത്ത് കണ്ണീർ തുടച്ചുകൊണ്ട് കൈയ്യടിച്ചത് താങ്കൾക്കു വേണ്ടിയാണ്... മാന്ത്രികമാണ് താങ്കളുടെ ഛായാഗ്രഹണം.. കഥാപാത്രങ്ങൾ മനസ്സിൽ നിന്നും വിട്ടുപോകാത്തതിന്റെ 3 ആമത്തെ കാരണം താങ്കൾ ആണ്... ഛായഗ്രഹണം പോലെ തന്നെ എടുത്ത് പറയേണ്ട മേഖലയാണ് സംഗീതം രഘു ദീക്ഷിത്.. ഓരോ മൂവേമെന്റ്സ് ഉം അലിയിക്കുകയാണ്... കളറിംഗ് ഡിപ്പാർട്മെന്റ്, കോസ്റ്റിയൂം ഡിപ്പാർട്മെന്റ്, art ഡിപ്പാർട്മെന്റ്, കാസ്റ്റിംഗ് ഡിപ്പാർട്മെന്റ് ഇവയെല്ലാം മികച്ച ഒരു കൈതട്ടൽ അർഹിക്കുന്നു..... <3 അഞ്ജലി മേനോൻ... എന്താ പറയേണ്ടത് ചേച്ചി.... എന്തൊക്കെയോ എഴുതണം എന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല... സിനിമ എന്നത് പൂർണമായും സംവിധായകന്റെ കലയാണ്... സംവിധായകൻ തന്നെ അതിന്റെ സ്ക്രീൻപ്ലേയിൽ കൈവെച്ചാലോ... ചിലപ്പോൾ പാളാം, അല്ലെങ്കിൽ കേറാം... എന്നാൽ ഇവിടെ സ്ഥിതി മറിച്ചാണ് കൈ വെച്ചാൽ അതൊരൊന്നൊന്നര വെപ്പ് ആയിരിക്കും.. ആദ്യം പതിഞ്ഞ താളത്തിൽ മലയാള സിനിമയുടെ സ്ഥിരം ക്ളീഷെയിലേക്ക് വണ്ടി ഓടിച്ചു കയറിയപ്പോഴും മനസ്സ് പറഞ്ഞത് വെയിറ്റ് ബ്രോ.. ഇത് അഞ്ജലി മേനോൻ സിനിമയാണ് വണ്ടി ട്രാക് മാറും.. അങ്ങനെ തന്നെ സംഭവിപ്പിച് നിങ്ങൾ എനിക്ക് തന്നത് "ജീവിതത്തിലെ ഏറ്റവും നല്ല സിനിമ അനുഭവം ആയിരുന്നു.... " " നടക്കേണ്ട ഓടണം, നിക്കണ്ട.. പറക്കണം.. " ജെന്നിഫർ എന്ന കഥാപാത്രത്തെ എഴുതുമ്പോൾ നിങ്ങൾ മനസ്സിൽ എന്താണോ പ്രേക്ഷകർക്കു കൊടുക്കാൻ ഉദ്ദേശിച്ചത് അതിന്റെ പതിന്മടങ്ങു കിട്ടിയെന്നു സന്തോഷത്തോടെ /സങ്കടത്തോടെ അറിയിക്കട്ടെ... അനിയത്തിക്കുട്ടിയെ ഇത്രമേൽ സ്നേഹിക്കുന്ന കൊച്ചു ജോഷ്വയെയും ,ജീവിതത്തിൽ മൂന്നോ നാലോ തവണമാത്രം കണ്ടിട്ടുള്ള " ചാ "യോടുള്ള വലിയജെന്നിയുടെ പെരുമാറ്റവും ഇത്രമേൽ ആസ്വാദ്യകരമായി നിങ്ങൾ സ്ക്രീനിൽ കാണിച്ചപ്പോൾ ഞാനത് സ്വീകരിച്ചത് മനസ്സുകൊണ്ട് ആയിരുന്നു... feel good മൂവിസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്... കഥ ആവശ്യപ്പെടുന്ന മോഷൻസ് അത് മനസ്സിലാകാത്ത പ്രേക്ഷകർക്കു ലാഗ് പോലെ ഫീൽ ചെയ്യുമെങ്കിലും ഒരുതവണ ജോഷ്വയുടെ ജീവിതവുമായി കണക്ട് ആയാൽ കാണുന്നതെല്ലാം അവന്റെ ഇമോഷൻസ് ആയിരിക്കും.... തീർച്ച.. ബാംഗ്ലൂർ ഡേയ്സ് ആദ്യ ദിനം കണ്ടിറങ്ങിയപ്പോൾ ആദ്യമെടുത്ത തീരുമാനം ഒന്നൂടെ കാണാനാണ്.. പക്ഷെ "കൂടെ" എന്റെ കൂടെ ഇങ്ങു പോന്നു.... അവസാനമായി നിങ്ങളോട്... സമയമേടുത്തോളു ഒരുപാട്.. കാരണം നിങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത് വെറുതെ കണ്ട് മറക്കാൻ ഉള്ള ഡബിൾ മീനിങ് വെട്ടിക്കൂട്ടലുകൾ അല്ല, ചിരിച്ചു മറിയാനുള്ള എന്റർടൈൻമെന്റ് അല്ല, ത്രില്ല് അടിച്ച് ഞെട്ടാനുള്ള കാര്യങ്ങളല്ല, ചിന്തിച്ചു തല പുകക്കാനുള്ള സംഭവവികാസങ്ങളുമല്ല മറിച്ച് ജീവിതത്തോട് ചേർത്ത് വെക്കാവുന്ന അതിമനോഹരമായ ഒരുപറ്റം കഥാപാത്രങ്ങളെ ആണ്... ആത്മാവിനെ തൊടുന്ന ജീവനുള്ള ഇങ്ങനെയുള്ള സിനിമക്കായി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയാർ ആണ്... ചിലപ്പോൾ ഇതെല്ലാം എനിക്ക് മാത്രം തോന്നിയ കാര്യങ്ങൾ ആകാം.. ഇത് വായിച്ച് മറ്റൊരാൾ കാണുമ്പോൾ ഇതേ ഫീൽ കിട്ടിയില്ലെന്നും വരാം... അറിയില്ല... ഇനിയുമിനിയും എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷെ വേണ്ട.... മനസ്സിലുള്ളത് എല്ലാം പറഞ്ഞാൽ പിന്നെ അതിന്റെ സോൾ നഷ്ടപ്പെടും.... ചില സിനിമകൾ ജീവിതത്തിൽ എത്രത്തോളം ഇമ്പാക്ട് ഉണ്ടാകുമെന്ന് തീയേറ്ററിൽ നിന്നിറങ്ങിയപ്പോൾ മുതൽ എനിക്ക് മനസിലായി.... " നന്ദി " അഞ്ജലി മേനോൻ ഒരുപാട് ആത്മാവുമുള്ള കഥാപാത്രങ്ങളെ "കൂടെ" തന്നു വിട്ടതിനു..... സിനിമ വിജയിക്കാത്തത് അഭിനയിച്ചവർ പ്രൊമോഷൻ കൊടുക്കാത്തത് കൊണ്ട് ആണെന്ന് പറഞ്ഞ മറ്റൊരു സ്ത്രീ സംവിധായകയോട് ഈ സിനിമ കാണാൻ ഞാൻ ആവശ്യപെടുകയാണ്... മറ്റൊന്നിനുമല്ല ഒരു കഥയെ എങ്ങനെ എക്സിക്കൂട്ട് ചെയ്യുന്നു എന്നത് കണ്ട് പഠിക്കാൻ..... NB : എന്താണ് ഈ സിനിമ എന്നെ ഇത്രയും ആകർഷിച്ചത്... എങ്ങനെയാണ് ഞാൻ തീയേറ്റർ വിട്ടപ്പോൾ ഒരുപാട് ഇമോഷണൽ ആയത്... വീട്ടിൽ വന്നിട്ട് എന്തിനെന്നറിയാതെ കരഞ്ഞത്... റിവ്യൂ എഴുതുമ്പോൾ പോലും കണ്ണുനീർ തുടക്കുന്നത്..... അറിയില്ല........ ഒന്ന് മാത്രം അറിയാം " സിനിമ " ഓരോ ദിവസവും ജീവിതത്തിലേക്കു ഇറങ്ങിവന്ന് പിടിമുറുക്കിക്കൊണ്ടിരിക്കുന്നു....
Rafeeq Abdulkareem പ്രവാസം ഒരർത്ഥത്തിൽ ജീവിത നഷ്ടത്തിന്റെ ആകെ തുകയാണ്. ചിലതെല്ലാം വെട്ടിപ്പിടിയ്ക്കുമ്പോഴും, മറ്റ് ചിലതൊക്കെ ജീവിതത്തിൽ നിന്ന് ഊർന്ന് പോയിരിയ്ക്കും. 20 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ജ്യോഷോയുടെ ജീവിതത്തിലും നഷ്ടങ്ങളുടെ കണക്കുകളാണ് ഏറെയും. ബാല്യത്തിന്റെ ഇളം ചുമലുകളിൽ ജീവിത ഭാരം പേറി അവനെയും പ്രവാസത്തിലേക്ക് കയറ്റി അയക്കുകയായിരുന്നു. ലേബർ ക്യാമ്പുകളിലെ അതി ദയനീയമായ ജീവിതാവസ്ഥകളിൽ മനം മടുത്തു വിശാലമായ ഈ ലോകത്തിൽ നിന്നും അവൻ ഉൾവലിഞ്ഞു. എന്നിട്ടും അവൻ ജീവിച്ചു, ആർക്കൊക്കെയോ വേണ്ടി... സ്വന്തം കുടുംബത്തിന് വേണ്ടി.. അത് ഒരു പക്ഷെ കടമയായിരിയ്ക്കാം, കുടുംബത്തിനോടുള്ള സ്നേഹമായിരിയ്ക്കാം... ലേബർ ക്യാമ്പിൽ നിന്നും അതിരാവിലെ സൈറ്റുകളിലേക്ക്, ഏറെ വൈകി വീണ്ടും ലേബർ ക്യാമ്പിലേക്ക്.. മറ്റെല്ലാ ലോകവും നഷ്ടപ്പെട്ട അവന്, സാവധാനം സ്വന്തം ലോകവും നഷ്ടപ്പെട്ടു. വർഷങ്ങളുടെ പ്രവാസം സ്വന്തം വീട്ടിൽ പോലും അപരിചിതത്വം സമ്മാനിച്ച അവന് എങ്ങിനെയാണ് പിറന്ന നാട് പരിചിതമാകുന്നത്. എല്ലാവരോടും അകലം പാലിച്ച അവൻ ഒരു തരം അസ്വസ്ഥതയായിരുന്നു മറ്റെല്ലാം കണ്ടിരുന്നത്. അവസാനം, നഷ്ടങ്ങളുടെ പെരുമഴക്കാലത്തിൽ നാട്ടിലെത്തിയ അവന്റെ "കൂടെ" അവൾ ഉണ്ടായിരുന്നു. അവനെ അവൾ ജീവിതം പഠിപ്പിക്കുകയായിരുന്നു. " കൂടെ" നിന്ന് അവന്റെ നഷ്ടങ്ങൾ അവൾ തിരിച്ചെടുത്തു കൊടുക്കുകയായിരുന്നു. കടമയുടെയും, സ്നേഹത്തിന്റെയും കണക്കുകൾ അവനെ മനസ്സിലാക്കുകയായിരുന്നു. പക്ഷെ ,നഷ്ടമായ ലോകത്തിലേക്ക്, ജീവിതത്തിലേക്ക് അവൻ തിരികെ വന്നപ്പോൾ... അവൾ എന്നും "കൂടെ" ഉണ്ട്. അവന്റെ അനിയത്തി കുട്ടിയായി.. കൂടെ.. കൂടെ...❤❤ ജ്യോഷോ, ജെന്നിയേക്കാൾ നീയാണ് എന്റെ "കൂടെ " ഇറങ്ങി വന്നത്❤