*Top Day 1 Grossers in Chennai City* 1. Kaala : 1.76Cr 2. Mersal : 1.52Cr 3. Vivegam : 1.21Cr 4. Kabali : 1.12Cr 5. Theri : 1.05Cr 6. SeemaRaja : 1.01Cr 7. Bairavaa :0.92C 8.Vishwaroopam2 :0.92Cr 9. Baahubali2 :0.91Cr 10. CCV :0.89Cr
ചെക്കച്ചിവന്ത വാനം (Crimson Red Sky) മണിരത്നം തന്റെ പതിവ് റൊമാൻസ് ട്രാക്ക് ഒക്കെ വിട്ട് അല്പം കമേർഷ്യൽ ചേരുവകളോട് മുഖം തിരിക്കാതെ ഒരുക്കിയ പുതിയ ചിത്രം. അരവിന്ദ് സാമി, വിജയ് സേതുപതി, സിലമ്പരസൻ, അരുൺ വിജയ്, പ്രകാശ് രാജ്, ത്യാഗരാജൻ, ജ്യോതിക, അദിതി, ഐശ്വര്യ രാജേഷ്, ജയസുധ തുടങ്ങിയ വൻ താരനിരയിൽ ആണ് കഥ പറയുന്നത്. കഥ ചിത്രത്തിന്റെ 2 ട്രെയ്ലറുകളിൽ നിന്ന് ഊഹിക്കാവുന്ന ഒന്ന് തന്നെയാണ്. ചിത്രത്തിന്റെ ആദ്യ പകുതി ഉഗ്രൻ ആണ്. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ക്രീൻ സമയം നൽകിക്കൊണ്ട് വളരെ ഫാസ്റ്റ് എന്നാൽ ക്ലാസ് മൂഡിൽ ഉള്ള കഥ പറച്ചിൽ. എന്നാൽ രണ്ടാം പകുതി തുടക്കത്തിൽ നൽകിയ ഒരു പ്രതീക്ഷ അത്രത്തോളം കാത്തില്ല എന്ന് പറയേണ്ടി വരും. പ്രതീക്ഷിച്ച ക്ലൈമാക്സിലേക്ക് എത്തിപ്പെടാൻ തിരക്കഥയിൽ പുതുമകൾ ഇല്ലാതെ പോകുന്ന കാഴ്ച്ച. എന്നിരുന്നാലും ചിത്രം മുഷിപ്പിക്കുന്നില്ല. നടീനടന്മാർ എല്ലാവരും കിട്ടിയ വേഷം മനോഹരമാക്കി. എ ആർ റഹ്മാന്റെ ഗാനങ്ങൾ എല്ലാം കഥ പറച്ചിലിനിടയിൽ വരുന്ന പശ്ചാത്തല സംഗീതമെന്നോണം മാത്രമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്.ഗാനരംഗങ്ങളിലെ മണിരത്നം മാജിക് പ്രതീക്ഷിക്കുന്നവർ നിരാശരാകും എങ്കിലും സന്തോഷ് ശിവൻ ഒരുക്കിയ വിഷ്വൽസ് പ്രത്യേകിച്ച് ടോപ് ആങ്കിൾ ചെയ്സ് സീൻ ഒക്കെ ഗംഭീരം. ചുരുക്കത്തിൽ മണിരത്നം കുറെ നാൾ കൂടി ഒരു പക്ഷെ അഗ്നിനക്ഷത്രം കഴിഞ്ഞ് ഒരുക്കിയ കമേർഷ്യൽ തട്ടകത്തിൽ നിന്നുള്ള കഥ പറച്ചിൽ. ആദ്യ പകുതി കണ്ടപ്പോൾ ഒരിക്കൽ കൂടി ഈ സിനിമയ്ക്ക് കയറാൻ മോഹിപ്പിച്ച ചിത്രം രണ്ടാം പകുതി കഴിഞ്ഞപ്പോൾ One Time Watchലേക്ക് മാറിയതിൽ രണ്ടാം പകുതിയിലെ തിരക്കഥ മാത്രമാണ് വില്ലൻ