1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✖ ✗ ✘ Kerala Boxoffice Year End Reports : 2016 ✖ ✗ ✘

Discussion in 'MTownHub' started by Mayavi 369, Dec 22, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Indian Express Year End Report

    31619190020_a9ca0d7e87_o.jpg
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Times Of India Year End Report

    IMG_20161231_082730.jpg
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx jimmychaa.!Kidukan reports..!:Giveup:
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    OOZHAM Collected more than Kammatti and Kali..
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Athu thallu maathram like Centrsl Jail,Joppan,Kasaba etc 15cr...Karikin Vellam kaanum ivayekal...
     
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    OOZHAM enthylm kammatikalm kaliyekkm valya hit aanj...Kammati 1 week kazhinjppol thanne vedi theernirinnju...Central jail and Kasaba on par with Oozham...veruthe johnson masterinte vilakalayalle..Njan vandi vittu :Ennekollu::Ennekollu::Ennekollu::Ennekollu:
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  8. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    kerala boxoffice ne lalettan chavitti chalukki bithiyil ottichu vecha varsham :Celebrate005::Celebrate005::clap::clap::Band::bdance::Yahbuhuha::Yahbuhuha:
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Enthe Kasaba Oozhathekal initialum Oozham pole 8K showsum ulla padam aanu...Oozham ee parayunna 16cr ok thallaanu...
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    മലയാളസിനിമ നേട്ടമുണ്ടാക്കിയ വര്‍ഷമാണ് കടന്നുപോകുന്നത്. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തോളമെത്തിയില്ലെങ്കിലും വൈവിധ്യത്തിലും ബോക്‌സ്ഓഫീസ് വിജയങ്ങളിലും മലയാളത്തിന് ഓര്‍ത്തിരിക്കാവുന്ന വര്‍ഷം. ചലച്ചിത്രവ്യവസായം എന്ന നിലയില്‍ പുലിമുരുകന്‍ മലയാളസിനിമയ്ക്ക് തുറന്നുതന്ന പുതിയ സാധ്യതകളുടേതുകൂടിയാണ് 2016. മലയാളത്തിലും തെലുങ്കിലും നേട്ടമുണ്ടാക്കിയ മോഹന്‍ലാലാണ് ഈ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒന്നാമത്. താരങ്ങളെ ഉപയോഗപ്പെടുത്തിയും ഉപയോഗിക്കാതെയും പ്രതിഭയുള്ള സംവിധായകര്‍ കൈയൊപ്പ് ചാര്‍ത്തിയ ചിത്രങ്ങളും മലയാളിയെ കാഴ്ചയുടെ വിരുന്നൂട്ടി. അവരില്‍ ഭൂരിഭാഗവും നവാഗതരുമായിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഈ വര്‍ഷം ഇങ്ങനെയായിരുന്നു..

    1. മോഹന്‍ലാല്‍
    [​IMG]
    2015ല്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു വിജയംപോലും ഇല്ലാത്തിടത്തുനിന്നാണ് മോഹന്‍ലാല്‍ 2016 ആരംഭിച്ചത്. ആദ്യചിത്രം തീയേറ്ററുകളിലെത്തിയത് ഓഗസ്റ്റ് തുടക്കത്തില്‍. തെലുങ്ക് ചിത്രം മനമന്ദയുടെ മലയാളം പതിപ്പായി വിസ്മയം. തെലുങ്കിലെ വമ്പന്‍ താരങ്ങളൊന്നും ഇല്ലാതിരുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും വലിയ വിജയമൊന്നുമായില്ല. പക്ഷേ ടോളിവുഡില്‍ നിന്നുതന്നെ ആയിരുന്നു മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം കൊരട്ടല ശിവയുടെ സംവിധാനത്തിലെത്തിയ ജനതാ ഗാരേജ് പക്ഷേ ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയം നേടി. തെലുങ്കില്‍ കളക്ഷനില്‍ ഈ വര്‍ഷം ഒന്നാമതെത്തിയ ചിത്രമാണ് ജനതാ ഗാരേജ്.

    തൊട്ടുപിന്നാലെ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒപ്പം തീയേറ്ററുകളിലെത്തി. കരിയറില്‍ ആദ്യമായി ഒരു മുഴുനീള അന്ധകഥാപാത്രമായെത്തിയ മോഹന്‍ലാല്‍ നിരൂപകപ്രശംസ നേടിയപ്പോള്‍ ചിത്രം ബോക്‌സ്ഓഫീസിലും മികച്ച പ്രകടനം നടത്തി. 60 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ചിത്രം. പക്ഷേ കേരള ബോക്‌സ് ഓഫീസില്‍ ഇതെല്ലാം ഒരു മഹാവിജയത്തിന് മുന്‍പുള്ള കളമൊരുക്കല്‍ മാത്രമായിരുന്നു. ഏറെക്കാലം മുന്‍പ് പ്രഖ്യാപിച്ച്, പലതവണ റിലീസ് മാറ്റിവെച്ച വൈശാഖ് ചിത്രം പുലിമുരുകനായിരുന്നു അത്. റിലീസ് ദിനം മുതല്‍ വമ്പന്‍ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് മലയാളികള്‍ ഉള്ളിടത്തെല്ലാം വലിയ വരവേല്‍പ്പ് ലഭിച്ചു. മലയാളത്തിന് ഇതുവരെ സ്വപ്‌നം കാണാന്‍ കഴിയാതിരുന്ന 100 കോടി, 150 കോടി ക്ലബ്ബുകളിലേക്ക് പ്രവേശിച്ചു പുലിമുരുകന്‍. നിലവില്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ചിത്രം സ്വന്തം പേരിലാക്കി. 'മന്യം പുലി' എന്ന പേരില്‍ ചിത്രം തെലുങ്കില്‍ എത്തിയപ്പോഴും വിജയമായി.

    മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് വിജയമായിരുന്ന ദൃശ്യത്തിന് (2013) ശേഷം തന്റെ താരപ്രഭാവം വെളിവാക്കുന്ന വിജയങ്ങളൊന്നും മോഹന്‍ലാലിന്റെ ലിസ്റ്റില്‍ പോയ വര്‍ഷങ്ങളിലില്ലായിരുന്നു. ഈ വര്‍ഷം ലാല്‍ പക്ഷേ അത് തിരിച്ചുപിടിച്ചു. കരിയര്‍ ആരംഭിച്ചതിന് ശേഷം മോഹന്‍ലാലിന്റെ താരമൂല്യം ഏറ്റവും ഉയര്‍ന്നുനിന്ന വര്‍ഷം കൂടിയായിരുന്നു 2016. മൂന്ന് മാസത്തിനുള്ളില്‍ 250 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് നേട്ടമുണ്ടാക്കിയ ദക്ഷിണേന്ത്യന്‍ താരം കൂടിയായി മോഹന്‍ലാല്‍.

    2. നിവിന്‍ പോളി
    [​IMG]
    തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഏറ്റെടുത്ത സിനിമകളില്‍ ഭൂരിഭാഗവും വിജയിപ്പിച്ച താരമായി തുടരുന്നു നിവിന്‍ പോളി. പ്രേമത്തോളം ജനപ്രീതി നേടാനായില്ലെങ്കിലും നിവിന്റെ ഈ വര്‍ഷത്തെ രണ്ട് ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വിജയിച്ചു. '1983'ല്‍ നിവിനെ നായകനാക്കി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജുവും നിവിനെ ആദ്യമായി നായകനാക്കിയ വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും. ആക്ഷന്‍ ഹീറോയില്‍ കരിയറില്‍ ആദ്യത്തെ പൊലീസ് വേഷമാണ് നിവിന് അവതരിപ്പിക്കാനുണ്ടായിരുന്നത്. നിവിനിലെ നടന് വെല്ലുവിളി ഉയര്‍ത്തിയ വേഷമായിരുന്നു സെമി-റിയലിസ്റ്റിക് പരിചരണവുമായെത്തിയ ആക്ഷന്‍ ഹീറോ ബിജുവിലേത്. റിലീസ് സമയത്തുണ്ടായ നെഗറ്റീന് പ്രചരണം സിനിമയ്ക്ക് ദോഷം ചെയ്‌തെങ്കിലും രണ്ടാഴ്ചകള്‍ക്ക് ശേഷം കാണികളെ തീയേറ്ററുകളിലേക്ക് തിരിച്ചുപിടിച്ചു ചിത്രം. 30 കോടിക്ക് മുകളില്‍ കളക്ഷനും ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടി.

    അവധിക്കാലം ലക്ഷ്യമാക്കിയെത്തിയ ഒരു വിനീത് ശ്രീനിവാസന്‍ 'ഫാമിലി പാക്കാ'യിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. പ്രതീക്ഷിച്ചതുപോലെ കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാനായി ചിത്രത്തിന്. ആദ്യ വാരത്തിലെ പ്രേക്ഷകരെ തുടര്‍ആഴ്ചകളില്‍ നിലനിര്‍ത്തി ചിത്രം. കൊച്ചി മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്നുമാത്രം ഒന്‍പത് ദിവസം കൊണ്ട് ഒരു കോടി നേടി ചിത്രം.

    3. ഫഹദ് ഫാസില്‍
    [​IMG]
    കഥാപാത്രസ്വീകരണത്തില്‍ വൈവിധ്യം പുലര്‍ത്താറുണ്ടെങ്കിലും ബോക്‌സ്ഓഫീസ് വിജയങ്ങള്‍ ഫഹദിനെത്തേടി എപ്പോഴും വരാറില്ല. 2016 ഫഹദിന്റെ കരിയറില്‍ത്തന്നെ പ്രധാനപ്പെട്ട വര്‍ഷമായിരുന്നു. തന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും തുടര്‍പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പലതിന്റെയും അഡ്വാന്‍സ് അദ്ദേഹം തിരികെനല്‍കിയതായി വാര്‍ത്ത വന്നു. രണ്ട് നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് ഫഹദിന്റേതായി ഈ വര്‍ഷം തീയേറ്ററുകളിലെത്തിയത്. എബി വര്‍ഗീസിന്റെ മണ്‍സൂണ്‍ മാംഗോസും ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരവും. ആദ്യമെത്തിയ മണ്‍സൂണ്‍ മാംഗോസ് ഒരു പരീക്ഷണമെന്ന നിലയില്‍ ശ്രദ്ധേയമായിരുന്നെന്നും തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ചില്ല. പതിവുപോലെ ബോക്‌സ്ഓഫീസില്‍ പരാജയപ്പെടുന്ന ഫഹദിന്റെ മറ്റൊരു പരീക്ഷണം.

    തുടര്‍ന്നാണ് ഫെബ്രുവരി ആദ്യവാരത്തില്‍ മഹേഷിന്റെ പ്രതികാരം വരുന്നത്. ഏറെക്കാലമായി തന്നെ മൂടിനില്‍ക്കുന്ന പരാജയത്തിന്റെ മേലാപ്പ് മഹേഷിന്റെ പ്രതികാരത്തിലൂടെ ഫഹദ് കുടഞ്ഞെറിഞ്ഞു. ആദ്യ ചിത്രത്തിലൂടെ ദിലീഷ് മലയാളത്തില്‍ ഇനിയുമേറെ പ്രതീക്ഷിക്കാവുന്ന സംവിധായകരുടെ നിരയിലേക്ക് ചുവടുവച്ചപ്പോള്‍ ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ സിനിമകളിനൊന്നായി 'പ്രതികാരം'. നായകനടനില്‍ മാത്രമല്ല, ചെറുതും വലുതുമായ മറ്റ് കഥാപാത്രങ്ങളിലും അവതരണത്തിലുമടക്കം സിനിമ എന്ന മാധ്യമത്തിന്റെ സമഗ്രതയില്‍ പൂര്‍ണാനുഭവമുണ്ടാക്കിയ സിനിമയായി ഇത്.

    4. മമ്മൂട്ടി
    [​IMG]
    2015ല്‍ അഞ്ചില്‍ രണ്ട് വിജയങ്ങളായിരുന്നു മമ്മൂട്ടിക്ക്. അതുകൊണ്ടാവണം കൂടുതല്‍ സുരക്ഷിത പാതയിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ മാറിയ കാലത്ത് എന്തുചെയ്യണം എന്നതില്‍ ആശയക്കുഴപ്പമുള്ള മമ്മൂട്ടിയാണ് ഈ വര്‍ഷത്തെ തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടത്. കസബയും തോപ്പില്‍ ജോപ്പനും മമ്മൂട്ടിയുടെ മുന്‍കാല വിജയകഥാപാത്രങ്ങളുടെ ചേരുവകള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ പുതിയ നിയമം മമ്മൂട്ടിയിലെ താരത്തെ മുഖ്യധാരയ്ക്ക് യോജിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. ഇതില്‍ കസബയും പുതിയ നിയമവും ഭേദപ്പട്ട വിജയം നേടിയപ്പോള്‍ തോപ്പില്‍ ജോപ്പന്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച് ചെറിയ ലാഭവും നിര്‍മ്മാതാവിന് നേടിക്കൊടുത്തു. കസബ അതുവരെയുള്ള ആദ്യ ദിന കളക്ഷനുകളെ റെക്കോര്‍ഡ് ഭേദിച്ച് മലയാളത്തിലെ ഉയര്‍ന്ന ഇനീഷ്യല്‍ നേടിയ ചിത്രമായി. പിന്നീട് പുലിമുരുകന്‍ എത്തിയപ്പോള്‍ ഈ റെക്കോര്‍ഡ് മോഹന്‍ലാലിനൊപ്പമായി. എല്ലാ അര്‍ഥത്തിലും ദുരന്തമായിരുന്നു ഉദയ് അനന്തന്റെ സംവിധാനത്തിലെത്തിയ വൈറ്റ്. എല്ലാ മേഖലകളിലും പാളിപ്പോയ ചിത്രത്തെ പ്രേക്ഷകരും അമ്പേ നിരാകരിച്ചു. ഫലം ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. താരമൂല്യത്തിനൊത്ത വിജയം അകന്നു നിന്ന വര്‍ഷമാണ് മമ്മൂട്ടിക്ക് 2016.

    5. ദുല്‍ഖര്‍ സല്‍മാന്‍
    [​IMG]
    മലയാളത്തില്‍ നിലവില്‍ ഏറ്റവും ഇനിഷ്യല്‍ ലഭിക്കുന്ന താരങ്ങളിലൊന്നാണ് ദുല്‍ഖര്‍. കരിയറിന്റെ തുടക്കം മുതല്‍ മികച്ച സംവിധായകരുടെയും പ്രോജക്ടുകളുടെയും ഭാഗമാകാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. മുന്നോട്ട് പോകുന്തോറും കൂടുതല്‍ മികച്ച പ്രോജക്ടുകള്‍ ദുല്‍ഖറിനെ നായകനാക്കി അണിയറയില്‍ തയ്യാറാവുന്നുണ്ട്. സമീര്‍ താഹിറിന്റെയും രാജീവ് രവിയുടെയും ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി ഈ വര്‍ഷം തീയേറ്ററുകളിലെത്തിയത്. മാര്‍ച്ച് അവസാനമാണ് സമീര്‍ താഹിറിന്റെ കലി എത്തിയതെങ്കിലും 2015 ക്രിസ്മസ് റിലീസായെത്തിയ ചാര്‍ലിയിലൂടെ വര്‍ഷാദ്യം മുതല്‍ തീയേറ്ററുകളില്‍ ദുല്‍ഖറിന്റെ സാന്നിധ്യമുണ്ട്.

    ആദ്യ രണ്ട് ചിത്രങ്ങളിലുള്ള രാഷ്ട്രീയ ഉള്ളടക്കമൊക്കെ ഒഴിഞ്ഞായിരുന്നു സമീര്‍ താഹിറിന്റെ കലി. ദുല്‍ഖറിന്റെ താരപ്രഭയും സമീര്‍ താഹിറിലുള്ള വിശ്വാസവും ആദ്യദിനങ്ങളില്‍ ചിത്രത്തിന് മികച്ച ഇനിഷ്യല്‍ നേടിക്കൊടുത്തു. മുന്നോട്ടുപോക്കില്‍ ഒരു വലിയ വിജയമായില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിച്ചു.

    മെയ് മാസത്തിലായിരുന്നു രാജീവ് രവിയുടെ മൂന്നാം ചിത്രമായ കമ്മട്ടിപ്പാടത്തിന്റെ വരവ്. ദുല്‍ഖറിനപ്പുറത്ത് വിനായകന്റെയും നവാഗതനായ മണികണ്ഠന്റെയുമടക്കം ശ്രദ്ധേയപ്രകടനങ്ങള്‍. കൊച്ചി നഗരമായപ്പോള്‍ മണ്ണില്‍ മൂടപ്പെട്ട ചരിത്രത്തെ ജനപ്രീതിയോടെ അവതരിപ്പിച്ചു ചിത്രം. ഫലം നിരൂപകശ്രദ്ധയോടൊപ്പം പ്രേക്ഷകപ്രീതിയും ബോക്‌സ്ഓഫീസ് വിജയവും. യുവതാരങ്ങളില്‍ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ശ്രദ്ധേയമാണ് ദുല്‍ഖറിന്റെ രണ്ട് സിനിമകള്‍.

    6. ദിലീപ്
    [​IMG]
    ദിലീപ് ആദ്യമായി ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിച്ച വര്‍ഷം. പിന്നെയും പക്ഷേ അടൂര്‍ ആരാധകരില്‍പ്പോലും ചലനമുണ്ടാക്കാതെ പോയി. സിദ്ദിഖ്-ലാല്‍ തിരക്കഥയെഴുതി ലാല്‍ സംവിധാനം ചെയ്ത കിംഗ് ലയറും ഒരിടവേളയ്ക്ക് ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയിലുമായിരുന്നു ദിലീപിന്റെ മറ്റ് രണ്ട് ചിത്രങ്ങള്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദിലീപിന്റെ സ്ഥിരം പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള ഫോര്‍മുലാ ചിത്രങ്ങളായിരുന്നു രണ്ടും. ഉത്സവകാല റിലീസുകളായാണ് രണ്ട് ചിത്രങ്ങളുമെത്തിയത്. കിംഗ് ലയര്‍ മധ്യവേനല്‍ അവധിക്കാലത്തും 'സെന്‍ട്രല്‍ ജയില്‍' ഓണത്തിനും. കിംഗ് ലയര്‍ മികച്ച വിജയം നേടി. പക്ഷേ ചേരുവകള്‍ ചെടിപ്പിച്ച 'സെന്‍ട്രല്‍ ജയിലി'നെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. വര്‍ഷാന്ത്യത്തില്‍ തീയേറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി തുടരുന്ന നാദിര്‍ഷയുടെ 'കട്ടപ്പനയിലെ ഋത്വിക്‌റോഷന്റെ' സഹനിര്‍മ്മാതാവുമാണ് ദിലീപ്. സ്വകാര്യജീവിതത്തിലും ദിലീപിന് പ്രാധാന്യമുള്ള വര്‍ഷമാണ് കടന്നുപോകുന്നത്. നവംബര്‍ 25ന് കാവ്യ മാധവനെ ജീവിതസഖിയാക്കി ദിലീപ്.

    7. പൃഥ്വിരാജ്
    [​IMG]
    കരിയറിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച വര്‍ഷത്തില്‍ നിന്ന് തുടര്‍ച്ചയായ പരാജയങ്ങളിലേക്ക് പൃഥ്വിരാജിന് വഴിതെന്നിയ വര്‍ഷമാണ് 2016. തെരഞ്ഞെടുപ്പില്‍ വൈവിധ്യമുണ്ടായിരുന്നെങ്കിലും സ്‌ക്രീനിലെത്തിയ സിനിമകള്‍ നിരാശപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 'മൊയ്തീന്റെ'യും 'അമര്‍ അക്ബറി'ന്റെയും 'അനാര്‍ക്കലി'യുടെയും വിജയത്തുടര്‍ച്ചകള്‍ക്ക് പിന്നാലെ ഈ വര്‍ഷം ആദ്യമെത്തിയ 'പാവാട'യ്ക്ക് മാത്രമാണ് ബോക്‌സ്ഓഫീസില്‍ വിജയിച്ചത്. ഡാര്‍വിന്റെ പരിണാമം എന്തിന് പൃഥ്വിരാജ് കമ്മിറ്റ് ചെയ്തു എന്ന് തോന്നിപ്പിച്ച ചിത്രമാണ്. ഛായാഗ്രാഹകനായി ഇതിനകം മുദ്ര പതിപ്പിച്ച സുജിത്ത് വാസുദേവിന്റെ 'ജെയിംസ് ആന്റ് ആലിസും' ജീത്തു ജോസഫിന്റെ ഊഴവുമായിരുന്നു പൃഥ്വിയുടെ മറ്റ് രണ്ട് ചിത്രങ്ങള്‍. അതില്‍ ജെയിംസ് ആന്റ് ആലീസ് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഊഴം ജീത്തുവിന്റെ മോശം സിനിമകളിലൊന്നായാണ് അടയാളപ്പെടുക. ഡാര്‍വിന്റെ പരിണാമം തീയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ജെയിംസ് ആന്റ് ആലീസും പരാജയം രുചിച്ചു. ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ഓണച്ചിത്രമെന്ന നിലയില്‍ ഇനിഷ്യല്‍ കിട്ടിയെങ്കിലും ഉത്സവസീസണ്‍ കഴിഞ്ഞ് ഊഴത്തിന് തീയേറ്ററുകളില്‍ ആളൊഴിഞ്ഞു.

    8. ബിജു മേനോന്‍
    [​IMG]
    രസിപ്പിക്കുന്ന സാന്നിധ്യമായി ബിജു മേനോന്റെ സ്‌ക്രീന്‍ ഇമേജ് പുതുക്കിയ ചിത്രങ്ങള്‍ പോയ വര്‍ഷങ്ങൡ വന്നിരുന്നു. സീനിയേഴ്‌സും ഓര്‍ഡിനറിയുമൊക്കെ അതില്‍പ്പെടും. 2014ല്‍ പുറത്തെത്തിയ ജിബു ജേക്കബ് ചിത്രം വെള്ളിമൂങ്ങയിലൂടെ ആ രസസാന്നിധ്യം തന്നെ നായകവേഷത്തിലുമെത്തി. ബിജു മേനോന്‍ നായകനായ അഞ്ച് ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തെത്തിയത്. രഞ്ജിത്തിന്റെ ലീല, നവാഗതനായ ഖാലിദ് റഹ്മാന്റെ 'അനുരാഗ കരിക്കിന്‍വെള്ളം', വി.കെ.പ്രകാശിന്റെ മരുഭൂമിയിലെ ആന, ജോസ് തോമസിന്റെ സ്വര്‍ണ്ണക്കടുവ, ക്രിഷ് കൈമളിന്റെ ഓലപ്പീപ്പി എന്നിവ.

    രഞ്ജിത്തിന്റെ ലീലയില്‍ കുട്ടിയപ്പനായാണ് ബിജുവിനെ ഈ വര്‍ഷം ആദ്യം കാണുന്നത്. ഏത് നടനും ആഗ്രഹിക്കുന്ന വേഷം ലഭിച്ചിട്ടും അത് അവിസ്മരണീയമാക്കാന്‍ അദ്ദേഹത്തിനായില്ല. രഞ്ജിത്തിന്റേത് അമിതപ്രതീക്ഷ ആയിരുന്നോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു ബിജു മേനോന്റേത്. സ്ത്രീവിരുദ്ധമെന്ന് നിരൂപകരാല്‍ വിമര്‍ശിക്കപ്പെട്ട ചിത്രം ബോക്‌സ്ഓഫീസിലും ചലനമുണ്ടാക്കിയില്ല.

    രഘു എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സാധാരണ ജീവിതത്തിലെ രസങ്ങളുമായെത്തിയ 'അനുരാഗ കരിക്കിന്‍വെള്ളം' 'സോള്‍ട്ട് ആന്റ് പെപ്പര്‍' പോലുള്ള ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തി. ഈ വര്‍ഷം പ്രേക്ഷകര്‍ നന്നായി സ്വീകരിച്ച ചിത്രങ്ങളിലൊന്നാണ് 'കരിക്കിന്‍വെള്ളം'. തീയേറ്ററുകളില്‍ മികച്ച വിജയം നേടി. വൈ.വി.രാജേഷിന്റെ തിരക്കഥയിലെത്തിയ മരുഭൂമിയിലെ ആന വി.കെ.പിയുടെ വേഗതയുള്ള ഫ്രെയ്മുകളില്‍ അവതരിപ്പിക്കപ്പെട്ട സ്ലാപ്സ്റ്റിക് കോമഡിയായിരുന്നു. സ്വര്‍ണ്ണക്കടുവ ഒരു 'ബാബു ജനാര്‍ദ്ദനന്‍' തിരക്കഥയുടെ ഗൗരവമുള്ള ചിത്രവുമായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കാത്ത ചിത്രങ്ങളാണ് രണ്ടും. സമാന്തരസിനിമാശ്രമമായെത്തിയ 'ഓലപ്പീപ്പി'യെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു.

    'രമണിയേച്ചിയുടെ നാമത്തില്‍' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ തോമസ് ലിജു തോമസിന്റെ 'കവി ഉദ്ദേശിച്ചതി'ലും ബിജു മേനോന്‍ ഭാഗഭാക്കായി. പക്ഷേ തോമസ് ലിജുവിന്റെ ആദ്യ ഫീച്ചര്‍ശ്രമം പ്രത്യേകതകളൊന്നുമുള്ളതായിരുന്നില്ല. 'പുലിമുരുകനൊ'പ്പം തീയേറ്ററുകളിലെത്തിയതിന്റെ ഗുണമുണ്ടായി. ബോക്‌സ്ഓഫീസില്‍ ശരാശരി പ്രകടനം.

    9. ജയസൂര്യ
    [​IMG]
    പതിവുപോലെ ഈ വര്‍ഷവും വൈവിധ്യമുള്ള തെരഞ്ഞെടുപ്പായിരുന്നു ജയസൂര്യയുടേത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ബസ്, ബോബന്‍ സാമുവലിന്റെ ഷാജഹാനും പരീക്കുട്ടിയും, രഞ്ജിത്ത് ശങ്കറിന്റെ പ്രേതം, നവാഗതനായ സാജിദ് യഹിയയുടെ ഇടി എന്നിവയാണ് ജയസൂര്യയുടേതായി തീയേറ്ററുകളിലെത്തിയത്. ഇതില്‍ പ്രേതം മാത്രമാണ് വിജയമായത്. രഞ്ജിത്ത് ശങ്കറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി ഇത്. മെന്റലിസ്റ്റായെത്തിയ ജയസൂര്യ ഒരു നടന്‍ എന്ന നിലയില്‍ താന്‍ എത്രത്തോളം മെച്ചപ്പെട്ടുവെന്ന് തെളിയിച്ചു.

    പാളിപ്പോയ പരീക്ഷണമായിരുന്നു സാജിദ് യഹിയയുടെ ഇടി. ഒരു എന്റര്‍ടെയ്‌നറിന് വേണ്ട ഘടകങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അവയെ ചേരുംപടി ചേര്‍ക്കുന്ന, കൂട്ടിക്കെട്ടുന്ന ഒരു അദൃശ്യഘടകത്തിന്റെ അഭാവം അനുഭവപ്പെട്ടു. പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായില്ല സ്‌കൂള്‍ ബസ്. സ്‌കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും എന്നീ ചിത്രങ്ങള്‍ പരാജയം രുചിച്ചു.

    10. ജയറാം
    [​IMG]
    വര്‍ഷങ്ങളുടെ തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ജയറാമിന് ഒരു ഹിറ്റുണ്ടായ വര്‍ഷം. കണ്ണന്‍ താമരക്കുളത്തിന്റെ ആടുപുലിയാട്ടം മാത്രമാണ് ഈ വര്‍ഷം ജയറാമിന്റേതായി തീയേറ്ററുകളിലെത്തിയത്. ഹൊറര്‍-കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രത്തിന് പ്രത്യേകതകളൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. പക്ഷേ തീയേറ്ററുകളില്‍ മെച്ചപ്പെട്ട വിജയം നേടി ചിത്രം. ഇന്റസ്ട്രിക്ക് ഒരു 'സര്‍പ്രൈസ് ഹിറ്റാ'യിരുന്നു ചിത്രം. തമിഴില്‍ 'സെമ്പകകോട്ടൈ' എന്ന പേരിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തി ഇത്.

    11. ആസിഫ് അലി
    [​IMG]
    2011ന് ശേഷം ആസിഫ് അലിയുടേതായി ഏറ്റവും കുറവ് ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിയ വര്‍ഷമാണ് 2016. പോയ വര്‍ഷങ്ങളില്‍ രുചിച്ച പരാജയങ്ങളാവാം തെരഞ്ഞെടുപ്പില്‍ ജാഗ്രത പാലിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മനോജ് പാലോടന്റെ 'ഇത് താന്‍ഡാ പോലീസ്' ആരാലും ശ്രദ്ധിക്കപ്പെടാതെപോയി. അനുരാഗ കരിക്കിന്‍വെള്ളം പ്രേക്ഷകര്‍ ഏറ്റെടുത്ത മെച്ചപ്പെട്ട വിജയം. കവി ഉദ്ദേശിച്ചത് പുലിമുരുകന് തൊട്ടുപിന്നാലെ ഇറങ്ങിയതിന്റെ ഗുണം ലഭിച്ച ചിത്രം. തീയേറ്ററുകളില്‍ ശരാശരി വിജയം.

    12. സണ്ണി വെയ്ന്‍
    [​IMG]
    സണ്ണി വെയ്‌നിന് ഓര്‍ത്തിരിക്കാവുന്ന വര്‍ഷമാണ് 2016. ദുല്‍ഖര്‍ സല്‍മാനൊപ്പം 'സെക്കന്റ് ഷോ'യിലൂടെ അരങ്ങേറ്റം കുറിച്ച് നായകനിരയിലേക്ക് ഒരു പുതിയ എന്‍ട്രി എന്ന് തോന്നിപ്പിച്ചെങ്കിലും പിന്നീടുവന്ന വിജയചിത്രങ്ങളും മറ്റ് താരങ്ങള്‍ക്കൊപ്പമായിരുന്നു (നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അന്നയും റസൂലും). കരിയര്‍ ഒരു വിഷമസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് 'ആന്‍മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിലൂടെ സണ്ണിക്ക് ആദ്യത്തെ സോളോ ഹിറ്റ് ലഭിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യചിത്രം ഡിവിഡിയിലും ടൊറന്റിലുമാണ് ജനപ്രിയമായതെങ്കില്‍ 'ആന്‍മരിയ' തീയേറ്ററില്‍നിന്നുതന്നെ പ്രേക്ഷകര്‍ കണ്ട് വിജയിപ്പിച്ചു.

    13. മഞ്ജു വാര്യര്‍
    [​IMG]
    ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 2014ല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഹൗ ഓള്‍ഡ് ആര്‍ യു'വിലൂടെയായിരുന്നു തിരശ്ശീലയിലേക്കുള്ള മഞ്ജു വാര്യരുടെ രണ്ടാംവരവ്. വന്‍വിജയമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ചിത്രം. 2015ല്‍ സത്യന്‍ അന്തിക്കാടിന്റെ 'എന്നും എപ്പോഴും', ആഷിക് അബുവിന്റെ 'റാണി പത്മിനി' എന്നിവ മഞ്ജുവിന് ഭേദപ്പെട്ട വിജയം നേടിക്കൊടുത്തെങ്കില്‍ ഈ വര്‍ഷം വിജയങ്ങള്‍ അകന്നുനിന്നു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ 'വേട്ട', ദീപു കരുണാകരന്റെ 'കരിങ്കുന്നം സിക്‌സസ്' എന്നിവയാണ് മഞ്ജുവിന്റേതായി ഈ വര്‍ഷം തീയേറ്ററുകളിലെത്തിയത്. രണ്ടും 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന മഞ്ജുവിന്റെ സ്‌ക്രീന്‍ ഇമേജ് ഉപയോഗപ്പെടുത്താന്‍ ലക്ഷ്യംവെച്ചുള്ളവ ആയിരുന്നു. വേട്ട പരാജയമായപ്പോള്‍ കരിങ്കുന്നം സിക്‌സസ് ആവറേജ് വിജയം നേടി.

    14. കുഞ്ചാക്കോ ബോബന്‍
    [​IMG]
    ഏതെങ്കിലുമൊക്കെ തരത്തില്‍ പ്രതീക്ഷ പുലര്‍ത്തിയ തെരഞ്ഞെടുപ്പായിരുന്നു കുഞ്ചാക്കോ ബോബന്റേതെങ്കിലും വിജയങ്ങള്‍ അകന്നുനിന്നു. രാജേഷ് പിള്ളയുടെ അവസാനചിത്രം വേട്ട, റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ ബസ്, ബോബന്‍ സാമുവലിന്റെ ഷാജഹാനും പരീക്കുട്ടിയും, സിദ്ധാര്‍ഥ ശിവയുടെ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, നവാഗതനായ സൂരജ് എസ്.കുറുപ്പിന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി എന്നിവയായിരുന്നു കുഞ്ചാക്കോ ബോബന്റെ റിലീസുകള്‍. കൊച്ചൗവ്വയിലൂടെ പഴയ ഉദയാ സ്റ്റുഡിയോയെ 'ഉദയാ പിക്‌ചേഴ്‌സ്' എന്നപേരില്‍ അദ്ദേഹം തിരികെയെത്തിച്ചു. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്‌സ്ഓഫീസില്‍ വലിയ വിജയമായില്ല. വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസിന് മുന്‍പ് പാട്ടിലും പരസ്യങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും തീയേറ്ററുകളിലെത്തിയപ്പോള്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്തു. വേട്ട, വള്ളീം തെറ്റി പുള്ളീം തെറ്റി, സ്‌കൂള്‍ബസ്, ഷാജഹാനും പരീക്കുട്ടിയും എല്ലാം പരാജയങ്ങള്‍.


    Link : http://ml.southlive.in/movie/film-debate/malayalam-cinema-2016-stars-progress-report
     

Share This Page