1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☣ "Angamaly diaries " ☣ ✍ Chemban ░ ♛ Lijo Jose Pellissery ░ Getting tremendous Response▶◀

Discussion in 'MTownHub' started by Mark Twain, Mar 7, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Haha wifnem kondano katta localnu poye.. Anyway.. Alukalk ishtapedunundallo :Yahoo:

    Sathyam paranjal ee padam kandu kazhinjal rand adi undakkan thonnum :kiki:
     
  2. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    njan'um wife aayitt aanu poye...!! enik avalkum DB nalla pole ishtapetta padam aanu...LJP fans !!
     
    Mark Twain likes this.
  3. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    Alukal ishatapedunud .padam kazhinjitum kaiady ayirun but movie total appoach different ayathond athikam oodumen thonunila ....Wife kammatti oke ishtapettirunu..pine movie kanauna theateril nala sound system ,screen quality ,seats aligment oke venam calicut radha balcony elipettilu peta pole ayirun:bore: evaru nammade pole athra sdradhich kanilla
     
    Mark Twain likes this.
  4. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Daivame kudumbathode ljp fans ano.. :Yeye:
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    സഖി :)

    17022226_1250745225017495_6958430289731571581_n.png.jpg
     
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    JOMON THIRU
    ANGAMALI DIARIES » A RETROSPECT [ goo.gl/gNoQ4O ]
    ✦സമകാലികരിൽ നിന്നും ബഹുദൂരം മുന്നിൽ സഞ്ചരിക്കുന്ന, അനന്യമായ ചലച്ചിത്രാവബോധമുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പരീക്ഷണസിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാൻ അദ്ദേഹത്തിന് വലിയ താത്പര്യമാണ്. "ഒരിക്കൽ ചെയ്തതു വീണ്ടും ആവർത്തിക്കാൻ താൽപര്യമില്ല. അതുകൊണ്ടുതന്നെയാണ് ഒരു സിനിമയും റീമേക്ക് ചെയ്യാതിരിക്കുന്നത്. സെയ്ഫ് സോണിൽനിന്നു ജോലി ചെയ്യുന്നതിനേക്കാൾ വെല്ലുവിളികളാണ് ഏറെ ഇഷ്ടം." -ഇപ്രകാരം തുറന്നടിക്കാനുള്ള ധൈര്യം ഇന്നുള്ള എത്ര സംവിധായകർക്കു കാണും?
    ■സിനിമയുടെ 'ടാഗ് ലൈന്' പോലെ 'അങ്കമാലി ഡയറീസ്' ഒരു കട്ട ലോക്കല് കഥയാണെന്ന സൂചനയുണ്ടായിരുന്നു. പന്നിയുടെ ചിത്രമുൾപ്പെട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററും, ടൈറ്റിലുമെല്ലാം തുടക്കത്തിലേ വ്യത്യസ്തത പുലർത്തിയിരുന്നു. ആവേശജനകമായ ട്രൈലർ, ചിത്രത്തോടുള്ള ആവേശവും വർദ്ധിപ്പിച്ചു. 'ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനിലുള്ള കൗതുകമോ പ്രതീക്ഷയോ ആണ് പലരേയും തിയേറ്ററിലേക്ക്‌ ആനയിക്കുവാനിടയാക്കിയതെന്ന് തീർച്ച.
    »SYNOPSIS jomonthiru.wordpress.com
    ■അങ്കമാലിയെന്ന നാടിന്റെ കഥയാണിത്. അങ്കമാലിയിലെ സാധാരണക്കാരായ വിൻസന്റ് പെപ്പ ഉൾപ്പെടെയുള്ള ഒരു സംഘം ബാലന്മാരിൽ നിന്നുമാണ് കഥയാരംഭിക്കുന്നത്. വളർന്നപ്പോഴും ആ സൗഹൃദം നിലനിൽക്കുകയും, അങ്കമാലിയുടെ ഭാഗമായിത്തീരുകയ
    ും ചെയ്ത അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ് 132-മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പശ്ചാത്തലം.
    CAST & PERFORMANCES nowindialive.com
    ■എൺപത്തിയാറു പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്ക
    ുന്നതെന്ന് വിശ്വസിക്കുവാൻ പ്രയാസം തോന്നി. യുവതാരങ്ങളെല്ലാ
    ം ഞെട്ടിച്ചുകളഞ്ഞു. അത്രമേൽ റിയലിസ്റ്റിക് ആയ പ്രകടനമായിരുന്നു ഓരോ കഥാപാത്രങ്ങളും. വിൻസന്റ് പെപ്പ എന്ന കഥാപാത്രത്ത്രത്തെ ആന്റണി വർഗ്ഗീസ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിച്ചു. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം, ശരത് കുമാറിന്റെ 'അപ്പാനി രവി' ആയിരുന്നു. മെലിഞ്ഞ ശരീരത്തിനുടമയായ മാസ്സ് കഥാപാത്രം തകർത്തു.
    ■ചെമ്പൻ വിനോദിന്റെ ഇളയ സഹോദരനായ ഉല്ലാസ് ജോസ് ചെമ്പൻ അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ഗംഭീരമായിരുന്നു. മൂന്നു നായികമാരിൽ ആദ്യനായികയൊഴികെ, രണ്ടുപേരും മികച്ച പ്രകടനമായിരുന്നു. ഇവരേക്കൂടാതെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓരോരുത്തരും ക്യാമറ മുന്നിലുണ്ടെന്ന് തോന്നുകപോലും ചെയ്യാത്തവിധത്ത
    ിലുള്ള പ്രകടനമായിരുന്നെന്ന് പറയാം. എൺപത്തിയാറു പുതുമുഖങ്ങളേക്കൂടാതെ, ആയിരത്തോളം പേരെ അണിനിരത്തിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് പൂർത്തീകരിച്ചത്.
    TECHNICAL SIDES jomonthiru.blogspot.com
    ■ഗിരീഷ് ഗംഗാധരനേക്കുറിച്ച് അടുത്തിടെ മുവീ സ്ട്രീറ്റ് ഗ്രൂപ്പിൽ ഒരു പോസ്റ്റ് വന്നിരുന്നു; മലയാളത്തിലെ ഏറ്റവും മികച്ച ഛായാഗ്രഹകൻ ഇദ്ദേഹമാണെന്ന്. അന്ന് അതിനേക്കുറിച്ച്‌ ചിന്തിച്ചതേയില്
    ല, ഈ ചിത്രം കണ്ടപ്പോൾ അത്തരത്തിലൊരു സംശയം എന്നിലുമുണ്ടായി. മിക്കപ്പോഴും ക്യാമറ എവിടെയാണെന്ന ഫീൽ നമുക്കുണ്ടായേക്കാം. അത്രയ്ക്കും മികച്ച വർക്കായിരുന്നു. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ചിത്രത്തിനു മുതൽക്കൂട്ടായിരുന്നു. ജോളി ബാസ്റ്റിൻ ഒരുക്കിയ സംഘട്ടനരംഗങ്ങൾ ചിത്രത്തിനു ഹൈലൈറ്റ് ആയിരുന്നു.!
    MUSIC & BACKGROUND SCORES
    ■ലിജോ ജോസ് പെല്ലിശ്ശേരിയുട
    െ സ്ഥിരം കൂട്ടുകെട്ടിലുള്ള പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം. ട്രൈലർ മുതൽ ശ്രദ്ധിക്കുന്ന സംഗീതമായിരുന്നു. എല്ലാ ഗാനങ്ങളും ചിത്രത്തോട് ചേർന്നുനിൽക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ കേട്ട പതിഞ്ഞ താളത്തിലുള്ള ഇൻസ്ട്രുമെന്റൽ മുതൽ, പിന്നെയങ്ങ് തുടങ്ങുകയായിരുന്നു. പശ്ചാത്തലസംഗീതം അതിഗംഭീരമെന്ന് പറയാം. പ്രാഞ്ചിയാശാൻ അങ്കമാലിയുടെ ഏതാനും നാടൻ പാട്ടുകളും ചിത്രത്തിലുണ്ടായിരുന്നു.
    »OVERALL VIEW
    ■ഒറ്റവാക്കിൽ പറഞ്ഞാൽ തകർത്തു.! സിനിമാറ്റിക് ചേരുവകളുടെ അതിപ്രസരമില്ലാത്ത ഒരു റിയലിസ്റ്റിക് എക്സ്പീരിയൻസ്. രണ്ടേകാൽ മണിക്കൂർ അങ്കമാലിക്കാരോടൊപ്പം, ചിലവഴിച്ച പ്രതീതി..! നല്ല തിളപ്പുള്ള യുവത്വത്തിന്റെ കഥ..! സിനിമയെന്ന നിലയിൽ പൂർണ്ണതൃപ്തി പ്രദാനം ചെയ്യുന്ന തിരക്കഥ, മികച്ച ആവിഷ്കാരം.
    ■ഏതൊരു നഗരവും പ്രത്യക്ഷത്തിൽ കാണപ്പെടുന്നതെന്തോ, അതായിരിക്കണമെന്നില്ല അവയുടെ യഥാർത്ഥ മുഖം. അങ്കമാലിക്കുമുണ്ട് ചില യാഥാർത്ഥ്യങ്ങൾ നിങ്ങളോടുപറയാൻ. അവിടുത്തെ 'ലോക്കൽസ്' എന്നറിയപ്പെടുന്
    നവരോടൊപ്പം പ്രേക്ഷകനും സഞ്ചരിക്കുന്നു. ഒരു ജനതയുടെ സംഘർഷങ്ങളെല്ലാം അതിഭാവുകത്വമില്ലാതെ പ്രേക്ഷകരിലേക്കെത്തിക്കുക എന്നത് ശ്രമകരമാണ്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ഒന്നുതന്നെയാണ്. എന്നാൽ അക്കാര്യത്തിൽ ഇവിടെ സംവിധായകൻ പൂർണ്ണവിജയം നേടിയിരിക്കുന്നു.
    ■സുബ്രഹ്മണ്യപുരം, നാടോടികള് കമ്മട്ടിപ്പാടം തുടങ്ങിയവ പോലുള്ള അവതരണശൈലിയാണ് സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്ക
    ുന്നത്. നായകന്റെ ബാല്യകാലത്ത് അവനെ സ്വാധീനിച്ച ചെറുതും വലുതുമായ ചില സംഭവങ്ങളിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ശേഷമുള്ള അവന്റെ വളർച്ചയും, സമൂഹം അതിൽ വഹിക്കുന്ന പങ്കുമെല്ലാം ശേഷം സ്ക്രീനിൽ കാണാവുന്നതാണ്. ഒരുനിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാതെ, വേഗതയിൽത്തന്നെ ചിത്രം നീങ്ങുന്നു. ഇടവേളസമയത്തെ സംഭവങ്ങൾ പ്രേക്ഷകന് ഞെട്ടൽ സമ്മാനിക്കുന്നു, ആദ്യപകുതിയോടനുര
    ൂപപ്പെട്ട, മികച്ച രണ്ടാം പകുതിയും, തൃപ്തികരമായ ഉപസംഹാരവുമായിരുന്നു ചിത്രത്തിന്.
    ■അങ്കമാലി എന്ന സ്ഥലത്തുകൂടി മുൻപ് യാത്ര ചെയ്തപ്പോൾ പലപ്പോഴും പന്നിയിറച്ചി വിൽപ്പനശാലകളുടെ എണ്ണം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ കഥപാത്രങ്ങളും പന്നിയിറച്ചിയും തമ്മിലും ചില അടുപ്പങ്ങളുണ്ട്. അങ്കമാലിക്കാരുട
    െ ചില ഭക്ഷണരീതികളേയും സംവിധായകൻ എടുത്തുകാണിക്കുന്നുണ്ട്. പ്രണയം, പ്രണയപരാജയങ്ങൾ വൈവാഹികജീവിതം സുഹൃത്തുക്കളുടെ സ്വാധീനം തമ്മിൽത്തല്ല് കേസ്, ഒത്തുതീർപ്പ് എന്നിങ്ങനെ ഒരു സാധാരണക്കാരൻ തന്റെ ജീവിതത്തിൽ അഭിമുഖീകരിച്ചേക
    ്കാവുന്ന വിവിധവിഷയങ്ങളിലൂടെ ചിത്രം കടന്നുപോവുന്നുണ്ട്.
    ■പൊതുവായ ചില സിനിമാ ശൈലികളെ പാടേ അവഗണിച്ചിരിക്കുകയാണ് സംവിധായകൻ. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ പ്രേക്ഷകനും വേദ്യമാകുമെന്നതൊഴിച്ചാൽ, ഇമോഷണൽ രംഗങ്ങളോ, കുത്തിത്തിരുകപ്പെട്ട സന്ദേശങ്ങളോ, ഭരണകൂട വിമർശനങ്ങളോ ഒന്നും ചിത്രത്തിൽ കാണുവാനാകില്ല. സിനിമയുടെ റിലീസിന് മുമ്പേ വാർത്തകളിൽ ഇടം പിടിച്ച, ആയിരം ആര്ട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള 11 മിനിറ്റ് single shot ക്ലൈമാക്സ് എടുത്തുപറയേണ്ടതാണ്. (സിറ്റി ഓഫ് ഗോഡിലെ സിംഗിൾ ഷോട്ട് സംഘട്ടനരംഗം, ആമേനിലെ സിംഗിൾ ഷോട്ട് ഗാനരംഗം എന്നിവ ലിജോ ജോസ് പെല്ലിശ്ശേരി മുൻപ് പരീക്ഷിച്ചിട്ടുള്ളതാണ്.)
    ■ചിത്രത്തിൽ ഹാസ്യത്തിനും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. വഴിചോദിക്കുന്ന കാർ ഡ്രൈവറോട് കുട്ടികൾ പറയുന്ന മറുപടിയും, മരണവീട്ടിലെ രംഗവും ചെറിയ ആരവമൊന്നുമല്ല തിയെറ്ററിൽ ഉണ്ടാക്കിയത്. അതുപോലെ മതപരമായ കാഴ്ചപ്പാടുകളെ സധൈര്യം, ഹാസ്യാത്മകമായി ആക്ഷേപിച്ചിട്ടു
    ണ്ട് സംവിധായകൻ. യേശുദേവന്റെ വേഷം കെട്ടിയ നായകൻ ഉൾപ്പെട്ട സംഘട്ടനരംഗം, കന്യാമറിയത്തിന്റെ വേഷം കെട്ടിയ ആൾ ഉൾപ്പെട്ട മദ്യപാനരംഗം, തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
    ■നോൺ ലീനിയർ കഥാഖ്യാനമാണ് അങ്കമാലി ഡയറീസിന്റേത്. പ്രാരംഭഘട്ടത്തിനുശേഷം, കഥാപാത്രങ്ങളുമൊത്തുള്ള പരസ്പരബന്ധിതമായ സഞ്ചാരം ഇഴയറ്റുപോവുന്നതായി തോന്നിയേക്കാമെങ്കിലും, തുടർന്നുവരുന്ന ഭാഗങ്ങളിൽ അവയെല്ലാം യോജിക്കപ്പെടുന്നുണ്ട്. ഓരോ കഥാപാത്രത്തോടുമൊപ്പം പ്രേക്ഷകൻ മുഴുകിപ്പോകുകയാണ്. എത്രമാത്രം ശ്രമം ചെയ്തിട്ടാവണം ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന് മിക്കപ്പോഴും തോന്നി. അങ്കമാലി സംസാരഭാഷയാണ് ചിത്രത്തിലുടനീള
    ം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്.
    ■അങ്കമാലി സ്വദേശിയായ ചെമ്പൻ വിനോദ് ജോസ് ആ നാടിന്റെ സ്പന്ദനങ്ങളും സംസ്കാരവുമെല്ലാ
    ം കൃത്യമായി സമന്വയിപ്പിച്ചു
    കൊണ്ടാണ് തിരക്കഥയൊരുക്കി
    യിരിക്കുന്നത്. എഴുത്തുകാരൻ എന്ന നിലയിലേക്കുള്ള ആദ്യ കാൽവെയ്പ്പ് എന്ന നിലയിൽ ചെമ്പൻ വിനോദ് ജോസും, ഒരു നാടിന്റെ സ്പന്ദനമായ യുവാക്കളെ മുൻ നിർത്തി, ഇത്തരത്തിലൊരു സിനിമയൊരുക്കിയ ലിജോ ജോസും അഭിനന്ദനമർഹിക്കുന്നു. യഥാര്ത്ഥ ജീവിതം പകർത്തപ്പെട്ട, ഒരു റിയലിസ്റ്റിക് സിനിമ എന്ന നിലയിൽ സമീപിക്കുക, തീർച്ചയായും നിങ്ങളും സംതൃപ്തരാവും.!
    »RATING: 3.5/★★★★★
    ➟വാൽക്കഷണം:
    ■"Sorry Guys, no plans to change, no plans to impress.." -ഡബിൾ ബാരൽ റിലീസ് ചെയ്ത സമയം, ഏറ്റുവാങ്ങേണ്ടിവന്ന കല്ലേറുകളോട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. തന്റെ നിലപാടുകളിൽ മാറ്റം വരുത്തുവാൻ തനിക്ക് യാതൊരുദ്ദേശ്യവുമില്ലെന്ന് പറഞ്ഞ ലിജോ ജോസ് പെല്ലിശ്ശേരി, തന്റെ അടുത്ത വരവിൽ മുൻപ് വിമർശിച്ചവർക്കെല്ലാം ചുട്ട മറുപടി കൊടുത്തിരിക്കുകയാണ്. അല്ലെങ്കിൽ തന്റേതായ തീരുമാനങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഒരു മധുരപ്രതികാരം..!
     
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :lol1: Padam kazhinju irangi vannapol njan angamalyil aanena enik thonniyathu... :kiki: 1-2 minute aa cinemayile oru mood aayirunnu aalukal angottum ingottum roadilude nadannu pokunna kandapol thonniyathu... :fly:
     
    Mark Twain likes this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Nee innu muyalirachi thinnanda.. Njan thinnal dhahikkonnu ariyonolo.m :Fight:
     
    David Billa likes this.

Share This Page