കോതമംഗലം തൊടുപുഴ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ടവനങ്ങളിലാണ് ആടുപുലിയാട്ടത്തിന്റെ ചിത്രീകരണം നടന്നത്. കാടിന്റെ വന്യതയും സൗന്ദര്യവുംഒരു പോലെ ചിത്രത്തിന്റെ ഭാഗമാകുന്നു. കാടിനുള്ളില്‍തന്നെ രണ്ട് കാലഘട്ടത്തിന്റെ കഥപറയുന്നആടുപുലിയാട്ടത്തില്‍ ഒറിജിനല്‍ ആദിവാസികളുടെഒരു നീണ്ട നിരതന്നെ അഭിനേതാക്കളായ് എത്തുന്നു.ജയറാം നായകനാവുന്ന ആടുപുലിയാട്ടത്തില്‍ഓംപുരിയും രമ്യാകൃഷ്ണനും മുഖ്യ കഥാപാത്രങ്ങളായ്എത്തുന്നു. ജയറാമിന്റെ നായികയായ് ഷീലുഎബ്രഹാമും മകളായ് ബേബി അക്ഷരയും ഒപ്പംസിദ്ധീഖ്, സംമ്പത്ത്, പാഷാണം ഷാജി, പിഷാരടി,മറിമായം ശ്രീകുമാര്‍, കോട്ടയം പ്രദീപ്, തമ്പി ആന്റണി, നെല്‍സണ്‍, ബൈജുക്കുട്ടന്‍, വിനോദ് കെടാമംഗലം,രാജേഷ് പറവൂര്‍ തുടങ്ങി നീണ്ട താരനിരതന്നെയുണ്ട്.പുതുമുഖങ്ങളായ സണ്ണി ചാക്കോയും, അമൃതാ മീരവിജയനും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫും നൗഷാദ്ആലത്തൂരും ചേര്‍ന്നാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിവിതരണം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംവിധാനം കണ്ണന്‍താമരക്കുളം, തിരകഥ, സംഭാഷണം ദിനേഷ് പള്ളത്ത്,സിനിമാട്ടോഗ്രാഫര്‍ ജിത്തു ദാമോധര്‍.