Volkswagen will showcase its first India-specific model at the upcoming Auto Expo in 2016. Reports suggest that the car could be called the Ameo, and it will be a sub-4 meter compact sedan. A prototype has been caught testing for the first time, hinting at what to expect.
Swanthamayi cash undakeetu vangan agrahumalla vandikalil onnu. Polo GT Free lander 2 (2006) Land cruiser J40 (3rd gen) Jeep Wrangler List neendu kidakunnu
HUMMER......... ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ ആയിരുന്നപ്പോളും ജനറൽ മോട്ടോഴ്സിന് ക്രൈസ് ലറിനോട് അസൂയ ആയിരുന്നു.കാരണം ജീപ്പ് എന്നുപേരുള്ള വാഹനങ്ങൾ നിർമിക്കാനുള്ള അവകാശം ക്രൈസ് ലറിനായിരുന്നു.യുദ്ധപാരമ്പര്യവും അതുനല്കുന്ന പൌരുഷത്തിന്റെ പരിവേഷവും ഒക്കെയുള്ള ഒരു ബ്രാൻഡ് ജനറൽ മോട്ടോഴ്സ് അത്രയേറെ കൊതിച്ചിരുന്നു.കാത്തിരിപ്പിനൊടുവിൽ ജി എമ്മിന്റെ ആഗ്രഹം സഫലമാവുകയും ചെയ്തു.. ചരിത്രം....... 80കളുടെ അവസാനം ജീപ്പിന്റെ ആദ്യകാല നിർമാതാക്കളായ അമേരിക്കൻ മോട്ടോർ കോർപറേഷന് പുതിയൊരു വാഹനം നിർമ്മിക്കാൻ ഓർഡർ കിട്ടി.അമേരിക്കൻ സേനയ്ക്കായുള്ള ഹൈ മൊബിലിറ്റി മൾട്ടി പർപ്പസ് വീൽഡ് വെഹിക്കിൾ എന്ന നാലുവീൽ ഡ്രൈവ് വാഹനമായിരുന്നു അത്.വായിൽ കൊള്ളാത്ത പേരിനെ സൈനികർ "ഹംവീ" എന്ന് ചുരുക്കി. സൈന്യത്തിന്റെ ആവശ്യപ്രകാരമുള്ള രൂപകൽപന ആയിരുന്നതിനാൽ എത്ര കടുത്ത ഭൂപ്രകൃതിയും കീഴടക്കാൻ പോന്നവനായിരുന്നു ഹംവീ.1990ൽ രണ്ടു ഹംവീകൾ ലണ്ടനിൽ നിന്ന് പുറപ്പെട്ട് സോവിയറ്റ് യൂണിയനിലൂടെ ബീജിംഗ് വരെ നടത്തിയ യാത്ര പാശ്ചാത്യ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.മധ്യ റഷ്യയിൽ ടാങ്കുകൾ പോലുള്ള വാഹനങ്ങൾക്ക് മാത്രം കടന്നുപോകാവുന്ന വഴിത്താരകളിൽ ഹംവീ കുതിച്ചുപായുന്നതിന്റെ ടിവി കവറേജ് വാഹനപ്രേമികളെ ഹരം കൊള്ളിച്ചു.എന്നാൽ അടുത്ത വർഷം അരങ്ങേറിയ യു എസ്-ഇറാക്ക് യുദ്ധമാണ് ഹംവീയെ ഒരു താരമാക്കിയത്.മിലിട്ടറി കാമുഫ്ലാഷ് നിറമടിച്ച ഹംവീകൾ മരുഭൂമിയിലൂടെ തലങ്ങും വിലങ്ങും കുതിച്ചുപായുന്നത് ടിവിയിൽ നിറഞ്ഞുനിന്ന കാലം.സുവർണാവസരം മണത്ത എഎംസി 'ഹമ്മർ' എന്ന പേരിൽ സിവിലിയൻ ഉപയോഗത്തിനായി ഒരു മോഡൽ 1992ൽ വിപണിയിലിറക്കി.ആദ്യ ഹമ്മർ സ്വന്തമാക്കിയത് ഹോളിവുഡ് താരം ആർനോൾഡ് ഷ്വാർസ്നെഗർ ആയിരുന്നു. എസ യു വികളുടെയും പിക്കപ്പ് ട്രക്കുകളുടെയും നാടായ അമേരിക്കയിൽ ഹമ്മർ ഹിറ്റാവാൻ അധികം താമസമുണ്ടായില്ല.അക്കാലത്ത് ഒരു ഓട്ടോ ജേർണലിസ്റ്റ് എഴുതിയത് 'അമേരിക്കൻ പതാകയുടെയോ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെയോ ഒക്കെ നാലുവീലുള്ള രൂപമാണ് ഹമ്മർ' എന്നായിരുന്നു. തങ്ങൾ കാത്തിരുന്ന ജീപ്പിന്റെ എതിരാളി ഇതുതന്നെ ജിഎമ്മിന് തോന്നിയെങ്കിൽ എന്താണ് തെറ്റ്.1999ൽ ഹമ്മറിന്റെ പൂർണ അവകാശം അവർ എ എം സിയിൽ നിന്ന് വാങ്ങി.എ എം ജനറൽ കോർപറേഷൻ എന്നപേരിൽ പ്രത്യേക കമ്പനി രൂപീകരിച്ചു.എ എം സി ഹമ്മർ നിർമ്മിച്ച് നൽകുകയും ജി എം അവ വിപണനം ചെയ്യുകയും എന്നതായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള ധാരണ. കരുത്തന്റെ വിശേഷങ്ങൾ സാങ്കേതിക മികവിനെക്കാൾ അളവുകളിലെ വലുപ്പം ആണ് ഹമ്മറിനെ വേർതിരിച്ചു നിർത്തിയത്. വലിയ മോഡലായ എച്ച് 1 തന്നെയെടുക്കുക. 4.6 മീറ്റർ നീളം, 2.1 മീറ്റർ വീതി, 3500 കിലോഗ്രാം ഭാരം എന്നിവയുള്ള ഇതിനെ ചലിപ്പിക്കാൻ മൾട്ടി ആക്സിൽ ലോറിയുടെ തരം 6.6 ലിറ്റർ എട്ട് സിലിണ്ടർ ഡീസൽ എഞ്ചിനും. എഞ്ചിൻ ഡീസലാണെങ്കിലും ശരാശരി മൈലേജ് ലിറ്ററിന് ഏഴു കിലോമീറ്റർ മാത്രം.എന്നാൽ സാങ്കേതികമായി ചില മേന്മകളും ഇതിനുണ്ടായിരുന്നു.സാധാരണ എസ് യു വികളിൽ കാണാറില്ലാത്ത ഇരട്ട വിഷ്ബോണ് സസ്പെന്ഷനാണ് നാലുവീലിനും. നാലുവീലിനുമുള്ള ഡിസ്ക് ബ്രേക്കുകൾ ഉള്ളിലേയ്ക്ക് മാറി ഡിഫറൻഷ്യലിനടുത്താണ്. മുന്നിലും പിന്നിലും ടോർക്ക് സെൻസിങ്ങ് ഡിഫറൻഷ്യലും നടുവിൽ ലോക്കാവുന്ന സംവിധാനവും ഇതിനുണ്ട്.പോർട്ടൽ ഗിയർ ആക്സിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ ഡ്രൈവ് ഷാഫ്റ്റുകൾ തറനിരപ്പിൽ നിന്നും ഏറെ ഉയർന്നിരിക്കും.ഉയരത്തിൽ തിരശ്ചീനമായി ഘടിപ്പിച്ച റേഡിയേറ്ററും ഉയർന്ന എയർ ഇൻടേക്കും ഉള്ളതിനാൽ മൂന്നടിയോളം ആഴമുള്ള വെള്ളത്തിലൂടെ ഹമ്മർ അനായാസം സഞ്ചരിക്കും.സെൻട്രൽ ടയർ ഇൻഫ്ലേഷൻ സിസ്റ്റം ആണ് മറ്റൊരു സവിശേഷത. ആദ്യ ഹമ്മറായ എച്ച് 1ൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ.എന്നാൽ സൈനിക നിർദേശങ്ങൾ അനുസരിച്ച് നിർമിച്ചിരുന്നതിനാൽ ' തകർക്കാൻ പറ്റാത്തത് ' എന്ന പ്രതീതി ഇതുളവാക്കി.സിവിലിയൻ ഉപയോഗത്തിനുള്ള എച്ച് 2,3 മോഡലുകളിൽ എബിഎസ്, എയർബാഗുകൾ കൂടാതെ എസി, മുന്തിയ സീറ്റുകൾ, മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഇടം പിടിച്ചു.കൂടാതെ ഹമ്മറിന്റെ ഉടമസ്ഥർ പലരും വാഹനം സ്വന്തം ഇഷ്ടപ്രകാരം മോടിപിടിപ്പിച്ച് ഉപയോഗിക്കുന്നു.ചതുരവടിവിൽ മറ്റു വാഹനങ്ങളെ കീഴ്പെടുത്താൻ പോന്നപോലെയുള്ള ഹമ്മറിന്റെ പുറംകാഴ്ച അത്ര ആകർഷകമല്ലെങ്കിലും നിരത്തിലെ അസാമാന്യ സാന്നിധ്യമാണ് ഉടമകളെ ഇതിലേയ്ക്ക് അടുപ്പിച്ചത്.ആർനോൾഡിനേപ്പോലെ അനേകം ഹോളിവുഡ് താരങ്ങൾ, പോപ്പ് സംഗീതജ്ഞർ, സ്പോർട്സ് താരങ്ങൾ, കോടീശ്വരന്മാർ, രാഷ്ട്രീയ നേതാക്കൾ എന്നുവേണ്ട മാഫിയ തലവന്മാർ പോലും ഹമ്മർ ഉടമകളാവാൻ കാരണം ഇതാണ്. എന്നാൽ അവസാനം ഹമ്മറിന്റെ യുദ്ധകാല പരിവേഷം ജിഎമ്മിന് തിരിച്ചടിയായി.രണ്ടാമത്തെ യു എസ്-ഇറാക്ക് യുദ്ധവും തുടർന്നുണ്ടായ അമേരിക്കയുടെ തളർച്ചയും ഹമ്മറിനെയും പിടികൂടി.തീരെ ഇന്ധനക്ഷമത ഇല്ലാത്ത പെട്രോൾ എൻജിനുകൾ ഉപയോഗിച്ചിരുന്നത് ഒരു ബാധ്യതയായി.അങ്ങനെ പൗരുഷത്തിന്റെ പരിവേഷം എന്നതിൽ നിന്ന് ആവശ്യത്തിലേറെ വലുപ്പവും ഭാരവുമുള്ള പരിസ്ഥിതിക്ക് ഭീഷണിയായ ഒരു വെള്ളാന ആയി പരിഹസിക്കപ്പെടുന്ന സ്ഥിതിയിലായി ഹമ്മർ. ഒടുവിൽ നിർമ്മാണം അവസാനിപ്പിച്ച് ഹമ്മറിനെ വിൽക്കാൻ തയാറായി ജി എം.എന്നാൽ ഇതുവരെ അതിന് സാധിച്ചിട്ടില്ല. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും ഹമ്മറിനു നമ്മുടെ നാട്ടിൽ രാജകീയ പരിവേഷം തന്നെയാണ്. പ്രധാന മോഡലുകൾ HUMMER H 1 (Discontinued in 2006) Engine:- 6599CC V8, 2 Valves per Cylinder, Turbocharged Diesel Max.Power:-300 BHP@3000 RPM Max.Torque:-705 NM@1600 RPM Kerb Weight:-3500KG HUMMER H 2 (2009 MODEL) Engine:-6162 CC V8 PETROL 395BHP, 563NM Torque 2900Kg HUMMER H 3 (2010 model built on CHEVROLET) 3651CC INLINE 5 CYLINDER PETROL 239BHP, 325NM Torque 2100Kg
Auto Expo 2016: Volkswagen to unveil 3 new products at the motoring event Volkswagen India has announced that it will be unveiling three new products – Indian Compact Sedan, Tiguan, and the Passat GTE at the 13th edition of the Delhi Auto Expo. The Delhi Auto Expo will see the World Premier of the Indian Compact Sedan (ICS) Volkswagen’s premier sub 4-metre sedan, which has been designed specifically for the Indian market, and is manufactured at the Volkswagen facility in Chakan.
Product showcase at the Volkswagen pavilion: Indian compact sedan Tiguan Passat GTE (plug-in-hybrid) 21st Century Beetle Jetta Vento Polo Cross Polo