1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★ SUNDAY HOLIDAY★ ❒ ASiF ALI ❒ SREENIVASAN ❒ JIS JOY ❒ APARNA BALAMURALI ❒ FEEL GOOD ENTERTAINER ❒

Discussion in 'MTownHub' started by Cinema Freaken, Jan 21, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Multi aarum track cheythile:Toobad:
     
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  3. Adam

    Adam Fresh Face

    Joined:
    Feb 19, 2017
    Messages:
    263
    Likes Received:
    54
    Liked:
    119
    Trophy Points:
    3
    ithu nallathaanenkil thanne oru vidham opinion okke maarum ...guess this one will be a success ..nalla promotion undu thru FMs
     
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Cinema Changayi - സിനിമ ചങ്ങായി

    ഇന്നലെ ഒരു പുതിയ ചങ്ങായിയെ കണ്ടു ചങ്ങായിയുടെ പേര് : #സൺ‌ഡേ_ഹോളിഡേ ചങ്ങായിയെ കണ്ട സ്ഥലം : കാർണിവൽ സിനിമാസ് തലശേരി ചങ്ങായിയെ കണ്ട സമയം : 10pm ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 50% കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ ആദ്യവാക്ക് : "ദൈവം കൈ വിരലുകൾ തന്നിരിക്കുന്നത്, അകന്നുപോവുമ്പോൾ ചേർത്ത് പിടിക്കാൻ ആണ്" . എ ഫീൽ ഗുഡ് മൂവി. തലശേരിയിലെ ഒരു ഞായറാഴ്ച എന്ന് സ്‌ക്രീനിൽ എഴുതി കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമ. മധ്യ വയസ്ക്കനും കോളേജ് അദ്യാപകനുമായ ഉണ്ണിമുകുന്ദൻ (ശ്രീനിവാസാൻ ) ഒരു സിനിമ പ്രേമി ആയിരുന്നു. താൻ എഴുതിയ തിരക്കഥ സിനിമയാക്കണം എന്ന് ആഗ്രഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ആൾ. തനിക്കൊരുപാട് ഇഷ്ട്ടമുള്ള സംവിധായകൻ ആയ ഡേവിഡ് പോൾ ( ലാൽജോസ് ) തന്റെ നാട്ടിലെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതറിഞ്ഞു അവിടെ എത്തുകയും അവിടുന്ന് തന്റെ കൈയ്യിലുള്ള അമലിന്റെയും ( ആസിഫ് അലി ) അനുവിന്റെയും ( അപർണ ബാലമുരളി ) ജീവിതത്തിലൂടെ കടന്നുപോകുന്ന കഥ അദ്ദേഹത്തോട് പറയുകയും ചെയ്യുന്നതാണ് സിനിമയുടെ കഥാപശ്ചാത്തലം. ഉണ്ണിമുകുന്ദൻ കഥ വായിച്ചു കേൾപ്പിക്കുന്നതിലൂടെ ട്രാക്കിലേക്ക് എത്തുന്നു സിനിമ, കഥയിലെ നായകനായ അമലിന്റെ പ്രണയത്തിലൂടെയും പ്രണയ നൈരാശ്യത്തിലൂടെയും കുടുംബ അന്തരീക്ഷത്തിലൂടെയും ഒക്കെ മനോഹരമായി തന്നെ വളരെ സിമ്പിൾ ആയി ആദ്യ പകുതിയിൽ സിനിമ കടന്നു പോവുന്നു. നല്ല ടച്ചിങ് ആയുള്ള ഡയലോഗ്സ് ആസിഫ് അലിയുടെ കഥാപാത്രത്തിൽ നിന്നും ശ്രീനിവാസന്റെ കഠാപത്രത്തിൽ നിന്നും എല്ലാം ആദ്യപകുതിയിൽ തന്നെ അനുഭവിക്കാൻ സാധിച്ചു. പ്രണയ നൈരാശ്യത്തിൽ നിന്നൊക്കെ ഉള്ള ഒരു തിരിച്ചു കയറ്റവും പല പല സംഭവങ്ങളിലൂടെയും ഒക്കെ അധികം ബോർ അടിപ്പിക്കാതെയും രണ്ടാം പകുതിയും കടന്നു പോവുന്നു. ക്ലൈമാക്സിൽ ഒളിപ്പിച്ചു വച്ച ട്വിസ്റ്റും സിമ്പിൾ ആയി തന്നെ കാണാൻ കഴിഞ്ഞു. ഇന്നലെ രാവിലെ എന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കിൽ വാച്ചിങ് സൺ‌ഡേ ഹോളിഡേ എന്ന പോസ്റ്റ് ഇട്ടതു കണ്ടു. സത്യം പറഞ്ഞാൽ അപ്പോഴാണ് ആദ്യമായി ഈ സിനിമയുടെ പേര് ഞാൻ കേൾക്കുന്നത്. യാദൃശ്ചികമായി ആണ് ഒരുപ്രതീക്ഷയും മുൻ‌കൂർ ഇല്ലാതെ ഇന്നലെ ഈ സിനിമയ്ക്ക് കയറിയതും. സംവിധായകന്റെ പേര് കാണിച്ചപ്പോഴാണ് ഇത് നമ്മുടെ ട്വിസ്റ്റ് ഏട്ടന്റെ സിനിമ ആണ് എന്നറിയുന്നത് പോലും. രണ്ടു വശങ്ങൾ ഈ സിനിമ പറയുന്നുണ്ട് യുവാവായ അമലിന്റെ കഥയോടൊപ്പം തന്നെ മധ്യവയസ്ക്കനായ ഉണ്ണിമുകുന്ദന്റെയും കഥ. ഒരു വലിയ സംഭവ ബഹുലമായ കഥയൊന്നും സിനിമയിൽ കാണില്ല. പക്ഷേ സിനിമ കണ്ടിറങ്ങിയപ്പോൾ കൊള്ളാലോ എന്ന് മനസ്സ് ഒരു മടിയും കൂടാതെ അങ്ങ് പറയുകയും ചെയ്തു. പല സിനിമകളിൽ കണ്ട കാഴ്ചകളും ഇടയിലെവിടെയൊക്കെയോ വരുന്നുണ്ട് എന്നത് യാതാർഥ്യമാണ്. പക്ഷേ സിനിമയുടെ ഒരു ഒഴുക്കിൽ എനിക്കെന്തോ അതൊന്നും വലിയ ബോർ ആയി തോന്നിയതും ഇല്ല. വീട് വിട്ടു ദൂരെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പെൺകുട്ടിക്ക് നേരിടാവുന്ന പ്രശ്നങ്ങളിലൂടെ ഒക്കെ സിനിമ കടന്നുപോവുണ്ട്. പേരിൽ പോലും സിനിമാക്കാരൻ എന്നുള്ള സിനിമയിലും പോലും ഇല്ലാത്തതിൽ കൂടുതൽ ഇൻസ്പിരേഷൻ വളരെ സിമ്പിൾ ആയി തന്നെ സിനിമ മോഹമായി കൊണ്ട് നടക്കുന്നവർക്ക് ഈ സിനിമ നൽകും. ബൈസിക്കിൾ തീവ്സ് വലിയ ഒരു വിജയം ആയില്ലെങ്കിലും എനിക്ക് വലിയ ബോർ ഇല്ലാതെ ഇഷ്ട്ടപെട്ട ഒരു സിനിമയാണ്. ഒരുപക്ഷേ മലയാളത്തിൽ ഇത്രത്തോളം ട്വിസ്റ്റുകൾ ഒറ്റ സിനിമയിൽ അവതരിപ്പിച്ചുകണ്ട സിനിമയും അതുതന്നെ ആവും. ഈ സിനിമയിലും ട്വിസ്റ്റ് ഉണ്ട്. പക്ഷേ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ് അല്ലാട്ടോ, പക്ഷേ ആ ട്വിസ്റ്റ് മനസ്സുകൊണ്ട് ആസ്വദിച്ചു കാണാവുന്ന ട്വിസ്റ്റ് ആണ്. തലശേരിയിലെ ധർമടം (പാലയാട് ) എന്ന സ്ഥലം നായകൻറെ ജന്മസ്ഥലം ആവുന്ന സ്ഥലം ആവുന്ന സിനിമ ആദ്യം അല്ല ( പറയുന്നത് പയ്യന്നൂർ എന്നാണ് സ്ഥലപ്പേര് ). മനോഹരമായി അണ്ടലൂർകാവും , മുഴപ്പിലങ്ങാട് ബീച്ചും തലശേരി കോട്ടയും ഒക്കെ സിനിമയിൽ കാണാൻ കഴിഞ്ഞു എന്നതിൽ സന്തോഷം. ഇങ്ങനെ തലശേരിയിൽ ഷൂട്ട് ചെയ്തതൊന്നും ആരും അറിഞ്ഞില്ലല്ലോ. നായകനും നായികയും തമ്മിലുള്ള ആ ചെറിയ സീനിൽ ഉള്ള കണ്ണൂർ ഭാഷ സൂപ്പർ എന്ന് പറയാതെ വയ്യ. ഡബിൾ മീനിങ് ഡയലോഗ് ഇല്ലാതെ സിനിമ ആസ്വദിക്കാം എന്ന ഉറപ്പും ഈ സിനിമ തരുന്നു. ആസിഫ് അലി വളരെ ഭംഗി ആയി തന്നെ അമൽ ആയി അഭിനയിച്ചു എന്ന് പറയാം. സ്നേഹിച്ചപെണ്ണിന്റെ കല്യാണ ദിവസം ആ വീട്ടിൽ പോയി പറയുന്ന ഡയലോഗ് ഒക്കെ ശരിക്കും ഫീൽ ചെയ്യുന്ന രീതിയിൽ തന്നെ ആസിഫ് അവതരിപ്പിച്ചിട്ടുണ്ട്. ആസിഫ് ഒന്ന് പറഞ്ഞോട്ടെ , ഒരു നടന് എല്ലാ റോളുകളും ചെയ്തു കാണിക്കാൻ ഉള്ള കഴിവ് വേണം എന്നത് സത്യമാണ്, നിങ്ങൾ ഇതുപോലെ ചേരുന്ന രീതിയിൽ ഉള്ള റോളുകൾ ചെയ്ത് ജനമനസ്സിൽ ഒരു ഇടം കണ്ടെത്തണം ആദ്യം എന്നിട്ടു വ്യത്യസ്തതകളിലേക്കു ഒക്കെ മാറാം. നിങ്ങൾക്ക് പറ്റും എന്നുറപ്പാണ്. ഒരു ഓവർ ആക്ടിങ് ഉം ഈ സിനിമയിൽ നിങ്ങളിൽ എനിക്ക് ഫീൽ ചെയ്തില്ല. അപർണ്ണ ബാലമുരളി കിട്ടിയ കഥാപാത്രമായ അനുവിനെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു എന്നത് സത്യം. ശ്രീനിയേട്ട ഉണ്ണിമുകുന്ദൻ നന്നായിട്ടുണ്ട്ട്ടോ. കുറെ നാളുകൾക്കു ശേഷം നിങ്ങളിൽ നിന്ന് ഒരു നാച്ചുറൽ പ്രകടനം എനിക്ക് ആസ്വദിക്കാൻ ആയി. സിദ്ധിഖ് ഇക്ക നിങ്ങളൊരു വല്ലാത്ത മനുഷ്യനാണ് എന്ന് പറയാതിരിക്കാൻ ആവില്ല. എത്ര സിമ്പിൾ ആയാണ് നിങ്ങൾ കാണുന്ന പ്രേക്ഷകന്റെ മുഖത്തു ചിരി വിടർത്തുന്നതും കണ്ണ് ഒന്ന് നനയ്ക്കുന്നതും. നാക്കുട്ടി വരയാൽ വേലി എന്ന കഥാപാത്രത്തെ പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. അലന്സിയർ, ആശാ ശരത് , കെ പി എ സി ലളിത ചേച്ചി , ലാൽ ജോസ് ,ധർമജൻ ഒക്കെ നല്ല രീതിയിൽ ഉള്ള പ്രകടനം കാഴ്ച വച്ചപ്പോൾ സുധീർ കരമന അവതരിപ്പിച്ച ബെന്നി എന്ന കഥാപാത്രത്തിന്റെ പ്രകടനം എവിടെയൊക്കെയോ ഒരു കല്ലുകടി ആയി ഫീൽ ചെയ്‌തു. ജിസ് ജോയിയെ ഞാൻ വിളിക്കുന്ന പേര് , ട്വിസ്റ്റ് ഏട്ടൻ എന്നാണ്.. അതിനർത്ഥം ബൈസിക്കിൾ തീവ്സ് ന്ന സിനിമ കണ്ട ആളുകൾക്ക് നിഷ്പ്രയാസം ഊഹിച്ചെടുക്കാം. സംവിധായകൻ ജിസ് ജോയിക്ക് നന്നായി പണി അറിയാം എന്ന് ഉറപ്പാണ്, അതുകൊണ്ടു തന്നെ ആണ് ഒരു സിമ്പിൾ ആയ കഥ എനിക്ക് നന്നായി ആസ്വദിക്കാൻ കഴിഞ്ഞതും. സിനിമയ്ക്കുള്ളിലെ സിനിമയിലെ ചില കാര്യങ്ങൾ പോലും നന്നായിത്തന്നെ പറയാൻ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇതുപോലുള്ള ഫീൽ ഗുഡ് മൂവീസ് ഇനിയും പ്രതീക്ഷിക്കുന്നു. അലക്സ് പള്ളിക്കലിന്റെ ഛായാഗ്രഹണം നന്നായി വന്നു. കല്യാണ വീട്ടിൽ നിന്നുള്ള ആദ്യ സീൻ ഒക്കെ വളരെ മനോഹരമായി മനസ്സിൽ കയറാൻ ഒരു പ്രധാന കാരണം ആ സീനിന്റെ പിക്ച്ചറൈസേഷൻ തന്നെ ആണ്. ഡിജെ സോങ് ഒഴിച്ചുള്ള ദീപക് ദേവ് ഒരുക്കിയ ഗാനങ്ങൾ ആസ്വാദ്യകരമായിരുന്നു. ഒരുവലിയ സംഭവ ബഹുലമായ കഥയോ സംഭവങ്ങളോ ഒന്നും പ്രതീക്ഷിക്കാതെ സിനിമയ്ക്ക് കയറിയാൽ അത് നിങ്ങളെ നിരാശരാക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പ്രതീക്ഷയും കൂടാതെ കയറിയത് കൊണ്ടാവാം എനിക്ക് ഈ സിനിമ എന്തോ അൽപ്പം നന്നായി തന്നെ ഇഷ്ടപെട്ടത്. സിനിമ ചങ്ങായി റേറ്റിങ് : 7/10 NB : ഇനി ഈ സിനിമ കണ്ടു ആരും ഇഷ്ടപ്പെട്ടില്ല എന്ന് അഭിപ്രായം പറഞ്ഞാലും ഞാൻ ഇതുപോലെ തന്നെ പറയും " എനിക്ക് ഈ സിനിമ ആസ്വദിക്കാൻ കഴിഞ്ഞു , അതുകൊണ്ടു തന്നെ ഈ സിനിമ എനിക്ക് ഇഷ്ട്ടപെട്ടു എന്ന് " NB2 : റിവ്യൂ ഇഷ്ട്ടമായെങ്കിൽ മാത്രം ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യുക. റിപ്പോർട്ടേഴ്‌സ് നെ ചെറുക്കൻ സപ്പോർട്ടേഴ്‌സ് നു ചെയ്യാൻ പറ്റുന്നത് അതെ ഉള്ളൂ ..
     
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    The title of the film could have been better. Sunday Holiday is not catchy at all.
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page