1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

♣♣Ozhivudivasathe Kali ♣Sanal kumar sasidharan ~ Unni R ~Aashiq abu ~Trailer @page1♣♣ ♣♣

Discussion in 'MTownHub' started by Mark Twain, Jun 4, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Screenshot_356.png
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  5. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
    JOMON THIRU
    2 hrs ·

    ഒഴിവുദിവസത്തെ കളി » A RETROSPECT

    ✦"സിനിമ തീർന്ന് ആ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ കുറേ സമയമെടുത്തു..."

    "ഒരാൾ പോലും ചിത്രത്തിൽ അഭിനയിച്ചിട്ടില്ല, അത്രയധികം സ്വാഭാവികമായ പ്രകടനമാണ്‌ ഓരോരുത്തരും കാഴ്ചവച്ചിരിക്കുന്നത്.."

    "രണ്ടാം പകുതിയിൽ മിക്കപ്പോഴും സിനിമയിൽ ക്യാമറ ഉണ്ടോ എന്നുപോലും ചിന്തിച്ചുപോകും.."

    -ഇതെല്ലാം ഈ ചിത്രത്തേക്കുറിച്ചുള്ള, പ്രേക്ഷകരുടെയും, അവാർഡ്‌ ജൂറി അംഗങ്ങളുടെയും അഭിപ്രായമാണ്‌. ഒരു ചിത്രത്തേക്കുറിച്ച്‌ ഇത്രയേറെ നല്ല അഭിപ്രായങ്ങൾ വരുന്നത്‌, തീർച്ചയായും ഏതൊരു സിനിമാസ്നേഹിയേയും സംബന്ധിച്ചിടത്തോളം, വലിയ പ്രതീക്ഷകളുണർത്തുന്ന ഒന്നുതന്നെയാണ്‌.

    ■'ഒരാൾ പൊക്കം' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സനൽ കുമാർ ശശിധരൻ അണിയിച്ചൊരുക്കിയ ഈ ചിത്രം, സി.കെ രാഘവനേയും, ചാർളിയേയും കുട്ടിയപ്പനേയും സൃഷ്ടിച്ച അതേ തൂലികയാൽ, ഉണ്ണി ആർ എഴുതിയ 'ഒഴിവുദിവസത്തെ കളി' എന്ന കഥയുടെ, സിനിമാവിഷ്കാരമാണ്‌.

    »SYNOPSIS
    ■കേവലം 106 മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ധർമ്മപാലൻ, വിനയൻ, അശോകൻ, ദാസൻ, തിരുമേനി എന്നീ അഞ്ചു സുഹൃത്തുക്കളുടെ കഥയാണ്‌. സമൂഹത്തിൽ വ്യത്യസ്ത ജോലികൾ ചെയ്തുജീവിക്കുന്ന അവരെല്ലാവരും ഒരവധിദിവസത്തിൽ, മദ്യപിച്ചുല്ലസിക്കുവാനായി വനത്തിനകത്തെ ഗസ്റ്റ്‌ ഹൗസിലേക്ക്‌ പോകുന്നതിലൂടെ കഥ ആരംഭിക്കുന്നു.

    CAST & PERFORMANCES
    ■ആകെ എട്ടു കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിൽ, ഏക സ്ത്രീകഥാപാത്രമായി വേഷമിട്ടത്‌ അഭിജ ശശികല. ഇതുവരെയുള്ള എല്ലാ ചിത്രങ്ങളിലെയും വേഷങ്ങൾ കൃത്രിമത്വമില്ലാതെ അവതരിപ്പിച്ച, മികച്ച അഭിനേത്രിയായ അഭിജ ശിവകല, ഗീത എന്ന, ജോലിക്കാരിയുടെ വേഷം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഡയലോഗുകൾ തീരെ കുറവായിരുന്നെങ്കിലും, ഗൗരവം നിറഞ്ഞ കഥാപാത്രമായിരുന്നു.

    ■ഗിരീഷ് നായർ, ബൈജു നെറ്റോ, പ്രദീപ് കുമാർ, ശ്രീധർ ഗണേശൻ, അരുൺ നാരായൺ, നിസ്താർ സേട്ട്, റെജു പിള്ള എന്നിവർ പ്രധാന പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എല്ലാ അഭിനേതാക്കളും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു എങ്കിലും, ദാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബൈജു നെറ്റോയുടെ പ്രകടനമായിരുന്നു കൂട്ടത്തിൽ മികച്ചത്‌. (ഇവരിൽ കൂടുതൽ പേരും നാടകനടന്മാരാണ്‌.)

    MUSIC & ORIGINAL SCORES
    ■ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്‌, ക്ലൈമാക്സിനോടടുക്കുമ്പോൾ മാത്രമാണ്‌ പശ്ചാത്തലത്തിൽ ഈണമുള്ളത്‌. നിർവ്വഹണം ബേസിൽ ജോസഫ്‌.

    »OVERALL VIEW
    ■സിനിമാറ്റിക്‌ ചേരുവകൾ ചേർക്കപ്പെടാത്ത, യാഥാർത്ഥ്യവുമായി ഒട്ടിനിൽക്കുന്ന, ധാരാളം സന്ദേശങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട ഒരു ചലച്ചിത്രം. വ്യത്യസ്തമായ കഥ, മികച്ച തിരക്കഥ, ശരാശരിക്കു മുകളിൽ നിൽക്കുന്ന ആവിഷ്കാരം.

    ■രാഷ്ട്രീയത്തെ വിമർശിച്ചുകൊണ്ട്‌, സൗഹൃദവും, മദ്യപാനവും പശ്ചാത്തലമാക്കി, ചെറിയ കോമഡി രംഗങ്ങൾ ഉൾപ്പെടുത്തി മുൻപോട്ടു നീങ്ങി, ഒരുജ്വല രംഗത്തോടെ ഉപസംഹരിച്ച, വേഗത കുറഞ്ഞ ആദ്യപകുതിയും, ഒരു മുറിയ്ക്കകത്തു നടക്കുന്ന സംഭവങ്ങളുടെ നേർ ആവിഷ്കാരം എന്ന് പറയാവുന്ന, ഒരേയൊരു ഷോട്ടിൽ തീർത്ത രണ്ടാം പകുതിയും, അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ക്ലൈമാക്സും.

    ■കലാശക്കൊട്ട്‌ ദിവസം മുതൽ ഇലക്ഷൻ ദിവസം വരെയുള്ള ചുരുങ്ങിയ ദിവസങ്ങളിലെ സംഭവങ്ങളാണ്‌ ചിത്രത്തിൽ. ഉല്ലാസം ലക്ഷ്യമാക്കി മദ്യപാനത്തിൽ മുഴുകിയ സുഹൃത്തുക്കളുടെ ജീവിതം അതേപടി ആവിഷ്കരിക്കപ്പെട്ടു. ആഖ്യാനത്തിൽ തെല്ലും കൃത്രിമത്വം ചേർക്കപ്പെട്ടിരുന്നില്ല എന്നത്‌ എടുത്തുപറയേണ്ടതാണ്‌.

    ■കേവലം കേട്ടുമറക്കുവാനുള്ള വിഷയങ്ങൾക്കുമപ്പുറം, ചിന്തോദ്ദീപകമായ നിരവധി കാര്യങ്ങൾ ചിത്രത്തിലുണ്ട്‌. രാഷ്ട്രീയം, ജാതി, മതം, ലൈംഗികത എന്നിവയെ അവനവന്റെ ഇംഗിതങ്ങൾക്കനുസൃതമായി വളച്ചൊടിച്ച്‌, ദുർവ്യാഖ്യാനം ചെയ്യുന്ന മനുഷ്യസമൂഹത്തെ ചിത്രത്തിൽ തുറന്നുകാണിക്കുന്നു.

    ■ജനാധിപത്യത്തേയും നിയമ വ്യവസ്ഥയുടെ അപര്യാപ്തതകളേയും ആക്ഷേപഹാസ്യത്തിലൂടെയാണ്‌ സംവിധായകൻ വിമർശിക്കുന്നത്‌. അതോടൊപ്പം, അടുക്കളയുടെ നാലു ചുവരുകൾക്കിടയിലൊതുങ്ങിനിന്നുകൊണ്ട്‌ പുരുഷന്‌ ദാസ്യവേല ചെയ്യേണ്ടിവരുന്ന അവർണ്ണവിഭാഗത്തിൽപ്പെടുന്ന സ്ത്രീയുടെ ചെറുത്തുനിൽപ്പും കാണാവുന്നതാണ്‌.

    ■സമൂഹത്തിൽ മാന്യരെന്ന് നടിക്കുന്ന ചിലരുടെ മേലാട, ചിത്രത്തിലൂടെ അഴിക്കപ്പെട്ടു. പ്രത്യക്ഷത്തിൽ ജാതിമത വേർതിരിവുകളില്ലാതെ, സന്തോഷത്തോടുകൂടി ജീവിക്കുന്ന ഇന്നത്തെ മനുഷ്യന്റെ പ്രതിനിധികളെ ചിത്രത്തിൽ കാണാൻ കഴിയും, എന്നാൽ മദ്യം അകത്തു ചെല്ലുമ്പോൾ അവരിൽ ഉടലെടുക്കുന്ന ജാതീയവിദ്വേഷങ്ങളും അകൽച്ചകളും സ്ത്രീശരീരത്തോടുള്ള ആസക്തിയും ചിത്രത്തിലൂടെ വ്യക്തമാക്കപ്പെട്ടു.

    ■മദ്യപാനവേളയിൽ ഉടലെടുത്തേക്കാവുന്ന ചെറിയ അസ്വാരസ്യങ്ങൾ കൊണ്ടുചെന്നെത്തിച്ചേക്കാവുന്ന വലിയ പ്രശ്നങ്ങൾ, മദ്യപാനികൾക്ക്‌ പോലീസിനോടുള്ള ഭയം, ലൈംഗികതയോടുള്ള കാഴ്ചപ്പാടുകൾ, കലാശക്കൊട്ട്‌ ആഭാസങ്ങൾ, തുടങ്ങി വിവിധ കാര്യങ്ങൾ സ്വാഭാവികതയോടുകൂടി അവതരിപ്പിക്കപ്പെട്ടു. ദാസൻ എന്ന കഥാപാത്രം പ്ലാവിൽ കയറുന്ന രംഗവും, കൂട്ടം കൂടിയുള്ള മദ്യപാനവും, അത്‌ തീരുമ്പോഴുള്ള അവസ്ഥകളുമെല്ലാം അതിൽപ്പെടും.

    ■മിക്ക ഫ്രെയിമുകളിലും അഭംഗി മുഴച്ചുനിന്നു. ചുരുങ്ങിയ സമയം മാത്രമേ ചിത്രം ഉണ്ടായിരുന്നുള്ളൂ എങ്കിലും, പല രംഗങ്ങളിലും ലാഗിംഗ്‌ നന്നായി അനുഭവപ്പെട്ടു. രണ്ടാം പകുതിയിലെ ചില പൊട്ടിച്ചിരികൾ, സ്വാഭാവികതയ്ക്കുവേണ്ടിയാണെങ്കിൽപ്പോലും, മിക്കപ്പോഴും അലോസരമുണ്ടാക്കിയെന്ന് പറയാതെ വയ്യ. മഴ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പ്രകടമാണ്‌. തിരുമേനി എന്ന കഥാപാത്രം ബൈക്കിൽ നനയാതെ വന്ന് 'നനഞ്ഞു കയറുന്ന' രംഗത്തിൽ നിന്ന് അത്‌ മനസിലാക്കാം. കൂടാതെ, ശബ്ദമിശ്രണം, ക്യാമറ, ലൈറ്റിംഗ്‌ തുടങ്ങിയ മേഖലകളെല്ലാം തന്നെ പെർഫെക്ഷന്റെ കാര്യത്തിൽ പിന്നിലാണ്‌.

    ■ഉണ്ണി ആറിന്റെ കഥയോട്‌, സംവിധായകൻ പരമാവധി നീതിപാലിക്കുവാൻ ശ്രമിച്ചിട്ടുണ്ട്‌. തികവുറ്റ ഒരു entertainer എന്ന നിലയിൽ അമിത പ്രതീക്ഷകളോടെ സമീപിച്ചാൽ പൂർണ്ണതയുള്ള ഒരു സിനിമാനുഭവം നിങ്ങൾക്ക്‌ ലഭിക്കുകയില്ല. എന്നിരുന്നാലും, കേവലം പത്തു ദിവസങ്ങൾക്കുള്ളിലാണ്‌ ചിത്രീകരണം പൂർത്തിയാക്കിയത്‌ എന്നതും, പരാമർശവിധേയമായ വിഷയങ്ങൾ അത്രമേൽ പ്രസക്തിയുള്ളതാണ്‌ എന്നതും, ഈ ചിത്രത്തെ അഭിനന്ദനീയമാം വിധമുള്ള ഒരു ശ്രമമാക്കി മാറ്റുന്നു. ഇത്തരത്തിലൊരു വിഷയത്തെ, ഒരു സിനിമയാക്കി ആവിഷ്കരിക്കാൻ ധൈര്യം കാണിച്ച അണിയറക്കാർക്ക്‌ അഭിനന്ദനങ്ങൾ.

    »MY RATING: 3.5/★★★★★

    ‪#‎jomon_thiru‬ » click here: https://goo.gl/O2l2NM

    ➟വാൽക്കഷണം:
    ■അവാർഡ്‌ നേടിയ ഒരു ചിത്രം തിയെറ്ററുകളിൽ പ്രദർശനവിജയം നേടുക എന്നത്‌, അണിയറയിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനവും സന്തോഷവും പ്രദാനം ചെയ്യപ്പെടുന്ന ഒന്നാണ്‌. ഇതൊരു താരചിത്രമല്ല, വൻ പരസ്യങ്ങളില്ല, ഫാൻസ്‌ പ്രവർത്തകരുടെ തള്ളലുകളോ, ഓൺലൈൻ പ്രമോഷനുകളോ ചിത്രത്തിനില്ല. ചിത്രം കണ്ടിറങ്ങുന്നവരുടെ അഭിപ്രായങ്ങളാണ്‌ അണിയറക്കാരുടെ ബലവും വിശ്വാസവും. ആഷിഖ്‌ അബു ചിത്രം വിതരണം ചെയ്യുവാൻ മുൻകൈ എടുത്തതും ആ വിധത്തിലാണ്‌. ഇത്തരം ചിത്രങ്ങൾ സാമ്പത്തികമായി വിജയിക്കുകയാണെങ്കിൽ, അത്‌ മലയാള സിനിമയ്ക്കുകൂടി അഭിമാനകരമാണ്‌. നല്ല സന്ദേശങ്ങളടങ്ങിയ ചെറിയ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ നമ്മുടെ മുൻപിലുള്ള മാർഗ്ഗം അവ തിയെറ്ററിൽ ചെന്നുതന്നെ കാണുക എന്നതാണ്‌. അതിനായി എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു.

    read also@ https://jomonthiru.wordpress.com
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Must Watch Movie Aanalle..
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG] [​IMG]
     
    Mayavi 369 likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഒഴിവു ദിവസത്തെ കളിയുടെ ആദ്യ ഷോ തന്നെ കാണണം എന്ന് നിർബന്ധമുണ്ടായിരുന്നു. കണ്ടു. സാധാരണ മുഖ്യധാരാ സിനിമകളിൽ ഇഷ്ടപ്പെട്ട സിനിമകളെ പറ്റി ഇവിടെ എഴുതുമ്പോൾ അൽപം അതിശയോക്തി ഉണ്ടാവാറുണ്ട്‌. അതു ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ മനപ്പൂർവം സംഭവിക്കുന്നതാണു. എന്നാൽ ഒട്ടും അതിശയോക്തി ഇല്ലാതെ പറയട്ടെ ഒഴിവു ദിവസത്തെ കളി അത്രമേൽ മനോഹരവും രസകരവും അമ്പരപ്പിക്കുന്നതും ആണു!
    ഉണ്ണി ആറിന്റെ കഥയിൽ നിന്നു ഒരുപാട്‌ സൂക്ഷ്മതലങ്ങളിലേക്ക്‌ സനൽ ശശിധരൻ സിനിമയെ പുനരാവിഷക്കരിച്ചു.
    ആണുങ്ങളുടെ കളിസ്ഥലം മാത്രം ആയി പലപ്പോഴും മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആണുങ്ങളുടെ മാത്രം കളിയിടമായ ഒരു മദ്യപാനസദസ്സിന്റെ ആവിഷ്കാരത്തിലൂടെ ഫാസിസത്തിന്റെയും ഹിംസയുടെയും പൈശാചിക മുഖത്തെയും അതിനെപ്പോഴും ഇരകളാവുന്നവരുടെ നിസ്സഹായതയേയും സനൽ അതിഗംഭീരമായി ആവിഷ്കരിച്ചു.
    ഒട്ടും മുദ്രാവാക്യപരതയില്ലാതെയും നാട്യങ്ങളില്ലാതെയുമാണു സനൽ നമ്മെ ഈ സിനിമയിലൂടെ കൂട്ടിക്കൊണ്ടു പോകുന്നത്‌. ആദ്യം മുതൽ അന്ത്യ നിമിഷങ്ങൾക്ക്‌ തൊട്ടു മുൻപുവരെ അയാൾ നമ്മെ പൊട്ടിച്ചിരിപ്പിക്കുന്നു. അവസാനം ഒരു വലിയ നടുക്കത്തിലേക്ക്‌ നമ്മെ എയ്തുവിട്ടു കൊണ്ട്‌ അയാൾ സിനിമ അവസാനിപ്പിക്കുന്നു.
    (ഞാൻ അടക്കമുള്ള പലരും ചില സമയങ്ങളിലെങ്കിലും എത്രമാത്രം ദളിത്‌ വിരുദ്ധമാണെന്ന കുറ്റബോധം കുറെ നേരത്തേക്കെങ്കിലും എന്നെ നിശബ്ദനാക്കുന്നു. )
    ഒരു താരപ്പകിട്ടുമില്ലാത്ത ഈ സിനിമ ആ കാരണം കൊണ്ടോ, അംഗീകാരം കിട്ടി എന്നതു കൊണ്ടോ ( അത്തരം സിനിമകൾ ജനപ്രിയമാവില്ല എന്നാണല്ലൊ ടെലിവിഷൻ ചാനലുകളും അതിലെ മിമിക്രികളും നമ്മെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്‌) കാണാതെ പോയാൽ പ്രേക്ഷകർക്കു മാത്രമാണു നഷ്ടം.
    കാരണം ഒഴിവുദിവസത്തെ കളി ഒരേ സമയം സമാന്തര സിനിമയും അതിനേക്കാളേറെ മുഖ്യധാരാ സിനിമയും ആണു.
    കലാപരത ഒട്ടും ചോരാതെ അത്‌ ഇന്നിന്റെ രാഷ്ട്രീയം സംസാരിക്കുന്നു.
    ഈ സിനിമ ആളുകൾ കാണാതിരുന്നാൽ സനൽ ശശിധരനൊ, നിർമ്മാതാവിനൊ, സിനിമയെ ജനസമക്ഷം അവതരിപ്പിക്കാൻ തയ്യാറായ സംവിധായകൻ ആഷിക്‌ അബുവിനൊ ഒന്നും നഷ്ടപ്പെടാനില്ല, കാരണം അവർ അവരുടെ റോളുകൾ ഗംഭീരമായി നിർവഹിച്ചു.
    പക്ഷെ സിനിമ അതിന്റെ സ്രഷ്ടാക്കളുടേതു മാത്രമല്ല, കാണിയുടേയും കൂടിയാണു.
    അതിനാൽ ഇനി നിങ്ങളുടെ നമ്മുടെ ഊഴം.
    കുടുംബവുമായി ഞാനൊരിക്കൽ കൂടി തിയേറ്ററുലെത്താം
    നിങ്ങളും വരൂ.
    ഒഴിവു സമയത്തെ ആ ഞെട്ടിപ്പിക്കുന്ന കളി കാണാൻ
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഈ കളി ഞെട്ടിക്കും; റിവ്യു...

    [​IMG]
    Screenshot_362.png Screenshot_363.png Screenshot_364.png Screenshot_365.png Screenshot_366.png Screenshot_367.png
     
    Mayavi 369 and Johnson Master like this.

Share This Page