ജയറാം,രമ്യാകൃഷ്‌ണന്‍,ഓംപൂരി,സമ്പത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് Aadupuliyattam .ജയറാമേട്ടന്റെ ഗംഭീര തിരിച്ചു വരവിന് വഴി ഒരുങ്ങുന്നു ...വൻ ബഡ്ജക്റ്റിൽ ഒരുങ്ങുന്ന ആടുപുലിയാട്ടം ഷൂട്ടിംഗ് പൂർത്തിയാക്കി..മലയാളം ,തമിഴ് , തെലുങ്ക് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ രൈറ്റ്സ് പോയത് വൻ പൈസക്കാണ് ..ആറുന്നൂറോളം തിയേറ്ററിലാണ് ഇന്ത്യയിൽ മാത്രം ചിത്രം റിലീസ് ചെയ്യുന്നത്..ജയറാമിന്റെ നായികയായ് ഷീലുഎബ്രഹാമും മകളായ് ബേബി അക്ഷരയും ഒപ്പം സിദ്ധീഖ്, പാഷാണം ഷാജി, പിഷാരടി, മറിമായം ശ്രീകുമാര്‍, കോട്ടയം പ്രദീപ്, തമ്പി ആന്റണി, നെല്‍സണ്‍, ബൈജുക്കുട്ടന്‍, വിനോദ് കെടാമംഗലം തുടങ്ങിയ നീണ്ട താരനിരതന്നെയുണ്ട്..തൊടുപുഴയിലും തെങ്കാശിയിലും ആടുപുലിയാട്ടത്തിന്റെ ചിത്രീകരണം നടന്നത്... അറുനൂറു വര്‍ക്ഷങ്ങള്‍ക്കു മുന്‍പ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ രമ്യാകൃഷ്‌ണന്‍ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുബോള്‍ ഓംപൂരി ശ്രദ്ധേയവും വ്യത്യസ്തവുമായ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു..ഗ്രാന്‍റെഫിലിംകോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൌഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു..വിതരണം-ആന്റോ ജോസഫ് ഫിലിം കമ്പനി... ഈ ചിത്രത്തിന്റെ കഥ,തിരക്കഥ ,സംഭാഷണം- ദിനേശ് പള്ളത്ത് എഴുതുന്നു.., മേക്കപ്പ്-സനീഫ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, ഛയാഗ്രഹണം-ജിത്തു ദാമോദര്‍, വസ്ത്രലങ്കാരം- മുരുഗന്‍സ്, കലാസംവിധാനം- സഹസ്സ് ബാല, ഗാനരചന-ശശികല മേനോന്‍,മോഹന്‍ രാജന്‍, സംഗീതം-രതീഷ് വേഗ, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- ഹനീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ബോബി ഹസീബ്,പാപ്പി ആലത്തൂര്‍, സ്റ്റില്‍സ്- നജീബ് എം. ബാവ, ഡിസൈന്‍- ജിസ്സന്‍ പോള്‍, പ്രൊഡക്ഷന്‍ എസ്ക്യുട്ടിവ്- റിച്ചാര്‍ഡ്,സുജിത്ത് ഐനിക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍- അഭിലാഷ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഉണ്ണിപൂകുന്നം, ഓഫീസ് നിര്‍വ്വഹണം : ദാലിക്