തൊണ്ടിമുതലും ദൃക്സാക്ഷിയുമായി ഇത്ര ബന്ധമുണ്ടെന്ന് കരുതിയില്ല. എല്ലാവരും സിനിമ കാണണം. ലോകത്തെവിടെനിന്നും സങ്കല്‍പ്പിക്കാവുന്ന ലളിതമായ കഥയും അതിന് അന്തര്‍ദേശീയ നിലവാരത്തിലുള്ള ഇതിവൃത്തവുമാണ് 'തൊണ്ടിമുതലിനും ദൃക്സാക്ഷിക്കും' അവകാശപ്പെടാനുള്ളത്. റിയലിസ്റ്റിക്കായ അഭിനയം നടത്തിയ ഫഹദും,സുരാജും പുതുമുഖങ്ങളും ഒരു പോലീസ് സ്റ്റേഷനകത്തും, കള്ളനു ചുറ്റും ജീവിക്കുകയാണ്. പ്രധാന കഥ സംഭവിക്കാനുള്ള കാരണം പ്രണയ വിവാഹവും ഹിന്ദു മതത്തിനകത്തെ രണ്ട് ജാതിയുമൊക്കെയാണെന്ന് പറയാതെ പറയുന്നുണ്ട്. ആലപ്പുഴയിലെ ഒരു ജാതി,ഒരു മതം, ഒരു ദൈവം എഴുതുന്ന മഞ്ഞക്കൊടിയും കാസര്‍ഗോഡ് ഷേണിയില്‍ പോലീസ് സ്റ്റേഷന്‍റെ മതിലിലും ഭക്തിയിലും കുത്തിവച്ച കാവിക്കൊടിയേയുമൊക്കെ കണക്കിന് രാഷ്ട്രീയം പറയാതെ പറഞ്ഞ് പരിഹസിക്കുന്നപോലെ. നായകനും നായികയും നാടുവിടേണ്ടിവന്ന കാരണങ്ങളെ ഗൗരവമായി പറയുന്നതുപോലെ. കള്ളനാവാന്‍ പശ്ചാത്തലമൊന്നും വേണ്ട 'വിശപ്പ് മതിയെന്ന് ഫഹദിന്‍റെ കഥാപാത്രം പലതവണ ആവര്‍ത്തിക്കുന്നുണ്ട്. രസികനായ, എന്തൊക്കെയോ മനസ്സില്‍ ഒളിപ്പിച്ച, പഠിച്ച കള്ളന്‍. സൂക്ഷ്മമായി കണ്ടിരിക്കേണ്ട ഒരുപാട് കാര്യങ്ങളുള്ള ഉജ്ജ്വലത തന്നെയാണ് തൊണ്ടിമുതല്‍ തപ്പിച്ചെല്ലുന്ന ഓരോ പ്രേക്ഷകനും കിട്ടുക. ഗംഭീര സിനിമ❤ കടപ്പാട്: അഭിജിത്ത്.ഡി.കെ
തൊണ്ടിമുതലും ദൃക്‌സാക്ഷിയും മനുഷ്യരെയും സമൂഹത്തെയും കലര്‍പ്പോ കൃത്രിമത്വമോ സിനിമാറ്റിക് ഗിമ്മിക്കുകളോ ഇല്ലാതെ യഥാതഥമായ വികാരങ്ങളാല്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍. ഓരോ സംവിധാനങ്ങളിലേക്ക് അടക്കം ചെയ്യപ്പെട്ട മനുഷ്യരുടെ പലവിധ അവസ്ഥകളുടെ കലര്‍പ്പില്ലാത്ത പകര്‍പ്പുമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. Maneesh Narayanan's Review http://ml.southlive.in/movie-reviews/thondimuthalum-driksaakshiyum-review-by-maneesh-narayanan