1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Mayavi 369 likes this.
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    fk le pazya kannappanunni okke super ennu parranju
     
  4. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    Vivek Ranjit, scriptwriter of Kili Poyi and premier subtitilist of Malayalam Cinema abt Kammatipaaam!!
    [​IMG]
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    EKM Kavitha

    [​IMG]
    [​IMG]'
    [​IMG]
    [​IMG]
     
    Mayavi 369 likes this.
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Engane tharangam aanjadikumo..?
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Van thirakayi poyi athaa..Allenkil sure FDFS aayirunnu..Anyways FDES kaanum..First Day Ethenkilum Show..!:Yeye:
     
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Jomon ThiruMovie Street
    29 mins via Facebook Groups for Android ·


    കമ്മട്ടിപ്പാടം » A RETROSPECT

    ✦അനൗൺസ്‌ ചെയ്ത അന്നുമുതൽ, മലയാള സിനിമാ പ്രേമികൾ ആകാംക്ഷാപൂർവ്വം കാത്തിരുന്ന ചിത്രമായിരിക്കും കമ്മട്ടിപ്പാടം. അങ്ങനെയെങ്കിൽ അതിനു പിന്നിലുള്ള കാരണം എന്തായിരിക്കും? 'അന്നയും റസൂലും, ഞാൻ സ്റ്റീവ്‌ ലോപ്പസ്‌' എന്നീ ചിത്രങ്ങൾ, മലയാളിയുടെ യഥാർത്ഥ ജീവിതത്തോട്‌ ചേർന്നുനിന്ന സൃഷ്ടികളായിരുന്നു. ഈ ചിത്രങ്ങൾ കണ്ടിട്ടുള്ള ആർക്കും, രാജീവ്‌ രവി എന്ന സംവിധായകനെ മറക്കുവാൻ കഴിയില്ല. ഈ രണ്ടു ചിത്രങ്ങളിലും, എഴുതിവച്ച കഥ അതേപടി ആവിഷ്കരിക്കുക എന്നതിനേക്കാളുപരി, ഒരു സംവിധായകന്റെ സ്വാധീനം പ്രകടമായിരുന്നു.

    ■രാജീവ്‌ രവി സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രമായ 'കമ്മട്ടിപ്പാട'ത്തിൽ, മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനാവുന്നു എന്നതും, ചിത്രത്തിന്റെ തിരക്കഥ എഴുതിയത്‌, നടനും നാടകകൃത്തും, അഭിനേതാവും, സംവിധായകനുമായ പി.ബാലചന്ദ്രൻ ആണെന്നുള്ളതും, നാമോരോരുത്തരുടേയും പ്രതീക്ഷകൾക്ക്‌ ആക്കം കൂട്ടി. ആകാംക്ഷകൾക്ക്‌ വിരാമമിട്ടുകൊണ്ട്‌, ഇന്നേദിവസം 'കമ്മട്ടിപ്പാടം' തിയേറ്ററുകളിലെത്തി.

    »SYNOPSIS
    ■മൂന്നുമണിക്കൂറോളം ദൈർഘ്യമുള്ള ഈ ചിത്രം, മുംബൈയിൽ ജോലി ചെയ്യുന്ന നാൽപ്പതുകാരനായ കൃഷ്ണന്റെ ജീവിതകഥയാണ്‌. ഒരു പ്രത്യേക സാഹചര്യത്തിൽ, ബാല്യകാലസുഹൃത്തായ ഗംഗനെ അന്വേഷിച്ച്‌ നാട്ടിലേക്ക്‌ മടങ്ങിയെത്തുന്ന കൃഷ്ണൻ അംഗീകരിക്കേണ്ടിവന്ന ചില യാഥാർത്ഥ്യങ്ങളും, അദ്ദേഹത്തിന്റെ സ്മരണകളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

    CAST & PERFORMANCES
    ■കൃഷ്ണൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ദുൽഖർ സൽമാൻ. വ്യത്യസ്ഥ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തത്പരനായ ദുൽഖർ സൽമാന്റെ ഏറ്റവും മികച്ച പെർഫോർമൻസുകളിലൊന്നാണ്‌ കമ്മട്ടിപ്പാടത്തിലെ കൃഷ്ണൻ. വിവിധപ്രായങ്ങളിലുള്ള കഥാപാത്രമായി പക്വതയോടുകൂടിത്തന്നെ അദ്ദേഹം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു.

    ■ചിത്രത്തിൽ, ഏറെ പ്രാധാന്യമുള്ള ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മണികണ്ഠൻ. ഗംഗൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ വിനായകൻ. ഈ രണ്ടു നടന്മാരും അഭിനയിക്കുകയാണോ എന്നുപോലും തോന്നും വിധത്തിലുള്ള അതിഗംഭീര പ്രകടനമായിരുന്നു.

    ■ബെൻ എന്ന ചിത്രത്തിലെ വേഷത്തിലൂടെ, അംഗീകാരങ്ങൾ കരസ്ഥമാക്കിയ അഞ്‌ജലി അനീഷ്‌ ഉപാസന, പി. ബാലചന്ദ്രൻ എന്നിവർ കൃഷ്ണന്റെ മാതാപിതാക്കളുടെ വേഷവും, അനിമോൾ (അനിത) എന്ന നായികാകഥാപാത്രത്തെ ഷോൺ റോമിയും അവതരിപ്പിച്ചു.

    ■ഇറച്ചിവെട്ടുകാരൻ ബിജു എന്ന (കരാട്ടെക്കാരനായ) കഥാപാത്രമായി പ്രത്യക്ഷപ്പെട്ട സൗബിൻ ഷാഹിർ നിങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കും. സൗബിൻ ഷാഹിർ ഇന്നുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥനായിരുന്നു ഈ ചിത്രത്തിൽ.

    ■അലൻഷ്യർ, സുരാജ്‌ വെഞ്ഞാറമ്മൂട്‌, പി. ബാലചന്ദ്രൻ, വിനയ്‌ ഫോർട്ട്‌, മുത്തുമണി, അമൽഡ ലിസ്‌, ഷൈൻ ടോം ചാക്കോ, എന്നിവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ.

    CINEMATOGRAPHY
    ■ചായാഗ്രഹകൻ കൂടിയായ രാജീവ്‌ രവിയുടെ ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌ മധു നീലകണ്ഠൻ. പല കാലഘട്ടങ്ങളിലെ രംഗങ്ങൾ നന്നായിത്തന്നെ ക്യാമറയിൽ പകർത്തപ്പെട്ടു.

    »STUNTS
    ■ദിലീപ്‌ സുബ്ബരായൻ നിർവ്വഹിച്ച സംഘട്ടനരംഗങ്ങൾ ഈ ആക്ഷൻ ചിത്രത്തിനു മുതൽക്കൂട്ടായിരുന്നു. ഇറച്ചിമാർക്കറ്റിൽ വച്ചുള്ള സംഘട്ടനവും, ജയിലിൽ വച്ചുള്ള രംഗവും, ഒരു മലയാള ചിത്രത്തിന്റെ ലെവലിനും മുകളിലായിരുന്നു.

    MUSIC & ORIGINAL SCORES
    ■കെ, ജോൺ പി.വർക്കി, വിനായകൻ എന്നിവർ ചേർന്നാണ്‌ ചിത്രത്തിന്‌ ഈണമൊരുക്കിയത്‌. ആദിഭഗവാൻ എന്ന ടൈറ്റിൽ സോംഗ്‌ ഉൾപ്പെടെ, കഥാസന്ദർഭങ്ങളുടെ തീവ്രത നിലനിറുത്തുവാൻ തക്കവിധമൊരുക്കിയ പശ്ചാത്തലസംഗീതം അതിഗംഭീരമായിരുന്നു. ഇടവേളയ്ക്ക്‌ തൊട്ടുമുൻപ്‌, പ്രത്യേകസാഹചര്യത്തിൽ പശ്ചാത്തലത്തിൽ കേൾക്കുന്ന ഗാനം ഹൃദയഭേദകമാണ്‌.

    »OVERALL VIEW
    ■ജീവിതയാഥാർത്ഥ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ശക്തമായ ഒരു കഥ, വളരെ മികച്ച തിരക്കഥ, ഒട്ടും സിനിമാറ്റിക്‌ അല്ലാത്ത സംഭാഷണങ്ങൾ, മിതമായ വേഗതയിലുള്ളതും, ബോറടിപ്പിക്കാത്തതുമായ മികച്ച ആവിഷ്കാരം.

    ■നായകന്റെയും, സുഹൃത്തുക്കളുടേയും ബാല്യം, വളർച്ച, വെല്ലുവിളികൾ എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ട്‌ മുൻപോട്ടുപോയ ഗംഭീര ആദ്യപകുതിയും, അതിനോടു ചേർന്നു നിൽക്കുന്ന രണ്ടാം പകുതിയും, അപ്രതീക്ഷിതവും എന്നാൽ വളരെ തൃപ്തികരമായ മികച്ച ക്ലൈമാക്സും.

    ■സൗഹൃദം, കുടുംബജീവിതം, പ്രണയം പ്രതികാരം തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം, സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്‌. ഒട്ടും അസ്വാഭാവികത തോന്നാത്തവിധത്തിൽ അത്‌ ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു.

    ■എറണാകുളം നഗരം ഇപ്പോൾ സ്ഥിതിചെയ്യുന്നിടത്ത്‌, മുൻപ്‌ വലിയ പാഠശേഖരങ്ങളായിരുന്നു. കാർഷികവൃത്തി നടത്തി ജീവിച്ച പാവപ്പെട്ടവരും അധ്വാനിക്കുന്നവരും ആയ ജനങ്ങളിലേക്ക്‌ വികസനങ്ങൾ കടന്നുവന്നപ്പോൾ, അതവരെ ഏതെല്ലാം വിധത്തിൽ ബാധിച്ചു എന്നതിലേക്കും, തന്റെ നിലനില്‍പ്പിന് വേണ്ടി മനുഷ്യര്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍, തുടങ്ങിയ വിഷയങ്ങളിലേക്കും ചിത്രം കടന്നു ചെല്ലുന്നു.

    ■അതോടൊപ്പം തന്നെ, പാവങ്ങളെയും, പ്രതികരണശേഷിയില്ലാത്തവരേയും ആശ്രയിച്ച്‌, അവരെ ചൂഷണം ചെയ്ത്‌ കാര്യങ്ങൾ സാധിച്ച്‌, ഒടുവിൽ അവരെ കറിവേപ്പില പോലെ എടുത്തുകളയുന്ന സമ്പന്നവർഗ്ഗത്തെ ചിത്രത്തിലൂടെ തുറന്നുകാട്ടുന്നു.

    ■ഈ ചിത്രം, ഇന്നത്തെ രാഷ്ട്രീയാവസ്ഥയുമായി ചിന്തിക്കുമ്പോൾ കാലോചിതമാണ്‌. വികസനം എന്ന മുദ്രാവാക്യവുമായി, രാഷ്ട്രീയനേതാക്കൾ മുൻപോട്ടുപോകുമ്പോൾ, മണ്ണിനെ ആശ്രയിച്ചുജീവിക്കുന്ന സാധാരണക്കാരനെ അതു ബാധിക്കുന്ന വിധങ്ങളും ധനാഢ്യരേക്കാളേറെ അതിനിരകളാവുന്ന, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളിലേക്കും ചിത്രം കടന്നു ചെല്ലാനിടയായി.

    ■മാനുഷിക ബന്ധങ്ങൾക്കു വിലകൽപ്പിക്കുന്ന ഈ ചിത്രത്തിൽ, സ്വന്തം ജീവിതത്തേക്കാളുപരി, സൗഹൃദത്തിന്‌ പ്രാധാന്യം കൊടുക്കുന്ന ജീവിതത്തെ പ്രതിനിധീകരിക്കുന്ന നായകകഥാപാത്രത്തെ ഒരുക്കിയതോടൊപ്പം, പരസ്പരം നന്നായി അറിയാവുന്നവരിൽ പോലും ഉടലെടുക്കുന്ന നിസാര പ്രശ്നങ്ങൾ ചിലപ്പോൾ സ്വരച്ചേർച്ചയില്ലായ്മയിലേക്കും, ഒടുവിൽ വലിയൊരു പ്രശ്നത്തിലേക്കും നയിക്കപ്പെടും എന്ന മുന്നറിയിപ്പു നൽകുന്നതോടൊപ്പം അതിനെ മുതലെടുത്ത്‌, ചേരിതിരിവ്‌ സൃഷ്ടിക്കുന്ന മറ്റുചിലരേയും ചിത്രത്തിൽ ദൃഷ്ടാന്തീകരിച്ചിരിക്കുന്നു.

    ■മുൻ 'രാജീവ്‌ രവി' ചിത്രങ്ങളിലേതുപോലെ തന്നെ, കാസ്റ്റിംഗ്‌ എടുത്തുപറയേണ്ടതാണ്‌. മണികണ്ഠൻ, വിനായകൻ എന്നീ നടന്മാർ പരമാവധി ചൂഷണം ചെയ്യൻ അദ്ദേഹത്തിനു കഴിഞ്ഞു. രാജീവ്‌ രവി എന്ന സംവിധായകന്റെ ഐഡന്റിറ്റി എടുത്തുകാണിക്കുന്ന രംഗങ്ങൾ ചിത്രത്തിലുടനീളം ഉണ്ടായിരുന്നു. സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ച ഈ ചിത്രത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഈ ചിത്രം, മുൻ രാജീവ്‌ രവി ചിത്രങ്ങൾ പോലെ തന്നെ, ഓരോ പ്രേക്ഷകനേയും തൃപ്തിപ്പെടുത്തും തീർച്ചയായും

    »MY RATING: 3.75/★★★★★

    #ജോമോൻ_തിരുഃ » click here: https://goo.gl/O2l2NM

    ➟വാൽക്കഷണം:

    ■ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌, ഈ ചിത്രത്തേപ്പറ്റി ഒരഭിമുഖത്തിൽ പിൻവരുന്ന പ്രകാരം പറയുകയുണ്ടായി: "വെറുതെ മനുഷ്യനെ പതപ്പിച്ച് സുഖിപ്പിച്ചിരുത്തുന്ന സിനിമയല്ല കമ്മട്ടിപ്പാടം. അത്തരമൊരു സമീപനം സംവിധായകനും സിനിമയോടില്ല. അങ്ങനെയല്ലാതെ, ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്..." -ചിത്രം കഴിഞ്ഞിറങ്ങിയ എനിക്ക്‌ പറയാനുള്ളതും അതുതന്നെയാണ്‌. ഫാൻസിനെ തൃപ്തിപ്പെടുത്തുവാനോ, യാഥാർത്ഥ്യങ്ങളെ മൃദുവായി സമീപിക്കുവാനോ നിൽക്കാതെ, ചങ്കൂറ്റത്തോടെ ആവിഷ്കരിക്കപ്പെട്ട ഒരു ചിത്രമാണിത്‌. തീവ്രമായ വിഷയങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട ഈ മികച്ച ശ്രമത്തെ വൻ വിജയമാക്കുന്നതിൽ എല്ലാ പ്രേക്ഷകർക്കും പങ്കാളികളാവാം.

    read also@ https://jomonthiru.wordpress.com/m.dailyhunt.in ✦
     
    VivekNambalatt and Mayavi 369 like this.
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Akhil Balachandran

    29 mins
    "കമ്മട്ടിപ്പാടം" രാജീവ്‌ രവിയുടെ അടുത്ത realistic സിനിമ. ക്ഷമ വേണം കാണാൻ. കുറച്ച് ലെങ്ങ്ത് ഉള്ള ഫിലിം ആണ്.. വലിയ കളക്ഷൻ ഒന്നും ചിലപ്പോൾ കിട്ടിയന്ന് വരില്ല.. Realistic സിനിമ ഇഷ്ടം ആണെങ്കിൽ എന്തായാലും കണ്ട് ഇരിക്കാൻ പറ്റുന്ന ഒരു നല്ല മൂവി ആണ്.. എന്റെ rating 3.5/5.
     
    Mayavi 369 likes this.
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Malappuram Anand

    [​IMG]
     
    Mayavi 369 likes this.

Share This Page