1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :badpc1: Allenkilum pambukalku ivide choyikkanum parayanum aarumillalo:Vandivittu:
     
    Mannadiyar likes this.
  2. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Vava Suresh ullapozho

    Sent from my XT1022 using Tapatalk
     
    Mannadiyar and David Billa like this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Padam tanne kurachoke fantasy ale
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    + 3D..
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Effect kittanam!
     
  6. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    Kittiyillelum padam nannayal mathi..
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    3d formatil analo shoot. Apo kittum
     
  8. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    "ഒടിയൻ-4"

    അൽപനേരം അവിടെ ട്രെയിൻ മാത്രമേ ശബ്ദിച്ചുള്ളൂ...
    ട്രെയിൻ ഒരു തുരങ്കത്തിനുള്ളിലേയ്ക്ക് കടന്നു.ഇരുട്ടിൽ എവിടെ നിന്നോ വീണ്ടും പച്ച വെറ്റിലയുടെ മണം ഒഴുകി വന്നത് ഞാൻ അറിഞ്ഞു...അകലെ നിന്നും അതാ ആ കുഞ്ഞിന്റെ കരച്ചിൽ ..
    ഒരു പെരുമ്പാമ്പ് പോലെ ആ തുരങ്കം എന്നെ വിഴുങ്ങുന്നുവോ?
    ഇതിനു അവസാനമില്ലയോ??
    ട്രെയിൻ ഓടികിതച്ചു നിൽക്കാൻ പോകുന്ന പോലെ,വേഗത കുറഞ്ഞു വരുന്നു....
    ട്രെയിനുള്ളിലിലെ മിന്നാമിന്നി വെട്ടം കണക്കിനുള്ള ബൾബുകൾ മിന്നി മിന്നി കത്തുന്നു,നില്ക്കാൻ എന്നപോലെ..
    അപ്പോഴാണ് ഞാൻ തല ഒന്നുയർത്തി നോക്കിയത്..,
    ഞാൻ അമ്പരന്നു പോയി!
    എതിരെ ഉള്ള സീറ്റിൽ.,ആരും തന്നെ ഇല്ല.!ആ അമ്മൂമ്മ എവിടെ?അപ്പുറത്തുണ്ടായിരുന്ന ആളുകൾ എവിടെ??
    അമ്മൂമ്മയുടെ ആ മുഷിഞ്ഞ തുണികെട്ടുകൾ എവിടെ?
    ഞാൻ പൊടുന്നനെ സീറ്റിൽ നിന്നും എഴുന്നേറ്റു...
    ട്രെയിൻ ആകമാനം വിജനം..!അവിടെ എല്ലാംതന്നെ ബൾബുകൾ മുനിഞ്ഞു കത്തുന്നു,ചിലത് പാടെ നിന്ന് പോകുന്നു...
    ആ അമ്മൂമ്മ ടോയ്ലറ്റിൽ പോയിക്കാണുമോ എന്ന് പോയി നോക്കിയപ്പോൾ ഇല്ല,അത് തുറന്നു കിടക്കുന്നു....
    ടോയ്ല റ്റിനകത്തേയ്ക്ക് തല ഇട്ടു നോക്കിയ എന്റെ ഉള്ള് ഒന്ന് നടുങ്ങി...
    അതിലെ ഇരുമ്പ് ക്ളോസറ്റിലൂടെ ഒരു കാട്ടുവള്ളി ചെടി വളർന്നു നിൽക്കുന്നു..
    ഫ്ളഷ് ടാങ്കിൽ ,ചുവരിൽ എല്ലാം അത് പടർന്ന് പിടിച്ചിരിയ്ക്കുക ആണു,ഉപയോഗിച്ചിട്ടു മാസങ്ങൾ കഴിഞ്ഞ പോലെ...
    ഞാൻ ഭയന്ന് ധൃതിയിൽ അതിനകത്തു
    നിന്ന് പുറത്തു ചാടി.ധൃതിയിൽ പഴയ സീറ്റിലേക്ക് കുതിച്ചു...
    അവിടെ കണ്ട കാഴ്ചയും അക്ഷരാർത്ഥത്തിൽ ഞെട്ടിയ്ക്കുന്നത് ആയിരുന്നു.ഞാൻ ഇരുന്നതും,ഇരുന്നതിനപ്പുറത്തേയ്ക്കും എല്ലാം ഉള്ള സീറ്റുകളും,ജനലുകളും എല്ലാം കാട് പിടിച്ചു കിടക്കുന്നു.
    ഭയപ്പെടുത്തുന്ന കാഴ്ച.
    നിർത്തി ഇട്ട ട്രെയിനിൽ നിന്നും ഞാൻ അതി വേഗം ഇറങ്ങി ഓടി..
    അതൊരു റെയിൽവേ സ്റ്റേഷൻ തന്നെ ആയിരുന്നു.
    ഒരു പഴഞ്ചൻ സ്റ്റേഷൻ!
    കിതച്ചു കൊണ്ട് കാലുകൾ നീട്ടി
    വച്ചുകൊണ്ട് ഓടുമ്പോൾ, ഞാൻ തലവെട്ടിച്ചു കൊണ്ട് ആ ട്രെയിനിലേയ്ക്ക് നോക്കി....
    കാലങ്ങൾ ആയി നിർത്തിയിട്ടത് ആണെന്ന് തോന്നുന്നു,കാട് പിടിച്ചു കിടക്കുന്ന,തുരുമ്പ് എടുത്ത ഒരു ട്രെയിൻ....
    ഭയന്ന് വിറച്ചു കൊണ്ട് ഓടിയ ഞാൻ എവിടെയോ കാൽ തട്ടി നിലത്തു വീണു...
    അമ്മേ.... ഞാൻ ഉറക്കെ നിലവിളിച്ചു.,
    ധൃതിയിൽ അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ ,വീണ്ടും കാലുകൾ നീട്ടി വയ്ക്കുമ്പോൾ എന്റെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു...
    എവിടെ ആണ് താൻ..?
    ആ ട്രെയിൻ എങ്ങനെ ഈ അവസ്ഥയിൽ ആയി?
    ആ അമ്മൂമ്മ??ട്രെയിനുള്ളിലെ ആളുകൾ??
    എന്താണ് തനിക്ക് സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്??
    സ്റ്റേഷനിൽ അവിടവിടെ ആയി മാത്രം കാണുന്ന ബൾബുകൾ..അവിടെങ്ങും ഇരുമ്പ് ബെഞ്ചുകൾ അല്ലാതെ വേറൊന്നും കാണാൻ ഇല്ല...
    ഓഫീസിനോട് ചേർന്ന് ഒരു വൻ ആൽമരം..അതിന്റെ വള്ളികൾ ഫ്‌ളാറ്റ്ഫോമിലെമ്പാടും തൂങ്ങി നിൽക്കുന്നുമുണ്ട്..
    ഭീകരമായ അന്തരീക്ഷം!
    അവിടെ കണ്ട ഒരു വിശ്രമമുറിയിലേയ്ക്ക് ഞാൻ ഓടി കയറി.
    .അവിടെ കിടന്ന ഒരു ബെഞ്ചിലേയ്ക്ക് ഇരുന്നു.ശരീരം ഭയത്താൽ വിറകൊള്ളുന്നു.,
    ക്ഷീണം കാരണം കണ്ണുകളെ തുറന്നു പിടിയ്ക്കാൻ ഞാൻ നന്നേ വിഷമിച്ചു.ആ നാല് ചുവരുകൾ എന്നെ വലം വയ്ക്കുന്നത് പോലെ...തലയിലേക്ക് ഒരു തണുപ്പ് ഇരച്ചു കയറുന്നു.പതിയെ
    ആ തടി ബെഞ്ചിലേയ്ക്ക് ഞാൻ അബോധത്തിലെന്നോണം ചെരിഞ്ഞു വീണു.
    കൈയിൽ നിന്നും ആ തുണി ബാഗ് നിലത്തു വീണു...തുറന്നിട്ട സിബ്ബിലൂടെ ആ പുസ്തകം പാതി പുറത്തു കാണാമായിരുന്നു..

    പുറത്തു ആ ട്രെയിൻ കൂടുതൽ കാട് എടുത്തു തുടങ്ങിയത് പോലെ...
    എന്താണ് ചുറ്റും സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്??
    ആ സമസ്യയുടെ ചുരുളുകൾ അയാളുടെ അബോധ മനസ്സിലേയ്ക്ക് വീണ്ടും ഉയർന്നു വന്നു

    തുടരും...

    Sent from my Lenovo A7020a48 using Tapatalk
     
  9. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    ഒടിയൻ (5)

    മണിക്കൂറുകൾ കടന്നു പോയത് ഞാൻ അറിഞ്ഞതേയില്ല.മനസ്സിന്റെ അബോധവസഥയിൽ സ്വപ്നമെന്നോ, യാഥാർഥ്യമെന്നോ മനസ്സിലാക്കാൻ കഴിയാത്ത വണ്ണം ഞാൻ ബന്ദി ആക്കപ്പെട്ടിരിയ്ക്കുന്നു..
    കണ്ണുകൾ തുറക്കാൻ ആകുന്നില്ല..കൈ കാലുകൾ ചലിയ്ക്കുന്നില്ല...
    പക്ഷെ കാതുകളിൽ ഒരു കഥ ഒഴുകിയെത്തുന്നത് ഞാൻ അറിഞ്ഞു...
    മുൻപ് കേട്ട അതേ കഥ...
    ഒരു പുരുഷ ശബ്ദത്തിൽ ആ കഥ തുടർന്നു കേൾക്കുന്നത് എനിയ്ക് കേൾക്കാം...എന്റെ അരികിൽ ആരോ അത് എന്റെ കാതിൽ പറയുന്നു...
    എന്റെ നെഞ്ചിടിപ്പ് കൂടി....

    കീഴൂർ മനയ്ക്കലെ വല്യനമ്പൂതിരി മരണപ്പെട്ടു..!
    കൊല്ലംകോട്ട് ദേശം മൊത്തം ആ കഥ കേട്ട് മൂക്കത്ത് വിരൽ വച്ചു..മഹാ മാന്ത്രികൻ ആയ വല്യനമ്പൂതിരിയെ ദുർമരണത്തിന് ഇടയാക്കിയ ആ ശക്തി എന്താണ്?
    ചാത്തനും,മറുതയ്ക്കും,കരിംകുട്ടിയ്ക്കും,യക്ഷിയ്ക്കും,ഗന്ധർവ്വനും ഒന്നും അത് സാധ്യമാകില്ല...
    തിരുമേനിയുടെ മന്ത്ര തന്ത്രങ്ങൾക്ക് അസാധ്യം ആയി ഒന്നും ഇല്ല...
    അപ്പോൾ പിന്നെങ്ങനെ....?

    നാട്ടിൽ പല കഥകളും ഉയർന്നു വന്നു..നമ്പൂതിരിയ്ക്ക് പല ജാരസ്ത്രീബന്ധങ്ങൾ ഉണ്ട് എന്നും,അതിൽ ശത്രുത ഉള്ള ആരോ രാത്രി ഒളിഞ്ഞു നിന്ന് പക വീട്ടിയത് ആണെന്ന് വരെ കഥകൾ ഇറങ്ങി..
    ചതിയുടെ ഒളിയുദ്ധങ്ങൾ അറിയുന്ന,മന്ത്ര തന്ത്രങ്ങൾക്ക് വശപ്പെടാത്ത ഒരു ശക്തി..അങ്ങനെ ഒന്ന് അതിനെ കഴിയൂ..
    അന്നേരം കീഴൂർമനയുടെ തെക്കേപറമ്പിൽ വല്യ നമ്പൂതിരിയുടെ ചിത എരിഞ്ഞു തീരുന്നതേ ഉണ്ടായിരുന്നുള്ളു...
    മനയുടെ യശസ്സ് പോലെ തല ഉയർത്തി നിന്നിരുന്ന മണിഗോപുരത്തിന്റെ മുകളിൽ ഒരു ബലിക്കാക്ക വന്നിരുന്നു ശബ്ദിച്ചു...
    മുറ്റത്തെ തെക്കേ കോണിൽ നിന്ന് കൊണ്ട് അങ് അകലെ പറമ്പിൽ ചിത എരിയുന്നത് നോക്കി നിൽക്കുക ആയിരുന്നു മൂത്തപുത്രൻ....
    പാമ്പിൻകാവിൽ വിളക്ക് തെളിഞ്ഞിരിയ്ക്കുന്നു...നേരം ഇരുട്ടി തുടങ്ങി...
    അച്ഛനൊപ്പം എന്നും പൂജാ കർമ്മങ്ങൾക്കും,താന്ത്രിക വിദ്യകൾക്കും പരികർമ്മി ആയിട്ട് പോകാറുള്ള ആളാണ് മൂത്തമകൻ ദിവാകരൻ...
    അൽപനേരം കൂടി അവിടെ നിന്നിട്ട് അയാൾ അകത്തേയ്ക്ക് പോയി..അറയിൽ കിടക്കയിൽ ചെന്നു മെല്ലെ കിടന്നു...
    എങ്ങും നിറഞ്ഞുനിന്ന ആ കനത്തനിശബ്ദത അയാളിൽ അസ്വസ്ഥത ഉണ്ടാക്കി....വാതിൽ പാളി പതിയെ കിരുകിറുക്കുന്ന ശബ്ദം..
    മെല്ലെ തല ഉയർത്തി നോക്കിയപ്പോൾ വേളി ദേവകി അന്തർജ്ജനം ആണ്...
    അത്താഴം കഴിയ്ക്കാം...എല്ലാവരും കാത്തിരിയ്ക്കുന്നു...
    ഉം..എത്താം...
    അവർ നടന്നു നീങ്ങിയതിനു പിന്നാലെ തന്നെ അയാളും ഭക്ഷണം കഴിയ്ക്കാൻ നടന്നു...
    എല്ലാവരും ഉണ്ട്...അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ചെറിയ മാമ ആണ് സംസാരിച്ചു തുടങ്ങിയത്...
    "വല്യത്തൻന്റെ മരണം സാധാരണമരണം ആയി തള്ളിക്കളയാൻ പാടില്യ..എന്താ സംഭവിച്ചത് എന്ന് കണ്ട്പിടിയ്ക്കണം....അദ്ദേഹത്തിനുള്ള ബാഹുമാനാർത്ഥം വേണ്ട ക്രിയകൾ ചെയ്യണം"

    ചെറിയമ്മാവൻ വല്യത്തൻ എന്നാണ് അച്ഛനെ വിളിയ്ക്കുക...
    ദിവാകരൻ കേൾക്കുന്നുണ്ടോ?
    അദ്ദേഹം ദിവാകരനെ നോക്കി
    ങ്ഹാ..വേണ്ടത് ചെയ്യുന്നുണ്ട് ,എടപ്പാൾ ഉള്ള തിരുപ്പുള്ളി മനയ്ക്കലെ ആദിത്യൻ നമ്പൂതിരി എന്റെ ഒരു സുഹൃത്ത് ആണ്..അദ്ദേഹത്തിനെ ഒന്ന് പോയി കാണണം...
    വല്യ മാന്ത്രികൻ ആണ്,അച്ഛനുമായി നല്ല അടുപ്പം ഉള്ള ആളുകൂടി ആണ് അദ്ദേഹം.ബാക്കി എന്താണ് എന്ന് വച്ചാൽ ശേഷം തീരുമാനിയ്ക്കാം....
    അങ്ങനെ പോരെ....
    മതി..എല്ലാം നിന്റെ തീരുമാനം,നീയാണ് ഇനി മനയ്ക്കലെ നാഥൻ.സൂക്ഷിച്ചു മുന്നേറുക എന്ന് മാത്രമേ ചെറിയമാമയക്ക് പറയാൻ ഉള്ളു...
    ദിവാകരൻ വേഗം അത്താഴം കഴിച്ചെന്നുവരുത്തി എഴുന്നേറ്റു...
    ചെറിയമ്മാമ പറഞ്ഞ ആ കാര്യം അത് അയാളെ അസ്വസ്ഥൻ ആക്കുക ആണ് ചെയ്തത്...കീഴൂർമനയുടെ അധിപൻ!
    ആ സ്ഥാനം അത്ര ചെറിയ ഒന്നല്ല,അസംഖ്യം സ്വത്തുക്കൾ,രാജകീയ ബന്ധങ്ങൾ, ക്ഷേത്ര ഭരണങ്ങൾ പിന്നെ...
    പിന്നെ ...രക്തദാഹികൾ ആയ പല ദുരാത്മാവുകൾ,ദുർമൂർത്തികൾ എന്നിവ ബന്ധനത്തിൽ ഇരിയ്ക്കുന്ന മാന്ത്രിക അറകളുടെ താക്കോൽ കൂട്ടങ്ങൾ ...!!അങ്ങനെ വലിയൊരു സാമ്രാജ്യം ശിരസ്സിൽ ഏല്പിച്ചുകൊണ്ട് ആണ് വല്യനമ്പൂതിരി കളംഒഴിഞ്ഞത്..
    അയാൾ ചിന്താനിമഗ്നനൻ ആയി മുറ്റത്ത് കൂടി ഉലാത്തി..
    സമയം ഏറെ ആയെന്നു തോന്നുന്നു..മനയ്ക്കലെ ഭൂരിഭാഗം വിളക്കുകളും അണഞ്ഞു കഴിഞ്ഞു..
    ഇരുട്ടിൽ കീഴൂർ മന വലിയ ഒരു മഹാമേരു പോലെ കാണപ്പെട്ടു.ദിവാകരൻ അൽപനേരം ആ പ്രൗഢി നോക്കി നിന്നു...
    വലിയ എന്തോ ഒരു ശബ്ദം കേട്ടുകൊണ്ട് ആണ് അയാൾ തല തിരിച്ചു നോക്കിയത്...തെക്കേ തൊടിയിൽ എന്തോ ഒന്ന് ശക്തി ആയി ഉയരത്തിൽ നിന്നും വീണത് ആണ്..
    അയാൾ ആ ഭാഗത്തേയ്ക്ക് നടന്നു...കരിമ്പനയുടെ പഴം ആണെന്ന് തോന്നുന്നു..
    അങ് കുറച്ചു അപ്പുറത്ത് ചെമ്പരാവതാനി വിരിച്ചത് പോലെ അച്ഛന്റെ ചിത കാണാം..
    അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി..
    തെക്കേപറമ്പിൽ കരിമ്പനകൾ ആണ് കൂടുതലും.പനമ്പഴം വീഴുന്ന സമയം കൂടി ആണ്..പാമ്പുകൾ,കാണും..വിഷം മൂത്തഇനങ്ങൾ,
    നിൽക്കുന്നത് ശരിയല്ല...
    തിരിഞ്ഞു നടക്കവേ പുറകിൽ കരിയിലകൾക്ക് മുകളിൽ കൂടി ആരോ ഓടുന്ന ശബ്ദം...
    ഞെട്ടി വിറച്ചുകൊണ്ട് അയാൾ തിരിഞ്ഞു നോക്കി....
    ആരെയും കാണാൻ ഇല്ല...
    കരിമ്പനകളുടെ പെരുവയറൻ തടികൾ മാത്രം...തോന്നിയത് ആണോ....അയാൾ നെഞ്ചിലെ പൂണൂലിൽ പിടിമുറുക്കി.
    ടും ടും...
    ആരോ മുളവടി കൊണ്ട് പനത്തടിയിൽ കൊട്ടുന്ന ശബ്ദം...
    ഇരുട്ടിന്റെ മറപറ്റി ആരോ അച്ഛന്റെ ചിതയ്ക്ക് സമീപത്തേയ്ക്ക് ഓടി പോകുന്നത് അയാൾ വ്യക്തമായി കണ്ടു....കറുത്ത കരിമ്പടം പുതച്ച ,കാലിൽ ഇരുമ്പ് വള ഇട്ട ഒരു കുറിയ മനുഷ്യൻ...
    കൈയിൽ മുടിയൻ കോലും....
    നിലാവിൽ എല്ലാം ദിവാകരന് വ്യക്തം ആയിരുന്നു...
    ഒടിയൻ....
    ഒടിയൻ ചാത്തൻ....!!
    അയാളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.
    കൈവിരലുകൾ പൂണൂലിൽ ഒന്നുകൂടി പിടിമുറുക്കി...
    ചിതയ്ക്കരികിൽ നിന്ന് അവൻ എന്താണ് ചെയ്യുന്നത് എന്ന് നോക്കാൻ ഉള്ള ധൈര്യം അയാൾക്ക് ഇല്ലായിരുന്നു....
    കാലനക്കം ഉണ്ടാക്കാതെ അയാൾ ധൃതിയിൽ മനയ്ക്ക് സമീപത്തേയ്ക്ക് നീങ്ങി.....
    വല്യനമ്പൂതിരിയുടെ ചിതയ്ക്കരികിൽ അപ്പോൾ ഇരുമ്പ് വള ധരിച്ച ആ കാലുകൾ തിരിഞ്ഞു നിന്നു...മനയെ അഭിമുഖമാക്കി കൊണ്ട്...!

    (തുടരും)

    Sent from my Lenovo A7020a48 using Tapatalk
     
    THAMPURAN likes this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Palakad kava analle location kollam nalla selection.

    Njan keralathil poitullathil vech eatavum grameenatha thonnikkunna sthalamanu. Aduthaduthallatheyulla kochu kochu veedukal.. Padam malakal karimbana.. Angane oru horror atmosinu patiya idamanu.. !!!
     

Share This Page