കാടിന്‍റെ വന്യതയും സൗന്ദര്യവും ഒപ്പിയെടുത്ത ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയിത#ആടുപുലിയാട്ടം കാടിനുള്ളില്‍ ചിത്രീകരിച്ചു രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ജയറാം ചിത്രം.ബാഹുബലിക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ രമ്യാകൃഷ്ണനും. 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡിലെ ഇതിഹാസതാരം ഓംപുരിയും ഒന്നിക്കുന്നു. ജയറാമിന്റെ നായികയായി ഷീലു എബ്രഹാമും മകളായി ബേബി അക്ഷരയും ഒപ്പം സിദ്ദിഖ്,സമ്പത്ത്,പാഷാണം ഷാജി ,പിഷാരടി, മറിമായം ശ്രികുമാര്‍,കോട്ടയം പ്രദീപ്,തമ്പി ആന്റണി,നെല്‍സണ്‍ ,ബൈജുകുട്ടന്‍ ,വിനോദ് കെടാമംഗലം,രാജേഷ് പറവൂര്‍ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്. ഒപ്പം ആദി വാസികളും അഭിനേതാക്കളായ് വരുന്നു...പുതുമുഖങ്ങളായ സണ്ണി ചാക്കോയും,അമ്യതാ മീരവിജയനും ശ്രദ്ധേയമായ വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്നു മലയാളം ,തമിഴ് , തെലുങ്ക് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ രൈറ്റ്സ് പോയത് വൻ പൈസക്കാണ് ..ആറുന്നൂറോളം തിയേറ്ററിലാണ് ഇന്ത്യയിൽ മാത്രം ചിത്രം റിലീസ് ചെയ്യുന്നത്..തൊടുപുഴയിലും തെങ്കാശിയിലും ആടുപുലിയാട്ടത്തിന്റെ ചിത്രീകരണം നടന്നത്... അറുനൂറു വര്‍ക്ഷങ്ങള്‍ക്കു മുന്‍പ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ രമ്യാകൃഷ്‌ണന്‍ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുബോള്‍ ഓംപൂരി ശ്രദ്ധേയവും വ്യത്യസ്തവുമായ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു. ഗ്രാന്‍റെഫിലിംകോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൌഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു..വിതരണം-പ്ലേഹൌസ് റിലീസ്... ഈ ചിത്രത്തിന്റെ കഥ,തിരക്കഥ ,സംഭാഷണം- ദിനേശ് പള്ളത്ത് എഴുതുന്നു.., മേക്കപ്പ്-സനീഫ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, ഛയാഗ്രഹണം-ജിത്തു ദാമോദര്‍, വസ്ത്രലങ്കാരം- മുരുഗന്‍സ്, കലാസംവിധാനം- സഹസ്സ് ബാല, ഗാനരചന-ശശികല മേനോന്‍,മോഹന്‍ രാജന്‍, സംഗീതം-രതീഷ് വേഗ, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- ഹനീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ബോബി ഹസീബ്,പാപ്പി ആലത്തൂര്‍, സ്റ്റില്‍സ്- നജീബ് എം. ബാവ, ഡിസൈന്‍- ജിസ്സന്‍ പോള്‍, പ്രൊഡക്ഷന്‍ എസ്ക്യുട്ടിവ്- റിച്ചാര്‍ഡ്,സുജിത്ത് ഐനിക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍- അഭിലാഷ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഉണ്ണിപൂകുന്നം, ഓഫീസ് നിര്‍വ്വഹണം : ദാലിക്
ജയറാം, രമ്യാകൃഷ്‌ണൻ, ഓംപൂരി, സമ്പത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടത്തിൽ ജയറാമിന്റെ നായികയായ് ഷീലു എബ്രഹാമും മകളായ് ബേബി അക്ഷരയും. "ആടുപുലിയാട്ടം" പ്രദർശനത്തിനൊരുങ്ങുന്നു... Aadupuliyattam Coming Soon
മഞ്ഞക്കാട്ടിലെ കള്ള്പാട്ടുമായി ജയറാമേട്ടന്‍. പുതിയ ചിത്രമായ ആടുപുലിയാട്ടത്തിന് വേണ്ടി ഗാനം ആലപ്പിക്കുന്നത്. ഒപ്പം രമേഷ് പിഷാരടിയും സാജുനവോദയും ആടുപുലിയാട്ടത്തിലെ വളരെ രസകരമായ പാട്ടിന്റെ റെക്കോർഡിംഗ് ഏറണാകുളത്ത് …മോഹൻലാലിന് ആറ്റുമണൽ പായയിൽ എന്ന മെഗാഹിറ്റ് ഗാനം സമ്മാനിച്ച രതീഷ് വേഗയാണ് ആടുപുലിയാട്ടത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കന്നത്.കൈതപ്രത്തിന്‍റെയും ഹരിനാരായണന്‍റെയും ശശികലമേനോന്‍റെയും വരികളില്‍ 4 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഓഡിയോ റൈറ്റ്സ് 10 ലക്ഷം രൂപയ്ക്കാണ് ‘ഈസ്റ്റ് കോസ്റ്റ്’ വാങ്ങിയിരിക്കുന്നത്..കണ്ണൻ താമരക്കുളം ഒരുക്കുന്ന ആടുപുലിയാട്ടം ജയറാമേട്ടന് വളരെ വിജയ പ്രതീക്ഷയുള്ള ചിത്രമാണ്..മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റ ഓഡിയോ റൈറ്റ്സ് എന്ന റെക്കോര്‍ഡ് ഇനി ‘ആടുപുലിയാട്ട’ത്തിന് സ്വന്തം..ഓംപുരി, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച അഞ്ജലി മേനോന്‍ ചിത്രം ‘ബാംഗ്ലൂര്‍ ഡെയ്സി’ന്‍റെ ഓഡിയോ റൈറ്റ്സ് ആയിരുന്നു ഇതിന് മുന്‍പ് ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റത്; 8 ലക്ഷം രൂപ...600 + തിയേറ്ററിൽ.. ചിത്രം ഉടന്‍ തിയേറ്ററിൽ എത്തും