1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ♣♣Swathanthryam Ardharathriyil♣♣ ✿Antony Varghese✿Tinu Pappachan✿Released With Excellent Reports✿

Discussion in 'MTownHub' started by Cinema Freaken, Jul 11, 2017.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mayavi 369 likes this.
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ekm padma 9pm Screenshot_2018-03-31-14-38-53-423_com.bt.bms.png .
     
    Mayavi 369 likes this.
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Multi Screenshot_2018-03-31-14-39-10-206_com.bt.bms.png Screenshot_2018-03-31-14-39-28-077_com.bt.bms.png Screenshot_2018-03-31-14-39-38-157_com.bt.bms.png
     
    Mayavi 369 likes this.
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Midhun Manuel Thomas
    .
    സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ..!! നല്ല ലക്ഷണമൊത്ത പ്രിസൺ ബ്രേക്ക്* പടം.. :) :) ത്രില്ലിംഗ് തിരക്കഥ, ഉഗ്രൻ മേക്കിങ്, നല്ല പെർഫോമൻസുകൾ.. :) :) A fresh, witty and pretty engaging thriller.. :) kudos to the team and cast behind.. :) :)
     
    Mayavi 369 likes this.
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    *സ്വാതന്ത്ര്യം_അർദ്ധരാത്രിയിൽ*

    ട്രയ്ലർ കണ്ടപ്പോൾ തൊട്ട് FdFS ഉറപ്പിച്ച സിനിമ ആയിരുന്നു ഇത്...ഇന്ന് സിനിമ കണ്ടു ഇഷ്ടമായി

    സിനിമയിലോട്ട് എന്നെ പിടിച്ചിരുത്തിയ 5 കാര്യങ്ങൾ

    ◆ പെപ്പേയുടെ പെർഫോമൻസ് (ആക്ഷൻ സീനുകൾക്ക് നല്ല മെയ് വഴക്കം പ്രകടമായി,അത്യാവശ്യം ഭാവങ്ങളും)

    ◆വിനായകൻ (പഞ്ച് ഡയലോഗ് ഒന്നും പറഞ്ഞില്ല...പക്ഷേ പറഞ്ഞത്ത് എല്ലാം പഞ്ച് ഉള്ളതായി തോന്നി ആദ്യ പകുതിയിൽ സിനിമയുടെ ജീവൻ)

    ◆ചെമ്പൻ,അങ്കമാലിയിലെ കുഞ്ഞൂട്ടി,u ക്ലാമ്പ് രാജൻ (സ്വാഭാവികമായ നർമ്മം കൊണ്ട് ചെമ്പനും, കുഞ്ഞൂട്ടിയും കയ്യടി വാങ്ങിയപ്പോൾ,ഇതിലെ ഉദയൻ ആയി വന്ന U ക്ലാമ്പ് ഓരോ നോട്ടത്തിന് പോലും കയ്യടി കിട്ടി)

    ◆ഗിരീഷ് ഗംഗാധരന്റെ ക്യാമറ

    ◆ഷെമീർ ഇക്കാടെ എഡിറ്റിങ്

    ഹോളിവുഡ് പടങ്ങൾ അങ്ങനെ അധികം ഒന്നും കണ്ടിട്ടില്ല, അത് കൊണ്ട് തന്നെ ഇത് ഏതെങ്കിലും പടത്തിന്റെ മലയാളം പതിപ്പ് ആണോ ന്ന് അറിയില്ല...!!

    അഭിപ്രായങ്ങൾ വ്യക്തിപരം... തീയേറ്ററിൽ ആസ്വദിച്ച് അറിയുക..
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ

    ലിജോ ആശാന്റെ കളരിയിൽ നിന്നു വരുന്ന ടിനു പാപ്പച്ചന്റെ ഫിലിം ഏതു ജനർ ആകും എന്ന ബോധ്യത്തോടെ തന്നെ തീയേറ്ററിൽ fdfs നു കയറി... അമിത പ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ സംതൃപ്തി നൽകുന്ന വ്യത്യസ്ത പ്രിസൻ ബ്രേക്കിംഗ് അനുഭവം...

    ആദ്യ പകുതി മൊത്തത്തിൽ അവരാജിൽ ഒതുങ്ങി.. മികച്ച കാമറ വർക്കും നല്ല പ്രകടനം ഉണ്ടായിട്ടും സംഭാഷണങ്ങൾ സിനിമയെ പിന്നോട്ടടിച്ചു...

    രണ്ടാം പകുതി കുറച്ചുകൂടി നല്ല രീതിയിൽ മുന്നോട്ടു പോയി.. ലോജിക്കിനെ ചോദ്യം ചെയ്യുന്ന തിരകഥ ആണെങ്കിലും അതെല്ലാം നല്ല രീതിയിൽ അവതരിപ്പിക്കാൻ ഗിരീഷിന്റെ ക്യാമറ സഹായിച്ചു... ക്ലൈമാക്സ് ആണ് താരം.. കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടു ക്ലൈമാക്സ് കിടുക്കി... ബാക് അപ് പ്ലാൻ ഹെവി..

    പക്ഷെ ടൈൽ എൻഡ് അതുവരെ ഉള്ള ഫീൽ ചെറുതായി കളഞ്ഞു... ടൈൽ എൻഡ് കൂടി നന്നായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു...

    ഗിരീഷ് അണ്ണൻ ചുമ്മാ പൊളിച്ചടുക്കി.. ആന്റണിയും ടിനു പാപ്പച്ചനും ഇവിടെ തന്നെ കാണും എന്നു ഈ സിനിമ ഉറപ്പിക്കുന്നു... വിനായകനു സ്പേസ് കുറവായിരുന്നു.. ചെമ്പൻ കൊള്ളാം.. ആ ബംഗാളി പയ്യൻ കിടുക്കി...

    മൊത്തത്തിൽ ആവറേജ് ആദ്യ പകുതിയും മികച്ച രണ്ടാം പകുതിയും കിടിലൻ ക്ലൈമാക്‌സും മോശം ടൈൽ എൻഡും മികച്ച ടെക്‌നിക്കൽ വശങ്ങളും ചേർന്നു അബവ് ആവറേജ്നു മുകളിൽ നിൽക്കുന്ന സിനിമ അനുഭവം ആയിരുന്നു...

    verdict - abv avg to good
    rating - 3/5
     
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Belraj Kalarickal > ‎MOVIE STREET



    കോട്ടയം സബ് ജയിലും അവിടുത്തെ ആറാം നമ്പര്‍ സെല്ലിലെ ഒരു കൂട്ടം ചേട്ടന്‍മാരും അവരുടെ ഒരൊന്നൊന്നര പ്ലാനും...

    ★★★★★★★★★★★★★★★

    നായകനായ ജേക്കബിന്‍റെ ഹെവ്വീ ഇന്‍റ്രൊഡക്ഷന്‍ മുതല്‍ ഒരു വയലന്‍സ് മൂഡ് സിനിമയിലുടനീളം ഉണ്ട്..
    സബ് ജയിലിലേക്കെത്തുന്നതോടെ അത് മൂര്‍ദ്ധനീയാവസ്ഥയിലെത്തുന്നൂ..
    പിന്നീടങ്ങോട്ട് നായകന്‍റെയും ആറാം നമ്പര്‍ സെല്ലിലുള്ള സഹതടവുകാരുടെയും ജയില്‍ ചാടാനുള്ള പ്ലാനും അതിലേക്കുള്ള യാത്രയുമാണ് പടം..
    മുതിര്‍ന്ന സഹതടവുപുള്ളിയായി വിനായകന്‍ ചുമ്മാ തകര്‍ത്ത് കളഞ്ഞു..
    പ്രതിനായകനായി ടിറ്റൊ വില്‍സണും കിടുക്കീ..( കിണ്ണംകാച്ചി അടി )

    തനി നാടന്‍ അടിയുടെ പെരുന്നാളാണ് പടം.
    കൂടെ കട്ടക്ക് നിക്കണ BGMും ഛായാഗ്രഹണവും..

    പ്ലാന്‍ നടപ്പിലാക്കാനുള്ള അവരുടെ യാത്രയില്‍ നേരിടുന്ന പ്രതിസന്ധികളും അതിജീവനവും പടത്തിന് യോജിച്ച പൊളപൊളപ്പന്‍ ക്ലൈമാക്സും..
    ( എടുത്തു ചാടുമ്പോ ഉള്ള ആ ചിരി.. ഹെവ്വിയേയ് )

    അപ്പൊ ഈ വിഷു കോട്ടയം സബ്ജയിലിലെ 6 ചേട്ടായിമാരിങ്ങെടുത്തൂ....

    #സ്വാതന്ത്ര്യം_അര്ദ്ധരാത്രിയില്‍

    NB:- ആദ്യമായിട്ടാണെന്ന് തോന്നുന്നു വെള്ള ജുബ്ബയും റബ്ബറും കാണിക്കാത്ത കോട്ടയം പടം ഇറങ്ങുന്നത്
     
    Mayavi 369 likes this.
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Jithin Letha > ‎MOVIE STREET



    സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ❤️

    കഴിഞ്ഞാഴ്ച്ച സുഡാനി ആയിരുന്നെങ്കിൽ ഈ ആഴ്ച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ :) ആദ്യാവസാനം വരെ ഒരു വയലൻസ് മൂഡ് നിലനിർത്തി ടിനു പാപ്പച്ചൻ, ഒപ്പം കട്ടയ്ക്ക് ഗിരീഷ് ഗംഗാധരനും, ജെയ്ക്സ് ബിജോയും.

    ആന്റണി വർഗ്ഗീസ്, വിനായകൻ, ടിറ്റോ വിൽസൺ, ചെമ്പൻ വിനോദ് തുടങ്ങി സ്ക്രീനിൽ വന്ന് പോയ എല്ലാവരും നൈസായിട്ട് അങ്ങ് ജീവിച്ചു :)

    നാല് ചുവരുകൾക്കുളളിൽ സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ട ആറുപേർ ഒത്തു കൂടുന്നു, സ്വാതന്ത്ര്യം നേടിയെടുക്കാൻ പ്ലാൻ ഇടുന്നു.....അതിനടയിലായി നടക്കുന്ന കാര്യങ്ങളിലൂടെ കഥ മുമ്പോട്ട് നീങ്ങുന്നു. കിടിലൻ ഒരു ക്ലൈമാക്സും :)

    പുത്തൻ ട്രീറ്റ്മെന്റ് ഇഷ്ട്ടമുള്ള ഒരു പ്രേക്ഷകന് വേണ്ടതെല്ലാം ഇതിലുണ്ട്. ധൈര്യമായി ടിക്കറ്റ് എടുക്കാം
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

    മലയാള സിനിമയിലേക്ക് ഒരു ഉഗ്രൻ പ്രിസൺ ബ്രേക്ക് മൂവി ;) ഒരു ഉഗ്രൻ ത്രില്ലർ.
    മെല്ലെ തുടങ്ങിയ ആദ്യ 30 മിനുറ്റ് കഴിഞ്ഞാൽ പിന്നെ പടം വേറെ ലെവലാണ് :)

    നീളൻ ആദ്യ പകുതിയിൽ നിന്ന് പടം അവസാനിക്കുന്ന നിമിഷം വരെ ട്വിസ്റ്റുകളും, ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളും മാത്രമാണ്.

    ഗിരീഷ് ഗംഗാധരന്റെ ക്യാമറയും, സ്റ്റൈലൻ സീനുകൾക്ക് ചേരുന്ന സ്ലോ മോഷനും, ബിജോയുടെ ത്രില്ലർ ബിജിഎം സിനിമയെ കൂടുതൽ വേറിട്ടതാക്കുന്നുണ്ട്.

    അങ്കമാലി ഡയറീസ് ടീം അത്രയും മികച്ച അഭിനേതാക്കളാണ് എന്നു തെളിയിക്കുംവിധമാണ് പ്രകടനം. ആന്റണി വര്ഗീസും വിനായകനും സിനിമയിൽ ഒരു വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അവരുടെ ആ അഭിനയ രീതി തന്നെയാണ് സിനിമയ്ക്ക് കയ്യടി വാങ്ങി തരുന്നതും.

    പ്രേക്ഷകരെ പിടിച്ചു ഇരുത്താനുള്ള ശക്തമായ കഥയും, പുതുമ നല്കുന്ന ചിത്രീകരണവുമാണ് ശ്രദ്ധേയം. ജയിൽ ചാട്ടം സിനിമകൾ ധാരാളം കണ്ടു വരുന്നവർക്ക് ഈ സിനിമയുടെ നിലവാരം തികച്ചും വ്യക്തമാകും. സംഭാഷണങ്ങൾ കൊണ്ടു സീരിയസ് സമയത്തും ചിരിപ്പിക്കുന്നുണ്ട് ചില കഥാപാത്രങ്ങൾ.

    നല്ലൊരു സിനിമയാണ്! നല്ലൊരു എന്റർട്ടേനറാണ്! ത്രില്ലർ, ആക്ഷൻ, ക്രൈം ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ നല്ലൊരു അനുഭവമായിരിക്കും.

    Aashin Thampy
    #SwathandryamArdarathriyil
    #AntonyVarghese #Vinayakan
     

Share This Page