1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Akhil Varghese Joseph

    6 mins
    തങ്ങളുടെ പരീക്ഷണങ്ങളും ആശയങ്ങളും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നാ ആശങ്ക ഇല്ലാതെ പടം ഇറക്കുന്ന ചങ്കൂറ്റമുള്ള സംവിധായകരിൽ പെട്ട ആളാണ് രാജീവ് രവി . അദ്ദേഹം ചെയുന്ന മൂന്നാമത്തെ ചിത്രം ആണ് കമ്മട്ടിപ്പാടം

    കിടിലൻ ബിജിഎം പിന്നെ മാസ്സ് സീൻസ് കോർത്തിണക്കി പുറത്തു വന്ന ട്രൈലെർ ചില അമിത പ്രേതീക്ഷകൾ തന്നു എങ്കിലും ഒരു രാജീവ് രവി സ്റ്റൈൽ സിനിമ പ്രേതീക്ഷിച്ച തന്നെയാണ് തിയേറ്ററിൽ ഇരുന്നത്....

    മണികണ്ഠൻ ... ദുൽഖർ ...വിനായകൻ എന്നിവർ തകർത്തു ... വിനായകൻ എന്നാ നടന്റെ മാക്സിമം ഉപയോഗിച്ച മറ്റൊരു സംവിധായകൻ ഉണ്ടോ എന്ന് സംശയം ..അത്ര കിടിലൻ ആയിരുന്നു പെർഫോമൻസ് ....

    ക്യാമറ വർക്ക് .... ബിജിഎം ... അതുപോലെ സംഘട്ടന രംഗങ്ങൾ .... കാസ്റ്റിംഗ് ഇതൊക്കെ എടുത്തു പറയണ്ട കാര്യങ്ങൾ ആയി തോന്നി ...

    3 മണിക്കൂർ ലെങ്ത് എന്നത് അല്പം കൂടുതൽ ആണേലും ആ കഥ പറയാൻ 3 മണിക്കൂർ വേണം എന്നത് കൊണ്ടാവണം ..കത്രിക അധികം വെക്കാഞ്ഞത് .... ഈ ലാഗ് ചിലരെ എങ്കിലും മുഷിപ്പിക്കും ....

    കമ്മട്ടിപ്പാടം എങ്ങനെ എറണാകുളം സിറ്റി ആയി വളർന്നു .... ആ മഹാനഗരത്തിന്റെ തൂണുകൾ നാട്ടിയിരിക്കുന്നത് കമ്മട്ടിപാടാതെ ചതുപ്പിൽ ആണ് ... അതിനു വേണ്ടി ചോരയും ജീവിതവും കളഞ്ഞ കുറെ പേര് ... അവരെ ഉപയോഗിച്ച് തള്ളിയ മുതലാളിത്ത വർഗം ... മഹാനഗരത്തിലെ അമ്പരചുംബികളിൽ സുഖവാസത്തിൽ ഇരിക്കുന്ന പലരും മനഃപൂർവം മറന്നു കളഞ്ഞ ബാലന്റെയും ..കൃഷ്ണന്റെയും ഗംഗന്റെയും ..ചവുട്ടി മെത്തിക്കപ്പെട്ട ജീവിതങ്ങളുടെയും കഥയാണ് കമ്മട്ടിപ്പാടം ....

    റേറ്റിംഗ് 3/5
    Personal opinion
     
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Thejas K Das

    15 mins
    || കമ്മട്ടിപാടം - Kammatipaadam ||

    രാജീവ്‌ രവി എന്ന സംവിധായകൻ വീണ്ടും റിയലിസ്റ്റിക്കിന്റെ ഉസ്താദ്‌ ആണെന്നു തെളിയിച്ചു. രാജീവ്‌ അണ്ണനെ നമ്മിച്ചു smile emoticon മലയാളത്തിൽ ഇങ്ങനെയും റിയലിസ്റ്റിക് ആയി മാസ്സ് ക്ലാസ്സിക്‌ പടങ്ങൾ എടുക്കാമെന്നു പുള്ളി വീണ്ടും തെളിയിച്ചു.ഒരു ഗ്യാങ്ങ്സ്റെർ പടം അല്ല ഇത് മറിച്ചു ഒരു പക്ക ലോക്കൽ സൈഡിൽ ഉണ്ടാവുന്ന ഗുണ്ടായിസവും കൊട്ടെഷനും പ്രേക്ഷകർക്ക്‌ മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ രാജീവ് രവി.. സ്വന്തമെന്നു വിശ്വസിക്കുന്ന സുഹൃത്തിനു വേണ്ടിയിട്ടുള്ള തിരച്ചിൽ ആണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്.ആ ഒരു തിരച്ചിലിലൂടെ തന്റെ പഴയ കാലത്തിലേക്ക് പോവുകയാണ് നടൻ ദുല്കർ അഥവാ കൃഷ്ണൻ... ഒരു 5 കാലഘട്ടത്തിന്റെ കഥ പറയുകയാണ്‌ കമ്മട്ടിപാടം.
    രാജീവ് രവിയുടെ കാസ്റ്റിങ്ങ് വേറെ ലെവൽ ആയിരുന്നു സിനിമയിൽ... ഇത്രയും നന്നായി കാസ്റ്റ് ചെയ്ത വേറൊരു മലയാളം പടം കണ്ടിട്ടിലെന്നു തന്നെ ഞാൻ പറയും. എനിക്കത്രക്കിഷ്ടപ്പെട്ടു കാസ്റ്റിങ്ങ്. ചെറുപ്പം മുതൽ വയസായ കഥാപാത്രങ്ങൾ വരെ കിടിലനായിരുന്നു കാസ്ടിങ്ങും മേക്ക് അപ്പും.... ഗംഗ ആയി വന്ന വിനായകൻ ചേട്ടനെ കുറിച്ചാണ് ആദ്യം പറയാന്നുള്ളത്.പക്ക റിയൽ ആയിട്ടായിരുന്നു പുള്ളിയുടെ ആക്ടിംഗ്.വേറൊരു സംവിധായകരും കൊടുക്കാത്ത അന്യായ റോൾ ആണ് രാജീവ്‌ രവി വിനായകന് കൊടുത്തേക്കുന്നത്... ഒറ്റ വാക്കിൽ വിനായകൻ തകർത്താടി... ഒരു രക്ഷേം ഇല്ല smile emoticon പിന്നെ പറയാന്നുള്ളത് പുതുമുഖം ആയി വന്ന ബാലൻ എന്ന മണികണ്ടൻ ചേട്ടനെ പറ്റിയാ.... എന്റെ പൊന്നെ ഞാനിത്രക്കൊന്നും പ്രതീക്ഷിചിലാ എന്നുള്ളതാ സത്യം.. ശെരിക്കും മണി ചേട്ടൻ ഞെട്ടിച്ചു കളഞ്ഞു... പുള്ളിയുടെ ഇൻട്രോ തന്നെ വേറെ ഐറ്റം ആയി പോയി.... പൊളിച്ചടുക്കി മണി ഏട്ടാ നിങ്ങളു മരണ മാസ്സ് ആണ്... മലയാള സിനിമയിലോട്ടു പുതുമുഖങ്ങളെ കൊണ്ട് വന്നതിൽ രാജീവ്‌ രവി വഹിച്ച പങ്ക് ഈ ഒരു കാസ്റിംഗ് കണ്ടാൽ നമ്മുക്ക് മനസിലാകും... പിന്നെ നമ്മുടെ കൃഷ്ണൻ ആയി വന്ന ദുല്കർ സല്മാൻ പറയാൻ വാക്കുകളില.. അദ്ധേഹത്തിന്റെ ആക്ടിംഗ് തീർത്തും ഈ ഒരു സിനിമയിലൂടെ മെച്ചപെട്ടന്നെ ഞാൻ പറയൂ അത്രക്കിഷ്ടപെട്ടു.സങ്കട രംഗങ്ങൾ അസാധ്യ അഭിനയം ആയിരുന്നു ദുല്കരിന്റെത്. മാസ്സ് നു മാസ്സ് ഉം ക്ലാസിനു ക്ലാസ്സായും ദുല്കർ ഈ സിനിമയിലൂടെ അവതരിച്ചു എന്ന് വേണേൽ പറയാം. പിന്നെ എനിക്ക് പറയാനുള്ളത് പാവാട എന്നാ സിനിമയിലൂടെ വന്ന അനിൽ ചേട്ടനെ പറ്റിയാ.. പുള്ളിയുടെ ആക്ടിംഗ് കണ്ടിരിക്കാൻ വളരെ രസകരമായി തോന്നി.... വളരെ നല്ലൊരു റോൾ തന്നെ ആയിരുന്നു അനിൽ ചേട്ടനു കിട്ടിയിട്ടുള്ളത്.ആശാൻ എന്നാ കഥാപാത്രം.അത് അദ്ദേഹം വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.പിന്നെ മ്മടെ ഷൈൻ ചേട്ടൻ നല്ലൊരു വേഷം തന്നെയാണ് പുള്ളിക്ക് ലഭിച്ചിരിക്കുന്നത്.. അത് വളരെ മനോഹരമായി കൈകാര്യം ചെയ്തു. വിനയ് ഫോർട്ട്‌ കിട്ടിയ റോൾ എപ്പോഴും ഉള്ള പോലെ നന്നായി ചെയ്തു. പ്രതീക്ഷികാത്ത ഒരു റോൾ ആണ് സംവിധായകൻ സൌബിൻ ചേട്ടന് നല്കിയത്.. തീരെ പ്രതീക്ഷിച്ചിട്ടുണ്ടായില്ല.. ആദ്യമായി ഇങ്ങനൊരു സീരിയസ് റോൾ കണ്ടപ്പോ ഞെട്ടി പോയി.. ആ സീനുകളൊക്കെ ഞാൻ നന്നായി ആസ്വദിച്ചു ചിരിച്ചു മരണമാസ്സ് തല്ല് grin emoticon കരാട്ടെ ഡാ... അലൻസിയർ ചേട്ടനും കൊള്ളാമായിരുന്നു.. നായിക പ്രാധാന്യം അത്ര മാത്രം കിട്ടിയ റോൾ വളരെ ഭംഗിയായി തന്നെ പുതുമുഖം ഷൌൺ റോമി ചെയ്തു.. പിന്നെ നമ്മടെ റോസ്സമ... നൈസ് ആയിരുന്നു.സുരാജ് ചേട്ടനും ദുലകരിന്റെ അച്ഛനായി വന്ന കഥകൃത്ത് ബാലചന്ദ്രൻ സാറും അമ്മയായി വന്ന അഞ്ജലി ചേച്ചിയും എല്ലാവരും വളരെ രസകരമായി പേർഫോം ചെയ്തു.. അനവധി പുതുമുഖങ്ങളെ സംവിധായകൻ സിനിമയിൽ എത്തിച്ചിട്ടുണ്ട്.. സുരാജും കിട്ടിയ റോൾ നന്നായി കൈകാര്യം ചെയ്തു.ദുല്കരിന്റെയും വിനയകന്റെയും വളരെ ചെറുപ്പ കാലം മുതൽ സ്കൂൾ ലെവൽ വരെ ചെയ്ത 4 പുതുമുഖങ്ങൾ ഉണ്ട് അവരുടെ കാര്യം എടുത്തു പറയേണ്ടാതാണ്... അവരുടെ ആക്ടിംഗ് ശ്രദ്ധിക്കപെടും എന്ന് ഉറപ്പാ smile emoticon .പോലീസ് വേഷത്തിൽ വന്ന ശ്രീകാന്ത് ചേട്ടനും നന്നായി ഉള്ള റോൾ നന്നായി ചെയ്തു. ഇതിലെ കഥാപാത്രങ്ങൾ എല്ലാവരും ശ്രദ്ധിക്കപെടും എന്നുള്ളത് തീർച്ച kiki emoticon
    ഇങ്ങനൊരു കഥ എഴുതിയതിയത്നു പി ബാലചന്ദ്രൻ സാറേ നമ്മിക്കണം ഒരു പക്കാ റിയാളിസ്ടിക് ആയി കഥ എഴുതാനും വേണം കഴിവ് എന്ന് തെളിയിച്ചു.. ഈ ഒരു തീം വച്ച് ഇങ്ങനൊരു കഥ ഉണ്ടാക്കിയതിനു താങ്കളെ ഞാൻ സമ്മതിക്കും.
    മ്യൂസിക്‌ പറയുവാണേൽ സിനിമാക്കൊത്ത പാശ്ചാത്തല സംഗീതം തന്നേ ആണ് കൃഷ്ണ കുമാറും ജോൺ പി വർക്കിയും കൈകാര്യം ചെയ്തിരിക്കുന്നത്.. ഒരു സൊങ്ങ് മ്യൂസിക്‌ ചെയ്ത വിനായകനും പൊളിച്ചു...
    മധു നീലകണ്ടന്റെ ക്യാമറ വർക്സും എടുത്തു പറയേണ്ടതാണ് ഇത്ര മനോഹരമായ ഹെലി ഷോട്സ് മലയാള സിനിമയിൽ കണ്ടിട്ടില എന്നുള്ളതാണ് സത്യം.പിന്നെ ഈ സിനിമ കാണാൻ എന്നെ കൂടുതൽ ആകർഷിച്ചത് മറ്റൊരു കാര്യം ഇതിന്റെ പോസ്റ്റർ ഡിസൈൻസും ആയിരുന്നൂ ഓൾഡ്‌ മൊങ്ക്സ് നന്നായി ചെയ്തു .

    എല്ലാം കൊണ്ടും മികച്ച ഒരു പക്ക റിയലിസ്റ്റിക് മാസ് ക്ലാസ്സിക്‌ ഫിലിം

    ഒരു മാസ്സ് എന്റെർറ്റൈൻമെന്റ് പ്രതീക്ഷിച്ചു പോകുന്നവർക്ക് സിനിമ ദഹിക്കണം എന്നില്ല.. രാജീവ് രവി ആണ് സംവിധായകൻ എന്ന് വിചാരിച്ചു പോകുന്നവർക്ക് തീർച്ചയായും ദഹിച്ചിരിക്കും smile emoticon
     
  3. Arakkal MadhavanUnni

    Arakkal MadhavanUnni Fresh Face

    Joined:
    May 1, 2016
    Messages:
    113
    Likes Received:
    76
    Liked:
    106
    Trophy Points:
    223
    Location:
    Mavelikara
    Dp aakkan ulla Agraham kond chodikkua ganga yude piks arelum onnu tharuo Illalle :Vandivittu:

    Sent from my GT-S7272 using Tapatalk
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Noufal Knply

    21 mins
    കമ്മട്ടിപാടം...ജീവിതമാണ് ഇത്...സിനിമയല്ല
    കാലം എത്ര മാറിയാലും പകയടങ്ങാത്ത ചിലർ.... സ്നേഹിച്ച പെണ്ണ് കൈവിട്ടു പോകും എന്നറിഞ്ഞിട്ടും സുഹൃത്തിനെ ഒറ്റികൊടുകാത്തവൻ....വാർധക്യത്തിന്റെ അവശതയിൽ കട്ടിലിൽ തളച്ചിടപെട്ടപ്പോളും ശത്രുവിനെ മുൻപിൽ കണ്ടപ്പോൾ വീറോടെ പോരുതിയവൻ ...കെട്ടിപൊക്കിയ മണിമേടകൾക്ക് രക്തം ചിന്തി പാതയോരുക്കിയവനെ തെരുവ് പട്ടിയെ പോലെ തല്ലിക്കൊന്നവൻ...ഭർത്താവിന്റെ മരണത്തിൽ തകര്ന്നു പോകാതെ അന്തസ്സോടെ ജീവിതം മുൻപൊട്ട് നയിച്ചവൾ....തന്റെ പിന്തലമുറ കുടുംബ തൊഴിൽ തള്ളിപറയുന്നത് കണ്ട്‌ ചങ്ക് പൊട്ടി മരിച്ചവൻ...അങ്ങനെ ജീവിതത്തിൽ നിന്നും കണ്ടെടുത്ത് സ്ക്രീനിൽ പതിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങളുടെ സമ്മേളനമാണ് കമ്മട്ടിപാടം .
    സൂപർ ഫാസ്റ്റ് സ്പീഡിൽ ഓടാൻ ഇതൊരു സിനിമയല്ല...ശരിക്കും പച്ചയായ ജീവിതമാണ്‌...വിനയകന്റെയും മണികണ്ടന്റെയും ദുല്ക്കരിന്റെയും ഒക്കെ അസാധ്യ പ്രകടനങ്ങൾ...രാജീവേട്ടാ ഇങ്ങനെ പല മാറ്റങ്ങളും മലയാളത്തിലും വേണമെന്ന അങ്ങയുടെ ആഗ്രഹത്തിന് ഒരുപാട് നന്ദി....
    For more suggestions : http://aripputt.blogspot.in
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    കമ്മട്ടിപ്പാടം

    MARIA ROSE·FRIDAY, MAY 20, 2016
    കമ്മട്ടിപ്പാടം കാണാന്‍ രാജീവ് രവിയുടെ മുന്‍ ചിത്രങ്ങള്‍ കാണാന്‍ വന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വന്നിരുന്നു എന്നാണ് എന്‍റെ തോന്നല്‍. താരത്തിന്‍റെ സാന്നിധ്യവും പോസ്റ്ററും ട്രെയിലറില്‍ നിന്നും മറ്റും ഊഹിക്കാന്‍ പറ്റുന്ന പ്രമേയവും ഒക്കെയാവാം കാരണം. ആക്ഷന്‍-അധോലോകപ്രമേയങ്ങള്‍ക്ക് കൂടുതല്‍ ആള് കിട്ടും എന്നാണ് വയ്പ്പ്. കമ്മട്ടിപ്പാടം കഥാപാശ്ചാത്തലം ആവശ്യപ്പെടുന്നയിടത്തോളം ആക്ഷനും അധോലോകവും ഒക്കെയുള്ള ഒരു സിനിമയാണ്. മുന്‍ ചിത്രങ്ങളിലുള്ള യഥാതഥമായ സമീപനം രാജീവ് രവി ഈ ചിത്രത്തിലും പിന്‍തുടരുന്നുണ്ട്. എങ്കിലും ട്രെയിലറും പോസ്റ്ററും ക്ഷണിച്ച പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള വക സിനിമയില്‍ രാജീവ് രവി വച്ചിട്ടുണ്ട്.

    [​IMG]
    കമ്മട്ടിപ്പാടം കൈകാര്യം ചെയ്യുന്നത് ജനപ്രിയ സിനിമ കണ്ടു പരിചയമുള്ളവര്‍ക്ക് അപരിചിതമായ ഒരു പ്രമേയമല്ല. എല്ലാ നഗരങ്ങളും രൂപപ്പെടുന്ന പ്രക്രിയയില്‍ ജീവിതത്തിന് മാറ്റം വരുന്ന കുറെ മനുഷ്യരുണ്ട്. അതിജീവിക്കാന്‍ അങ്ങനെയുള്ള മനുഷ്യര്‍ എളുപ്പത്തിന് കുറ്റകൃത്യങ്ങളുടെ ജീവിതം തിരഞ്ഞെടുക്കുന്നതും ചിലര്‍ അവരെ തിരഞ്ഞെടുപ്പിക്കുന്നതും കുറ്റകൃത്യങ്ങളുടെ മറവില്‍ നഗരം വളരുന്നതുമോക്കെയാണ് കമ്മട്ടിപ്പാടത്തിന്‍റെ പ്രമേയം. ഏത് വന്‍നഗരത്തിന്‍റെയും പശ്ചാത്തലത്തില്‍ ആ കഥ പറയാനാകും. പറഞ്ഞു തീരുമ്പോള്‍ ആ കഥകളെല്ലാം ഒരു പോലിരിക്കും. ഓരോ നഗരങ്ങളും നിര്‍മ്മിക്കപ്പെടുന്നത് പേരും ഊരും പറയാനില്ലാത്ത കുറെ മനുഷ്യരുടെ ചോരയിലാണ് എന്നതാണ് സത്യം. കുറച്ച് കഥാപാത്രങ്ങളുടെ ജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ പഴയ ജീവിതം വഴിമാറുന്നതും പുതിയ ജീവിതം പിടിമുറുക്കുകയും ചെയ്യുന്നത് കാണിക്കുകയാണ് സിനിമ. ഇവിടെ ആ നഗരം എറണാകുളമാണ്.

    [​IMG]
    ഭൂതകാലവും വര്‍ത്തമാനകാലവും ഓസിലേറ്റ് ചെയ്യുന്ന ആഖ്യാനവും വിവിധ സിനിമകളില്‍ നിന്ന് നമുക്ക് പരിചിതമായതാണ്. അത് കൊണ്ട് തന്നെ, സ്വീകരിക്കണമെന്നുണ്ട് എങ്കില്‍ ഈ സിനിമ സ്വീകരിക്കാന്‍ മലയാളികള്‍ക്ക് തടസ്സമൊന്നുമില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഏറണാകുളത്തെ കമ്മട്ടിപ്പാടത്ത് നിന്നും വിട്ടു പോന്ന കൃഷ്ണന്‍ എന്ന മനുഷ്യന്‍ തന്‍റെ സുഹൃത്തായ ഗംഗന്‍റെ ഫോണ്‍ കോളിനെത്തുടര്‍ന്ന് വീണ്ടും നാട്ടിലെത്തുന്നതും കാണാതായ തന്‍റെ സുഹൃത്തിനെ തിരയുന്നതും അതിനിടയില്‍ ഓര്‍മ്മിക്കുന്ന പൂര്‍വകാലജീവിതവുമാണ് സിനിമ പറയുന്നത്. നഗരങ്ങളുടെ നിഴല്‍പ്പാടുകളില്‍ കിടക്കുന്ന ജീവിതങ്ങള്‍ “ഫീല്‍ ഗുഡ്” സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ സുഖിപ്പിക്കുന്നതായിരിക്കില്ല. കണ്ട് രസിച്ചും സുഖിച്ചും തൃപ്തിപ്പെട്ട് പ്രേക്ഷകനെ പുറത്തിറക്കി വിടാം എന്ന് സംവിധായകനും തീരുമാനിച്ചിട്ടില്ല. ഉന്നതകുലജീവിതങ്ങളും സുന്ദരന്‍മാരും സുന്ദരിമാരും മിന്നുന്ന ഹാളുകളില്‍ നഗ്നനൃത്തവുമുള്ള സിനിമകള്‍ കണ്ട് ശീലിച്ച പ്രേക്ഷകര്‍ക്ക് ഈ സിനിമയില്‍ പ്രത്യേകിച്ച് താല്പര്യപ്പെടാന്‍ ഒന്നുമുള്ളതായി തോന്നുന്നില്ല. മറിച്ച് ഒട്ടും സോഫിസ്റ്റിക്കേഷന്‍ ഇല്ലാത്ത RAW ആയ ഒരു ജീവിതമാണ് സിനിമ ചിത്രീകരിക്കുന്നത്. മള്‍ട്ടിപ്ലക്സുകളിലൊക്കെ കമ്മട്ടിപ്പാടം വരുമ്പോള്‍ തങ്ങളുടേതല്ലാത്ത ജീവിതം കണ്ട് ചിരിക്കുകയും ആശ്വസിക്കുന്ന തരത്തിലാവും ചില രംഗങ്ങള്‍ സ്വീകരിക്കപ്പെടുക എന്ന് തോന്നുന്നു. (എന്‍പതുകളില്‍ ഭരതനും മറ്റും പറങ്കിമല, തകര, ലോറി പോലെയുള്ള സിനിമകളില്‍ അധോതലജീവിതങ്ങളുടെ രതിയും വയലന്‍സും മറ്റും കാണിച്ച് കാശുണ്ടാക്കിയിരുന്നു.) ഇവിടെ അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് മനപ്പൂര്‍വമാണ് എന്നല്ല.

    [​IMG]
    വിനായകന്‍ എന്ന നടനും അയാളുടെ കഥാപാത്രവുമാണ് കണ്ടു കഴിഞ്ഞിറങ്ങിയിട്ടും മനസ്സില്‍ അവശേഷിക്കുന്നത്. മലയാള സിനിമയുടെ പതിവ് മുന്‍വിധികളില്ലാതെ വിനായകന് കഥയുടെ കേന്ദ്രമായ വേഷം നല്‍കിയതിനും അരികുകളില്‍ ഒതുക്കിയിടുന്ന ജീവിതങ്ങളുടെ കഥയെ ആഖ്യാനത്തിന്‍റെ മധ്യത്തിലേയ്ക്ക് കൊണ്ട് വന്നതിനും രാജീവ് രവി അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ ജീവിതങ്ങള്‍ പ്രേക്ഷകര്‍ക്ക് മധ്യത്തിലേയ്ക്ക് കൊണ്ട് വരുന്ന വിധത്തില്‍ ദൃശ്യങ്ങളും സംഗീതവും ആഖ്യാനം വിന്യസിക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. ദുല്‍ക്കര്‍ സല്‍മാന്‍ കഥ ആവശ്യപ്പെടുന്ന വിധം കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും പലപ്പോഴും ഗംഗന്‍ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള കഥയിലെ ആഖ്യാതാവ് മാത്രമായി കൃഷ്ണന്‍ മാറുന്നതായി എനിക്ക് തോന്നി. വിവിധ വ്യക്തികളിലൂടെ ഗംഗന്‍റെ ജീവിതത്തിന് ആഴമുള്ള മാനം ലഭിക്കുന്നുണ്ട് താനും. അങ്ങനെ നോക്കുമ്പോള്‍ ഗംഗന്‍മാരുടെ ജീവിതം പറയാന്‍ വേണ്ടി ഉപയോഗിക്കപ്പെട്ട ഒരു Narrative Tool മാത്രമാണ് കൃഷ്ണന്‍. അതായത്, മള്‍ട്ടിപ്ലക്സിലും മറ്റുമിരുന്ന് സിനിമ കാണുന്നവര്‍ക്ക് കമ്മട്ടിപ്പാടം പോലെയൊരു പ്രദേശത്തെയ്ക്ക് എത്താനുള്ള ഒരു പാലമാണ് ദുല്‍ക്കറിന്‍റെ കൃഷ്ണന്‍. ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രവും ഓര്‍മ്മയില്‍ നില്‍ക്കുന്നു. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വിനായകന്‍റെ ഉജ്വല പ്രകടനമാണ് കമ്മട്ടിപ്പാടത്തിനെ അടയാളപ്പെടുത്തുന്നത്.

    [​IMG]
    ദുല്‍ക്കര്‍ സല്‍മാനെപ്പോലെയുള്ള ഒരു സ്റ്റാര്‍ സിനിമയില്‍ ഉള്ളത് കയറി വന്നവരെ തൃപ്തിപ്പെടുത്താന്‍ വേണ്ട സംഘട്ടനങ്ങളും മറ്റും ചിത്രത്തിലുണ്ട്. ഫൈറ്റ് രംഗങ്ങളില്‍ റിയലിസമൊക്കെ അല്പം കോംപ്രൊമൈസ് ചെയ്ത് അല്‍പം ഹീറോയിസമൊക്കെ കൊണ്ട് വന്നിട്ടുണ്ട്. ജയിലിലെ അടിയൊക്കെ പ്രത്യേകിച്ചും. ഏതായാലും അടി എടുക്കണം . പാഴില്‍ പോകുന്നത് പശൂം വയറ്റില്‍ പോകട്ടെ എന്നത് പോലെ അത് ‘മാസു’കാര്‍ എടുത്തോട്ടെ എന്ന് രാജീവ് രവി കരുതിയിരിക്കാം. അന്നയും റസൂലും , ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമകളെക്കാള്‍ പ്രേക്ഷകരെ മുന്നില്‍ കണ്ട് രാജീവ് രവി എടുത്ത സിനിമയാണ് കമ്മട്ടിപ്പാടം എന്ന് കരുതാം. കണ്മുന്നില്‍ കാണാവുന്ന ഒരു വില്ലനും വില്ലന് കൊടുക്കാവുന്ന ഒരു ശിക്ഷയുമൊക്കെ മാസ് പ്രേക്ഷകര്‍ക്ക് വേണ്ടി ബാക്കിയുണ്ട്. മാസിന് മാസ് പോരെന്ന് പരാതിയുണ്ടാവുമെങ്കിലും.
    കമ്മട്ടിപ്പാടം ഓടുമോ നടക്കുമോ നില്‍ക്കുമോ എന്നൊക്കെയുള്ള കാര്യത്തെക്കുറിച്ച് ഒന്നും പറയാന്‍ പറ്റുന്നില്ല. എങ്കിലും രാജീവ് രവിയുടെ മുന്‍ചിത്രങ്ങളെക്കാള്‍ “ഓടബിള്‍” ആയ ഘടകങ്ങള്‍ ഈ സിനിമയിലുണ്ട്. ബ്രസീലിയന്‍ സിനിമയായ സിറ്റി ഓഫ് ഗോഡും മറ്റും പലരും ഓര്‍ക്കാനിടയുണ്ട്. എങ്കിലും കേരളത്തിന്‍റെ മണ്ണില്‍ തന്നെ സുരക്ഷിതമായി പ്ലേസ് ചെയ്തിരിക്കുന്ന ചിത്രമാണിത്. ബോംബെ നഗരത്തിന്‍റെ പശ്ചാത്തലത്തിലും മറ്റും ഇത്തരം നിരവധി സിനിമകള്‍ വന്നിട്ടുണ്ട്, എങ്കിലും കൊച്ചിയ്ക്കും പറയാന്‍ ഇങ്ങനെയൊരു കഥയുണ്ടായിരുന്നു എന്ന് കണ്ടെത്തുക, അത് ആവുന്നത്ര റിയലിസത്തോടെ അവതരിപ്പിക്കുകയും ചെയ്തു എന്നതാണ് കമ്മട്ടിപ്പാടത്തിന്‍റെ പ്രത്യേകത.
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  7. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Appo etavum kurav rating koduthath njan ano!! 2.75/5.. :(
    Lag feel cheythillel njanum minimum 3/5 rating koduthene.. Rating itt experience illathond anennu vijarich ellarum shamich kala..
     
    Novocaine likes this.
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Kshemichirikkunnu ,,Dont Repeat it :beach:
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    An Anthu Wayn
    1 min
    ചോരതിളപ്പിന്റെ കഥകളും കേട്ടതിലുപരി നേരിൽകണൻ സാധിച്ചു ചെറിയ റോളുകൾ ചെയ്തു കണ്ടവർ അസാമാന്യമായ വേറിട്ട കഥാപാത്രങ്ങളായി മാറിയത് അവിസ്മരണിയം തന്നെ ,എടുത്തു പറയേണ്ടത് ഷൌബിന്റെ charecter comedy നിന്നു ഒട്ടും പ്രതീക്ഷിക്കാത്ത റോൾ martial arts,dance മുതലായ കലകൾ വൃതിയോടെയും perfectionodeyum ചെയ്യുക എന്നത് കാലങ്ങളുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് എന്നത് അനുഭവിച്ചറിഞ്ഞ സത്യമാണ് ഇത്രയും perfect ആയി ഷൌബിൻ ആ റോൾ ചെയ്തപൊഴ് നിങ്ങളുടെ കയ്യിൽ ഭദ്രമായിരുന്നു ശെരിക്കും its wow!! , സിനിമ A സർട്ടിഫിക്കറ്റ് ആണ് over violence ആയതിനാലാണ് നല്ല സിനിമ , നിങ്ങൾ ഈ സിനിമക്ക് മുൻപേ സഞ്ചരിക്കാതെ അതിനൊപ്പം സഞ്ചരിക്കുക പുതിയ പരീക്ഷണം വിജയകരമാണ് .
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Ashish Aashii

    13 mins
    Kammatipaadam which is directed by Rajeev Ravi is a pakka realistic film like his first two films but has some Mass scenes which is absent in his first two flicks . Dulquer is having a good time at the Boxoffice after the success of Charlie and Kali, Kammatippadam too getting good reviews among the audience.

    The movie as excellent making and all actors have done their part really very well. Manikandan who acted as Balan Chettan was the main show stealer . Dulquer and Vinayakan who were excellent .
    Soubin who did a cameo in the first half was well accepted by the audience. Background score of the movie and songs are also good.
    The story narrates different stages of Krishnan's (dulquer) life and it revolves around the local gangsters of Kammattipaadam. The casting of the movie was too good and it shows the Director's excellence.
    The first half is just okayish with some mass scenes and comedies. The title song of the movie give us a positive start. Dulquer has a simple intro which disaapointed the fans. The story moves on by the narration of Krishnan about his past life. Soubin who did a cameo role in the first half was a show stealer.We can see a new soubin in kammatipaadam. The new actress was just good. Felt like Krishnan Teen age scenes were over and felt a little bit lagging there.
    Second half comparing the first half is too good. Climax is also good . Like Rajeev Ravi' first two movies one main actor of the movie die coming to the climax. Second half have some power packed scene from Dulquer and Vinayakan.
    Overall Kammatipaadam is a Must watch movie in theatres. Other than a little bit lagging, there is nothing to say as negative in the movie.
    Those who loved first two flicks of Rajeev Ravi will surely love this one too .
    I like to give it 3.5/5
     

Share This Page