@ANIL DP super !! Ikka'yude one of my fav padam..kandukondein kandukondein..!! last aa scene..!! no words !!
ഇന്നലെ ഒരു പുതിയ ചങ്ങായിയെ കണ്ടു ചങ്ങായിയുടെ പേര് : #തൊണ്ടിമുതലും_ദൃക്‌സാക്ഷിയും ചങ്ങായിയെ കണ്ട സ്ഥലം : അപ്സര- കോഴിക്കോട് ചങ്ങായിയെ കണ്ട സമയം : 6 pm ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 100 % കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ ആദ്യവാക്ക് : എന്തോന്നാ ഫഹദേ ഇത്....... ഇങ്ങളെപോലെ സ്‌ക്രീനിൽ ജീവിക്കുന്ന ഒരു യുവതാരത്തെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. കാസർഗോഡ് നിന്നുള്ള ഒരു ബസ് യാത്രയ്ക്കിടയിൽ ശ്രീജയുടെ ( നിമിഷ ) സ്വർണ മാല പ്രസാദ് ( ഫഹദ് ) എന്നയാൾ മോഷ്ടിക്കുന്നു. പിന്നീടങ്ങോട്ട് എന്തൊക്കെ സംഭവിക്കാൻ പോകുന്നു എന്ന കാര്യങ്ങൾ സിനിമാറ്റിക് അല്ലാതെ പൂർണ്ണമായും റിയലിസ്റ്റിക് ആയി നമുക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയാണ് ഉർവശി ടാക്കീസിന്റെ ബാനറിൽ റിലീസ് ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ . പറഞ്ഞു പൊലിപ്പിക്കാനുള്ള കഥയോ മറ്റോ ഒന്നും സിനിമയ്ക്കില്ല എന്ന് ഉറപ്പാണ്. കുറച്ചു റിയലിസ്റ്റിക് ആയ ജീവിതങ്ങൾ അത്രമാത്രമേ നമുക്ക് ഈ പടത്തിൽ കാണുവാൻ ആവുകയുള്ളൂ. വൈക്കത്തു നിന്ന് തുടങ്ങി കാസർകോടിന്റെ അതിർത്തിപ്രദേശത്തെ ഒരു പോലീസ് സ്റേഷനിലൂടെ കഥ അങ്ങ് നീങ്ങുകയാണ് രണ്ടരമണിക്കൂറിനടുത്.ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകൾ ഇല്ലാത്ത ഒരു ക്ലൈമാക്സ് ഉം. സിനിമയിലെ സംഭാഷണങ്ങളിൽ ഒരു അസ്വാഭാവികതയും കാണാൻ നമുക്ക് കഴിയില്ല. സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയോ എന്ന് തന്നെ സംശയം. ചില സീനുകളിൽ നമ്മളറിയാതെ തന്നെ നാം പൊട്ടിച്ചിരിക്കും , ചില സമയങ്ങളിൽ നാം സ്‌ക്രീനിൽ പിരിമുറുക്കത്തോടെ തുറിച്ചു നോക്കും, ചില സമയങ്ങളിൽ നമ്മെ എന്തൊക്കെയോ ചിന്തിപ്പിക്കും. ഇന്റർവെൽ നോട് അടുപ്പിച് ഉള്ള സീനിൽ ഫഹദ് ഫാസിൽ ന്റെ മുഖത്ത് വരുന്ന ഒരു ചിരി ഉണ്ട്. ഒരേ സമയം തന്നെ ആ ചിരി നമ്മുടെ മുഖത്ത് സന്തോഷം പകരുകയും സങ്കടം നിഴലിപ്പിക്കുകയും ചെയ്യും. ചിരിപ്പിക്കാൻ വേണ്ടി കുത്തിക്കയറ്റിയ അരിപ്പൊടി - പഴത്തൊലി സീനുകൾ ഇതിൽ ഇല്ല. പക്ഷേ അരിപ്പൊടി - പഴത്തൊലി സീനുകളെക്കാൾ മനസ്സ് നിറച്ചു ചിരിപ്പിക്കും ഒരു ഒഴുക്കുപോലെ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ. സങ്കടപ്പെടുത്താൻ ഗ്ലിസറിനൊഴുകുന്ന സീനുകൾ കൂത്തിനിറച്ചിട്ടില്ല. പക്ഷേ നാം അറിയാതെ തന്നെ നമ്മുടെ മനസ്സ് സങ്കടപ്പെടും ചില നേരങ്ങളിൽ. ചില സമയങ്ങളിൽ നാം പോലീസ് സ്റ്റേഷനിൽ ഇരിക്കുകയാണോ എന്ന തോന്നൽ സിനിമ കാണുമ്പോൾ നിഴലിക്കുന്നു. ഇടുക്കിയിലെ പച്ചപ്പ് കുളിർ പകർന്നു മഹേഷിന്റെ പ്രതികാരത്തിൽ എങ്കിൽ കാസര്കോടിന്റെ വരണ്ടുണങ്ങിയ കാഴ്ച്ചകൾ മറ്റൊരു തരത്തിലുള്ള ഫീലും നമുക്ക് അനുഭവിക്കാൻ സാധിപ്പിക്കുന്നു സിനിമ കാണുമ്പോൾ. ലാലേട്ടനും മമ്മൂക്കയ്ക്കും ഒക്കെ ശേഷം ഒരു പക്കാ നാച്ചുറൽ ആയി അഭിനയിക്കാൻ കഴിവുള്ള ഒരു യുവ നടൻ ആരെന്നു ചോദിച്ചാൽ സിനിമ ചങ്ങായിയുടെ നാവിൽ ആദ്യം വരിക ഫഹദ് എന്ന പേരായിരിക്കും. പരാജയം വിജയത്തിന്റെ ചവിട്ടുപടി ആണ് എന്ന് പറയുന്നത് ഇദ്ദേഹത്തെ സംബന്ധിച്ചു നൂറു ശതമാനം ശരി ആണ്. അന്ന് കൈയ്യെത്തും ദൂരത്തിൽ സമ്പൂർണ്ണ പരാജിതൻ ആയിരുന്നില്ലായിരുന്നങ്കിൽ ഫഹദിന്റെ ഇപ്പോഴത്തെ മികച്ച അഭിനയം നമുക്ക് കാണാൻ പറ്റില്ലായിരുന്നു. ഇന്റർവെൽ നോട് അടുപ്പിച്ചു ഒരു ചിരി ഉണ്ട് എന്റെ പൊന്നോ അണ്ണാ .................... ശ്രീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ വിജയന് ഒരു നല്ല നമസ്കാരം. ആ കഥാപാത്രം ആഗ്രഹിച്ചത് അത് ഒരു അളവുകോൽ തെറ്റാതെ അവതരിപ്പിക്കാൻ നിമിഷയ്ക്കു കഴിഞ്ഞിട്ടുണ്ട്. സുരാജിന്റെ പ്രസാദ് പെർഫെക്റ്റ്. ഒരിക്കലും അഭിനയിക്കുക ആണ് ഈ സിനിമയിൽ പുള്ളി എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. അലന്സിയർ ചേട്ടന്റെ മികച്ച പ്രകടനം... ജീവിക്കുക ആയിരുന്നല്ലേ ഓരോ സീനിലും. മലയാള സിനിമ അതികം ഉപയോഗിക്കാതെ പോയ വെട്ടുക്കിളി പ്രകാശിന്റെ മികച്ച പ്രകടനം ആയിരുന്നു സിനിമയിൽ. കാക്കിക്കുള്ളിലും ഉണ്ടെടോ കലാ ഹൃദയം എന്ന് കേട്ടിട്ടുണ്ട് പലപ്പോഴും .കാക്കിക്കുള്ളിലെ കലാഹൃദയങ്ങളെ ശരിക്കും അടുത്തറിയുക ആയിരുന്നു സിനിമ കാണുമ്പോൾ. എസ് ഐ സാജൻ ആയി അഭിനയിച്ച കാസർഗോഡ് ആദൂർ സ്റ്റേഷനിലെ യഥാർത്ഥ സി ഐ സിബി തോമസ് ചേട്ടൻ ഒക്കെ എന്നാ ഒരു പ്രകടനമാ കാഴ്ചവച്ചത്. ഓരോ പോലീസുകാരും തകർത്തു. മഹേഷിന്റെ പ്രതീകാരം റിലീസ് ചെയ്തതിനു ശേഷം , അത് ടോറന്റിൽ കൂടെ വന്ന ശേഷം ഏറ്റവും കൂടുതൽ കേട്ട ഒരു വാക്കാണ് "പോത്തേട്ടൻ ബ്രില്ലിയൻസ് ". കുറേ പേര് സ്ക്രീൻ ഷോട്ട് എടുത്ത് സൂം ചെയ്തു ബ്രില്ലിയൻസ് തപ്പിനടന്നു സിനിമ ഗ്രൂപ്പുകളിൽ പോസ്റ്റിടാൻ മത്സരിക്കുന്നത് കണ്ടു. അതിനോടൊന്നും സിനിമ ചങ്ങായിക്ക് കമ്പവും ഇല്ല താൽപ്പര്യവും ഇല്ല. ഒരു തവണ സിനിമ കണ്ടു അവസാനിക്കുമ്പോൾ തന്നെ അറിയാം എന്താണ് സംവിധായകന്റെ കഴിവ് എന്ന്. മഹേഷിന്റെ പ്രതികാരം ആദ്യ ഷോ കണ്ട് ഇറങ്ങിയപ്പോൾ ഈ സംവിധായകനൊരിടം എന്റെ ഇഷ്ടത്തിന്റെ കൂട്ടത്തിൽ കൊടുത്തിട്ടുണ്ട്. ഇന്നലെ ഈ സിനിമ കണ്ട് കഴിഞ്ഞപ്പോഴും ആ ഇഷ്ട്ടം ഒരൽപം പോലും കുറഞ്ഞില്ല എന്ന് പറയേണ്ടി ഇരിക്കുന്നു . രാജീവ് രവി ചേട്ടാ എഴുനേറ്റു നിന്ന് ഒരു സല്യൂട്ട്. ഇ
innu movie kandu.ishtapettu.good film..valiya sambhavamonumallelum neat aayiteduthitund,oru different type movie.fahaad,suraj kattaku ninu..pothettan directionum kollam...
Carnival thalayolaparambu തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇന്ന് ( Sunday ) 3.30PM Show HOUSE FULL Screen - 1 = 574 Seats #Come_Celebrate